മാഹി: കടുവാ വേഷം ധരിച്ചും, കാടിന്റെയും കടുവയുടെയും കഥകൾ പറഞ്ഞും .
അന്താരാഷ്ട്ര കടുവാ ദിനം എക്സൽ സ്കൂളിൽ ആവേശത്തോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ കടുവയുടെ വേഷം ധരിച്ച് 'കടുവാ നൃത്തം' അവതരിപ്പിച്ചു. കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർസംസാരിക്കുകയും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. നാലാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ കടുവ സംരക്ഷണത്തെക്കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് വിവിധ പരിപാടികൾ അവതരിപ്പിച്ചു
ചിത്രവിവരണം: പ്രിൻസിപ്പാൾ സതി എം.കുറുപ്പ് കടുവാ വിശേഷങ്ങൾ കുട്ടികളോട് പങ്ക് വെക്കുന്നു.
യൂത്ത് ലീഗ് ഭാഷാസമര സ്മൃതിയും കെ.കെ.മുഹമ്മദ് അനുസ്മരണവും
തലശ്ശേരി:മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര സ്മൃതി സംഗമവും കെ കെ മുഹമ്മദ് അനുസ്മരണവും തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി സെെതലവി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി കെ.കെ.മുഹമ്മദ് അനുസ്മരണം നടത്തി.
'ഭാഷ സമര പോരാളികളുടെ സംഗമം' മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് അധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹ്മൂദ് കാട്ടൂർ, വൈസ് പ്രസിഡണ്ട് അഡ്വഃ കെ.എ ലതീഫ്, നസീര്‍ നല്ലൂര്‍, എ.കെ.ആബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, എന്‍.മഹ്മൂദ്, സി.കെ.പി.മമ്മു, കെ.സി.അഹമ്മദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ, ട്രഷറർ ഷബീർ എടയന്നൂർ, ഭാരവാഹികളായ തഫ്ലീം മാണിയാട്ട്, ഷാകിർ ആഡൂർ, സി.എം ഇസുദ്ദീൻ, ശംസുദ്ധീൻ.പി.കെ,
മൻസൂർ ഇരിക്കൂർ, നസീർ പുറത്തിൽ, ജംഷീർ ആലക്കാട്, ഫവാസ് പുന്നാട്, എന്‍.എ.സിദ്ദീഖ് , യൂനുസ് പട്ടാടം, റാഫി കണ്ടോത്ത് , അഫ്സൽ മട്ടാമ്പ്രം, ജംഷീദ്.എ.പി, ഷെറിന്‍ ചൊക്ലി, തസ്നി, എംഎസ്എഫ് ജില്ലാ ട്രഷറര്‍ അനസ്.കെ.കെ, സാഹിദ് സൈനുദ്ദീൻ,
തുടങ്ങിയവര്‍ സംസാരിച്ചു.
മുര്‍ഷിദ് കോയിപ്ര , മുഹമ്മദ് കരമുട്ടം, ഷബീര്‍ മടക്കര, സജ്ഫീര്‍ ഓണപ്പറമ്പ, നസീര്‍ അത്തായക്കുന്ന്, അസ്നാഫ് കാട്ടാമ്പള്ളി, അസ്ലം പാറേത്, എം.കെ.പി.മുഹമ്മദ്, താഹ കൂടാളി, ഫായിസ് മശ്ഹൂര്‍, ദാവൂദ് മാമ്പ, നൗഫല്‍ പനോള്‍, അര്‍ഷത് പാനൂര്‍ സംബന്ധിച്ചു.
ചിത്രവിവരണം.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി സെെതലവി ഉദ്ഘാടനം ചെയ്യുന്നു.
രാമായണ-മഹാഭാരത പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 2ന്
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണവും മഹാഭാരതവും ആസ്പദമാക്കി പുരാണേതിഹാസങ്ങളിലൂടെ പ്രശ്നോത്തരി എന്ന വിഷയത്തിൽ ആഗസ്റ്റ് 2-ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.
ബ്രഹ്മശ്രീ മാടമന ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം.
പങ്കെടുക്കുന്നവർ രാവിലെ 9.30-ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ എത്തി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: 94462 65020, 91885 30514.
