മുലയൂട്ടൽ വാരാചരണ ബോധവൽക്കരണ പരിപാടി,

മുലയൂട്ടൽ വാരാചരണ ബോധവൽക്കരണ പരിപാടി,
മുലയൂട്ടൽ വാരാചരണ ബോധവൽക്കരണ പരിപാടി,
Share  
എഴുത്ത്

News desk

2026 Aug 05, 11:23 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 തലശ്ശേരി: ടെല്ലിച്ചെറി റോട്ടറി ക്ലബ്ബ്‌, ടെല്ലിച്ചെറി ഇന്നർ വീൽ ക്ലബ്ബ്‌, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) എന്നിവയുടെ നേതൃത്വത്തിൽ, ലോക മുലയൂട്ടൽ വാരാചരണത്തോ ടനുബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടി, തലശ്ശേരി അമൃത വിദ്യാലയത്തിൽ ഐ എം എ പ്രസിഡന്റ്‌ ഡോ. ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . 

റോട്ടറി പ്രസിഡന്റ്‌ ശലീന സുഹാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്നർ വീൽ പ്രസിഡന്റ്‌ കവിത ശ്രീജിത്ത്‌, മീഡിയ ചെയർമാൻ മേജർ പി ഗോവിന്ദൻ, ഇന്നർ വീൽ സെക്രട്ടറി ഉമ കെ എൻ എന്നിവർ സംസാരിച്ചു. റോട്ടറി സെക്രട്ടറി ദിലീപ് കുമാർ ടി എം സ്വാഗതവും ക്ലബ്ബ് അഡ്മിൻ സുഹാസ് വേലാണ്ടി നന്ദിയും പറഞ്ഞു.

  ഐ എം എ പ്രസിഡന്റ്‌, സ്കൂൾ പ്രിൻസിപ്പൽ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ബോധവൽക്കരണ ക്ലാസ്സും നടന്നു.



ചിത്ര വിവരണം: .ഐ എം എ പ്രസിഡന്റ്‌ ഡോ. ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

capture_1785951324

മാഹിയിലെ വിഭിന്ന ശേഷിക്കാർക്കുള്ള സെന്റർ ഫോർ സ്കിൽ ഡവലപ്പ്മെന്റ് ആന്റ് എംപ്ലോയബിലിറ്റി സന്ദർശിച്ച മാഹി എം.എൽ എ അഡ്വ: ടി. അശോക് കുമാറിന് സെന്റർ പ്രസിഡണ്ട് ഇ.കെ. റഫീഖ് ഉപഹാരം സമ്മാനിക്കുന്നു.


f23c0a9f-32ad-4e4c-9dcc-3865ea5d80b4

സുധാകരൻ നിര്യാതനായി


മാഹി:ചാലക്കര സോണി നിവാസിൽ സുധാകരൻ (77) നിര്യാതനായി ഭാര്യ:വി.എം പുഷ്പ, മക്കൾ : വി.എം.സിനി , വി.എം.റിനി , വി.എം.സോണി മരുമക്കൾ: ശ്രീജിത്ത് (മസ്ക്കറ്റ്) അനിൽ പൊയിൽ (സി.ബി.ജി. ചാലക്കര) പ്രജിൽ (ബാർക്കോഡ് പള്ളൂർ ) സഹോദരങ്ങൾ: പരേതരായ രാജൻ, നളിനി, ലീല

capture_1785952089

പോലീസ് കളർ; ഇൻസിഗ്നിയ ധരിക്കാൻ അനുമതി

മാഹി: 'പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ പോലീസ് കളർ' ലഭിച്ചതിന്റെ സ്മരണാർഥം പുതുച്ചേരി പോലീസിന് യൂണിഫോമിൽ പ്രത്യേക ഇൻസിഗ്നിയ ധരിക്കാൻ സർക്കാർ അനുമതി നൽകി. യൂണിഫോമിലെ നെഞ്ചിന്റെ വലതുഭാഗത്ത് നെയിം പ്ലേറ്റിന് മുകളിലായാണ് ഇൻസിഗ്നിയ ധരിക്കേണ്ടത്. ഇന്ത്യ റിസർവ് ബറ്റാലിയൻ, ഹോംഗാർഡ്സ് എന്നിവരുൾപ്പെടെ പുതുച്ചേരി പോലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമാണ്. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഇൻസിഗ്നിയയുടെ മാതൃകയും വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

തെരുവുനായകൾക്ക് തീറ്റ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാഹി ഭരണകൂടം.

