സൗജന്യ ഉച്ചഭക്ഷണ വിതരണം "ഫീഡ് കണ്ണൂർ" ഇന്നലെ 1500 ദിവസങ്ങൾ പിന്നിട്ടു.

സൗജന്യ ഉച്ചഭക്ഷണ വിതരണം
സൗജന്യ ഉച്ചഭക്ഷണ വിതരണം "ഫീഡ് കണ്ണൂർ" ഇന്നലെ 1500 ദിവസങ്ങൾ പിന്നിട്ടു.
Share  
എഴുത്ത്

News desk

2026 Aug 04, 12:36 AM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: പത്ത് വർഷങ്ങൾക്ക് മുൻപ് അഡ്വ:പി ശശി പ്രസിഡന്റായും, ഇപ്പോഴത്തെ മാഹി എം എൽ എ അഡ്വ : ടി അശോക് കുമാർ സിക്രട്ടറിയായും തുടങ്ങിയ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ വിവിധ പരിപാടികളുടെ ഭാഗമായാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് "ഫീഡ് കണ്ണൂർ" എന്ന പേരിൽ വിശക്കുന്നവന് അന്നം നൽകുക എന്നഉദ്ദേശത്തോടു കൂടി ഭക്ഷണ വിതരണം തുടങ്ങിയത്.

കോവിഡിന് ശേഷമാണ് "ഫീഡ് കണ്ണൂർ" ആരംഭിച്ചത്. വിശക്കുന്നവന് ഭക്ഷണ പൊതി നൽകുന്ന ഈ മഹത്തായ പാടിപാടി ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസങ്ങളിലും നൽകിയിരുന്നു. ഭക്ഷണ പൊതി നൽകുന്ന ഈ മഹത് കർമ്മം ഇന്നലെ ആയിരത്തി അഞ്ഞൂറ് ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. 1500 - ദിവസത്തെ ഭക്ഷണ വിതരണത്തിൽ അഡ്വ: പി ശശി, മാഹി എം. എൽ എ അഡ്വ: ടി.അശോക് കുമാർ, കെ വി സുമേഷ് എം എൽ എ എന്നിവർ പങ്കെടുത്തു.തുടർന്നും ഇത്തരം സേവനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

capture

ഓണം ഖാദി മേള നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.


തലശ്ശേരി ഖാദി സൗഭാഗ്യയിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ഷഹനാസ് മൻസൂർ, രമേശൻ , പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, ഷൈനേഷ്, രാജേഷ്, അനിൽകുമാർ എന്നിവർ സംബന്ധിച്ചു. മേള 24 വരെ നീണ്ടുനിൽക്കും. 30% ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

capture_1785783664

പൊത്തങ്ങാട്ട് രാഘവനെ അനുസ്മരിച്ചു


മാഹി: ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊത്തങ്ങാട്ട് രാഘവന്റെ അനുസ്മരണ സമ്മേളനം ഈസ്റ്റ് പള്ളൂരിലെ ഐ.എൻ.ടി.യു.സി. ഓഫീസിൽ നടന്നു. മുൻ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. .

പദ്മലയം പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ. മോഹനൻ, പി.പി. വിനോദ്, കെ. ഹരീന്ദ്രൻ, എം. ശ്രീജയൻ, ശ്രീജേഷ് എം.കെ., കെ. രവീന്ദ്രൻ, ശോഭ പി.ടി.സി., ഭരതൻ ഒളവിലം, അൻസിൽ അരവിന്ദ്, കെ.ടി.കെ. ദാസൻ, കുഞ്ഞാലത് ദാമോദരൻ, ജനാർദനൻ കുനിയിൽ, അർജുൻദാസ് കെ.കെ., കെ.വി. ഹരീന്ദ്രൻ, ജിജേഷ് ചാമേരി . കെ.സുരേഷ്,പി.വി. മധു സംസാരിച്ചു .


ചിത്രവിവരണം: മുൻ എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

capture_1785783719

കനത്ത മഴയിൽ മതിലിടിഞ്ഞ മണ്ടപറമ്പ് കോളനി എം.എൽ.എ സന്ദർശിച്ചു


മാഹി:കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കരിങ്കൽ മതിൽ വീണ് പൊതു ടേപ്പുകൾ തകർന്ന ചാലക്കരമണ്ടപറമ്പത്ത് കോളനി എ.എൽ.എ സന്ദർശിച്ചു.കുടിവെളളംപുന:സ്ഥാപിക്കുന്നതിനും അപകട സ്ഥിതിയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ആവശ്യമായ നടപടികൾസ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. താറുമാറായി കിടക്കുന്ന വഴികൾഅധികൃതരുടെ ശ്രദ്ധയിൽ പെടുത്തി സഞ്ചാരയോഗ്യമാക്കുമെന്നും എം.എൽ.എ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.

രാജൻ.കെ. പള്ളൂർ പ്രസിഡണ്ട്


മാഹി:വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.പ്രസിഡണ്ടായി രാജൻ.കെ.പള്ളൂരിനെയും, ജനറൽ സെക്രട്ടരിയായി അൻസി അരവിന്ദനേയും തെരഞ്ഞെടുത്തു. വൈസ്പ്രസിഡണ്ടുമാർ: കെ.എൻ.. സന്തോഷ് 

കനകവല്ലി.ജോ. സിക്രട്ടറിമാർ:.ഷീബമധു,രമാഭായ്ഖജാൻജി: മാധവൻ.ടി.

രക്ഷാധികാരികൾ:പവിത്രൻ. ടി.പി.രമാദേവിവി.എം..പവിത്രൻ.

വി.പി.ബാബു. എന്നിവരാണ് മറ്റ് ഭാരവാഹികൾ.

കോ- ഓപ്പ്:നഴ്സിങ്ങ് കോളജിന് ഒന്നാം സ്ഥാനം


തലശ്ശേരി:മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ജില്ലാ തല മൈം മത്സരത്തിൽ കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി - വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

മൈ ഭാരത് കണ്ണൂരും ദേശീയ സേവന പദ്ധതിയും സംയുക്തമായി എസ്.എൻ. കോളേജ്, കണ്ണൂരിൽ സംഘടിപ്പിച്ച "നശാ മുക്ത് യുവ – വിക്സിത് ഭാരത്" ജില്ലാ തല മൈം മത്സരത്തിൽ എൻ എസ് എസ് യൂണിറ്റ് കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി ഒന്നാം സ്ഥാനം നേടി. സി എൻ.

അനുനന്ദ ,പി.സി. ആദിത്യ., എസ്.ആസാദ്., ആൽഡ്രിൻ സോജി, ഷാരോൺ, ആൻജലോ വിൽസൺ, സ്വാതി പ്രദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് വിരുദ്ധ സന്ദേശം ശക്തമായി അവതരിപ്പിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും കോളേജ് മാനേജ്മെന്റ് അഭിനന്ദിച്ചു.


ചിത്രവിവരണം: വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും കോളേജ് മാനേജ്മെന്റ് അഭിനന്ദിക്കുന്നു.

whatsapp-image-2026-08-03-at-11.06.18-pm

ജവഹർ റസിഡന്റ്സ്: സ്നേഹാദരം നടത്തി


ചെമ്പ്ര ജവഹർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടി അഡ്വ:ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും സ്വച്ഛലയ വിദ്യാലയ അവാർഡ് കരസ്ഥമാക്കിയ ചെമ്പ്ര ഗവ.എൽ.പി സക്കൂളിലെ പ്രധാനാധ്യാപിക എ.വി.സിന്ധുവിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രസിഡന്റ് റീന അനിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തിത്വ വികസന സെമിനാറും നടന്നു. ഡോ: സുനിൽ കുമാർ പൊയിൽ, സുരേശൻ മാസ്റ്റർ സംസാരിച്ചു. ബാബു തിലകരാജ് സ്വാഗതവും ഉത്തമൻ തിട്ടയിൽ നന്ദിയും പറഞ്ഞു.

manna-new
manna-rond-bottil-with-anjali_1785612447
MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n