പുതുച്ചേരിരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം

പുതുച്ചേരിരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം
പുതുച്ചേരിരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം
Share  
എഴുത്ത്

News desk

2026 Aug 05, 01:07 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:"പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം" എന്ന പേരിൽ മയ്യഴിക്കാരിയായ ആർട്ടിസ്റ്റ് കെ.ഇ.സുലോചന. പുതുച്ചേരി ലോക്നിവാസിന് സമ്മാനിക്കുന്ന

ചിത്രപരമ്പരക്ക് പുതുച്ചേരിയുടെ പ്രഥമ വനിത ബീന കൈലാസനാഥൻ പുതുച്ചേരി ലഫ്: ഗവർണറുടെ മാതാവ് ലീല ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു.

പുതുച്ചേരിയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ ഊന്നി കേരളം. തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ കലയും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ചിത്രമാണ് ഒൻപത് മീറ്റർ നീളം വരുന്ന ചുമരിൽ വിരിയുന്നത്.

ഗവർണറുടെ ചേമ്പറിൽ അനന്ത ശയനവും വരയ്ക്കുന്നുണ്ട്, ഒരു മാസം നീണ്ടു നിൽക്കുന്ന ഈ ഉദ്യമത്തിൽഇരുപതോളം ചിത്രകാരൻമാർ പങ്കാളികളാകുന്നുണ്ട്.



ചിത്രവിവരണം:ബീന കൈലാസനാഥൻചിത്രപരമ്പരക്ക് തുടക്കം കുറിക്കുന്നു.

whatsapp-image-2026-08-04-at-9.59.05-pm

ജവഹർ റസിഡന്റ്സ്: സ്നേഹാദരം നടത്തി


മാഹി:ചെമ്പ്ര ജവഹർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടി അഡ്വ:ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും സ്വച്ഛലയ വിദ്യാലയ അവാർഡ് കരസ്ഥമാക്കിയ ചെമ്പ്ര ഗവ.എൽ.പി സക്കൂളിലെപ്രധാനാധ്യാപികഎ.വി.സിന്ധുവിനെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് റീന അനിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തിത്വ വികസന സെമിനാറും നടന്നു. ഡോ: സുനിൽ കുമാർ പൊയിൽ,എ.കെ.സുരേശൻ മാസ്റ്റർ സംസാരിച്ചു. ബാബു തിലകരാജ് സ്വാഗതവും ഉത്തമൻ തിട്ടയിൽ നന്ദിയും പറഞ്ഞു.

capture_1785866735

രാമായണ–മഹാഭാരത പ്രശ്നോത്തരി; അമൽ വിനോദിന് ഒന്നാം സ്ഥാനം


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി" മത്സരത്തിൽ അമൽ വിനോദ് ഒന്നാം സ്ഥാനം നേടി. കവിത ഹരീന്ദ്രൻ രണ്ടാം സ്ഥാനവും ഷീന സജീവ് മൂന്നാം സ്ഥാനവും നേടി.


ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മാടമന ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള നിരവധി പേർ പങ്കെടുത്തു. രാമായണവും മഹാഭാരതവും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയത്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


മത്സരത്തിനും അനുബന്ധ പരിപാടികൾക്കും ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

capture_1785872036

സ്വാതി പാലോറാന്റെ

രണ്ടാമത്തെ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

കയാലോട്: എഴുത്തുകാരി സ്വാതി പാലോറാന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ പ്രശസ്ത നാടക-സീരിയൽ താരം രാജേന്ദ്രൻ തായാട്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ രാജലക്ഷ്മിയും അസിതയും പങ്കെടുത്തു.

പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 9-ന് രാവിലെ 10 മണിക്ക് സ്വാതി പാലോറാന്റെ വസതിയിൽ സാഹിത്യകാരൻ വി.ആർ. സുധീഷ് നിർവഹിക്കും. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അനുമോദനവും സമ്മാനദാനവും17 ന്

പള്ളൂര്‍. : ശ്രീ കോയ്യോട്ട് പുത്തനഅമ്പലം ശാസ്താ ക്ഷേത്രം–മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ പാരായണ മാസാചരണത്തോടനുബ:|:ന്ധിച്ച് ആഗസ്റ്റ് 2-ന് ഡോ. ഭാസ്കരൻ കാരായിയുടെയും സംസ്കൃത അധ്യാപിക സജിത രവീന്ദ്രന്റെയും നേതൃത്വത്തിൽ രാമായണ പുരാണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ കസ്തൂർബ ഗാന്ധി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സാൻവിൻ സുരേഷ് ഒന്നാം സമ്മാനവും, രാമവിലാസം ഹയര്‍ സെക്കൻഡറിസ്കൂളിലെ ഹരിനാരായണൻ രണ്ടാം സമ്മാനവും, ഐ.കെ. കുമാരൻ മാസ്റ്റർ സ്കൂൾ, പന്തക്കലിലെ അൻവിത നമ്പ്യാർ മൂന്നാം സമ്മാനവും നേടി.

എൽ.പി. വിഭാഗത്തിൽ ഗണപതി വിലാസം സ്കൂളിലെ ധ്യാൻ കൃഷ്ണ ഒന്നാം സമ്മാനം നേടി. ഗവ. എൽ.പി. സ്കൂൾ, മൂലക്കടവിലെ അൻവൃത,ഗവ. എൽ.പി. സ്കൂൾ, മൂലക്കടവിലെ ആഷി നമ്പ്യാർ, ഐ.കെ. കുമാരൻ മാസ്റ്റർ സ്കൂളിലെ ഋഷികേശ് എന്നിവർ രണ്ടാം സമ്മാനവും, ആലി എൽ.പി. സ്കൂളിലെ ധ്രുവ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.

മത്സര വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനച്ചടങ്ങും ആഗസ്റ്റ് 17-ന് വൈകുന്നേരം 5.15ന് ശ്രീ കോയ്യോട്ട് പുത്തൻ അമ്പലം ശാസ്താ ക്ഷേത്രം–മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുമെന്ന്ഭാരവാഹികൾ അറിയിച്ചു.

രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ: സ്പോട്ട് അഡ്മിഷൻ 7 ന്


മാഹി :രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സുകളായ റെഫ്രിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ്‌ 7 ന് നടക്കും. എസ്.എസ്.എൽ.സി പാസായമാഹിയിലെയും കേരളത്തിലേയും വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവർ രക്ഷിതാക്കളോടെപ്പം ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കും 5 മണിക്കും ഇടയിൽ രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 9495744339 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണെന്ന്പ്രിൻസിപ്പാൾ അറിയിച്ചു.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (05/08/26) അവധി


മാഹി:പ്രതികൂല കാലാവസ്ഥ കാരണവും, സമീപ ജില്ലകളിലും, മാഹിയിലും കനത്ത മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിലും മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന (05/08/26, തബുധൻ ) അവധി പ്രഖ്യാപിച്ചു 

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,

മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.  

​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

കാർഷിക പരിശീലനക്ലാസ്സ് 7 ന്


മാഹി :കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 ന് രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ കൃഷി ഓഫീസിൽ വച്ച് പച്ചക്കറി കൃഷിയെ പറ്റി കാർഷിക പരിശീലന ക്ലാസ് നടത്തുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകർ ആഗസ്റ്റ് 5 നു മുൻപായിപള്ളൂർ, കൃഷി ഓഫീസിൽ പേര് രജിസ്റ്റർചെയ്യേണ്ടതാണ്.

capture_1785869775

രോഹിണി നിര്യാതയായി


തലശ്ശേരി:എരഞ്ഞോളി പെരുന്താറ്റിൽ കോട്ടായി മാറോളി രോഹിണി (90 ) ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ ചൈതന്യത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ നാരങ്ങാട് ബാലൻ, മക്കൾ : ശ്രീമതി (പിണറായി), എം.രമേശൻ (റിട്ട. അഡ്മിൻഅസി: എഞ്ചിനിയറിങ്ങ് കോളജ് ) ശ്രീധരി (കുണ്ടുചിറ ). മരുമക്കൾ: ദേവദാസൻ (കിഴക്കുംഭാഗം), പ്രീത (കാഞ്ഞിരത്തിൻ കീഴിൽ,റിട്ട.എച്.എം.ആർ.വി.എച്ച്.എസ് ചൊക്ലി) വിജയൻ എം (കുണ്ട്‌ചിറ).

സഹോദരങ്ങൾ :മാറോളി ഭാസ്കരൻ മാസ്റ്റർ, ദാമോദരൻ (പെരുന്താറ്റിൽ), പരേതനായ മാധവൻ (മടത്തും ഭാഗം). ശവ സംസ്ക്കാരം ബുധൻ 

 പകൽ 12 മണിക് കുണ്ട്‌ചിറ വാതക സ്മശാനത്തിൽ.

capture_1785871898

പങ്കജാക്ഷി നിര്യാതയായി.

