പൊത്തങ്ങാടൻ രാഘവൻ നിര്യാതനായി.
മാഹി: ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൊത്തങ്ങാട്ട് രാഘവൻ (82) നിര്യാതനായി. സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരനും ഐ.എൻ.ടി.യു.സി. സ്പിന്നിംഗ് മിൽയൂണിയൻ സെക്രട്ടറിയും ,മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവും, സേവാദൾ ക്യാപ്റ്റനും നാടക കലാകാരനും സ്പിന്നിംഗ് മിൽ സാംസ്കാരിക കലാസമിതിയുടെ സാരഥിയുമായിരുന്നു.
കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം കമ്മിറ്റി അംഗം, മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഭരണസമിതി അംഗം, ഈസ്റ്റ് പള്ളൂർ ഗാന്ധിമന്ദിരം കമ്മിറ്റി സ്ഥാപക അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ കുഞ്ഞിക്കണ്ണൻ–ചീരു ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. മക്കൾ: ശ്രീരാഗ് (ഇന്ത്യൻ റിസർവ് ബറ്റാലിയൻ), അമൃത. മരുമക്കൾ: സുമതി, അഭിജിത്.
സഹോദരങ്ങൾ: നാരായണൻ, പരേതരായ ദേവൂട്ടി, ജാനകി, ശാരദ, ലക്ഷ്മണൻ, ഗോപാലൻ.
വിട പറഞ്ഞത് ഗാന്ധിയനായ കലാകാരൻ
:ചാലക്കര പുരുഷു
മാഹി:കലാസാംസ്ക്കാരിക രംഗത്തെ നിറവാർന്ന വ്യക്തിത്വമായിരുന്നു ഈസ്റ്റ് പള്ളൂരിലെ പൊത്തങ്ങാടൻ രാഘവൻ. പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിങ്ങ് മില്ലിൽ തൊഴിലാളിയായി ജീവിതമാരംഭിച്ച്, കരുത്തുറ്റ തൊഴിലാളി നേതാവും , കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മുൻനിര സാരഥിയും, സേവാദൾബ്ലോക്ക് തല ക്യാപ്റ്റനുമായി വളർന്ന പൊത്തങ്ങാടൻ, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആൾ രൂപമായിരുന്നു. ഒട്ടേറെ അവകാശ പോരാട്ടങ്ങളുടെ സമര നായകനായിരുന്നു.
എം.എസ്. എ സി , സുപ്രഭ തിയേറ്റർസ്, എസ്.കെ.ബി.എസ്. യൂത്ത് വിംഗ് , ശ്രീനഗർ ആർട്ട്സ് ആന്റ് സ്പോട്സ് ക്ളബ്ബ് തുടങ്ങിയവരുടെ
നിരവധി നാടകങ്ങളിൽ ഒട്ടറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നാടക നടനായിരുന്നു. മാഹി സ്പിന്നിങ്ങ് മിൽ സാംസ്ക്കാരിക കലാസമിതിയുടെ ഭാരവാഹിയായിരുന്നു.
പുതുച്ചരി ഡെപ്യൂട്ടി സ്പീക്കറും കാൽ നൂറ്റാണ്ടുകാലം എം എൽ എ യുമായ നടനും ഗായകനുമായ എ.വി.ശ്രീധരന്റെ സന്തത സഹചാരിയുമായിരുന്നു
ശ്രുതി സുഭഗമായ സ്വരത്തിന്നുടമയായ ഗായകനുമായിരുന്നു. ഭക്തിഗാന സദസ്സുകളിലെ നിറസാന്നിദ്ധ്യവുമാണ്. മാഹി ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം , ഈസ്റ്റ് പള്ളൂർ ഗാന്ധി മന്ദിരം എന്നിവയുടെ ഭരണ സമിതി അംഗവുമായിരുന്നു.
ഗാന്ധിയൻ ദർശനങ്ങളുടെ വിശുദ്ധി കർമ്മത്തിലും, വ്യക്തി ജീവിതത്തിലുംകലർപ്പില്ലാതെ കൊണ്ടു നടന്ന പൊത്തങ്ങാടൻ രാഘവൻ ഒരു നാടിന്റെ വികാരമായി മാറിയ വ്യക്തിത്വമായിരുന്നു.