പത്മശ്രീ അവാർഡ് പ്രഖ്യാപനങ്ങളിൽ വീണ്ടും അവഗണന: 'ഹോക്കി മാന്ത്രികൻ' മാന്വൽ ഫ്രെഡറിക്സിന് മരണാനന്തര ബഹുമതിയെങ്കിലും നൽകണമെന്ന് ആവശ്യമുയരുന്നു
കണ്ണൂർ: സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക്സ് മെഡൽ എത്തിച്ച കായിക ഇതിഹാസവും മുൻ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന മാന്വൽ ഫ്രെഡറിക്സിന് അർഹിച്ച 'പത്മശ്രീ' പുരസ്കാരം മരണാനന്തര ബഹുമതിയായെങ്കിലും നൽകണമെന്ന് ശക്തമായ ആവശ്യം. വരാനിരിക്കുന്ന റിപ്പബ്ലിക് ദിന അവാർഡുകൾക്കായുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി അടുത്തുവരവെയാണ്, കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയായ ഈ ഇതിഹാസ താരത്തോടുള്ള അവഗണന ചർച്ചയാകുന്നത്.
കേരളത്തിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും 'പത്മശ്രീ' നൽകി രാജ്യം ആദരിച്ചപ്പോൾ, രാജ്യത്തിന് മെഡൽ നേടിത്തന്ന ഒളിമ്പ്യന്മാരിൽ ഒരാളായ മാന്വൽ ഫ്രെഡറിക്സിന്റെ പേര് തുടർച്ചയായി വെട്ടിമാറ്റപ്പെടുകയായിരുന്നുവെന്ന് കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി. ഗോകുൽദാസ് ചൂണ്ടിക്കാട്ടുന്നു.
മാന്വൽ ഫ്രെഡറിക്സ്: ഇന്ത്യൻ ഹോക്കിയിലെ 'ടൈഗർ'
ഒളിമ്പിക്സ് വെങ്കലം (1972): മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ വിജയശില്പിയായിരുന്നു അദ്ദേഹം. ടൂർണമെന്റിലുടനീളം കളിച്ച 6 മത്സരങ്ങളിൽ നിന്ന് വെറും 8 ഗോളുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയത്.
ലോകകപ്പ് നേട്ടങ്ങൾ: 1973-ലെ ലോകകപ്പിൽ ഇന്ത്യ വെള്ളി മെഡൽ നേടിയപ്പോഴും 1977-ലെ ലോകകപ്പിലും ഇന്ത്യയുടെ ഗോൾവല കാത്തത് മാന്വലായിരുന്നു.
സാഹസികമായ പ്രകടനം: 1978-ൽ ലാഹോറിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ താരം ഹനീഫ് ഖാന്റെ ബുള്ളറ്റ് ഷോട്ട് ഹെൽമറ്റ് പോലുമില്ലാതെ നെറ്റി കൊണ്ട് തടഞ്ഞിട്ട സാഹസികത അദ്ദേഹത്തിന്റെ കായികജീവിതത്തിലെ അവിസ്മരണീയ സംഭവമാണ്.
നേടിയ വിശേഷണങ്ങൾ: ബോംബെക്കാർ അദ്ദേഹത്തെ "ടൈഗർ" എന്നും, പാക്കിസ്ഥാൻ താരങ്ങൾ "ദാദ" എന്നും, പട്ടാളക്കാരും മറ്റ് കായികപ്രേമികളും "ഗോസ്റ്റ്" എന്നും സ്നേഹത്തോടെ വിളിച്ചു.
നീതി ലഭിക്കാത്ത ഇതിഹാസം
1972-ലെ ഒളിമ്പിക് ടീമിലെ ഏഴ് കളിക്കാർക്ക് അർജ്ജുന അവാർഡ് നൽകിയപ്പോഴും മാന്വൽ ഫ്രെഡറിക്സ് അവഗണിക്കപ്പെട്ടു. 2019-ൽ ലഭിച്ച ധ്യാൻചന്ദ് അവാർഡ് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ച ഏക വലിയ ദേശീയ ബഹുമതി. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തിന്റെ മക്കളായ ഫ്രെഷീന പ്രവീണും ഫെലിനയും പിതാവിന് പത്മശ്രീ നൽകണമെന്ന ആവശ്യവുമായി അധികാരികൾക്ക് എല്ലാ രേഖകളും സമർപ്പിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
2025 ഒക്ടോബർ 31-നായിരുന്നു മാന്വൽ ഫ്രെഡറിക്സിന്റെ വേർപാട് (ഭാര്യയുടെ മരണത്തിന് 40 ദിവസങ്ങൾക്ക് ശേഷം). മിലിട്ടറി ബഹുമതികളോടെയായിരുന്നു രാജ്യം അദ്ദേഹത്തിന് അന്ത്യയാത്ര നൽകിയത്.
ജീവിച്ചിരുന്നപ്പോൾ അർഹിച്ച അംഗീകാരം നൽകാതിരുന്ന രാജ്യം, അദ്ദേഹത്തിന്റെ മക്കളുടെയും കായികപ്രേമികളുടെയും ആഗ്രഹപ്രകാരം വരുന്ന റിപ്പബ്ലിക് ദിനത്തിലെങ്കിലും മരണാനന്തര ബഹുമതിയായി 'പത്മശ്രീ' നൽകി ആദരിക്കണമെന്നാണ് കണ്ണൂർ ഹോക്കിയും കായിക ലോകവും ഒരുപോലെ ആവശ്യപ്പെടുന്നത്.
സംഘപരിവാറുകാർ കുഴപ്പമുണ്ടാക്കി കുപ്രചരണം നടത്തുന്നു. : പഞ്ചായത്ത് പ്രസിഡണ്ട്
ന്യൂമാഹി. പെരിങ്ങാടിയിലെ കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂളിൽ നടന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഗ്രാമസഭ യോഗത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ കുറിച്ചും ഇതിൻ്റെ കാരണങ്ങളെ കുറിച്ചും വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിജെപി- സംഘപരിവാർ അനുകൂലികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അറിയിച്ചു. വിവിധപദ്ധതികളിലേക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയും മറ്റ് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയും ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലും ഗ്രാമസഭ യോഗങ്ങൾ നടന്നു വരികയാണ്. ജൂലൈ 19ന് ഏടന്നൂർ ശ്രീനാരായണ മഠത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം കാരായി രാജൻ എം എൽ എ യാണ് നിർവ്വഹിച്ചിരുന്നത്. ഇന്നലെവരെ 10 വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾ നടന്നു കഴിഞ്ഞു.
ജനങ്ങൾ ഉയർത്തുന്ന വിമർശനങ്ങളോടും അവരുടെ ചോദ്യങ്ങളോടും അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന പ്രവണതഗ്രാമപഞ്ചായത്തിന്റെ പ്രസിഡൻ്റ് എന്ന നിലയിൽ തനിക്കോ മറ്റ് ഭരണസമിതി അംഗങ്ങൾക്കോ ഉള്ളതായി എവിടെയും ഇതുവരെ ആരോപണം ഉയർന്നുവന്നിട്ടില്ല.
എന്നാൽ ആറാം വാർഡ് ഗ്രാമസഭയിൽ ഉണ്ടായ സംഭവം ബിജെപിസംഘപരിവാർ അനുകൂലികളും നേതാക്കന്മാരും ബോധപൂർവ്വം സൃഷ്ടിച്ച പ്രശ്നങ്ങളെ തുടർന്നുണ്ടായതാണെന്ന് പ്രസിഡണ്ട് ചുണ്ടിക്കാട്ടി.
ചർച്ചകൾക്ക് കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണസമിതി യുടെ ഭാഗമായി മറുപടി പറയുന്നതിനെ തടസ്സപ്പെടുത്തുന്ന സമീപനമാ ണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആറാം വാർഡിലെ :തെരഞ്ഞെ ടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത പരാജയത്തിൻ്റെ നിരാശയും അമർഷവും വാർഡ് മെമ്പർ ആയ പി കെ സുനിതയോടുള്ള വ്യക്തിഹത്യാപരമായ ചർച്ചയുടെ രൂപത്തിലാണ് ഗ്രാമസഭയിൽ പങ്കെടുത്ത ബിജെപി നേതാക്കൾഉൾപ്പെടെയുള്ള സംഘപരിവാർ അനുകൂലികൾ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കത്തുകൾ
പ്രസിഡണ്ടിന്റേത് വാസ്തവ വിരുദ്ധ പ്രസ്താവന
ന്യൂമാഹി കൊള്ളുമ്മൽ സ്കൂളിൽ വെച്ച് നടന്ന ആറാം വാർഡിലെ ഗ്രാമസഭയുമായി ബന്ധപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നടത്തിയ പത്രസമ്മേളന വാർത്ത വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്.ഗ്രാമ സഭയിലെ അധ്യക്ഷനായ പ്രസിഡണ്ട് സഭ തുടങ്ങിയപ്പോൾ പദ്ധതികൾ വിശദീകരിച്ചു.തുടർന്ന് ഞാനടക്കം ഏതാനും അംഗങ്ങൾ ഭരണസമിതി നിലവിൽ വന്നപ്പോഴത്തെ ആദ്യ ഗ്രാമ സഭയിലെ 15 നിർദ്ദേശങ്ങൾ നടപ്പിലാക്കിയോ വല്ലതും ചെയ്തോ എന്നറിയാൻ താൽപ്പര്യപ്പെട്ടു. ആ കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.തുടർന്ന് നിർദ്ദേശങ്ങൾ ഓരോന്നായി വായിക്കാൻ പറഞ്ഞെങ്കിലും പദ്ധതികൾ വായിക്കുക പോലും ചെയ്തില്ല.ഗ്രാമസഭയിലുള്ള ഭൂരിഭാഗം ആളുകളും മറുപടി പറയാനും കാര്യങ്ങൾ അറിയാനും വേണ്ടി അഭിപ്രായങ്ങൾ പറഞ്ഞു.ഈ അവസരത്തിൽ 23 ന് നടന്ന കേരളത്തിലെ സ്കൂൾ പഠിപ്പ് മുടക്കുമായി ബന്ധപ്പെട്ട് 115 വർഷം പഴക്കമുള്ള കൊള്ളുമ്മൽ ജൂനിയർ ബേസിക് LP സ്കൂളിൽ വാർഡ് മെമ്പർ എന്ന നിലയിൽ പഠിപ്പ് മുടക്കുവാൻ ആഹ്വാനം ചെയ്തത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ പ്രസിഡണ്ട് മേശയ്ക്ക് അടിച്ച് വികാരം കൊണ്ട് പ്രതികരിച്ചു എന്നെയും മറ്റും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു.ഈ സ്കൂളിൽ വിദ്യാഭാസ്യ സമരവുമായി ബന്ധപ്പെട്ടുള്ള പഠിപ്പ് മുടക്ക് ഉണ്ടാകാറില്ല.ശേഷം ഏതാനും അംഗങ്ങളും വിഷയത്തെ പറ്റി സംസാരിച്ചു. ആറാം വാർഡിലെ ശോചനീയ അവസ്ഥയെ കുറിച്ചും മറ്റുമായി സംസാരിച്ച് ബഹളമയമായി.ജൽജീവൻ മിഷനുമായി (കുടിവെള്ള പദ്ധതി) ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കും, അതുമായി ബന്ധപ്പെട്ട് ശോചനീയമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെയും കാര്യത്തെക്കുറിച്ച് ഗ്രാമവാസികൾ ചോദ്യം ഉന്നയിച്ചപ്പോൾ ഗ്രാമസഭയിലെ അധ്യക്ഷനും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടും കൂടിയായ അർജുൻ പവിത്രന്റെ ശരീരഭാഷ ഒട്ടും ഒരു പൊതുവേദിക്ക് നിരക്കാത്തതായിരുന്നു. ചോദ്യങ്ങൾക്ക് വിറളി പൂണ്ട് കൃത്യമായ മറുപടി നൽകുന്നതിന് പകരം രോഷാകുലനായി കൊണ്ട് സംസാരിച്ചും, ഇടപെടലിലെ പക്വത കുറവുമാണ്. നിസ്സാരമായി പരിഹരിക്കേണ്ട ചെറിയ പ്രശ്നത്തെ ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത് പ്രസിഡന്റിന്റെ നിരുത്തരവാദിത്തപരമായ സമീപനവും, വിഷയത്തിൽ പാലിക്കേണ്ട മര്യാദകേടും കൊണ്ടാണ് വിഷയം വഷളായി മാറിയത്. ഇതിനിടയിൽ പ്രസിഡണ്ട് എന്നെ പേര് വിളിച്ച് ജാതി പറഞ്ഞും സംഘിയായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞാനും തിരിച്ച് പ്രതികരിച്ചു. പ്രസിഡണ്ട് ഒരു രാഷ്ട്രീയ ഗുണ്ടയെ പോലെയായിരുന്നു ഗ്രാമസഭയിൽ പെരുമാറിയത്.തുടർന്ന് ഗ്രാമ സഭ പിരിച്ചു വിടുകയും ചെയ്തു.വാർഡ് മെമ്പർ ആയ സുനിത അവർകളെ മാതാവിൻ്റെ സ്ഥാനത്താണ് ഞാൻ കാണുകയും പെരുമാറുകയും ചെയ്യുന്നത്.എൻ്റെ അനുജൻ്റെ ഭാര്യ ഈ വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റതിൻ്റെ പകപോക്കൽ ആണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മെമ്പർക്ക് കാണിച്ച് തരാമെന്ന് ഞാൻ പറഞ്ഞു എന്നൊക്കെ അടിസ്ഥാനരഹിതവും നുണപ്രചരണവും അർഹിക്കുന്ന അവജ്ഞയോടെ പൊതുജനങ്ങളും പഞ്ചായത്ത് ഗ്രാമവാസികളും തള്ളിക്കളയണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.കഴിഞ്ഞ 40 വർഷക്കാലത്തിലധികമായി സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി ആയ എന്നെ അന്ന് നടന്ന ഗ്രാമസഭയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വ്യക്തിഹത്യ ചെയ്തത് നീതികരിക്കാനും അംഗീകരിക്കാനും സാധ്യമല്ല.വാർഡിലെ വികസന കാര്യങ്ങളും മറ്റും മെമ്പറുടെ നേതൃത്വത്തിൽ ആണ് സംസ്ഥാനത്ത് ആകെ നടക്കാർ . ഗ്രാമ സഭയിലെ ഒരു വോട്ടർ എന്ന നിലയിൽ നാടിൻ്റെ വികസനത്തിന് അത്യാവശ്യമായത് ചർച്ച ചെയ്ത് നേടുന്നത് കുറ്റമാണോ?മെമ്പർ ഒരു സ്ത്രീ ആയത് കൊണ്ട് ആവശ്യങ്ങൾ ചോദിക്കുന്നത് തെറ്റാണോ?തലശ്ശേരി മുനിസിപ്പാലിറ്റി പന്ന്യന്നൂർ ചൊക്ലി അഴിയൂർ തുടങ്ങിയ പഞ്ചായത്തിൽ കൃത്യമായ വികസന കാര്യങ്ങള് കൃത്യമായി നിർവഹിച്ച് പോകുന്നില്ലേ? ക്രിയാത്മകമായ കാര്യങ്ങളിൽ ഇടപെട്ട് പദ്ധതികൾ കൊണ്ട് വരുന്നതിന് പകരം നിരുത്തരവാദപരമായി പെരുമാറുന്ന പഞ്ചായത്തും ഭരണ സമിതിയും ആണോ നാടിന് ആവശ്യം? വ്യക്തിഹത്യയും നുണ പ്രചരണവും ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല.
-ഷാജി കൊള്ളുമ്മൽ
പെരിങ്ങാടി
മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ ദ്വിവത്സര തൊഴിൽ പരിശിലനം സിദ്ധിച്ച വിഭിന്ന ശേഷിക്കാരുടെ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്തവരും വിശിഷ്ടാതിഥികളും
പാറേമ്മൽ അശോകൻ അന്തരിച്ചു.
മയ്യഴി : ചെമ്പ്രയിലെ പാറേമ്മൽ അശോകൻ (64) അന്തരിച്ചു.
അച്ഛൻ: പരേതനായ പാറേമ്മൽ കുമാരൻ.
അമ്മ: പരേതയായ ദേവു. സഹോദരങ്ങൾ: വസുമതി, കരുണാകരൻ, രോഹിണി, ശശി, സതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