പൊതു സ്ഥലത്ത് ഭക്ഷണം നൽകിയാൽ നടപടി

മാഹി: തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ മാഹി മേഖലയിൽ നിർദ്ദിഷ്ട തീറ്റ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാഹി ഭരണ കൂടം അധികൃതർ വ്യക്തമാക്കി. മാഹി ഗവ.ഹൗസിൽ മേഖലയിലെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്.

  മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാഹി നഗരസഭാ മാനേജർ എം.പ്രവീൺ കുമാർ പദ്ധതി വിശദീകരിച്ചു.പൊതു ജനങ്ങളുടെ പിന്തുണയോടു കൂടിയാണ് പരിപാടി നടപ്പാക്കുക. മാഹിയിലെ ആകെയുള്ള 10 വാർഡുകളിലായി വിവിധ ഇടങ്ങളിലാണ് നായകൾക്ക് തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുക. . ഈ കേന്ദ്രങ്ങളിൽ മൃഗ സ്നേഹികൾക്ക് തെരുവു നായകൾക്ക് ഭക്ഷണം നൽകാം. മറ്റൊരിടത്ത് നൽകിയാൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

   . സുപ്രീം കോടതി വിധി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി അപകടകാരികളായ നായകളേയും, രോഗം ബാധിച്ചവയേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

  മാഹി മേഖലയിലെ 207 തെരുവുനായകളെ എബിസി പദ്ധതിയിൽ വന്ധീകരിച്ചു. കണ്ണുർ ജില്ലയിലെ പാപ്പിനിശ്ശേരി മൃഗ സംരക്ഷണ വകുപ്പിൻ്റെ സഹകരണത്തോടെയാണ് നായകളെ വന്ധീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.ഒരു നായയെ വന്ധീകരിക്കാനുള്ള ചിലവ് 2100/- രൂപയുമാണ്

  മാഹി നഗര സഭയുടെ അധീനതയിലുള്ള നവീകരിക്കാനുള്ള അവശേഷിക്കുന്ന റോഡുകൾ നവീകരിക്കുമെന്ന് മാഹി നഗര സഭയിലെ അസി.എഞ്ചിനീയർ മാണിക്ക സാമി യോഗത്തിൽ വിശദീകരിച്ചു. മുനിസിപ്പൽ പരിധിയിലെ തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ലെങ്കിൽ നഗരസഭയിൽ പരാധി നൽകണം.800/- രൂപ വില മതിക്കുന്ന 500 ലധികം തെരുവു വിളക്കുകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.മാഹി നഗര സഭ വർക്ക് ഇൻസ്പെക്ടർ രാജേഷ് ഡി സിൽവ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ മുൻ കൗൺസിലർ പള്ള്യൻ പ്രമോദ്, ടി.ഇബ്രാഹിം കുട്ടി, മാധവൻ, കെ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.

പുതുച്ചേരി: നീറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; നെഗറ്റീവ് മാർക്ക് ലഭിച്ചവരും പട്ടികയിൽ ഇടംനേടി


പുതുച്ചേരി: എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ പുതുച്ചേരി സംസ്ഥാനത്തിനുള്ള 85 ശതമാനം ക്വാട്ടയുടെ റാങ്ക് പട്ടിക ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഈ റാങ്കിംഗ് പട്ടികയിൽ ആകെ 5,402 വിദ്യാർത്ഥികളാണ് ഇടം നേടിയിട്ടുള്ളത്.


പട്ടിക പ്രകാരം കൃശാന്ത് അഭിനവ് 670 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവീൺ, രമണീശ്വർ എന്നിവർ 646 മാർക്ക് വീതം നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയും ചെയ്തു. സംസ്ഥാന തലത്തിൽ 13 വിദ്യാർത്ഥികൾ 600-ന് അതിനുമുകളിലും മാർക്ക് നേടിയിട്ടുണ്ട്.


ഇതിനിടയിൽ നെഗറ്റീവ് മാർക്ക് നേടിയവരും പട്ടികയിൽ ഉൾപ്പെട്ടതായി ആരോപണം വന്നു.

