തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ജ്ഞാനോദയം - 2026 ദ്വിദിന മത്സര പരീക്ഷകൾക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിൽജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യന്റെഅദ്ധ്യക്ഷതയിൽ തലശ്ശേരി എം എൽ എ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ, സി. ഗോപാലൻ, രാജീവൻ മാടപ്പീടിക, ടി.സി ദിലീപ്, സംസാരിച്ചു. അംഗൻവാടി മുതൽ വനിത /പൊതു വിഭാഗം വരെ ഏഴ് വിഭാഗങ്ങളിലായി സ്കിൽ ഗെയിംസ് നടക്കും. ചിത്രരചന, ക്വിസ്, ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗം, ആസ്വാദന കുറിപ്പ്, താരതമ്യക്കുറിപ്പ്, പ്രബന്ധം പുസ്തക ആസ്വാദനം, ഗുരുദേവ കൃതികളുടെ വ്യാഖ്യാനം, എന്നിവയാണ് മത്സര ഇനങ്ങൾ .
തലശ്ശേരി, മാഹി നഗരസഭാ പരിധി, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ പോലീസ് പതാക
അമിത് ഷാ നാളെ പതാക സമ്മാനിക്കും
പുതുച്ചേരി: പുതുച്ചേരി പോലീസിന് രാഷ്ട്രപതിയുടെ പോലീസ് പതാക (President’s Colour) സമ്മാനിക്കുന്ന ചടങ്ങ് നാളെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പതാക സമ്മാനിക്കും. ഗോരിമേട് പുതുച്ചേരി ആംഡ് പോലീസ് ഗ്രൗണ്ടിൽ രാവിലെ 8.10-നാണ് ചടങ്ങ്.
ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി, ആഭ്യന്തരമന്ത്രി എ. നമശ്ശിവായം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പുതുച്ചേരി പോലീസിന്റെ സേവനത്തിനും മികവിനുമുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ പോലീസ് പതാക സമ്മാനിക്കുന്നത്. പോലീസ് സേനയിലെ എല്ലാ റാങ്കുകളിലുള്ളവരും ഔദ്യോഗിക യൂണിഫോമിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ക്രോസ് ബെൽറ്റോടെയും ചടങ്ങിൽ പങ്കെടുക്കും.
സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കണം:
അങ്കിത് കുമാർ ഐ.എ.എസ്
സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തരാകണം
മാഹി: സ്വാതന്ത്ര്യം ലഭിക്കുന്നതിനൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വിദ്യാർഥികൾ പഠിക്കണമെന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. പറഞ്ഞു. സ്വന്തം തീരുമാനങ്ങൾ എടുക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിദ്യാർഥികൾ പ്രാപ്തരാകണം. പഠനത്തിൽ മാത്രമല്ല, ജീവിതത്തിലെ ഓരോ ഘട്ടത്തിലും തീരുമാനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന ശീലം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയം ഫലപ്രദമായി വിനിയോഗിക്കണം. പഠനരംഗത്ത് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ ഇതിനകം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അവരെ സഹായിക്കുമെന്നും മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമാകട്ടെയെന്നും അങ്കിത് കുമാർ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിൽനിന്നും രക്ഷിതാക്കളിൽനിന്നും വിദ്യാർഥികൾക്ക് ലഭിക്കുന്ന പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഫ്സൽ സി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. ബി. സതീഷ് അധ്യക്ഷനായി. റീജിയണൽ അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായ അങ്കിത് കുമാർ ഐ.എ.എസ്. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ഗിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദീപപ്രജ്വലനം നടത്തി ചടങ്ങിന് തുടക്കമായി.
മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ, ഡോ. കെ.കെ. ശിവദാസൻ, മുൻ പ്രസിഡന്റ് സുഷമ കെ., കേന്ദ്രീയ വിദ്യാലയ പി.ജി.ടി. (ഹിന്ദി) വിലാസിനി, പി.ജി.ടി. (കെമിസ്ട്രി) രജനി പി. എന്നിവർ സംസാരിച്ചു.
