മാഹി:പൗരാണിക കതറവാടായ കല്ലിട്ട കണ്ടിയുടെ ചരിത്രം അഴിയൂരിൻ്റേയും മയ്യഴിയുടേയും ദേശചരി ത്രത്തിൻ്റെ ഭാഗം കൂടിയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഒട്ടേറെ ഉദാഹരണങ്ങൾ നിർത്തിഅഭിപ്രായപ്പെട്ടു.
ചോമ്പാല കല്ലിട്ട ..കണ്ടിചന്ദ്രോത്ത് തറവാട്ടിലെഅബ്ദുള്ളയുടേയും മടപ്പള്ളി ഇഞ്ചി തറവാട്ടിലെ കുഞ്ഞാമിനയുടേയും പത്ത്താവഴികളിലായുള്ള അഞ്ച് തലമുറ വരെയുള്ളഅറുന്നൂറിലേറെകുടുംബാംഗങ്ങളാണ് സംഗമിച്ചത്. എക്കാലവും ദേശീയപ്രസ്ഥാനത്തോടൊപ്പം നിലകൊണ്ട മഹിതമായ ഈ തറവാട് , മതമൈത്രിയുടെ പ്രഭവ കേന്ദ്രമായിരുന്നുവെന്നും, നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ രണ്ട് വിദ്യാലയങ്ങൾ ഈ തറവാട്ടിന് സ്വന്തമായി ഉണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും വ്യാപാര വാണിജ്യ മേഖലയിലുമെല്ലാം ഉന്നതങ്ങൾ കീഴടക്കിയ ഈ തറവാട്ടിലെ അതിപ്രശസ്തർ ഉൾപ്പടെ നാല് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന മൂവായിരത്തിൽപരം അംഗങ്ങളിൽ അറുന്നൂറിലേറെപ്പേരാണ് മാഹി കക്കാട്ട് കൺവൻഷൻ സെൻ്ററിൽഒത്തുചേർന്നത്.
കെ.കെ. രമ എംഎൽ എ മുഖ്യ ഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി.എഞ്ചിനീയർഅബ്ദുറഹ്മാൻവീരോളി അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് മൊയ്തു വീരോളി ( മുൻ എയർപോർട്ട്അതോറിറ്റി ഓഫ് ഇന്ത്യ ) വ്യാപാരി വ്യവസായി ഏകോപന യവർ.സമിതി ചെയർമാൻ. കെ.കെ.അനിൽകുമാർ, എഴുത്തുകാരായ ദിവാകരൻ ചോമ്പാല , സത്യൻ മാടാക്കര, സംസാരിച്ചു.
അഷ്‌റഫ് വീരോളി കുടുംബ വംശവൃക്ഷത്തിൻ്റെ അടിവേരുകളെക്കുറിച്ച് സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും, നസീർ വീരോളി നന്ദിയും പറഞ്ഞു
മമ്മു സാഹിബ്, മറിയം, വീരോളി മമ്മു ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: മുൻ കേന്ദ്രമന്ത്രിമുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കുട്ടികളുടെ വർണ്ണക്കിനാവ്
ചിത്രപ്രദർശനത്തിന് ഇന്ന് സമാപനം.
കതിരൂർ : ക്രിമ്സൺ ആർട്ട് ഹബ്ബിന്റെ നേതൃത്വത്തിൽ പ്രശസ്ത ചിത്രകാരി ശ്രീലത നമ്പ്യാർ ഏകോപനം ചെയ്ത കുട്ടികളുടെ ചിത്രോത്സവം വർണ്ണക്കിനാവ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ഇന്ന് സമാപിക്കും. വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുജയയുടെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ ഷിൻജിത്ത്കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ ഛായാചിത്രരചനയും സോദാഹരണ ക്ലാസ്സും ഉണ്ടായിരിക്കും.
കണ്ണൂർ എ എസ് ഐ ഓഫ് പോലീസും ചിത്രകാരനുകുമായ
ബൈജു തട്ടിൽ വിശിഷ്ടാതിഥി ആയിരിക്കും. എം. ചിഞ്ചു , പി.എം.ധന്യ എന്നിവർസംസാരിക്കും.
