എം.എസ് സ്വാമിനാഥൻ അവാർഡ് മാഹി സ്വദേശിനി ഡോ. ഹസീന ഭാസ്കറിന് .

എം.എസ് സ്വാമിനാഥൻ അവാർഡ് മാഹി സ്വദേശിനി ഡോ. ഹസീന ഭാസ്കറിന് .
എം.എസ് സ്വാമിനാഥൻ അവാർഡ് മാഹി സ്വദേശിനി ഡോ. ഹസീന ഭാസ്കറിന് .
Share  
എഴുത്ത്

News desk

2026 Aug 09, 11:03 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനതല 

കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് മാഹി സ്വദേശിനി ഡോ. ഹസീന ഭാസ്കറിന് .തൃശൂർകാർഷിക സർവകലാശാ ലയിലെ പ്രൊഫസറും, എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ മേധാവിയു മാണ് ഹസീന ഭാസ്കർ .

മാഹി എംഎൽഎ അഡ്വക്കേറ്റ് ടി.അശോക് കുമാറിന്റെ ഭാര്യയാണ്

capture_1786296356

ഡിജിറ്റൽ വായന മതിയെന്ന ധാരണ തെറ്റ്: ടി. അശോക് കുമാർ എം എൽ എ

മാഹി:ഡിജിറ്റൽ വായന മതിയെന്ന ധാരണ തെറ്റാണെന്നും

കുട്ടികളെ അച്ചടി വായനയോട് അടുപ്പിച്ച് നിർത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും രക്ഷിതാക്കളും അധ്യാപകരും ആ ദൗത്യംനിർവ്വഹിക്കണമെന്നും അഡ്വ.ടി. അശോക് കുമാർഎം.എൽ.എ അഭിപ്രായപ്പെട്ടു.

സഹൃദയ സാംസ്ക്കാരിക വേദി ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ . സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു.

പി.കെ.വി. സാലി അദ്ധ്യക്ഷത വഹിച്ചു.ദേശീയ അവാർഡ് ജേതാക്കളായ സി.വി.രാജൻ പെരിങ്ങാടി , സോമൻ മാഹി എന്നിവരെ നോവലിസ്റ്റ് വി.ആർ.സുധീഷ്ഉപഹാരം നൽകി ആദരിച്ചു.

രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തി പ്രഭാഷണം നടത്തി.

അച്ചടി വായനയെ പ്രോത്സാഹിപ്പിക്കാൻ എൽ.പി, യു.പി. വിഭാഗങ്ങളിലാ യി നടത്തിയ വായനാ മത്സരങ്ങളിലെ 200 ഓളംവിജയികൾക്കുള്ള സമ്മാ ന വിതരണവും നടന്നു.

എൻ.വി. അജയകുമാർ ആദരഭാഷണം നടത്തി. മാഹി സി.ഇ.ഒ എം.എം. തനൂജ, പളളൂർ ആലി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ പ്രദീപ് കൂവ, സി.വി. രാജൻ പെരിങ്ങാടി, എം.എ. കൃഷ്ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മിസംസാരിച്ചു.

book

വാക്കുകൾ നക്ഷത്രങ്ങളാകുമ്പോൾ

:ചാലക്കര പുരുഷു


കായലോട്: മൾട്ടിപ്പിൾ സ് ക്ലീറോസിസ് നീയോ? അതോ ഞാനോ?...

'ഡ്രീം ഓഫ് സ്വാതി ഐ ടു ഹാവ് എ സോൾ 'എന്ന ആംഗലേയ ഭാഷയിലെഴുതിയ ആദ്യ കൃതിയിലൂടെ തന്നെ അക്ഷരലോകത്ത് അമരത്വം നേടിയ 33 കാരിയായ സ്വാതി പാലോറാൻ തന്റെ രണ്ടാമത്തെ പുസ്തകമായ ആത്മകഥയിൽ സ്വയം ചോദിക്കുന്ന വാക്കുകളാണിത്.

