രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന് 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു

രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന് 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു
രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന് 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു
Share  
എഴുത്ത്

News desk

2026 Aug 02, 10:50 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: രാജീവ്ജി കൾച്ചറൽ ആൻഡ് സോഷ്യൽ മൂവ്മെന്റിന്റെ 15-ാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും നടന്നു. മുൻ എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


അശരണരെ കൈപിടിച്ചുയർത്താൻ സാമൂഹിക സംഘടനകൾ കൂടുതൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷനായി. കെ.പി.സി.സി. അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മാഹിയിൽ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ തലമുറയെ പ്രസ്ഥാനത്തോട് ചേർത്തുനിർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.


ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, ഐ.എൻ.ടി.യു.സി. നേതാവ് കെ. ഹരീന്ദ്രൻ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന പ്രവർത്തകരെ രമേശ് പറമ്പത്,വി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഉപഹാരം നൽകി ആദരിച്ചു.


സംഘടന ചെയർമാൻ ജിതേഷ് വാഴയിൽ സ്വാഗതാവും ആശാലത നന്ദിയും പറഞ്ഞു.

കനത്ത മഴ: മാഹിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


മാഹി:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മാഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. 

ട്യൂഷൻ സെന്ററുകൾ, കോച്ചിംങ് ക്ലാസ്സുകൾ ഉൾപ്പെടെയുള്ള സ്പെഷ്യൽ ക്ലാസ്സുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റ് ഓഫീസ് അറിയിച്ചു.

capture_1785690059

ഗുരുദേവ പ്രതിമ ശതവാർഷികം: ത്രിദിന ദിവ്യപ്രബോധനവും ധ്യാനവും


തലശ്ശേരി:ലോകത്തിലാദ്യമായി ഗുരുദേവ പഞ്ചലോഹ പ്രതിമ ഗുരുജീവിച്ചിരിക്കുമ്പോൾതന്നെപ്രതിഷ്ഠിതമായ തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണം ,ഇന്ന് ലോക ജനതയുടെ തീർത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് ശ്രീ ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻഅഭിപ്രായപ്പെട്ടു.

ഗുരുദേവ പഞ്ചലോഹ പ്രതിമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠം അധിപനായ സ്വാമി

സച്ചിദാനന്ദയുടെ ദിവ്യപ്രബോധന യജ്‌ഞവും , ധ്യാനവും സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം വർത്തമാന കാലത്ത് ഏറെ വലുതാണെന്ന് അഡ്വ.കെ.സത്യൻ അഭിപ്രായപ്പെട്ടു. കലുഷിതമായ സമകാലിന ചുറ്റുപാടിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന്അഡ്വ. സത്യൻപറഞ്ഞു.

സംഘാടക സമിതിയുടെ രുപികരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃദയശുദ്ധീകരണത്തിന് അറിഞ്ഞ് കൊണ്ടുള്ള പ്രാർത്ഥന കൊണ്ട്സാ ധിതമാകുമെങ്കിലും,

സ്വാതന്ത്ര്യം കാംക്ഷിച്ച നമ്മൾ അറിവിനായുള്ള വിദ്യനേടി യെ ങ്കിലും, രാഷ്ട്രീയത്തിന്റെ അടിമകളായി മാറ്റപ്പെടുകയായിരുന്നുവെന്ന് ഉദ്ഘാടകനായ ശിവഗിരി മഠം പ്രതിനിധി ശിശുപാലൻകുട്ടനാട് അഭിപ്രായപ്പെട്ടു.    

ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ജഗന്നാഥ സവിധത്തിൽ നടക്കുന്ന പ്രബോധന - ധ്യാന യജ്ഞം,

മഠം ഏകോപന സമിതി,ഗുരുധർമ്മപ്രചരണ സഭ, എസ്.എൻ.ഡി.പി, മാതൃ സമിതി . വിവിധ ശ്രീനാരായണ സംഘടനകൾഎന്നിവരുടെസഹകരണത്തോടെയാണ്സംഘടിപ്പിക്കുന്നത്. പത്ത് മഠങ്ങളിൽ ഗുരുദേവ വെങ്കല പ്രതിമകൾസ്ഥാപിക്കും.

ഗുരുപ്രസാദ്സ്വാമിയുടെ സമാധിദിനമായ ഇന്നലെസ്വാമിപ്രേമാനന്ദ( ശിവഗിരി )നടത്തിയഅനുസ്മരണപ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിച്ചത്.

ഡയറക്ടർമാരായ സി. ഗോപാലൻ,ടി.സി. ദിലീപ് കുമാർ , കണ്ട്യൻഗോപി ,മേൽശാന്തിസജേഷ് ,സുരേന്ദ്രബാബു ,സീനസൂർജിത്ത് .സംസാരിച്ചു.

