അധ്യയന വർഷത്തിൽ മാഹി കാമ്പസ്; പുതുച്ചേരി സർവകലാശാലയുടെ ലക്ഷ്യം

അധ്യയന വർഷത്തിൽ മാഹി കാമ്പസ്; പുതുച്ചേരി സർവകലാശാലയുടെ ലക്ഷ്യം
അധ്യയന വർഷത്തിൽ മാഹി കാമ്പസ്; പുതുച്ചേരി സർവകലാശാലയുടെ ലക്ഷ്യം
Share  
എഴുത്ത്

News desk

2026 Jul 29, 11:51 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: ചാലക്കര മയ്യഴിയുടെ വിദ്യാഭ്യാസ ഹബ്ബാകുന്നു.

2027-28 അധ്യയന വർഷത്തോടെ മാഹിയിൽ സ്ഥിരം കാമ്പസ് ആരംഭിക്കാൻ പുതുച്ചേരി സർവകലാശാല ലക്ഷ്യമിടുന്നു. മാഹി, കേരളം, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.


പദ്ധതിയുടെ ഭാഗമായി ചാലക്കരയിൽ ഏകദേശം മൂന്ന് ഏക്കർ ഭൂമി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ നിന്ന് പ്രതിവർഷം അഞ്ച് രൂപ പാട്ടവാടകയ്ക്ക് 19 വർഷത്തേക്ക് സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. 2026 ജനുവരി രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവോടെയാണ് ഭൂമി കൈമാറ്റ നടപടികൾക്ക് അംഗീകാരം ലഭിച്ചത്.

ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവരുടെ പിന്തുണയും വൈസ് ചാൻസലർ പ്രൊഫ. പി. കെ. ബാബുവിന്റെ ഇടപെടലുമാണ് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചത്

2025 ഒക്ടോബറിൽ മാനേജ്മെന്റ് പഠനവിഭാഗത്തിലെ ഇന്റർനാഷണൽ ബിസിനസ് വിഭാഗം മേധാവി ഡോ. രാജേഷ് വിശ്വനാഥനെ മാഹി കാമ്പസ് പദ്ധതിയുടെ പ്രത്യേക ഓഫീസറായി നിയമിച്ചിരുന്നു. മാഹി മേഖലാ അഡ്മിനിസ്ട്രേഷന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ പദ്ധതിയുടെ നടപടികൾ വേഗത്തിലായതായും വാർത്താക്കുറിപ്പിൽ പറയുന്നു.

കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ മാഹി, കേരളം, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാകുന്നതോടൊപ്പം പ്രദേശത്തിന്റെ സാമ്പത്തിക, ടൂറിസം, ആതിഥ്യ മേഖലകളിലും വളർച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.

അന്താരാഷ്ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാങ്കിംഗ് ടെക്നോളജി, ഫിൻടെക്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ വ്യവസായാധിഷ്ഠിത ബിരുദ കോഴ്സുകൾ ആരംഭിക്കാനും സർവകലാശാല പദ്ധതിയിട്ടിട്ടുണ്ട്.

2027-28 അധ്യയന വർഷത്തിൽ മാഹി കാമ്പസിൽ അക്കാദമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

നിലവിൽ ചാലക്കരയിൽ ഗവ: ആയുർവേദ കോളജ്, ദന്തൽ കോളജ്, ആയുർവേദ ആശുപത്രി, ഗവ:പോളിടെക്നിക്, നാല് ഹൈസ്കൂളുകൾ എന്നിവയുണ്ട്.


ചിത്രവിവരണം: മാഹിയിലെ യൂണിവേർസിറ്റി സെന്റർ

ജ്ഞാനോദയം - 2026

ഗുരുജയന്തി മത്സരങ്ങൾ 8 ന്

തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ജ്ഞാനോദയം - 2026 വിവിധ മത്സര പരീക്ഷകൾ നടത്തുന്നു.

ആഗസ്ത് 8 ,9 തിയ്യതികളിൽ കാലത്ത് 10 മണി മുതൽ ക്ഷേത്രാങ്കണത്തിൽ വെച്ച് അംഗൻവാടി മുതൽ വനിത /പൊതു വിഭാഗം വരെ ഏഴ് വിഭാഗങ്ങളിലായി സ്കിൽ ഗെയിംസ് നടക്കും. ചിത്രരചന, ക്വിസ്, ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗം, ആസ്വാദന കുറിപ്പ്, താരതമ്യക്കുറിപ്പ്, പ്രബന്ധം പുസ്തക ആസ്വാദനം, ഗുരുദേവ കൃതികളുടെ വ്യാഖ്യാനം, എന്നിവയാണ് മത്സര ഇനങ്ങൾ .

തലശ്ശേരി, മാഹി നഗരസഭാ പരിധി, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിലെ താമസിക്കുന്നവർക്കും, ഈ പരിധിയിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9495908020, 9496141986

head

ആത്മാഭിമാനത്തോടെ, പുതു പ്രതീക്ഷകളോടെ

അവർ തലയുയർത്തി നിന്നു.

മാഹി: കഴിഞ്ഞ രണ്ട് വർഷക്കാലത്ത. പരിശീലനവും, മാനസിക ഉണർവ്വുമേകി ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ഒരുനാടിന്റെ തന്നെ ചാരിതാർത്ഥ്യമായി.

തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ

അബുദാബി മാഹി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ദ്വിവത്സര തൊഴിൽ പരിശിലനം പൂർത്തിയാക്കിയ 12 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് മലയാള കലാഗ്രാമം ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിന് ആത്മാഭിമാനമായി. പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ

എഞ്ചിനീയർ അബ്ദുറഹ്മാൻവീരോളിയുടെ അദ്ധ്യക്ഷതയിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറാണ് ഗ്രാജുവേഷൻ സെറിമണി ഉദ്ഘാടനം ചെയ്തത്.. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി.അബ്ദുൾ റഹ്‌മാൻ, മുഖ്യാതിഥിയായിരുന്നു.

18 മുതൽ 35 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ യുവതീയുവാ ക്കൾക്ക് നൽകി വന്ന ദ്വിവത്സര തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 12 പേർക്ക് സർട്ടിഫിക്കറ്റുകളും, ഉപഹാരങ്ങളുംനൽകി. , പി.പി. ഷുഹൈൽ, ഇ.കെ. റഫീഖ്,സി.എച്ച്. നൗജിദ്, സബീർ കോഹിനൂർ, ഇല്യാസ് അലി, അബ്ദുൾ അസീസ്, .ടി.വി.ഷഫീർ ,വൈഷ്ണവ് , ആയിഷ ഫില, അസ്വ നേതൃത്വം നൽകി.


മാഹി. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അംഗീകാരമുദ്രകൾ വിതരണം ചെയ്യുന്നു

മരണപ്പെട്ട 70 കാരന്റെ ആശ്രിതർക്ക്

11, 92, 200 രൂപ നഷ്ടപരിഹാരം.

മാഹി: റോഡപകടത്തിൽമരണപ്പെട്ട 70 കാരന്റെ ആശ്രിതർക്ക്

11, 92, 200 രൂപ നഷ്ടപരിഹാരം നൽകാൻ എം എ സി.ടി യുറാ വിധി.

ന്യൂമാഹിയിൽ ഡിജിറ്റൽ ഫോട്ടോസ്റ്റുഡിയോ നടത്തിവന്നിരുന്ന എരഞ്ഞോളി, ചോനാ ടത്തെ രമ്യം ഭവനത്തിലെ നടുക്കണ്ടി പൊന്നമ്പത്ത് രാജൻന്യൂമാഹി സ്റ്റുഡിയോയിൽ നിന്നും സ്കൂട്ടറിൽ മടങ്ങുമ്പോൾ ചക്യത്ത് മുക്ക് ഹൈവേയിൽ വെച്ച് ഏതിർ വശത്തുനിന്ന് ഓട്ടോറിക്ഷ ഓടിച്ച് വന്ന പൊന്ന്യം ഈസ്റ്റില്ലിലെ പി. സന്തോഷിന്റെ ഓട്ടോ സ്കൂട്ടറിലിടിച്ചു രാജന് ഗുരുതരമായ പരിക്ക് പറ്റുകയും തലശ്ശേരി കോ.ഓപ്പറേറ്റീവ് ആശുപത്രിയിൽ വെച്ചു മരണപ്പെടുകയുണ്ടായി.

രാജന്റെ ഭാര്യ ബീന പി.കെ മക്കളായ സാരംഗ്, മിഥുൻ, മൃദുൽ എന്നിവർക്ക് 11, 92, 200 രൂപയും അതിന് ഹർജി തീയ്യതി മുതൽ 8% പലിശയും നൽകുന്നതിയായി തലശ്ശേരി മോട്ടോർമുൻ കണക്കാക്കി

തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ അഡീഷണൽ ക്ലയിംസ് ട്രിബ്യൂണർ റൂബി.കെ ജോസ് വിധി കൽപിച്ചു. ഹരജിക്കാർക്ക് വേണ്ടി അഡ്വ. കെ.കെ. രമേഷ്ഹാജരായി.

പൊത്തങ്ങാട്ട് രാഘവന് സർവകക്ഷി അനുശോചനം

മാഹി: സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി. സെക്രട്ടറിയും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവും സേവാദൾ ക്യാപ്റ്റനും നാടക- കലാകാരനുമായ പൊത്തങ്ങാട്ട് രാഘവന്റെ നിര്യാണത്തിൽ സർവകക്ഷി യോഗംഅനുശോചിച്ചു. 

മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല പ്രസിഡന്റ് സി.വി. രാജൻപെരിങ്ങാടി,ഐ.എൻ.ടി.യു.സി. നേതാവ് കെ. ഹരീന്ദ്രൻ, ബി.ജെ.പി. നേതാവ് ദിനേശൻ അംഗവളപ്പിൽ, സി.പി.എം. നേതാവ് എസ്.കെ. വിജയൻ, മാങ്ങോട്ടുകാവ് ക്ഷേത്ര സെക്രട്ടറി ഷാജി കൊള്ളുമ്മൽ, കോവിലകത്ത് ക്ഷേത്ര ഭാരവാഹി .സി. പവിത്രൻ, കവിയൂർ ശ്രീനാരായണ മഠം ഭാരവാഹി അഡ്വ. പി.കെ. രവീന്ദ്രൻ, സ്കന്ദതാര ക്ഷേത്ര സെക്രട്ടറി രതീഷ് ബാബു, മാഹി ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹി കെ. എം.പവിത്രൻ, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ പത്മനാഭൻ പത്മാലയം സംസാരിച്ചു

ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തണം

തലശേരി:നഗരസഭയിൽ കണ്ടി ജെൻ്റ് വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് നിയമം നടത്തണമെന്നും ശുചീകരണ തൊഴിലാളികൾക്ക് ക്ഷണി ഫോമും കൈയുറയും സോപ്പും വിതരണം ചെയ്യണമെന്നും ഡി.എ കുടിശ്ശിക നൽകണമെന്നും കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻകണ്ടി ജെറ്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തലശേരി മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.സേവ്യർ ഉൽഘാടനം ചെയ്തു.പി.ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു.ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞടുത്തു.പി.ജനാർദ്ദൻ (പ്രസിഡണ്ട്) കെ.ഗംഗാധരൻ.കെ.സുധ' എൻ.കെ.ലതിക (വൈസ് പ്രസിഡണ്ട്) എൻ 'രാജൻ (ജനറൽ സെക്രട്ടറി) ലാൻഡിഫർണ്ണാണ്ടസ് 'സി.ജയശ്രീ.കെ.സുരേഷ് ബാബു.കെ.സരോജിനി (സെക്രട്ടറി) എം.ഉമേശൻ (ഖജാൻജി)

ശരീരദാന അവയവ ദാന സെമിനാർ 31 ന്


മാഹി:രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ശരീര ദാന അവയവദാനത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു

ജൂലായ് 31 ന് കാലത്ത് 10.30 ന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി

 കർണ്ണാടക ബെലഗാവി കെ എൽ ഇ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് റിസർച്ചിലെ രചനഷരീർ വകുപ്പ് മേധാവി ഡോ: മഹാന്തേഷ് രാമന്നവർ വിഷയം അവതരിപ്പിച്ചു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും

kendr

മാഹി കേന്ദ്രീയ വിദ്യാലയം വികസന പാതയിൽ


മാഹി: മാഹി കേന്ദ്രിയ വിദ്യാലയത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിശാലമായ കളിസ്ഥലം, കരകൗശലവൈദഗ്‌ദ്യ സംവിധാനം എന്നിവയുടെ പുരോഗതി വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. പഠന പഠനേതര വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച നടത്തി. വിദ്യാലയത്തിലേക്കുള്ള റോഡുകളുടെ വികസനത്തിന് നടപടികൾ സ്വീകരിക്കണമെന്നും, വിദ്യാലയത്തിന് ചുറ്റിലും ഹരിതവൽക്കരണം നടത്താനും, ഉദ്യാനം നിർമ്മിക്കാനും, മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. വിദ്യാലയ ചെയർമാനും,റീജ്യണൽ അഡ്മിനിസ്ട്രേറ്ററുമായ അങ്കിത് കുമാർ ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ എൻ.ഗിനിഷ് കുമാർ, ചീഫ് എജുക്കേഷൻ ഓഫീസർ എം.എം. തനൂജ. എഞ്ചിനീയർ രവി ചന്ദ്രൻ , നവോദയ പ്രിൻസിപ്പാൾ ശ്രീലത,ഡോ: എം.കെ. സൈബുന്നിസ, കലൈ മാമണി ചാലക്കര പുരുഷു, പി.ടി.എ. പ്രതിനിധികളായ കെ.കെ.ലിസ, സി.പി. ഷജിൽ, എ.ബസിമ ടീച്ചർ ചർച്ചയിൽ പങ്കെടുത്തു.


ചിത്ര വിവരണം: റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാനേജ്മെന്റ് കമ്മിറ്റിയോഗം

3628305d-122e-42e4-b657-70527349ac3f

ശാരദ നിര്യതയായി

ചൊക്ലി: ഒളവിലം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പറമ്പത്ത് ശാരദ (78)നിര്യതയായി. ഭർത്താവ് പരേതനായ പാലോത്ത് അനന്തൻ.

 മക്കൾ : റീത്ത, റീന, റോജൻ ( ലൗവ് ലി ബെയ്ക്കറി, വടകര) മരുമക്കൾ : രമേശൻ (വടകര) ശശിധരൻ (അഴിയൂർ) സഹോദരങ്ങൾ: ബാലൻ, ജാനു, കല്ല്യാണി, രാജൻ.പരേതരായ നാണി, കൃഷ്ണൻ

capture_1785349611

പത്മനാഭകുറുപ്പ് നിര്യാതനായി 

മാഹി: പള്ളൂർ–ഇരട്ടപ്പിലാക്കൂൽ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപമുള്ള ദുർഗാലയത്തിൽ വാലിശ്ശേരി പത്മനാഭകുറുപ്പ് (90), റിട്ട. ഹെഡ് കോൺസ്റ്റബിൾ, അന്തരിച്ചു.

പരേതയായ പടിഞ്ഞാറെ കോയ്യോടൻ ഓമനഅമ്മയാണ് ഭാര്യ.

മക്കൾ: ദയാനന്ദൻ, മനോജ്‌കുമാർ, പ്രശാന്ത് (പൊണ്ടിച്ചേരി), പരേതനായ സന്തോഷ്‌കുമാർ.

മരുമക്കൾ: സുനിത (മണേക്കര), ദീപ (ഇല്ലാത്ത്താഴ), സുമിത (ഒളവിലം).

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.

capture

സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തൻ രമേശ് പാലേരിക്ക് കണ്ണീരോടെ വിട

വടകര: സംസ്ഥാന സഹകരണ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാനുമായിരുന്ന രമേശ് പാലേരിക്ക് ജന്മനാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. നാദാപുരം റോഡിലെ വസതിയിൽ ബുധനാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.

ചൊവ്വാഴ്ച രാവിലെ 8.30-ഓടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ അന്തരിച്ച രമേശ് പാലേരിയുടെ ഭൗതികദേഹം തുടർന്ന് കോഴിക്കോട് യു.എൽ.സി.സി.എസ് സൈബർ പാർക്ക്, കോഴിക്കോട് ടൗൺഹാൾ, വടകര ടൗൺഹാൾ, നാദാപുരം റോഡിലെ യു.എൽ.സി.സി.എസ് ആസ്ഥാനം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചു. രാത്രി വൈകിയാണ് ഭൗതികദേഹം വസതിയിലെത്തിച്ചത്.

പുലർച്ചെ മുതൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരും യു.എൽ.സി.സി.എസ് ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സഹകാരികളും ഉൾപ്പെടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ചോമ്പാല പോലീസും യു.എൽ.സി.സി.എസ് ജീവനക്കാരും ചേർന്ന് ഒരുക്കിയിരുന്നു.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ രമേശ് പാലേരിക്ക് ആദരാഞ്ജലി അർപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, തോമസ് ഐസക്, എ.കെ. ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.എൽ.എമാരായ കെ.കെ. രമ, പാറക്കൽ അബ്ദുള്ള, നടി രേവതി, സാഹിത്യകാരൻ എം. മുകുന്ദൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് യു.എൽ.സി.സി.എസ് ഹാളിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷ്ണൻ, പി. മോഹനൻ മാസ്റ്റർ, പി. സതീദേവി, മനയത്ത് ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, എൻ. വേണു, സത്യൻ മൊകേരി, ടി.പി. ബിനീഷ്, അഡ്വ. കെ. ദിലീപ് കുമാർ, പി.പി. ജാഫർ, പറമ്പത്ത് പ്രഭാകരൻ, പി. സത്യനാഥ്, പി. സോമശേഖരൻ, കെ.എം. സത്യൻ എന്നിവർ സംസാരിച്ചു.

സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ ഭരണനേതാവിനെയാണ് നഷ്ടമായതെന്നും, രമേശ് പാലേരിയുടെ പ്രവർത്തനമികവും നേതൃത്വപാടവവും വരുംതലമുറകൾക്ക് പ്രചോദനമായി തുടരുമെന്നും അനുശോചനയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.



mannan--jpg
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n