'ഹേ കാലമേ... എന്റെ ഈ വേദനകളുടെ നടുവിലും എനിക്ക് സംന്തോഷിക്കാൻ, സംസാരിക്കാൻ, പ്രണയിക്കുവാൻ, ഓമനിക്കാൻ, സ്വപ്നങ്ങൾ കാണാൻ അവസരം തന്നതിന് നന്ദി.. പ്രപഞ്ചമേ . നീ നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു..' ശ്രോതാക്കളുടെ കരൾ പിടയുന്ന സ്വാതിയുടെ വാക്കുകൾ ആരേയും നൊമ്പരപ്പെടുത്തും. ഇളക്കമുള്ള കണ്ണുകളും , വിറയാർന്ന വിരലുകളും കൊണ്ട് തെളിഞ്ഞ് കാണാനോ, എഴുതാനോ സാധിക്കാതെ, ഒരു ഭാഗം തളർന്നു പോയ ശരീരവുമായി ഈ യുവതി തന്റെ ചിന്തകളെ സ്വർണ്ണപ്പണിക്കാരന്റെ ഉമിത്തീയിൽ ഊതിക്കാച്ചിയ പൊന്ന് പോലെ പ്രോജ്വലിപ്പിച്ചു കൊണ്ടിരുന്നു. അവയാകട്ടെ, കാൽപ്പനികതയുടേയും, സ്വപ്നങ്ങളുടേയും, ജീവിത യാഥാർത്ഥ്യങ്ങളുടേയും ലോകത്തേക്ക് ചിന്തോദ്ദീപ്തങ്ങളായ പ്രകാശ കിരണങ്ങളായി പതിച്ചു കൊണ്ടിരുന്നു. രോഗാതുരതയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ലെങ്കിലും . തളർത്താനാവാത്ത ഇച്ഛാശക്തിയും, തകർക്കാനാവാത്ത ലക്ഷ്യ ബോധവും കൊണ്ട് എഴുത്തിന്റെ മായിക ലോകത്ത് അതിരുകളില്ലാത്ത ഭാവനയുടെ സഞ്ചാരപഥങ്ങളിൽ, കതിരൂർ കായലോട് സ്വദേശിനി സ്വാതി പാലോറാൻ ഇടം നേടിയിരിക്കുന്നു. ശരീരവും മനസ്സും ഒരുപോലെ തളർന്നു പോയ, ചിറകറ്റ ശലഭംപോലെ വീണു പോയ ഈ യുവതിയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നത് മാഹി .സ്വദേശിനിയും നോവലിസ്റ്റുമായ സി.കെ.രാജലക്ഷ്മിയും,മാടപ്പീടിക സ്വദേശിനി പി.പി. അസിതയുമാണ്. അതോടെ തളർന്ന വിരലുകൾ കൊണ്ട് മെല്ലെ മെല്ലെ സ്വാതി മൊബൈലിൽ കുറിക്കുന്ന വരികൾക്ക് അച്ചടി ഭാഷ്യം കൈവരികയായിരുന്നു.

കഥാകൃത്ത് വി.ആർ.സുധീഷിന്റെ മാർഗ്ഗനിർദ്ദേശങ്ങളുമായപ്പോൾ,അഭിശപ്തമായ സ്വന്തം ജീവിതത്തിന് സർഗ്ഗപരതയുടെ അർത്ഥവ്യാപ്തി കൈവന്നു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ ആത്മാംശമുള്ള രണ്ടാം പുസ്തകവും ഇന്നലെ സുഹൃദ് സദസ്സിൽപ്രകാശിതമായി.