ന്യൂമാഹി: പെരിങ്ങാടിയിലെ പാലിസൺ വീട്ടിൽ

പാലിക്കണ്ടി പങ്കജാക്ഷി(87) നിര്യാതയായി. തലശ്ശേരി കൊളശ്ശേരിയിലെ ചാത്തൂട്ടിയുടെയും രാധയുടെയും മകളാണ്. ഭർത്താവ് പരേതനായ പാലിക്കണ്ടി കുഞ്ഞിക്കണ്ണൻ, മക്കൾ, ഷൈജ, സരോഷ്, റോജ, മൃഥുൽ, ഷയറ, പരേതനായ അനിൽകുമാർ. മരുമക്കൾ ടി. കെ സിന്ധു, പുരുഷോത്തമൻ (റിട്ട. എഞ്ചിനീയർ), റോജന, ഷെമീറ (ടീച്ചർ, ശ്രീ നാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ) ചന്ദ്രശേഖരൻ (USA) പരേതനായ രവീന്ദ്രൻ ശവസംസ്കാരം  (05.08.2026)നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ)

whatsapp-image-2026-08-04-at-9.58.39-pm

ഗുരുപ്രസാദ് സ്വാമിയുടെ സമാധിദിനം ആചരിച്ചു


ന്യൂമാഹി: ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമിയുടെ 63-ാമത് സമാധിദിനം ആച്ചുളങ്ങര ശ്രീനാരായണ മഠത്തിൽ ഭക്തിപൂർവ്വം ആചരിച്ചു. സമാധിദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ( ശിവഗിരി )ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ഗുരുധർമ പ്രചാരണസഭ ജോയിന്റ് രജിസ്ട്രാർ പി.പി. സുരേന്ദ്ര ബാബു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മഠം പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു. രഞ്ചിത്ത് പുന്നോൽ, പി.എ.ൻ. സുരേഷ് ബാബു, സി. സന്ദീപ്, ഷൈനേഷ് വിപഞ്ചിക, ബിജോയ്, ഷിനു മുല്ലോളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.


ചിത്ര വിവരണം:അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ( ശിവഗിരി )ഉദ്ഘാടനം ചെയ്

capture_1785866658

സെമിനാർ സംഘടിപ്പിച്ചു


മാഹി: കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ 'ടെക്നോളജി റെഡിനസ് ലെവൽ. മാനുഫാക്ചറിംഗ് റെഡിനസ് ലെവൽ എന്നീ വിഷയങ്ങളിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ റിസർച്ച് ആൻഡ്ഡെവലപ്‌മെന്റ് സെല്ലുംഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി നടത്തിയത്.

ബി.സി.എ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെഎൻ. ഈമാൻ വിഷയം അവതരിപ്പിച്ചു. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ കോ-ഓർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എം. ധനിഷ,അസിസ്റ്റന്റ് പ്രൊഫസറും കോ-ഓർഡിനേറ്ററുമായ കെ. റീന സംബന്ധിച്ചു. 


ചിത്രവിവരണം:അസിസ്റ്റന്റ് പ്രൊഫസർ കെഎൻ. ഈമാൻ വിഷയം അവതരിപ്പിക്കുന്നു.

പള്ളൂർ മൃഗാശുപത്രി യുടെ ശോചനീയ അവസ്ഥ പരിഹരിക്കണം 


മാഹി : ചോർന്നൊലിക്കുന്ന പള്ളൂർമൃഗാശുപത്രിയുടെ ശോചനീയ അവസ്ഥയെ കുറിച്ച് മഴക്കാലത്തിന് മുൻപ് തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും, ഇപ്പോൾ മഴ ശക്തമായ അവസ്ഥയിൽ കെട്ടിടം ചോർന്ന് അവിടെയുള്ള കമ്പ്യൂട്ടറടക്കമുള്ള മറ്റ് ഉപകരണങ്ങളും മരുന്നുകളും നശിച്ച്  സർക്കാറിന് തന്നെ നഷ്ടം വരുന്നതിനാൽ എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണം എന്ന് സെൻട്രൽ ഫെഡറേഷൻ മാഹി റീജിനൽ സെക്രട്ടറി പി കെ രാജേന്ദ്രകുമാർ ആവശ്യപ്പെട്ടു.

manna-new
MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n