മാഹി: പുതുച്ചേരി സംസ്ഥാനത്തെ ആദ്യത്തെ ആയുർവ്വേദ മെഡിക്കൽ കോളജായ ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവേദ കോളജിൽ കർണ്ണാടകയിൽ നിന്നുള്ള രണ്ടാമത്തെ മൃതദേഹം എത്തി ചേർന്നപ്പോൾ, അത് മരണാനന്തരം ഒരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും മഹിതരമായ വരവേൽപ്പും ആദരവുമായി .
ഇന്നലെ കാലത്ത് വട്ടോത്ത് കുന്നിൻ മുകളിലുള്ള കോളജിലേയ്ക്ക് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് എത്തിച്ചേർന്നപ്പോൾ കോളജ് അധികൃതരും നൂറ് കണക്കിന് മെഡിക്കൽവിദ്യാർത്ഥികളും, പൊലീസ് സേനാംഗങ്ങളും ചേർന്ന് വരവേറ്റു.
വിദ്യാർത്ഥികളുടെ പഠനത്തിനായിരണ്ടാമതെത്തിയ ശിവലിംഗപ്പ ഇരപ്പ മദൻ ഭാവിയുടെ മൃതദേഹത്തെ പുഷ്പവൃഷ്ടി നടത്തി തൊഴുകൈകളുമാ യാണ് ആദരവോടെ സ്വീകരിച്ചത്. റോഡിന്റെ ഇരുവശത്തും അണിനിരന്ന മെഡിക്കൽവിദ്യാർത്ഥികൾ സ്വീകരിക്കുകയായിരുന്നു.
പൂക്കളമിട്ട് മെഡിക്കൽ കോളേജിന് പുറത്ത് പ്രാർത്ഥനക്കും പുഷ്പാർച്ചന യ്ക്കും ശേഷം ബന്ധുക്കൾ ഒപ്പിട്ട പത്ര സമർപ്പണ രേഖ കൈമാറി.
തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ:കുബേർ സംഘ് അദ്ധ്യക്ഷത വഹിച്ചു. അനാട്ടമി ഡിപ്പാർട്ട്മെന്റ് മേധാവി
ഡോ:വിനോദ് കുമാർ ആലപ്പാടി, ബെൽഗാവി. കെ.എൽ.ഇ.അക്കാദമി അനാട്ടമി വിഭാഗം മേധാവി ഡോ.:മഹാന്തേഷ് രാമണ്ണവർഎന്നിവർ സോദാഹരണ ക്ലാസ്സെടുത്തു. മാഹി ആയുർവേദ മെഡിക്കൽകോളജിലേക്ക് ആദ്യമായി ശരീരദാന പത്രിക നൽകിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, മികവ് കാണിച്ച വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ സമ്മാനിച്ചു.
ചിത്രവിവരണം: ശിവലിംഗപ്പ ഇരപ്പ മദൻ ഭാവിയുടെ മൃതദേഹത്തിന് വിദ്യാർത്ഥികൾ നൽകിയ ആദരവ്.
മഞ്ഞണി പൂനിലാവിൽ
കുളിച്ച് സംഗീത പ്രേമികൾ
മാഹി:ജാനകിയമ്മയുടെ നാദധാരയിൽ ലയിച്ച്, ചാലക്കര ദേശം മഹാഗായികക്ക് സംഗീതാർച്ചന നടത്തി.
ആദ്യകാല ഗാനങ്ങൾ തൊട്ട് അവസാന കാലത്ത് ജാനകിയമ്മ പാടിയ ഗാനങ്ങൾ വരെ ചാലക്കര സ്വരരാഗ് സംഗീത വേദിയിൽ ഇതൾ വിരിഞ്ഞു.
കെ.കെ.സന്തോഷ് കുമാറിൻറെ നേതൃത്വത്തിൽ ഗായകരായ
സുനിത മാഹി, കെ.പി. പ്രശാന്ത്, പി.കെ. പ്രശാന്ത്, പി.കെ.ചന്ദ്രബാബു,
കെ.പി.അദിബ്,മുഹമ്മദലി, നദേശ വിജയ എന്നിവർ ഗാനങ്ങളാലപിച്ചു. മാലാനാ അബ്ദുൾ കലാം ആസാദ് ക്ലബ്ബ്
പ്രസിഡണ്ട് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പായറ്റ അരവിന്ദൻ, ശ്യാം സുന്ദർ മാസ്റ്റർ, കെ.പി.പ്രശാന്ത് മാസ്റ്റർ, കെ.കെ. സന്തോഷ് കുമാർ സംസാരിച്ചു.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുംന്നു
തൃക്കൈക്കൽ ശിവക്ഷേത്രത്തിൽ ആരോഗ്യ ക്ലാസും രാമായണ ക്വിസ് മത്സരവുംരണ്ടിന്
കോടിയേരി : തൃക്കൈക്കൽ ശിവ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 2ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
രാവിലെ 10.30ന് "പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം" എന്ന വിഷയത്തിൽ സനീഷ് പാലത്തായി ആരോഗ്യ ക്ലാസ് നയിക്കും. മുഴുവൻ ദേശവാസികളും ക്ലാസിൽ പങ്കെടുക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അഭ്യർഥിച്ചു.
തുടർന്ന് രാവിലെ 11.30ന് രാമായണ ക്വിസ് മത്സരം നടക്കും. ഏവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ പ്രവേശനം സൗജന്യമാണ്. വിജയികൾക്ക് സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
തലശ്ശേരിയുടെ താരങ്ങൾക്ക് ടെലിച്ചേറിയൻസിൻ്റെ അനുമോദനം.
തലശ്ശേരി: നീറ്റ്, കിം, ജെ ഇ ഇ അഡ്വാനൻസ്, ജെ ഇ ഇ മെയിൽ അഖിലേന്ത്യ പ്രവേശന പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കും തലശ്ശേരി മുനിസിപാലിറ്റിയിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് ടു വിന് ഉയർന്ന മാർക്ക് വാങ്ങിയ തലശ്ശേരിയുടെ അഭിമാന താരങ്ങൾക്കും ടെലിച്ചേറിയൻസിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി.
തലശ്ശേരി പേൾവ്യൂ റെസിഡൻസിയിൽ ചേർന്ന അനുമോദന പരിപാടി ടെലിച്ചേറിയൻ മുനീർ അറയിലകത്തിൻ്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി എം എൽ എ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ അസി. കമ്മീഷണർ ഓഫ് പോലിസ് എം പി ആസാദ്, കണ്ണൂർ ജില്ലാ ഗവ പ്ലീഡർ & പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാർ, ഓൾ ഇന്ത്യ ലോയേർസ് യൂനിയൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ വിശ്വൻ, മലബാർ കാൻസർ സെൻ്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനായ നവാസ് മേത്തർ, തലശ്ശേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ അശ്വതി എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു. ടെലിച്ചേറിയൻ പി പി എം റിയാസ്, മെയ്ഫയർ മജീദ്, നെട്ടൂർ ഒപ്റ്റിക്കൽസ് എം ഡി അശ്വതി, വൈ എം ഇസ്മായിൽ ഹാജി, സി പി എം നൗഫൽ, വി കെ ജവാദ് അഹമ്മദ്, നജീബ് വിവാഹ് ഗോൾഡ്, ജെസി രാഗേഷ്, മോസ്‌മ മുനീർ, എന്നിവർ അതിഥികളെ ആദരിച്ചു.
പരിപാടിയിൽ ജെ ഇ ഇ അസ്വാൻസ് റാങ്ക് ജേതാവ് തലാൽ ശിഹാബുദ്ധീൻ, നീറ്റ് പരീക്ഷയിലും കീമിലും ഉയർന്ന റാങ്ക് കരസ്ഥമാക്കിയ ഹൈഫ നൗഫൽ, നീറ്റ് റാങ്ക് ജേതാവ് ഫാത്തിമത്തുൽ ഹിബ, ജെ ഇ ഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ പി മുഹമ്മദ് അയ്ഹാം എന്നിവർക്ക് ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു.
തലശ്ശേരിയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിലെ
എം ഗൗരി നന്ദ (ബി ഇ എം പി എച്ച് എസ് എസ്), പി കെ കാർത്തിക് (ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചിരക്കര),
നിയ പ്രിയേഷ് (സേക്രട്ട് ഹാർട്ട് എച്ച് എസ് എസ്), റിസ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാട്), മുഹമ്മദ് ഹനീൻ (ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി), ടി വി റിഫാ ഫാത്തിമ (മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ), സിയ ഫാത്തിമ (ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ), പി സംഗീത്, പി പി നിവേദിത (ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ), അനുഗ്രഹ ശ്യാം (സെൻ്റ് ജോസഫസ് ഹയർ സെക്കൻഡറി സ്കൂൾ), എന്നിവരും മറ്റ് മേഖലകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ഹാല ശബീർ (ഗൾഫ് ഏഷ്യൻ സ്‌കൂൾ ഷാർജ), മുഹമ്മദ് നിദാൽ (സെൻ്റ് ജോസഫസ് ഹയർ സെക്കൻഡറി സ്കൂൾ), നേഹാ ഷാജി (എക്സൽ മാഹി) എന്നിവർക്കും ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു.
പരിപാടിയിൽ വെച്ച് തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ഒരേ ദിവസം തന്നെ മൂന്ന് കേസുകൾക്ക് തുമ്പുണ്ടാക്കി പ്രതികളെ പിടിച്ച സബ് ഇൻസ്പകടർ ഓഫ് പോലീസ് കെ അശ്വതി ക്ക് ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ വെച്ച് റേസ് വാക്കിൽ ഇന്ത്യയെ വിവിധ മാസ്റ്റേർസ് മീറ്റുകളിൽ പ്രതിനിധീകരിച്ച് വിജയിയായ ഹസീന ആലമ്പത്തിനെ ആദരിക്കുകയും കാഷ് അവാർഡ് നൽകുകയും ചെയ്തു.
പരിപാടിക്ക് കെ പി മുഹമ്മദ് നസീബ്, നൗഫൽ ഫ്‌ളോറ, ഷഹീജ്, എന്നിവർ നേതൃത്വം നൽകി.
ചടങ്ങിന് ടെലിച്ചേറിയൻ മുഹമ്മദ് നിസാർ പടിപ്പുരക്കൽ സ്വാഗതവും ടെലിച്ചേറിയൻ ഷംറാസ് സാക്ക് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:തലശ്ശേരി എം എൽ എ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു
ഗണേശൻ നിര്യാതനായി.
ന്യൂമാഹി പരിമഠം വാഴയിൽ കുറുക്കൻകുന്നത്ത് ഗണേശൻ (64) നിര്യാതനായി.
പിതാവ് :പരേതനായ അനന്തൻ, മാതാവ്:പരേതയായ ദേവു .സഹോദരിമാർ:സനില (തോട്ടട )ഷീല (നിട്ടു മ്പ്രo )ഷീബ (ഏറാമല സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .
വായനാ അവാർഡ് വിതരണം
കോടിയേരി: കല്ലിൽ താഴെ എം.എം. നാണു നമ്പ്യാർ സ്മാരക വായനശാല& ഗ്രന്ഥാലയം 2025 - 26 വർഷത്തെ മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആവണി എം.ആർ, വായന ഗോൾഡൻ ചാലഞ്ച് വിജയി സൈനബ എം എന്നിവർക്ക് പുരസ്കാരം നൽകി. വിവിധ മത്സരങ്ങൾക്കുള്ള സമ്മാന വിതരണവും നടന്നു. പി. അജിത് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റീജ.കെ.പി ,ബാലൻ മാസ്റ്റർ,കെ.കെ.ദാമോദരൻ, ഷംസീർ പി , സദാനന്ദൻ , മനോജ് കുമാർ പി.സി, സൈനബ.എൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