കലാശാലാ ജീവിതം കവിതയിലും കഥയിലുമെല്ലാം നീരാടിയതായിരുന്നുസ്വാതിയുടെ പഠന കാലം. പഠനത്തിലും, സാഹിത്യത്തിലും മികവ് പുലർത്തിയ ഈ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് ബി.സി.എ. അവസാന വർഷ പരീക്ഷക്ക് തൊട്ട് മുമ്പാണ് ഓർക്കാപ്പുറത്ത് ഇടിത്തി പോലെ അപൂർവ രോഗം കടന്നുവന്നത്. വായിക്കുമ്പോൾ ഇളകിയാടുന്ന കൃഷ്ണമണിക്കൊപ്പം അക്ഷരങ്ങളും ചലിക്കാൻതുടങ്ങി.വിരലുകൾ വിറയാർന്നു. ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. പിന്നെ ഒരു വ്യാഴവട്ടക്കാലം ആയുർവേദത്തിലും അലോപ്പതിയിലും പലയിടങ്ങളിലുമായി നിരന്തരം ചികിത്സ.. വാടക വീട്ടിൽ താമസിക്കുന്ന അദ്ധ്യാപക ദമ്പതികളായ അധീറും, ശൈലജയും സർവസ്വവുംവിറ്റുപെറുക്കി മകളുടെ ചികിത്സ തുടർന്നു...ഒടുവിൽ നേരിയപ്രതീക്ഷകൾക്ക് പോലുംമങ്ങലേറ്റപ്പോൾ , സ്വാതിയുടെ സ്വപ്നങ്ങൾ വാനോളം ഉയർന്നു കൊണ്ടിരുന്നു. ജീവിതത്തോടുള്ള ആസക്തിയും , സഹജീവി സ്നേഹവും , അനുഭവങ്ങളുമെല്ലാം വിരൽത്തുമ്പിലൂടെ ഹൃദയത്തിന്റെ ചീളുകൾ പോലെ, അക്ഷരങ്ങളുടെ അഗ്നിയായി വായനക്കാരുടെ മനസ്സിൽനെരിപ്പോടായിപടരുകയാണ്..


ചിത്രം:സ്വാതിപാലോറൻ

678d9443-60f7-401f-be93-252f2e69522f

കെ.പി. രത്നാകരന്റെ ഭാര്യ

സംയുക്ത നിര്യാതയായി


തലശ്ശേരി: നാല് പതിറ്റാണ്ടു കാലം തലശ്ശേരിശ്രീജ്ഞാനോദയയോഗംപ്രസിഡണ്ടും നഗരസഭാകൗൺസിലറും,വ്യവസായിയുമായിരുന്നകെ.പി.രത്നാകരന്റെ ഭാര്യ കണ്ണൂർ പള്ളിക്കുന്നിലെ പഞ്ഞിക്കയിൽ നരോത്ത് സംയുക്ത (86 ) എ.കെ.ജി. ഹോസ്പിറ്റലിൽ നിര്യാതയായി. മക്കൾ: രത്ന പ്രഭ, രത്ന ജ്യോതി,രത്നദീപ,അപർണ്ണ രത്നാകരൻ, അരവിന്ദ് രത്നാകരൻ മരുമക്കൾ: ശ്രീരാം, റവ്നീത്ചൗധരി, സഹോദരങ്ങൾ: പി എൻ രാജരത്നം, പി.എൻ . സരസ്വതി സത്തായ, പി.എൻ. സഖിനശ്രീധരൻ , പരേതരായ പി.എൻ. മോഹൻദാസ് ,പി എൻ . സുഗുണൻ, പി.എൻ. സുരേന്ദ്രൻ, പി.എൻ ഉത്രൻ

മൃതദേഹം10ന്3മണിക്ക് പള്ളിക്കുന്നിലെ വസതിയിൽകൊണ്ടുവരും. 11 ന് കാലത്ത് 7.30 ന് തലശ്ശേരിഹോളോവേ റോഡിൽജോസ്ഗിരിക്കടുത്തവീട്ടിലേക്ക്കൊണ്ടുവരും. 12 മണിക്ക് കണ്ണൂർപയ്യാമ്പലം

ശ്മശാനത്തിൽ സംസ്ക്കരിക്കും.


ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച കെ.പി.ആറിന് കർമ്മമണ്ഡലങ്ങളിൽ കരുത്തേകിയത് സഹധർമ്മിണിയായ സംയുക്തചേച്ചിയായിരുന്നുവെന്ന് എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടിസന്തോഷ് അനുശോചന സന്ദേശത്തിൽഅറിയിച്ചു. ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും അനുശോചിച്ചു.

whatsapp-image-2026-08-09-at-9.02.15-pm

ഹിരോഷിമ - നാഗസാക്കി ദിനാചരണം


തലശ്ശേരി: ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറം ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.

മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുദ്ധഭീകരത അടുക്കള വരെ എത്തിച്ചേർന്നിരിക്കുകയാണെന്നും  ലോകത്ത് സമാധാനം നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രനേട്ടങ്ങൾ മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോറം പ്രസിഡന്റ് വി രാജേഷ് മോഹൻ അധ്യക്ഷത വഹിച്ചു. എം അബ്ദുൽ ഷുക്കൂർ കൊയിലാണ്ടി, എം സംഗീത് രാംദാസ്, എ ഭാസ്കരൻ, കെ എം ബാബുരാജ്, ടി പി അൻവർ എന്നിവർ സംസാരിച്ചു.

യുദ്ധവിരുദ്ധ ബാഡ്ജ് വിതരണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും ശാന്തി ദീപം തെളിയിക്കലും നടന്നു. കൊളാഷ് മത്സരവും സംഘടിപ്പിച്ചു.

whatsapp-image-2026-08-09-at-9.02.35-pm

മാഹിയിൽ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു

മാഹി: ക്വിറ്റ് ഇന്ത്യാ ദിനത്തോടും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ പരിപാടികൾ സംഘടിപ്പിച്ചു.

മാഹി ചൂടിക്കോട്ട രാജീവ് ഭവനിൽ നിന്നും മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷിന്റെ നേതൃത്വത്തിൽ മാഹി ടൗണിൽ പ്രഭാത ഭേരിയും ചൂടിക്കോട്ട രാജീവ് ഭവനിൽ തുടർന്ന് പതാക ഉയർത്തലും നടന്നു.

തുടർന്ന് രാജീവ് ഭവനിൽ നടന്ന പരിപാടിയിൽ മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് സ്വാഗതം പറഞ്ഞു. കെ.പി. രെജിലേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, മുൻ സി എസ് ഓ നേതാവ് കെ.എം. പവിത്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഷെജിൻ കെ.ടി., ശ്രീകാന്ത് ഒ.പി., നിബിഷ അജയൻ, സീന രവീന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

whatsapp-image-2026-08-09-at-9.02.43-pm

പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ വർണ്ണപതാക; ചരിത്രനേട്ടത്തിന് സാക്ഷിയായി ചടങ്ങ്


പുതുച്ചേരി: പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ വർണ്ണപതാക (President’s Colour) സമർപ്പിക്കുന്ന ചരിത്രപ്രധാനമായ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പുതുച്ചേരി പോലീസിന്റെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാഷ്ട്രപതിയുടെ വർണ്ണപതാക കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കൈമാറി. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വർണ്ണപതാക കൊടി ഏന്തുന്ന ഉദ്യോഗസ്ഥന് (Ensign Officer) കൈമാറി.

കമ്പനിയുടെ കാവൽ അകമ്പടിയോടെയും പോലീസ് ബാൻഡിന്റെ ഗംഭീരമായ സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ എൻസൈൻ ഓഫീസർ രാഷ്ട്രപതിയുടെ വർണ്ണപതാക അഭിമാനപൂർവം ഉയർത്തി പ്രദർശിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളും പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും കരഘോഷത്തോടെയാണ് ചരിത്രനിമിഷത്തെ വരവേറ്റത്.

പുതുച്ചേരി പോലീസിന്റെ സേവന മികവിനും അർപ്പണബോധത്തിനും ലഭിച്ച ദേശീയ അംഗീകാരത്തിന്റെ പ്രതീകമായാണ് രാഷ്ട്രപതിയുടെ വർണ്ണപതാക കണക്കാക്കുന്നത്. പുതുച്ചേരി പോലീസിന്റെ ചരിത്രത്തിലെ അഭിമാനകരമായ നേട്ടത്തിനാണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്.

അരി വിതരണം ഉടൻ ആരംഭിക്കും: ടി. അശോക് കുമാർ എം.എൽ.എ.


മാഹി: മണ്ഡലത്തിലെ സൗജന്യ അരിവിതരണത്തിലുണ്ടായ തടസ്സം പരിഹരിച്ച്, വിതരണം പുനഃസ്ഥാപിക്കാനുള്ള നിരന്തര ശ്രമങ്ങൾ തുടർന്നു വരികയാണെന്ന് അഡ്വ: ടി.അശോക് കുമാർ എം.എൽ എ അറിയിച്ചു.

2025 ഡിസംബർ മാസത്തെ അരിവിതരണമാണ് നിലവിൽ തടസ്സപ്പെട്ടിരിക്കുന്നത്. തന്റെ അഭ്യർത്ഥന മാനിച്ചാണ് ഡിസംബർ, ജനുവരി മാസങ്ങളിലെ അരി ഒരുമിച്ച് നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചതെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് വിതരണക്കാർ 10 കിലോ അരി രണ്ടു ബാഗുകളിൽ ആക്കുന്നതിന് പകരം രണ്ടു മാസത്തെ അരി (20 കിലോഗ്രാം) ഒറ്റ ബാഗിലാക്കി മാഹിയിലേക്ക്അയക്കുകയും ചെയ്തു.

എന്നാൽ, ജനുവരി മുതൽ മേയ് വരെയുള്ള അരിയുടെ വിഹിതം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ)രീതിയായിരുന്നു സർക്കാർ തീരുമാനിച്ചത്.

തുടർന്ന് ഡിസംബർ മാസത്തെ 10 കിലോഗ്രാം അരി മാത്രം വിതരണം ചെയ്താൽ മതിയെന്ന് തീരുമാനമുണ്ടായി. 

പക്ഷേആശയവിനിമയത്തിലെ കാലതാമസം കാരണം 20 കിലോഗ്രാം അരി അടങ്ങിയ ബാഗുകൾമാഹിയിലെത്തിക്കഴിഞ്ഞിരുന്നു.

ഒറ്റ ബാഗിലായതിനാൽ 10കിലോമാത്രംവിതരണം ചെയ്ത് ബാക്കി തിരികെ അയക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ചാക്ക് പൊട്ടിച്ച് 10 കിലോ വീതം പ്രത്യേകം ബാഗുകളിലാക്കാനോ തൂക്കി നൽകാനോ ഉള്ള സൗകര്യം മാഹിയിലെ അരിവിതരണക്കാർക്കില്ല.കുറഞ്ഞകമ്മീഷനിൽ പ്രവർത്തിക്കുന്ന വ്യാപാരികളെഅതിനായി നിർബന്ധിക്കാനും സാധിക്കില്ല.

ഈ സാങ്കേതിക തടസ്സം മറികടക്കാൻ താഴെ പറയുന്ന നടപടികൾ സ്വീകരിച്ചുവരുന്നു

 തിരുവോണം പ്രമാണിച്ച് മാഹിയിൽ 10 കിലോഗ്രാം അരി മറ്റു ആനുകൂല്യങ്ങളോടൊപ്പംഅധികമായിനൽകിക്കൊണ്ട് (ആകെ 20 കിലോ) പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള നിർദ്ദേശം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.

എത്രയും വേഗം ഈ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് അരി ലഭ്യമാക്കാൻ തീവ്രശ്രമംനടത്തിവരികയാണെന്ന് എം എൽ എ അറിയിച്ചു

whatsapp-image-2026-08-09-at-9.05.07-pm

സൈനു നിര്യാതയായി

മാഹി. കരുവയിൽ  ചെറിയപറമ്പത്ത്  സൈനു ( 80) നിര്യാതയായി. ഭർത്താവ് പരേതനായ ഇബ്രാഹിം മക്കൾ റസിയ. ഫൗസിയ. നസീമ ഹാരിസ് സഹീർ പരേതനായ അഷറഫ് . മരുമക്കൾ : ബഷീർ  മഹമൂദ്. റഫീഖ്, സെമിത, രേഷ്മ സമീറ സഹോദരങ്ങൾ : ജാഫർ, നാസർ

nnmmbb

വി.കെ. സരസമ്മനിര്യാതയായി.