എ.കെ.ഡബ്ല്യു.എ: മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ആഗസ്റ്റ് 9 ന് മാഹിയിൽ
മാഹി: ഓൾ കൈന്റ്സ് ഓഫ് വെൽഡേർസ് അസോസിയേഷൻ (AKWA) തലശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പേഴ്സ് മീറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പും ആഗസ്ത് 9 ന് മാഹിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഞായറാഴ്‌ച കാലത്ത് 10 മണിക്ക് മാഹി ഫിഷർമാൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന മെമ്പേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് ജവഹർ കോഴിക്കോട് നിർവ്വഹിക്കും. കണ്ണൂർ അഹല്യ ഐ ഹോസ്‌പിറ്റലിൻ്റെ സഹകരണത്തോടെയാണ് സൗജന്യ നേത്ര :പരിശോധന ക്യാമ്പ് നടത്തുന്നത്. വിദ്യാഭ്യാസ കായിക മേഖലകളിൽ മികവ് തെളിയിച്ച മേഖലയിലെ അംഗങ്ങളുടെ മക്കളെയും വെൽഡിങ് മേഖലയിൽപ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. കണ്ണൂർ ജില്ലയിലെ വെൽഡിങ് മേഖലയിൽ പ്രവർത്തിക്കുന്ന 200 ഓളം തൊഴിലാളികളും കുടുംബവുംപരിപാടിയിൽ സംബന്ധിക്കും. കരോക്കെ ഗാനമേള, കൈ കൊട്ടികളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികളായ കണ്ണൂർ ജില്ലാ സെക്രട്ടറി ഷീജിത്ത് പെരളശ്ശേരി, തലശ്ശേരി മേഖല ഭാരവാഹികളായ മിനീഷ് പൂക്കോം, അനീഷ് പാനൂർ, അമൽ വള്ളങ്ങാട്, സനിൽ കോടിയേരി, പി.സി.ബിജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ അനുമോദനവും ആദരവവും ഇന്ന്
മാഹി:രണ്ടായിരത്തി ഇരുപത്താറ് മർച്ചിലെ സി.ബി. എസ്. ഇ.പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളിൽ നൂറുമേനി വിജയം നേടിയ മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയും വിജയ നേട്ടത്തിനു നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാലയത്തിലെ രക്ഷാകർതൃ കൂട്ടായ്മയായ മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിക്കും.
ആഗസ്റ്റ് 8 നുശനിയാഴ്ച രാവിലെ 9.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം മാഹി എം . എൽ എ അഡ്വ. ടി അശോക് കുമാർ ഉദ്ഘാടനം ചെയ്യും.
മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്ററും വിദ്യാലയ വികസന സമിതി ചെയർമാനുമായ അങ്കിത്ത് കുമാർ, ഐ. എ. എസ്. മുഖ്യാതിഥിയാവും. മാഹി കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാൾ ശ്രീ. ഗിനീഷ് കുമാർ മുഖ്യഭാഷണം നടത്തും.
അസോസിയേഷൻ പ്രസിഡണ്ട് ഡോ. ബി.സതീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2026 ൽ നടന്ന ബോർഡ് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, 2024 ലെയും 2025 ലെയും പരീക്ഷകളിൽ സ്കൂളിലെ ആദ്യ മൂന്ന് സ്ഥാനക്കാരെയും ഉപഹാരം നൽകി അനുമോദിക്കും . ഒപ്പം കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.
ഡോ. കെ.കെ. ശിവദാസൻ, കെ. സുഷമ, പി.രജനി, സി.കെ. അഷറഫ്, സി. അനിൽകുമാർ എന്നിവർ സംസാരിക്കും.
അനുമോദന സമ്മേളനത്തിന് ശേഷം സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കും
റംല നിര്യാതയായി.
മാഹി:പന്തക്കൽ വാണിക പീടികയിൽ റംല (69)നിര്യാതയായി.
ഭർത്താവ്: പരേതനായ തുണ്ടിയിൽ അഹമ്മദ് (പാറാൽ)
മക്കൾ: മുബാസ് (തിയേറ്റർ അസിസ്റ്റന്റ് ഗവ. ജനറൽ ആശുപത്രി, മാഹി)
മുനവർ (മുൻ എംഎൽഎ രമേശ് പറമ്പത്തിന്റെ സ്റ്റാഫ് )
മുഹ്സിൻ (ഇൻഷുറൻസ് മാനേജർ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), മുനാഫ് (അബുദാബി), മുംതാസ്, മുനീറ,.മുബീന, ഷബാനാ .മരുമക്കൾ: സജ്ന, റഫീസത്ത് , റലിയ, ജാസ്‌മിൻ, മുത്തലിബ് കേളോത്ത്, നൗഷാദ്, പരേതനായ സുലൈമാൻ
ദേശീയപാത 66 ൽ കൂടുതൽ അണ്ടർ പാസുകൾ അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി നിവേദനം നൽകി
മാഹി:നിർമ്മാണം പൂർത്തിയായി വരുന്ന ദേശീയപാതയിൽ, നേരത്തെ ഡി.പി.ആറിൽ നിർദ്ദേശിച്ചതിന് പുറമെ അധിക അണ്ടർപാസുകൾ അനുവദിക്കാൻ കേന്ദ്ര മന്ത്രാലയം തയാറായതിനെ എം.പി സ്വാഗതം ചെയ്തു. എന്നാൽ, ദേശീയപാത, ജനവാസ പ്രദേശങ്ങൾ വിഭജിച്ച് കടന്നുപോകുന്നതിനാൽ, ജനസാന്ദ്രതയും പ്രാദേശിക ഗതാഗതത്തിരക്കും കണക്കിലെടുത്ത് അടിയന്തരമായി കൂടുതൽ വാഹന അണ്ടർപാസുകളും ഓവർപാസുകളും ഫുട് ഓവർബ്രിഡ്ജുകളും അനുവദിക്കേണ്ടതുണ്ടെന്ന് എം.പി ആവശ്യപ്പെട്ടു.
ചോമ്പാല ഫിഷിംഗ് ഹാർബർ റോഡ് ജംഗ്ഷനിൽ (മീത്തലെ മൂക്കാളി).മലബാറിലെ പ്രമുഖ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവർത്തനവും പ്രദേശത്തെ സാമ്പത്തിക സ്രോതസ്സായ മത്സ്യ വ്യാപാരവും സ്കൂൾ-ആരാധനാലയ യാത്രകളും തടസ്സപ്പെടാതിരിക്കാൻ ഇവിടെ അണ്ടർപാസ് അനിവാര്യമാണ്. ചോളംവയൽ-പഴംകാവ് റോഡ് ജംഗ്ഷനിൽ (ചെയിനേജ് 199 + 159) പരമ്പരാഗത അണ്ടർപാസിന് സാങ്കേതിക തടസ്സമുള്ളതിനാൽ, ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള സേവനങ്ങൾ സുഗമമാക്കനും തടസ്സപ്പെട്ടതിരിക്കാനും ഓവർപാസ് നിർമിക്കണമെന്ന ' നിർദ്ദേശം ഗൗരവമായി പരിഗണിക്കണം.
മൂരാട് പാലത്തിന് സമീപമുള്ള പാലയാട്ട് നടയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ജെ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും മണിയൂർ, തോടന്നൂർ പഞ്ചായത്തുകളിലേക്കുള്ള യാത്ര സുഗമമാക്കാനും അണ്ടർപാസ് അനുവദിക്കണം.
കെ.ടി ബസാറിൽ പ്രദേശവാസികളുടെ ഒറ്റപ്പെടൽ ഒഴിവാക്കാനും, കൊയിലാണ്ടിക്ക് സമീപം അനേലയിൽ ജനങ്ങളുടെ ദീർഘകാല ആവശ്യ പരിഹാരത്തിനുമായി അണ്ടർപാസുകൾ അടിയന്തരമായി നിർമ്മിക്കണം.
ജനകീയ പ്രക്ഷോഭം നടന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെത്തിലപ്പാറ ജംഗ്ഷനിൽ കാപ്പാട് ബീച്ചിലേക്കുള്ള വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഉപകാരപ്പെടുംവിധം അണ്ടർപാസ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇതോടൊപ്പം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കാൽനടയാത്രക്കാർക് സഹായകരമായ ഫുട് ഓവർബ്രിഡ്ജുകൾ നിർമിക്കനാമെന്നുംഎം.പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഈ പദ്ധതികൾക്ക് ഉടൻ സാങ്കേതിക അനുമതി നൽകി നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ എം.പി അഭ്യർത്ഥിച്ചു.
പുതുച്ചേരി നിയമസഭയിൽ 24-ന് ബജറ്റ് അവതരിപ്പിക്കും: 14,300 കോടി രൂപയുടെ കരട് ബജറ്റിന് അനുമതിതേടിപ്രതീക്ഷയോടെ മയ്യഴി
മാഹി: മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ചുള്ള തർക്കം അവസാനിച്ചതിനെ തുടർന്ന്, 14,300 കോടി രൂപയുടെ ബജറ്റ് ഈ മാസം 24-ന് അവതരിപ്പിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വിവിധ ഭരണപരമായ കാരണങ്ങളാൽ പുതുച്ചേരി സർക്കാരിന് ഉടൻ തന്നെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ദൈനംദിന ചെലവുകളും വികസന പദ്ധതികളും തടസ്സമില്ലാതെ തുടരുന്നതിനായി, മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തേക്ക് 5,396 കോടി രൂപയുടെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു നടപ്പാക്കുകയാണുണ്ടായത്.
ഈ ഇടക്കാല ബജറ്റിന്റെ അവസാന തീയതി ഓഗസ്റ്റിൽ അവസാനിക്കാനിരിക്കുന്നതിനാൽ, ശേഷിക്കുന്ന കാലയളവിലേക്ക് സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർതയ്യാറാക്കിയ 14,300 കോടി രൂപയുടെ കരട് ബജറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ബജറ്റ് എസ്റ്റിമേറ്റിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു.
കേന്ദ്ര അംഗീകാരം ലഭിച്ചിട്ടും മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങളും കാലതാമസവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ വകുപ്പുതല പ്രശ്നം സുഗമമായി പരിഹരിക്കപ്പെട്ടതോടെ ബജറ്റ്അവതരിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ പൂർണ്ണമായി നീങ്ങിയിട്ടുണ്ട്.
കൂടാതെ, തമിഴ് പാരമ്പര്യമനുസരിച്ച് ആടി മാസത്തിൽ പുതിയ തുടക്കങ്ങളോ ഒഴിവാക്കലോ ചെയ്യാത്തതിനാൽ, ആവണി മാസം 24-ന് (ആടി മാസം 17-ന് ശേഷം) ബജറ്റ് അവതരിപ്പിക്കാൻ ശുഭദിനമായി മുഖ്യമന്ത്രി തിരഞ്ഞെടുക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതുപോലെ നിയമസഭാ ബജറ്റ് സമ്മേളനം അന്നേ ദിവസം രാവിലെ 9 മണിക്ക് ഗവർണറുടെ പ്രസംഗത്തോടെ ഔദ്യോഗികമായി ആരംഭിക്കും. തുടർന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രംഗസ്വാമി സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും.
ജനങ്ങളുടെ മേൽ പുതിയ നികുതികൾ അടിച്ചേൽപ്പിക്കാത്ത, നികുതി രഹിത ബജറ്റായിരിക്കും ഇത്തവണയും അവതരിപ്പിക്കുക എന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.
ഒപ്പം വയോധികർ, മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കുമുള്ള പുതിയ പദ്ധതികളും പെൻഷൻ വർദ്ധനവും ബജറ്റിൽഉൾപ്പെടുത്തുമെന്നപ്രതീക്ഷയുംശക്തമാണ്.
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ ഭരതനാട്യം അരങ്ങേറ്റവും നൃത്തോത്സവവും നടന്നു
കൊല്ലൂർ : ശ്രീരഞ്ജിനി കലാക്ഷേത്രത്തിൻ്റെ (മാഹി & കണ്ണൂർ) 24 -ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ ഭരതനാട്യം അരങ്ങേറ്റവും നൃത്തോത്സവവും നടന്നു . ചെന്നൈ കലാക്ഷേത്രയിൽ വെച്ച് തങ്ങളെ നൃത്തം അഭ്യസിപ്പിച്ച ഗുരു കലാക്ഷേത്ര വസുന്ധര തോമസിന് ഗുരുപൂജ നടത്തി ആദരിച്ചു. കന്യാകുമാരി ആരുദ്ര കലാക്ഷേത്രം ഡയറക്ടർ ഗുരു കലാക്ഷേത്ര ഹൈമാവതി നാഗരാജൻ, ഗുരു കലൈമാമണി പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (പ്രിൻസിപ്പാൾ), നാഗർകോവിൽ സ്വരസാര കലാക്ഷേത്ര ഫൗണ്ടർ കലാക്ഷേത്ര മല്ലിക ബെൻസർ , തിരുവനന്തപുരം ലളിതോദയം നൃത്താലയം പ്രിൻസിപ്പാൾ ശോഭ അന്തർജ്ജനം, എം.ജി .രഞ്ജിത്ത് (ഡയറക്ടർ ) തുടങ്ങിയവർ സംസാരിച്ചു. 3 മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാമിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്ന അമ്മമാരും ഉദ്യോഗസ്ഥകളുമടക്കം അൻപതോളം നർത്തകർ പങ്കെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