പുതുച്ചേരി സംസ്ഥാന റാങ്ക് പട്ടികയിലെ ഏറ്റവും കൗതുകകരമായ മറ്റൊരു വസ്തുത, -1 നും -23 നും ഇടയിൽ സ്കോർ ചെയ്തവരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. നീറ്റ് പരീക്ഷയിൽ ആകെ 10 പേരാണ് ഇത്തരത്തിൽ നെഗറ്റീവ് മാർക്ക് നേടിയിട്ടുള്ളത് (-1, -3, -6, -7, -9, -11, -14, -15, -16, -23). ഇവർ 4707 മുതൽ 4716 വരെയുള്ള റാങ്കുകളാണ് നേടിയിരിക്കുന്നത്.

വ്യാജ താമസ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവിദ്യാർത്ഥികൾ റാങ്ക് പട്ടികയിൽ ഇടംനേടുന്നുണ്ടെന്ന ആരോപണമുള്ളതിനാൽ, തദ്ദേശീയരായ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. നീറ്റ് മെറിറ്റ് ലിസ്റ്റിൽ എന്തെങ്കിലും ക്രമക്കേടുകളോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പേരുകളോ, യോഗ്യത സംബന്ധിച്ച് മറ്റ് സംശയങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ ആഗസ്റ്റ് 5 വരെ പ്രസക്തമായ തെളിവുകൾ സഹിതം പരാതികൾ നൽകാവുന്നതാണ്. DMS@PY.GOV.IN എന്ന ഇമെയിൽ വിലാസത്തിലാണ് പരാതികൾ അയക്കേണ്ടത്.

capture_1785952319

മുലയൂട്ടൽ വാരാചരണ പരിപാടി: ഗവ. ജനറൽ ആശുപത്രിയിൽ മുലയൂട്ടുന്ന അമ്മമാർക്ക് ബേബി കിറ്റുകൾ നൽകി.


തലശ്ശേരി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് സയൻസ് ആൻ്റ് റിസർച്ച് (ഇൻസർ ) മലബാർ കാൻസർ സെൻ്റർ -പി ജി ഐ എസ് ആർ ൻ്റെ ആഭിമുഖ്യത്തിൽ

2026 ലെ മുലയൂട്ടൽ വാരാചരണ പരിപാടിയായ ഫസ്റ്റ് ഫീഡ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റെ (കെസിസിസി) സഹകരണത്തോടെ മുലയൂട്ടുന്ന അമ്മമാർക്കുള്ള ബേബി കിറ്റ് വിതരണം തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചു. 


ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദ് 

ഉൽഘാടനം ചെയ്തു. കെ സി സി സി പ്രസിഡൻ്റ് നാരായണൻ പുതുക്കൂടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി സി സി വൈസ് പ്രസിഡൻ്റുമാരായ മേജർ പി ഗോവിന്ദൻ, പി കെ സുരേഷ്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ, നഴ്‌സിങ് സൂപ്രണ്ട് റെജീന എന്നിവർ സംസാരിച്ചു. 

ഇൻസറിലെ അസിസ്റ്റൻ്റ് പ്രൊഫസർ ലിൻജു ടി കെ സ്വാഗതവും ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മിനി ജോസഫ് നന്ദിയും പറഞ്ഞു. 


ഇൻസറിലെ ബി എസ് സി നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ

മൂലയൂട്ടലിൻ്റെ പ്രാധാന്യവും അമ്മമാർക്ക് ശരിയായ ഭക്ഷണ രീതിയെ കുറിച്ചും ബോധ വൽക്കരണ ക്ലാസും ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

capture_1785953309

അബ്ദുസലാം നിര്യാതനായി.


തലശ്ശേരി :സൈദാർപ്പള്ളിക്കടുത്ത് താമസിക്കുന്ന അബ്ദു സലാം (72) നിര്യാതനായി. ഭാര്യ : റുഖിയ. മക്കൾ : ദിജാർ, തസ്‌ലീന, തസ്ബീർ, തൻവീർ. 1ജാമാതാവ് :അബ്ദുൽ ഷുക്കൂർ 

ഖബറടക്കം : ഇന്ന് സൈദാർപള്ളി 1 മണിക്ക്

new-mannan-poster
MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n