മുരിക്കോളി രവിന്ദ്രൻ സ്വാഗതവും രഞ്ജിത്ത് പുന്നോൽ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി  അഡ്വ: കെ.സത്യൻ (ചെയർമാൻ )  മുരിക്കോളി രവീന്ദ്രൻ   (ജ: കൺവീനർ)

ശശിധരൻ പൊന്ന്യം

(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

സബ്കമ്മിറ്റികളുടെഭാരവാഹികൾ: സി.ഗോപാലൻ / രജ്ഞിത്ത് പുന്നോൽ

(പ്രോഗ്രാം) കെ.കെ.പ്രേമൻ /കുഞ്ഞിരാമൻഅരയാക്കണ്ടി( സാമ്പത്തികം) ടി.പി. ഷിജു /ചാലക്കര പുരുഷു (പ്രചരണം )

രാജീവൻ മാടപ്പിക/ എം. കനകൻ ഈങ്ങയിൽ പിടിക ( ഡക്കറേഷൻ, പൂജ) കുമാരൻ വളയം / വേലാണ്ടി വാമ്പു (ഭക്ഷണം )

കണ്ട്യൻഗോപി / കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ പൊയിലൂർ (.ഘോഷയാത്ര)



ചിത്രവിവരണം: അഡ്വ.കെ. സത്യൻ ഭദ്രദീപം കൊളുത്തുന്നു.

whatsapp-image-2026-08-02-at-9.44.18-pm

നോവൽ ചർച്ചയും അനുമോദനവും

കോടിയേരി :ദേശകാല അനുഭവങ്ങളുടെ മർമ്മം തൊട്ടറിയുന്ന സൃഷ്ടിയാണ് "എറാട്ട് " എന്ന നോവലെന്ന് കാരായി രാജൻ എം എൽ എ അഭിപ്രായപ്പെട്ടു പുരോഗമന കലാ സാഹിത്യ സംഘവും "സർഗ" കോടിയേരിയുമായി ചേർന്ന് കോപ്പാലം യുവജന സാഹിത്യ സമാജം വായനശാലയിൽ എഴുത്തുകാരി മേഘ്‌ന.കെ ക്ക് അനുമോദനവും മഴ മർമ്മരങ്ങൾ പുസ്തക ചർച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു ബ്രിജേഷ് അധ്യക്ഷത വഹിച്ചു

 മേഘ്നയുടെ "എറാട്ട്" നോവൽ 

ചർച്ചയിൽ പ്രസാദ് കൂടാളി സബിത ബാലൻ സുജിതരയരോത്ത് പങ്കെടുത്തു.

മികച്ച വായനക്കാരി വൈജയന്തിക്ക് പുരസ്‌കാരം നൽകി.

കെ പി സുധാകരൻ, കെ കേളു, ടി.എം ദിനേശൻ എന്നിവർ സംസാരിച്ചു മേഘ്‌ന.കെ പുസ്തക ചർച്ചക്ക് മറുപടി പറഞ്ഞു.

ചിത്രവിവരണം: കരായി രാജൻ എംഎൽഎ മേഘ്‌ന കെ ക്ക് ഉപഹാരം നൽകുന്നു

capture_1785691048

മുണ്ടങ്ങാടന്റെവിട ജാനകി നിര്യാതയായി


നിടുമ്പ്രത്തെ മുണ്ടങ്ങാടന്റെവിടജാനകി (92) നിര്യാതയായി. പരേതനായ മുണ്ടങ്ങാടൻ ചാത്തുക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: വിലാസിനി (കതിരൂർ), പ്രസന്ന (കവിയൂർ), കെ.കെ.പ്രകാശൻ (ടിമ്പർ വ്യാപാരി, അശ്വതി ടിമ്പേർസ്, ന്യൂമാഹി), കെ.കെ.പ്രദീപൻ (ഗോൾഡൺ ഫർണിച്ചർ, ഇടയിൽ പിടിക), പരേതനായായ സുരേന്ദ്രൻ മരുമക്കൾ: ശ്രീദേവി, യൂ.ടി.ഷീബ, പ്രഷീല, പരേതരായ ദമോദരൻ (കതിരൂർ), ഒതയോത്ത് ലക്ഷ്മണൻ മാസ്റ്റർ (കവിയൂർ). സഹോദരങ്ങൾ: രോഹിണി, ലക്ഷ്മി, രാജൻ, ലീല പരേതരായ ചാത്തുക്കുട്ടി, ശാരദ, രാഘവൻ, പുരുഷു. സംസ്ക്കാരം നാളെ (3/8/26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

capture_1785691107

കനത്ത മഴ: മണ്ടപറമ്പ് കോളനിയിൽ മതിലും കുടിവെള്ള പൈപ്പും തകർന്നു


മാഹി:കനത്ത മഴയെ തുടർന്ന് ചാലക്കര മണ്ടപ്പറമ്പത്ത് കോളനിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയും, കോളനിവാസികൾ ആശ്രയിച്ചിരുന്ന പൊതു ടാപ്പ് പൂർണ്ണമായും തകരുകയും ചെയ്തു. സംഭവ സ്ഥലത്ത് അപകടന സമയത്ത് ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. പരിസരത്തെ അപകടനിലയിലുള്ള

പൊതു കക്കൂസും അതിന്റെ മതിലും അപകടഭീക്ഷണി ഉയർത്തുനുണ്ട്.

അപകടാവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്കും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി നൽകിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. കോളനിയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി വേണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു.

കോളനിയിലെ

പാതയോരത്തെ മതിൽ ഇടിഞ്ഞതിനെത്തുടർന്ന് കുടിവെള്ള പൈപ്പ്‌ ലൈൻ തകരാറിലാണെന്നും, എത്രയും പെട്ടെന്ന് പൈപ്പ് ലൈൻ പുന: സ്ഥാപിച്ച് തകരാറ് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാഹി റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.

whatsapp-image-2026-08-02-at-9.45.46-pm

തെയ്യം കലാ അക്കാദമി കെട്ടിട സമുച്ഛയത്തിന്റെ നിർമ്മാണ പുരോഗതി നേരിൽ കാണാൻ കേന്ദ്ര സംഘമെത്തി


ചൊക്ലി: കേന്ദ്ര ടൂറിസം വകുപ്പിന്റെ സാസ്‌കി പദ്ധതിയിൽ ഉൾപ്പെടുത്തി ചൊക്ലി നിടുമ്പ്രം തെയ്യംകല അക്കാദമിയിൽ നിർമ്മിക്കുന്ന തെയ്യം മ്യൂസിയത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെയും പ്രവർത്തന പുരോഗതി കേന്ദ്ര ടൂറിസം മന്ത്രാലയ സംഘം നേരിട്ടെത്തി വിലയിരുത്തി. പദ്ധതിയുടെ നിലവിലെ നിർമ്മാണ ഘട്ടങ്ങളിൽ കേന്ദ്ര സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി.

കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി ഭുവനേഷ് കുമാർഐ.എ.എസ്, കേരള ടൂറിസം സെക്രട്ടറി എം. അഞ്ജന ഐ.എ.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ചൊക്ലി നിടുമ്പ്രം ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നിർമ്മാണം പൂർത്തിയായിവരുന്ന തെയ്യംകല അക്കാദമിയിൽ പരിശോധന നടത്തിയത്.

സന്ദർശനത്തിനിടെ നിടുമ്പ്രം മഠപ്പുരയിലെ നിലവിലെ സ്റ്റേജ് ആധുനിക രീതിയിലുള്ള ആംഫി തിയേറ്ററായി പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകത കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി. വി. ലവ്‌ലിൻ കേന്ദ്ര ടൂറിസം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സ്റ്റേജിന്റെ പുനർനിർമ്മാണത്തിന് കേന്ദ്ര സംഘം തത്വത്തിൽഅംഗീകാരം നൽകി.മുൻ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീറിന്റെ പ്രത്യേക താല്പര്യത്തിലും മേൽനോട്ടത്തിലുമാണ് തെയ്യംകല അക്കാദമി പദ്ധതിയാഥാർത്ഥ്യമാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് അക്കാദമിയുടെ നിർമ്മാണച്ചുമതല.

കേന്ദ്ര ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. തെയ്യംകല അക്കാദമി വൈസ് ചെയർമാൻ പി. കെ. മോഹനൻ മാസ്റ്റർ കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന പ്രതിനിധികളെ സ്വീകരിച്ചു


ചിത്ര വിവരണം: കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥ സംഘം നിടുമ്പ്രത്തെ തെയ്യം കലാ അക്കാദമി സന്ദർശിച്ചപ്പോൾ

ama

ശാരദ നിര്യാതയായി


മാഹി: പന്തക്കലിലെ മമ്പള്ളി ശാരദ (84) നിര്യാതയായി. ഭർത്താവ് പരേതനായ നാണു. മക്കൾ, രാജമ്മ, അജിത, പ്രദീപൻ, പ്രേമൻ, പ്രമോദ്, പരേതരായ അശോകൻ (റിട്ട. അധ്യാപകൻ, എം.എം. സ്ക്കൂൾ, ന്യൂ മാഹി ) മോഹനൻ (സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി, പന്തക്കൽ) മരുമക്കൾ. അരവിന്ദൻ, ഗീത, പുഷ്പ, രേഷ്മ, സഹോദരങ്ങൾ, പുരുഷോത്തമൻ, സരോജിനി, പരേതനായ വത്സരാജ്..

ama

ശാരദ നിര്യാതയായി


മാഹി: പന്തക്കലിലെ മമ്പള്ളി ശാരദ (84)നിര്യാതയായി . ഭർത്താവ് പരേതനായ നാണു. മക്കൾ, രാജമ്മ, അജിത, പ്രദീപൻ, പ്രേമൻ, പ്രമോദ്, പരേതരായ അശോകൻ (റിട്ട. അധ്യാപകൻ, എം.എം. സ്ക്കൂൾ, ന്യൂ മാഹി ) മോഹനൻ (സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി, പന്തക്കൽ) മരുമക്കൾ. അരവിന്ദൻ, ഗീത, പുഷ്പ, രേഷ്മ, സഹോദരങ്ങൾ, പുരുഷോത്തമൻ, സരോജിനി, പരേതനായ വത്സരാജ്..

samudra-(2)
manna-new
neethi-lab-mukkali
762903574_4211097942356552_8349952665248013078_n
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n