ന്യൂമാഹി: പെരിങ്ങാടി മങ്ങാട് മാണിക്കൊത്ത് വി.കെ. സരസമ്മ (79) നിര്യാതയായി.

ഭർത്താവ്: മാണിക്കോത്ത് ശ്രീധരൻ നായർ(പരേതൻ )

മകൻ മനോഹരൻ എം (ഏൽ ഡി സി സഹകരണ വകുപ്പ് ), മകൾ മായ എം(എസ് എ, എസ് പി ഓഫീസ് കണ്ണൂർ റൂറൽ)മരുമകൻ ജയൻ ജെ (കണ്ണൂർ സർവകലാശാല മുൻ ജീവനക്കാരൻ )

whatsapp-image-2026-08-09-at-9.06.02-pm

ദേശീയ അവാർഡ് ജേതാക്കളായ സി.വി.രാജൻപെരിങ്ങാടി, സോമൻ മാഹി എന്നിവർക്ക് സഹൃദയ വേദി ശ്രീനാരായണ ബി.എഡ്. കോളജിൽ സംഘടിപ്പിച്ചപരിപാടിയിൽ കഥാകൃത്ത് വി.ആർ.സുധീഷ്

ആദരോപഹാരങ്ങൾ സമ്മാനിക്കുന്നു

whatsapp-image-2026-08-09-at-9.06.03-pm-(1)
bb

കലാരത്ന പുരസ്കാരം ഗംഗൻ മാനന്തേരിക്ക് സുകുമാരൻ പെരിയച്ചൂർ നൽകുന്നു.

യുദ്ധവിരുദ്ധ ചിത്രരചന

 ന്യൂമാഹി: പുന്നോൽ നവകേരളം ഗ്രന്ഥാലയം കുട്ടികൾക്ക് യുദ്ധവിരുദ്ധ ക്വിസ് മത്സരവും യുദ്ധ ഭീകരതയുടെ ചിത്ര പ്രദർശനവും നടത്തി

  വിനീത് വി.പി, വിദ്യഎം.കെ, സനില വി നേതൃത്വം നൽകി

mkmk

മാഹി ശ്രീ നാരായണ കോളേജ്‌ ഓഫ്‌ എജുക്കേഷനിൽ രക്തദാന ബോധവൽക്കരണവും മോട്ടിവേഷൻ ക്ലാസ്സും നടന്നു.


മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മാഹി ശ്രീനാരായണ കോളേജ് ഓഫ് എജുക്കേഷനിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ് നടത്തി. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റും ബി ഡി കെ സൗദി അറേബ്യ കോർഡിനേറ്ററുമായ ഫസൽ ചാലാട് ക്ലാസ്സിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ: രമ്യ വി ആർ, ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി റിയാസ് മാഹി, ജില്ലാ ജോയിന്റ് സിക്രട്ടറി റയീസ് മാടപ്പീടിക സംസാരിച്ചു. കോളേജ് യൂനിയൻ ചെയർ പേഴ്സൻ കെ.കെ.സൂര്യനന്ദന ക്ലാസ്സിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും, രക്തദാന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗമനോഭാവത്തെ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.


ഓഗസ്റ്റ് 10 തിങ്കളാഴ്ച കോളേജിൽ വെച്ചു നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോളേജ് ചെയർമാൻ ഡോ:എൻ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബ്ലഡ് സെന്ററുകളിൽ രക്തത്തിന്റെ ആവശ്യം കൂടുകയും, രക്തത്തിന്റെ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കോളേജിൽ വെച്ച് നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിലേക്ക് മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് പി പി റിയാസ് മാഹി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. റിയാസ് പി പി 9895471847, സൂര്യനന്ദന കെ കെ 7736894087.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur