പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ദേശീയ സെമിനാർ മാഹിയിൽ

പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ദേശീയ സെമിനാർ മാഹിയിൽ
പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ദേശീയ സെമിനാർ മാഹിയിൽ
Share  
എഴുത്ത്

News desk

2026 Aug 07, 12:33 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: കടത്തനാട് റിസർച്ച് സെന്റർ ആൻഡ് റഫറൻസ് ലൈബ്രറിഏർപ്പെടുത്തിയ പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര നിർണയ സമിതിക്ക് ലഭിച്ച 33-ഓളം കൃതികളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ.കെ. സിജേഷ് ., ഡോ. പി.കെ. സഭിത്ത്, രാജാറാം തൈപ്പള്ളി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

പ്രാദേശിക ചരിത്ര വിഭാഗത്തിൽകുരിക്കിലാട്ട്സുരേഷ്‌ബാബുവിന്റെ 'കല്ലായി ഗ്രാമത്തിന്റെ ചരിത്രം' എന്ന കൃതിയും ജീവചരിത്ര വിഭാഗത്തിൽ വി.കെ. ബിജുവിന്റെ 'മൂരാട് ഇരിങ്ങൽ നാരായണി' എന്ന കൃതിയും പുരസ്‌കാരത്തിന് അർഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

ചരിത്രപ്രതിഭപുരസ്‌കാരംഅശോകൻചേമഞ്ചേരിയുടെ 'പോർളാതിരി – കോഴിക്കോടിന്റെ ആദ്യ രാജാവ്', കെ.പി. വിജയന്റെ 'അടിവേരുകൾ –പനങ്ങാടിന്റെ ചരിത്രം', വി.ബാലന്റെ'ഓർമകളുടെ ഗ്രന്ഥം', എം.എ. സത്താറിന്റെ 'പന്നൂരിന്റെ ചരിത്രം' എന്നീ കൃതികൾക്ക് ലഭിച്ചു.കെ.പി. സുരേന്ദ്രൻ പുരസ്‌കാരത്തിന് വിജേഷ് പുത്തലത്തിന്റെ 'കരിമ്പാറകൾ വെള്ളിയാങ്കല്ലിനോട് പറഞ്ഞ കഥ' എന്ന കൃതിതിരഞ്ഞെടുക്കപ്പെട്ടു.പുരസ്‌കാര സമർപ്പണവുംപ്രാദേശിക ചരിത്ര–ദേശീയ സെമിനാറും മാഹി ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ ആഗസ്ത് 11 രാവിലെ 10 മണിക്ക് നടക്കും. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. വി.ടി. മുരളി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഗവ. കോളേജ് മടപ്പള്ളിയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിജേഷ് കെ. മുഖ്യപ്രഭാഷണം നടത്തും.

കടത്തനാട് റിസർച്ച് സെന്ററും ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ഐ.ക്യു.എ.സി.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും വിദ്യാർഥികളുംപ്രാദേശിക ചരിത്രകാരന്മാരും സെമിനാറിൽപ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപനമായികലാമണ്ഡലം അഭിജോഷും സംഘവുംഅവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറും.

വാർത്താസമ്മേളനത്തിൽ കടത്തനാട് റിസർച്ച് സെന്റർ സെക്രട്ടറി ആനന്ദ് തിരുവോത്ത്, ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ.വി.ആർ രമ്യ., പുരസ്‌കാര നിർണയ സമിതി അംഗം രാജാറാം തൈപ്പള്ളി, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ടി.വി. ശ്രീകുമാർ, സ്വാഗതസംഘം ചെയർമാൻ കെ.ആദിൽ .., കടത്തനാട് റിസർച്ച് സെന്റർ വൈസ് പ്രസിഡന്റ് ഡോ. പി.പി. ഷാജു പങ്കെടുത്തു.

whatsapp-image-2026-08-06-at-7.24.12-pm

എക്സൽ പബ്ലിക് സ്കൂളിൽഇൻവെസ്റ്റിച്ചർസെറിമണിസംഘടിപ്പിച്ചു


മാഹി: എക്സൽ പബ്ലിക് സ്കൂളിൽ 2026-27 അധ്യയന വർഷത്തെ സ്റ്റുഡന്റ് കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൌൺസിൽ അംഗങ്ങൾ ചുമതലകൾ ഏറ്റുവാങ്ങാൻ അവസരമൊരുക്കിയ ചടങ്ങിൽവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംപങ്കെടുത്തു.

ജി.കെ. മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ എഫ്.സി.എ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എം. നന്ദഗോപൻ,ഐ.പി.എസ് . വിദ്യാർത്ഥി കൌൺസിൽ മെമ്പർമാർക്ക്ബാഡ്ജുകൾ അണിയിച്ചു. നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു. രേഖ കുറുപ്പ് സ്വാഗതവും. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് കൌൺസിൽ മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

തുടർന്ന് ഹെഡ് ബോയ് ഇമേയ് പാർവൻ,ഹെഡ് ഗേൾ ഹയ നഫീസ എന്നിവർ സ്ഥാനാരോഹണ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.വി. കൃപേഷ്

രേഖകുറുപ്പ്സ്വാഗതവും.പി.പി.ഷീബ നന്ദിയും പറഞ്ഞു 


ചിത്രവിവരണം:സ്ഥാനാരോഹണം നടത്തിയ

സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ തലശ്ശേരി എ.എസ്.പി.ഡോ: എം. നന്ദഗോപനൊപ്പം.

whatsapp-image-2026-08-06-at-7.24.24-pm

പുസ്തകമേള തുടങ്ങി


തലശ്ശേരി.കേരളത്തിൽ കേരളത്തിൽ വായന ഇന്നും നല്ല രീതിയിൽ തുടർന്നു പോകുന്നത് ആശ്വാസകരം ആണെന്ന്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ചിന്താ പുസ്തകമേള ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. പുസ്തക വില്പന മാത്രമല്ല ഇതുപോലുള്ള മേളകൾ കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യ മനസ്സിനെ നവീകരിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട്. യു ബ്രിജേഷ്, ( ഗ്രന്ഥശാല സംഘം താലൂക്ക് കമ്മിറ്റി) സംസാരിച്ചു. ഓപ്പൺ ബുക്സ് മാനേജർ ടി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു

whatsapp-image-2026-08-06-at-7.41.43-pm

പെരുന്താറ്റിൽഗോപാലൻ സ്മാരക കലാരത്‌ന പുരസ്കാരം ഗംഗാധരൻ മാനന്തേരിക്ക്:

  

തലശ്ശേരി : പ്രശസ്‌ത ഹാസ്യ കലാകാരനും കലാപരിശീലകനും ആദ്യാത്മികപ്രഭാഷകനുമായിരുന്ന പെരുന്താറ്റിൽ ഗോപാലൻ്റെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ കലാരത്ന പുരസ്‌കാരത്തിന് ഗംഗാധരൻ മാനന്തേരിഅർഹനായി. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെ താള ലോകത്തെ തൻ്റെ വിരൽ തുമ്പുകളിൽ വിസ്‌മയിപ്പിച്ച് തബലയുടെ സ്പന്ദനവും ഇടയ്ക്കയുടെ നാദവും ഡോലക്കിൻ്റെ ചുവടും മോർ സിംഗിൻ്റെ മാധുര്യവും ആത്മാവിൽ ലയിപ്പിച്ച , അധ്യാപനത്തിലൂടെ താളത്തിൻ്റെ പൈതൃകം തലമുറകളിലേക്ക് പകർന്ന ഗംഗാധരൻ മാനന്തേരിക്ക് ആഗസ്റ്റ് 9 ന് പെരുന്താറ്റിൽ ഗുരുകൃപ ഹാളിൽ വെച്ച് നടക്കുന്ന "സ്‌മൃതി സംഗമം 26" പരിപാടിയിൽ പ്രശസ്‌ത എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാരൻ പെരിയച്ചൂർ അവാർഡ് സമ്മാനിക്കും.

സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം


 മാഹി:ഡിസംബർ ജനവരി മാസത്തെ റേഷനരി മാഹിയിൽ ഇറക്കിയിട്ട് ഒരു മാസം പിന്നീടുകയാണ്.ഇതുവരെ അരി വിതരണം ചെയ്യാൻഅധികാരികൾ തയ്യാറാകാത്തതിൽ പലവട്ടം കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ ബന്ധപ്പെട്ടവരെ നേരിട്ട് കാണുകയും മെമ്മോറാ ണ്ടം നൽകുകയും ചെയ്തിരുന്നു. ഇറക്കി വെച്ച റേഷനരി തിരിച്ച് പോണ്ടിച്ചേരിയിലേക്ക് കൊണ്ട് പോകാൻ മേലുദ്യോഗസ്ഥൻ്റെ ഉത്തരവ് വന്ന സാഹചര്യത്തിൽ

 അരി തിരിച്ച് കൊണ്ട് പോകാൻ അനുദിക്കില്ലെന്നും, എന്ത് വിലകൊടുത്തും  അത്തരംനിക്കത്തെ മുന്നിൽ നിന്ന് തടയുമെന്നും അതുമായി ബന്ധപെട്ട് ഉണ്ടാകുന്ന ഭവിഷ ത്തുകൾക്ക് പൂർണ്ണ ഉത്തരവാദി സിവിൽ സപ്ലൈസ്ഡിപ്പാർട്ട്മെൻ്റ്മാത്രമായിരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.മോഹനൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മാഹി അഡ്മിനിസ്റ്റേറ്റർക്ക് മുന്നറിയിപ്പ് നൽകി

പിപി വിനോദൻ, കെ. ഹരിന്ദ്രൻ , ഷാജു കാനം എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു

whatsapp-image-2026-08-06-at-7.51.22-pm

നരിക്കോട് മല ദുരിതാശ്വാസ ക്യാമ്പിൽ എസ്.പി.സി. കാഡറ്റുകളുടെ സഹായഹസ്തം


കടവത്തൂർ: കനത്ത മഴയെ തുടർന്ന് നരിക്കോട് മല പ്രദേശത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കടവത്തൂർ പി കെ എം ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ സേവനപ്രവർത്തനങ്ങളിലൂടെ മാതൃകയായി.


എസ്.പി.സി. കാഡറ്റുകൾ ശേഖരിച്ച ഭക്ഷ്യ പദാർത്ഥങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ക്യാമ്പിലെത്തിയ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലന് പ്രധാനാധ്യാപകൻ റമീസ് പാറാൽ കൈമാറി.


ദുരിതബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിനും ക്യാമ്പിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കാഡറ്റുകളുടെ സേവനം ഏറെ സഹായകമായി. "സേവനമാണ് മഹത്തായ കർത്തവ്യം" എന്ന എസ്.പി.സി.യുടെ സന്ദേശം പ്രവർത്തിയിലൂടെ തെളിയിച്ച കാഡറ്റുകളെ ക്യാമ്പ് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു. സാമൂഹിക പ്രതിബദ്ധതയും സന്നദ്ധസേവന മനോഭാവവും വളർത്തുന്നതിൽ എസ്.പി.സി.യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.


തൃപ്പങ്ങോട്ട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മുഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ചാമാളിൽ, ഗ്രാമപഞ്ചായത്ത് അംഗം സമദ് അറക്കൽ, എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ സഫീന, സുബിൻ ബി കെ, സ്റ്റാഫ് സെക്രട്ടറി പി ഇസഹാഖ്, എസ് ആർ ജി കൺവീനർ കെ കെ അനസ്, മുഹമ്മദ് അഷറഫ് എന്നിവർ നേതൃത്വം നൽകി.

മാഹിബ്ലോക്ക് കോൺഗ്രസ്സ് നേതൃയോഗം.


താഴെ തട്ടിൽ കോൺഗ്രസ്സിൻ്റെ പ്രവർത്തനം ശ്കതി പെടുത്തുന്നതിനായി എഐസിസിയുടെ പ്രത്യേകനിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻ ആഭ്യന്തര മന്ത്രി ഇ ,വൽസരാജിൻ്റെയും മുൻ എം എൽ എ രമേഷ് പറമ്പത്തിൻ്റെയും സാനിദ്ധ്യത്തിൽ മാഹി സർവീസ് ബേങ്ക് ഓഡിറ്റോറിയത്തിൽ 7 ,8 , 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാഹിബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃ യോഗം നടക്കുന്നു.

പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നിരീക്ഷകനായ എഐ സി സി സിക്രട്ടറി സി ഡി മെയ്യപ്പൻ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് മാഹിബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അറിയിച്ചു

capture_1786043344

സുധാകരൻ നിര്യാതനായി.

ന്യൂ മാഹി : പരിമഠം ചാത്തോടത്ത് പൊയി

ൽ സുധാകരൻ ( 62 )നിര്യാതനായി. മാഹി പാലത്തെ ഓട്ടോ ഡ്രൈവറും, കവിയുമാണ്.അച്ഛൻ : പരേതനായ

ഗോവിന്ദൻ നായർ.അമ്മ : കല്ല്യാണി .ഭാര്യ കെ ഉഷ (കണ്ണംവെള്ളി ) .

 മകൻ : അർഷിൻ.സഹോദരങ്ങൾ:ചന്ദ്രൻ , രാജൻ,

പ്രഭാകരൻ, പരേതയായ ശാന്ത.

🌾 ചൊക്ലി കൃഷിഭവൻ അറിയിപ്പ് 🌾


📢 കർഷക ദിനം – ചിങ്ങം 1 (2026 ഓഗസ്റ്റ് 17)


കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനായി ചൊക്ലി ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്ന് താഴെപ്പറയുന്ന വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.


അപേക്ഷ ക്ഷണിക്കുന്ന വിഭാഗങ്ങൾ:


1. മികച്ച മുതിർന്ന കർഷകൻ / കർഷക

2. മികച്ച കാർഷിക തൊഴിലാളി

3. മികച്ച ജൈവ കർഷകൻ / കർഷക

4. മികച്ച സമ്മിശ്ര കർഷകൻ / കർഷക

5. മികച്ച വനിതാ കർഷക

6. മികച്ച യുവ കർഷകൻ / കർഷക

7. മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക

8. SC/ST വിഭാഗത്തിലെ മികച്ച കർഷകൻ / കർഷക

9. മികച്ച ക്ഷീര കർഷകൻ / കർഷക


അർഹരായ കർഷകരുടെ അപേക്ഷകൾ വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി പ്രതിനിധികൾ മുഖേനയോ അല്ലെങ്കിൽ നേരിട്ട് ചൊക്ലി കൃഷിഭവനിലോ സമർപ്പിക്കാവുന്നതാണ്.


🗓️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:

 ഓഗസ്റ്റ് 10 (തിങ്കളാഴ്ച) 2026, വൈകിട്ട് 4.00 മണി

capture_1786043218

വിദ്യാർത്ഥികൾക്കായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


മാഹി: വിദ്യാർത്ഥികളിൽ നിയമബോധവും നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള അറിവും വർധിപ്പിക്കുന്നതിനായി മാഹി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാഹി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ 2026 ജൂലൈ 31ന് വൈകുന്നേരം 3 മണിയോടെയായിരുന്നു പരിപാടി.

കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മീദേവി സി. ജി. സ്വാഗതം ആശംസിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മാഹി ചെയർമാൻ ടി. എസ്. വെങ്കടലക്ഷ്മി അധ്യക്ഷയായി. പുതുച്ചേരി ചീഫ് ജസ്റ്റിസ് തിരു. ഡി. വി. ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. മാഹി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ടി. സി. വൽസരാജൻ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അഡീഷണൽ ഡ്യൂട്ടി കൗൺസൽ കം ലീഗൽ എയ്ഡ് കൗൺസൽ അഡ്വ. ഫൈജി പി. എന്നിവർ ആശംസകൾ നേർന്നു.

വിദ്യാർത്ഥികൾക്ക് നിയമപരമായ അവകാശങ്ങൾ, നിയമസഹായം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളിൽ പരിപാടിയിലൂടെ അവബോധം ലഭിച്ചു. കോളേജ് സ്റ്റാഫ് സെക്രട്ടറി രാജീഷ് ടി. വി. നന്ദി രേഖപ്പെടുത്തി.

capture

ടി.വി.ശോഭന നിര്യാതയായി                                                        

മാഹി: മണ്ടോള ക്ഷേത്രത്തിനു സമീപം വിഭാസ ഹൗസിൽ ശോഭന.ടി.വി (61) നിര്യാതയായി. (റിട്ട.സൂപ്രണ്ട്ഗവ.ജനറൽ ഹോസ്പിറ്റൽ, മാഹി). പരേതനായ ശേഖരൻ്റെയും നാരായണിയുടേയും മകളാണ്. 

ഭർത്താവ്: വികാസ് ചെമ്മേരി (റിട്ട. ജീവനക്കാരൻ, ബാങ്ക്‌ ഓഫ് ബറോഡ) 

മകൾ: ഭവിക വികാസ് (എക്സൽ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥി)

സഹോദരങ്ങൾ: ഗഗനൻ.ടി.വി, സതീശൻ.ടി.വി, രജ്ഞിനി.ടി.വി 

സംസ്കാരം ഇന്ന് (7/8/26) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനം.

capture_1786043143

പുരുഷു നിര്യാതനായി

ചൊക്ലി:നിടുമ്പ്രം ചാത്തുപീടികയ്ക്ക് സമീപം തട്ടാറത്ത് താഴ തീർത്തിക്കോട്ട് പുരുഷു (72) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ഷഗി, ഷബിന, സജോഷ്, വിജോഷ്. മരുമക്കൾ: ശ്രേയ, പരേതനായ സജേഷ്. സഹോദരങ്ങൾ: രേവതി, രാജൻ, ഭരതൻ, ഉഷ, പരേതയായ ചന്ദ്രി

bn_1786108835

സഹൃദയ: വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ


ന്യൂമാഹി സഹൃദയ സാംസ്ക‌ാരിക വേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ശ്രേഷ്ഠാദരവും ആഗസ്റ്റ് 9 ന് മാഹിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹി ശ്രീനാരായണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വായനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും അഡ്വ: ടി.അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കും. നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്ക്കാര ജേതാവ് സി.വി.രാജൻ മാസ്റ്ററെയും ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാര ജേതാവ് സോമൻ മാഹിയെയും മലയാള കഥാകൃത്ത് വി.ആർ.സുധീഷ് ചടങ്ങിൽ വെച്ച് ആദരിക്കും. രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ പാലയാട് ഡയറ്റ് റിട്ട.പ്രിൻസിപ്പാൾ പി.കെ.ഗൗരി അവതരിപ്പിക്കും. മാഹി ശ്രീനാരായണ കോളേജ് ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്‌ണൻ, മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനുജ, പള്ളൂർ ആലി സ്‌കൂൾ മാനേജിംഗ് ഡയരക്‌ടർ പ്രദീപ് കൂവ എന്നിവർ ഭാഷണം നടത്തു. പ്രസിഡണ്ട് പി.കെ.വി.സാലിഹ് അദ്ധ്യക്ഷത വഹിക്കും. എം.എ. കൃഷ്‌ണൻ, എൻ.വി.അജയകുമാർ, കെ.വി.ദിവിത എന്നിവർ സംസാരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സി.വി.രാജൻ മാസ്റ്റർ, എം.എ.കൃഷ്‌ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ,

സി.കെ.രാജലക്ഷ്മി എന്നിവർ അറിയിച്ചു.

bhg

എ.വത്സൻ നിര്യാതനായി.

മാഹി:ചാലക്കരയിലെപരേതനായഅച്ചമ്പത്ത് കണ്ണൻ്റെയും; നാണിയുടെയുംമകൻ മാര്യൻ്റെവിടെ താമസിക്കുന്ന എ.വത്സൻ (64) നിര്യാതനായി.

ഭാര്യ:മൈഥിലി(ബേബി)മക്കൾ: വിപിൻലാൽ;

പ്രവിൻലാൽ;

സഹോദരങ്ങൾ: വിജയൻ; രാജൻ; സജിത;പരേതയായ കമല;

മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ അനുമോദനവും ആദരവും ഓഗസ്റ്റ് 8 ശനിയാഴ്ച 


മാഹി:രണ്ടായിരത്തി ഇരുപത്താറ് മർച്ചിലെ സി.ബി. എസ്. ഇ.പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളിൽ നൂറുമേനി വിജയം നേടിയ മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയും വിജയ നേട്ടത്തിനു നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാലയത്തിലെ രക്ഷാകർതൃ കൂട്ടായ്മയായ മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിക്കും.


ആഗസ്റ്റ് 8 നുശനിയാഴ്ച രാവിലെ 9.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം മാഹി എം . എൽ എ അഡ്വ. ടി അശോക് കുമാർ ഉദ്ഘാടനം ചെയ്യും.


മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്ററും വിദ്യാലയ വികസന സമിതി ചെയർമാനുമായ അങ്കിത്ത് കുമാർ, ഐ. എ. എസ്. മുഖ്യാതിഥിയാവും. മാഹി കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാൾ ശ്രീ. ഗിനീഷ് കുമാർ മുഖ്യഭാഷണം നടത്തും.


അസോസിയേഷൻ പ്രസിഡണ്ട് ഡോ. ബി.സതീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2026 ൽ നടന്ന ബോർഡ്‌ പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, 2024 ലെയും 2025 ലെയും പരീക്ഷകളിൽ സ്കൂളിലെ ആദ്യ മൂന്ന് സ്ഥാനക്കാരെയും ഉപഹാരം നൽകി അനുമോദിക്കും . ഒപ്പം കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.


ഡോ. കെ.കെ. ശിവദാസൻ, കെ. സുഷമ, പി.രജനി, സി.കെ. അഷറഫ്, സി. അനിൽകുമാർ എന്നിവർ സംസാരിക്കും.


അനുമോദന സമ്മേളനത്തിന് ശേഷം സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കും

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU