മാഹി: തൊഴിൽ തേടി വാതിലുകൾ മുട്ടാനോ, റാങ്ക് ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ച് നാളുകൾ എണ്ണിത്തീർക്കാനോ നിൽക്കാതെ, കഴുത ഫാം തുടങ്ങി സ്റ്റാർട്ടപ്പിന് മാതൃക കാട്ടിയ നിർദ്ധനകുടുംബത്തിലെ ചെറുപ്പക്കാരൻ , വീണ്ടും ശ്രദ്ധേയനാവുന്നു. രണ്ട് വർഷം മുമ്പ് ആരംഭിച്ച തന്റെ ഫാമിൽ നിന്ന് കിട്ടുന്ന കഴുതപ്പാൽ ഉപയോഗിച്ച് മൂന്ന് ഇനം പ്രകൃതിദത്ത സോപ്പുകളാണ് മാർക്കറ്റിലിറക്കുന്നത്. പാലിനൊപ്പം, ഉണക്കിയുണ്ടാക്കിയ പാൽ പൊടിയും ,നൂറ് ശതമാനം കോൾഡ് പ്രോസസ്സിലൂടെയാണ് കൃത്രിമകളറുകളോ, സുഗന്ധമോ ചേർക്കാതെ 125 ഗ്രാം തൂക്കമുള്ള മൂന്ന് ഇനം പ്രകൃതിദത്ത സോപ്പുകൾ നിർമ്മിക്കുന്നത്.
താൻ സ്ഥിരമായി എരുമ പാലിലാണ് കുളിക്കാറുള്ളതെന്ന
ഇറ്റലിക്കാരിയായ മുൻ ലോകസുന്ദരി എലിസബത്ത് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് യദുകൃഷ്ണയുടെ ചിന്തകളെ ഉണർത്തിയത്. വിലയേറിയതും മൂല്യവത്തുമായപല സൗന്ദര്യ വർദ്ധക വസ്തുക്കളുംകഴുതപ്പാലിൽ നിന്നുമാണ് നിർമ്മിക്കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
അലർജി, പലവിധ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയാണെന്നും
തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇതോടെ പയ്യന്നൂർ പെരിങ്ങോത്തെ ഉദയം സൂര്യകാന്തി പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ മിറാക്കിൾ ഡോങ്കീസ് മിൽക്ക് സോപ്പ് യാഥാർത്ഥ്യമാവുകയായിരുന്നു. വാട്ട്സ് ആപ്പിലൂടേയും, ഇൻസ്റ്റാഗ്രാമിലൂടേയുമാണ് ചെറിയ തോതിലുള്ള ഇതിന്റെ വിൽപന നടക്കുന്നത്. അനുകൂല പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്നത്.
ചൊക്ലിഒളവിലത്തുകാരൻ പയ്യൻ യദുകൃഷ്ണയുടെ ജീവിതം ഇന്ന് മിറാക്കിൾ .ഡോങ്കിസിനൊപ്പമാണ്.
കൽപറ്റ മുണ്ടേരി വി.എച്ച്.എസ്.എസിൽ നിന്ന് ലൈവ് സ്റ്റോക്ക് ഡയറി ഫാമിങ്ങ് സ്വായത്തമാക്കിയതിന് ശേഷം ഈ ചെറുപ്പക്കാരൻ തൊഴിൽ തേടി .അലഞ്ഞില്ല. പുതുകാലത്തെ ചെറുപ്പക്കാരുടെ ചിന്തകളിൽ കടന്നുവരാത്ത ഒരാശയവുമായി , ആരേയും കാത്തു നിൽക്കാതെയാണ് യദുകൃഷ്ണൻ കന്നുകാലി പ്രേമിയായ തന്റെ പിതാവിനോട് കാര്യം പറഞ്ഞത്. കഴുത ഫാം തുടങ്ങണം. മറ്റ് മാർഗ്ഗമൊന്നും മുന്നിലുണ്ടായിരുന്നില്ല. അച്ഛൻ ബാഷിന്റെ പശു ഫാമിലുണ്ടായിരുന്ന 20 പശുക്കളിൽ 8 എണ്ണത്തെ വിറ്റു കിട്ടിയ പണം കൊണ്ട് മകൻ കഴുത ഫാം തുടങ്ങി. അങ്ങിനെ കർണ്ണാടകയിൽ നിന്നും കഴുതകളെത്തി. ഫാമിന് മുന്നിൽ 'കഴുതപ്പാൽ സുവർണ്ണ പാനീയം 'എന്ന ബോർഡും സ്ഥാപിച്ചു..
സ്വയം തൊഴിൽ എന്നതിലുമപ്പുറം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കഴുതകളുടെസംരക്ഷണം കൂടിയായിരുന്നു ഇത്തരമൊരു സംരംഭത്തിന് യദുകൃഷ്ണയെ പ്രേരിപ്പിച്ചത്. ബാങ്ക് ലോൺ കൂടി ലഭ്യമായതോടെ ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ വിലയുള്ള ഹൈബ്രീഡിങ്ങ് കഴുതകളടക്കം ഫാമിലെത്തി. ഹെല്ലാരി, കത്തേവാടികഴുതകളും ഇക്കൂട്ടത്തിലുണ്ട്.
കഴുതപ്പാലിന് ലിറ്ററിന് 6000 രൂപ വിലയുണ്ടെങ്കിലും, കേരളത്തിൽ പറയത്തക്ക വിപണികളില്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും.
അതിനെ മറികടക്കാനാണ് കഴുതപ്പാൽ കൊണ്ടുള്ള പ്രകൃതിദത്ത സോപ്പ് നിർമ്മിക്കാനുള്ള ആശയം മനസ്സിൽ തെളിഞ്ഞതെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.
ചിത്രവിവരണം.. യദുകൃഷ്ണ തന്റെ കൂട്ടുകാരായ കഴുതകൾക്കൊപ്പം.
പ്രൊഫ.അബ്ദുൽ ജലീൽ ഒതായി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി ചുമതലയേറ്റു.
പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പലും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ.(ഡോ.)അബ്‌ദുൽ ജലീൽ ഒതായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി ചുമതലയേററു.കഴിഞ്ഞ26വർഷക്കാലമായി പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ അധ്യാപകനായും,പത്തുവർഷത്തിലേറെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറായും,വകുപ്പ്മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ കോളേജിൻ്റെ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു.സാമൂഹിക,സാംസ്കാരിക,രാഷ്‌ട്രീയ രംഗങ്ങളിൽ സജീവ സാനിധ്യമായ ഇദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയാണ്.കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ്(സി.കെ.സി.ടി.)മുൻ സംസ്ഥാന ജനറൽ സെക്രട്ടറി,പ്രസിഡൻ്റ്,എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗമാണ്.ദേശീയ അന്തർ ദേശീയ ജേണലുകളിലായി 22ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കണ്ണൂർ സർവ്വകലാശാലയിൽ നിന്നും 2021 ൽ അറബിക് സാഹിത്യത്തിൽഡോക്‌ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.ഇദ്ദേഹം ക്രമീകരിച്ച അറബിക് കവിതാ സമാഹാരം " അൽ ഹുരിയ്യ" കണ്ണൂർ സർവ്വകലാശാല ബി.എ.അഫ്സലുൽ ഉലമ അറബിക് ഡിഗ്രിയുടെ സിലബസിൽ നേരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.കണ്ണൂർ സർവ്വകലാശാല അറബിക് യു.ജി.പി.ജി.പഠന ബോർഡുകളിൽ അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.മികച്ച ഒരുകോളമിസ്‌റ്റും പത്ര പ്രവർത്തകനുമായ ഇദ്ദേഹം പാനൂർ പ്രസ്ഫോറം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് നാക് , എ , ഗ്രേഡ് നേടികൊടുക്കുന്നതിന് നേതൃത്വം നൽകുവാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സി.പി. ലക്ഷ്മി ടീച്ചർ നിര്യാതയായി.
വടക്കുമ്പാട്: പുതിയറോഡ് സമീപം കണ്ണോത്ത് വീട്ടിൽ സി.പി. ലക്ഷ്മി ടീച്ചർ( 91 ) നിര്യാതയായി. (റിട്ടയേഡ് അധ്യാപിക ശ്രീനാരായണ ബേസിക് സ്കൂൾ വടക്കുമ്പാട്) . അച്ഛൻ :പരേതനായ കെ പി ചാത്തുക്കുട്ടി മാതാവ്: പരേതയായ സി.പി മാതു. ഭർത്താവ്: പരേതനായ ടി .കെ .ഗോവിന്ദൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ വടക്കുമ്പാട് ഗവ ഗവൺമെൻറ് ഹൈസ്കൂൾ )മക്കൾ: ബിന്ദു. എൽ.ജി (റിട്ടയേഡ് അധ്യാപിക മമ്പറം) ഹൈസ്കൂൾ) ബിജു എൽ ജി .മരുമക്കൾ: പരേതനായ എസി വേണുഗോപാൽ (റിട്ടയേഡ് അധ്യാപകൻ മമ്പറം ഹൈസ്കൂൾ) ജിഷ പി കെ (അധ്യാപിക ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ മമ്പറം) സഹോദരങ്ങൾ :സിപി രാമചന്ദ്രൻ (റിട്ടയേഡ് അധ്യാപകൻ ശ്രീനാരായണ സ്കൂൾ )പരേതനായ സി പി രാമകൃഷ്ണൻ സി പി വിജയൻ
കുട്ടികളുടെ വർണ്ണക്കിനാവ് കതിരൂരിൽ
കതിരൂർ: ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിലെ നൂറ്റിനാലാമത് കലാ പ്രദർശനം ക്രിമ്സൺ ആർട്ട് ഹബ്ബ് ന്റെ നേതൃത്വത്തിൽ ശ്രീലത നമ്പ്യാർ ഒരുക്കുന്ന കുട്ടികളുടെ ചിത്രപ്രദർശനം വർണ്ണക്കിനാവ്
പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷോസ്‌ന സുജിത്തി ന്റെ അധ്യക്ഷതയിൽ ആഗസ്റ്റ് 𝟯ന് വൈകുന്നേരം 4മണിക്ക് പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ ധനേഷ് നമ്പ്യാർ
ഉദ്ഘാടനം ചെയ്യും.
ചിത്രകാരൻ എം.വിനോദ്കുമാർ വിശിഷ്ടാതിഥിയായിരിക്കും.കവയിത്രിയും അധ്യാപികയുമായ രൂപ രാജേന്ദ്രൻ ചിത്രകാരി പുഷ്പ ദിനേശൻ സംസാരിക്കും,
എൽ.കെ.ജി. മുതൽ ഒൻപതാം തരം വരെയുള്ള,12 ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ 38 പേരുടെ ജലച്ചായം, അകൃലിക്, പെൻസിൽ, ഫാബ്രിക്, ഇൻക്, ക്രയോൺസ്, തുടങ്ങിയ വിവിധ മാധ്യമങ്ങളിലായി അഞ്ഞൂറിൽപരം സർഗ്ഗ രചനകളാണ് വർണ്ണക്കിനാവിൽ ചിത്രോത്സവമായി മാറുന്നത്.
ആറു ദിവസം നീണ്ടുനിൽക്കുന്ന ചിത്രോത്സവം ആഗസ്റ്റ് 8 ന് സമാപിക്കും.
ജഗന്നാഥ ക്ഷേത്രമതിൽ തകർന്നു
തലശ്ശേരി:ശക്തമായ കാറ്റിലും മഴയിലും ശ്രീജഗന്നാഥ ക്ഷേത്രത്തിലെ മുൻഭാഗത്തുള്ള കരിങ്കൽ മതിൽ തകർന്നു വീണു. രാത്രിയിലായതിനാൽ അപകടമൊഴിവായി.
ചിത്രവിവരണം: തകർന്ന് കിടക്കുന്ന ജഗന്നാഥ ക്ഷേത്രമതിൽ
യങ് ഇന്ത്യ പാചക മത്സരം സംഘടിപ്പിച്ചു
മാഹി : സി.ബി.എസ്.ഇ യങ് ഇന്ത്യയുടെ ഭാഗമായി പന്തക്കൽ പിഎംശ്രീ ഐ.കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പാചക മത്സരം സംഘടിപ്പിച്ചു.
ആറാംതരം മുതൽ എട്ടാം തരം വരെയും ഒമ്പതാം മുതൽ പന്ത്രണ്ടാംതരം വരെയും രണ്ടു വിഭാഗങ്ങളിലായാ മത്സരം സംഘടിപ്പിച്ചത്.ആറാം തരം മുതൽ എട്ടാംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് സാലഡ്, സാൻവിച്ച്, കനാപ്പേ തുടങ്ങിയ വിഭവങ്ങളിൽ ഉപയോഗിക്കാതെയുള്ള പാചകമായിരുന്നു. ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഏഷ്യൻ വെസ്റ്റേൺ വിഭാഗങ്ങളിൽ തീ ഉപയോഗിച്ചിട്ടുള്ള പാചകം ആയിരുന്നു. രണ്ടു വിഭാഗങ്ങളിലായി 25 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. യാമിനി പ്രദീപ്,സിജിന കെ , ജെയിംസ് സി ജോസഫ്, ഊർമ്മിള പത്മനാഭൻ, സബീന നാണു, കെ പി സുജീന്ദ്രൻ നേതൃത്വം നൽകി.
ചിത്രവിവരണം: പാചക മത്സരത്തിൽ നിന്ന്
ബഹുജന മാർച്ച് നടത്തി
ന്യൂമാഹി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന യു ഡി എഫ് സർക്കാർ നിലപാടിനെതിരെ
എൽഡിഎഫിൻ്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന ബഹുജന മാർച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം എം സി
പവിത്രൻ ഉദ്ഘാടനം
ചെയ്തു
കെ സി ബുദ്ധദാസ് അധ്യക്ഷത വഹിച്ചു .സി പി ഐ ജില്ലാ കൗൺസിൽ അംഗം എം ബാലൻ, അർജുൻ പവിത്രൻ, സി കെ പ്രകാശൻ സംസാരിച്ചു
ചിത്ര വിവരണം: എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു.
പള്ളൂർ അൽ മദ്രസ്സത്തുൽ ഖുത്തുബിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
പുനർഗേഹം പദ്ധതി - ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ അവലോക യോഗം ചേർന്നു
ന്യൂമാഹി:കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയ പുനർഗേഹം പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കളുടെ യോഗം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു. യോഗത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജഗ്നു പങ്കെടുത്തു. പുനർഗേഹം പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും വീട് നിർമ്മാണം പൂർത്തിയാക്കി താമസം മാറിയ കുടുംബങ്ങൾ തീരത്തോട് ചേർന്ന പഴയ വീടുകൾ പൊളിച്ച് മാറ്റണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ആർ ജഗ്നു ഗുണഭോക്താക്കൾക്ക് നിർദ്ദേശം നൽകി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുതിയ വീട് നിർമിച്ച് താമസം മാറിയവരുടെ പഴയ വീടുകൾ പൊളിച്ച് മാറ്റാത്ത സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിൻ്റെ മുൻകൈയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ പങ്കെടുപ്പിച്ച് യോഗം ചേർന്നത്. യോഗത്തിൽ ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് തലശ്ശേരി മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ കെ സംഗീത, തലശ്ശേരി മത്സ്യ ഭവൻ അസിസ്റ്റൻ്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റിജുൽ രാജ്, തലശ്ശേരി മത്സ്യ ഭവൻ ഫിഷറീസ് ഓഫീസർ എസ് സീന, പുനർഗേഹം മോട്ടിവേറ്റർ കെ വി സബീന, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ശിൽപ ജസ്റ്റസ് എന്നിവരും പങ്കെടുത്തു.
ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പുനർ ഗേഹം പദ്ധതിയുടെ ഉന്നതതല അവലോകന യോഗം പ്രസിഡണ്ട് അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്നു
മാർട്ടിൻ കൊയ്ലോ
മാഹി : നെപ്പോളിയൻ പറമ്പിൽ സെലിൻ വില്ലയിൽ മാർട്ടിൻ കൊയ്ലോ (53) നിര്യാതനായി. പിതാവ്: പരേതനായഫ്രാൻസിസ് കൊയിലോ. മാതാവ്: സെലിൻ ഫ്രാൻസിസ്. ഭാര്യ: ഷൈനി മാർട്ടിൻ. മക്കൾ: മാർട്ടിന കൊയിലോ, ഷൈൻ മരിയ കൊയ്‌ലോ. സഹോദരങ്ങൾ: ഗോഡ്വിൻ കൊയിലോ, ഷിജില ഫ്രാൻസിസ് (കണ്ണൂർ) പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെ മാഹി മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ. സംസ്കാരം ഇന്ന് (2/8/26) ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയ സിമിത്തേരിയിൽ
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി
മാഹി: പാറാലിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി 13-ാം ബൂത്ത് ബിജെപി പ്രസിഡന്റ് ധനേഷ് കുന്നുമ്മൽ.
ഇന്ന് വൈകുന്നേരം പാറാലിൽ നിന്ന് ലഭിച്ച പേഴ്സിൽ ഏകദേശം 5,000 രൂപയും പ്രധാനപ്പെട്ട രേഖകളും മറ്റ് വിലപ്പെട്ട ഡോക്യുമെന്റുകളും ഉണ്ടായിരുന്നു. തുടർന്ന് ധനേഷ് പേഴ്സ് പള്ളൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ യഥാർഥ ഉടമസ്ഥനെ കണ്ടെത്തി പേഴ്സ് തിരികെ കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