വിരമിച്ച ജീവനക്കാരായ വിലാസിനിയെയും സുരേന്ദ്രനെയും അങ്കിത് കുമാർ ഐ.എ.എസ്. ആദരിച്ചു. അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കുള്ള മോമെന്റോകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. ദേശീയഗാനത്തിനുശേഷം ജനറൽ ബോഡി യോഗവും നടന്നു
നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു ഒഴിവായത് വൻ ദുരന്തം
ന്യൂമാഹി: പെരിങ്ങാടി സ്പിന്നിങ് മിൽ റോഡിൽമാങ്ങോട്ടുംകാവ് പതിനെട്ടാംപടിക്ക് സമീപം നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലും കാറിലും ഇടിച്ചു അപകടം.ശനിയാഴ്ചവൈകീട്ടായിരുന്നു. ആർക്കും പരിക്കില്ല.
വടകര–തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ്.അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണികൾക്കായി രണ്ടുദിവസമായി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് ട്രയൽ റണ്ണിനായി റോഡിലിറക്കിയതായിരുന്നു. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. ട്രയൽ റണ്ണിനിടെ എയർ ബ്രേക്കിന് തകരാർസംഭവിച്ചതിനെ തുടർന്ന് ബസിന്റെ നിയന്ത്രണംനഷ്ടപ്പെടുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികിലെ മതിലിൽ ഇടിച്ചശേഷം എതിർദിശയിൽനിന്ന് ഓടിച്ചുവരികയായിരുന്ന സ്വിഫ്റ്റ് കാറിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇടിയുടെആഘാതത്തിൽകാറിന്കേടുപാടുകൾ സംഭവിച്ചു. കെ.എൽ. 13. എ.എഫ് 3132 നമ്പർ സ്വിഫ്റ്റ് കാർ പേരളശ്ശേരിസ്വദേശിയുടേതാണ്.
ബസ് നിയന്ത്രണം വിട്ടത് കണ്ട് കാർ വശത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ബസ് കാറിൽഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്കുംബസ്ജീവനക്കാർക്കും പരിക്കില്ല.
വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ന്യൂമാഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചിത്രവിവരണം: അപകടത്തിൽ പെട്ട ബസ്സും കാറും
തെരുവ് പട്ടികളുടെപ്രശ്നത്തിൽ സുപ്രീം കോടതി വിധിനടപ്പിലാക്കണം.
.മാഹി:ഗോഡൗണിൽ ഒരു മാസമായി സ്റ്റോക്ക് എത്തിയിട്ടും,സൗജന്യ അരിവിതരണം നടത്താത്ത സിവിൽ സപ്ളെസ് അധികൃതരുടെ നിലപാടിൽ ജനശബ്ദം മാഹി ശക്തമായി പ്രതിഷേധിച്ചു.
തെരുവ് പട്ടികളുടെ പ്രശ്നത്തിൽ
സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കേണ്ടതെന്നും,വിവിധ സർക്കാർ ആശുപത്രികളിൽ സ്ഥിരം ഡോക്ടർമാരെ നിയമിക്കണമെന്നും ജനശബ്ദം പ്രവർത്തക സമിതി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇത്തരം അടിയന്തിര പ്രശ്നങ്ങളിൽ സത്വര നടപടിസ്വീകരിക്കുന്നില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
.ചാലക്കരപുരുഷു അദ്ധ്യക്ഷത വഹിച്ചു ടി.എം.സുധാകരൻ, ദാസൻകാണി, പി.കെ.ശ്രീധരൻ മാസ്റ്റർ, സോമൻ മാഹി , ഷൈജ പാറക്കൽ, സുരേഷ് പന്തക്കൽ , ഷിബു കാളാണ്ടി സംസാരിച്ചു.
ആസ്യ നിര്യാതയായി..
ചൊക്ലി ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമിപം പാറമ്മൽ ആസ്യ (79)നിര്യാതയായി.. പരേതരായ മഞ്ചേരി മൊയ്‌ദുവിന്റെയും ബലത്തായി കുറൂളിൽ കുഞ്ഞാമിനയുടെയും മകളാണ്. ഭർത്താവ് പരേതനായ അണ്ണാക്കോട്ടന്റവിട അലി. മക്കൾ ജമീല, ഖദീജ റുബീനാസ്. ജാമാതാക്കൾ ഖാദർ പുത്തൻ പുരയിൽ ആണ്ടിപ്പിടിക,
സുബൈർ കൊട്ടേണ്ടവിട ചമ്പാട് ,സഹോദരിമാർ സൈനു, അയിശ ,പരെതരായ പോക്കു, അബൂട്ടി, മഹമൂദ്, സുലൈഖ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