ചിത്രവിവരണം: പൊത്തങ്ങാടൻ രാഘവൻ സാംസ്ക്കാരിക സദസ്സിൽ പ്രസംഗിക്കുന്നു.
പ്രതിഷേധ പ്രകടനം നടത്തി
ചൊക്ലി:സി.പി.എം. കേന്ദ്ര കമ്മിറ്റി ഓഫിസായ ഏ.കെ.ജി ഭവനിൽ കയറി എസ്.എഫ് ഐ നേതാവ് ഐഷ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊക്ളിയിൽ പ്രകടനം നടത്തി, പ്രകടനത്തിന് വി.കെ രാകേഷ്, കെ ദിനേഷ് ബാബു സി കെ സജീത്, പി ജയചന്ദ്രൻ, എം ഷീന ടീച്ചർ,സി.കെ രമ്യ ടീച്ചർ നേതൃത്വം നൽകി.
ചിത്ര വിവരണം: ചൊക്ലിയിൽ നടന്ന സി.പി.എം. പ്രതിഷേധ പ്രകട`````നം
കണ്ണൂർ ജില്ല ജെ.എൻ. ഹോക്കി: മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ
തലശ്ശേരി: പാതിരിയാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കണ്ണൂർ ജില്ല ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പിൽ മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ കിരീടം ചൂടി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ പാതിരിയാട് ഹയർ സെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മുബാറക്ക് ടീം ജേതാക്കളായത്.
മികച്ച ഒത്തിണക്കവും ആക്രമണാത്മക പ്രകടനവും കാഴ്ചവെച്ച മുബാറക്കിന്റെ താരങ്ങൾ മത്സരത്തിലുടനീളം ആധിപത്യം പുലർത്തി. വിജയത്തോടെ ജില്ലയിലെ ജെ.എൻ. ഹോക്കി കിരീടം മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി.ആഗസ്‌ത് 1 മുതൽ 4 വരെ കൊല്ലത്തു വച്ചുനടക്കുന്ന സംസ്ഥാന ഹോക്കി മത്സരത്തിൽ കണ്ണൂർജില്ലയെ പ്രതിനിധീകരിച്ച്
മുബാറക്ക എച്ച്.എസ്.എസ് പങ്കെടുക്കും.
വിജയികളെ സ്കൂളിലെ പി.ടി.എയും അധ്യാപകരും ചേർന്ന് അനുമോദിച്ചു. പ്രിൻസിപ്പൽ ടി.എം. സാജിദ്, പ്രഥമാധ്യാപകൻ എം.കുഞ്ഞിമൊയ്തു, പി.ടി.എ. പ്രസിഡന്റ് തഫ്ലീം മാണിയാട്ട്, സ്റ്റാഫ് സെക്രട്ടറി എൻ.എം. നിഷാദ്, പി.എം. അഷ്റഫ്, സി.കെ.പി. അനസ്, കെ. കുഞ്ഞമ്മത്, അസീം, സി.പി. മിസ്ഹബ്, ഇ.കെ. ഉവൈസ് എന്നിവർ ചേർന്ന് വിജയികളെ സ്വീകരിച്ച് അഭിനന്ദിച്ചു.
ചിത്രവിവരണം..മുബാറക് ഹയർസെക്കൻഡറി സ്കൂൾ ടീം
ലോക പ്രകൃതി സംരക്ഷണ ദിനാചരണം
മാഹി: പ്രകൃതിയിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനായി പ്രകൃതിയെയും അതിലെ .വിഭവങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകതയെ ഓർമ്മിപ്പിച്ച് കൊണ്ട് ഗവ. മിഡിൽ സ്കൂൾ അവറോത്ത് ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോകപ്രകൃതിസംരക്ഷണ ദിനം ആചരിച്ചു പ്രധാനധ്യാപിക പി സീതാലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു .പ്രകൃതിസംരക്ഷണ ഗാനം പാടി ,സ്കൂൾ മുറ്റത്തെ നാട്ടുമാവിനെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു ജയിംസ് സി ജോസഫ് അധ്യക്ഷത വഹിച്ചു വി.എം ഷെറിന , ചിത്രകലാധ്യാപകൻ ടി.എം സജീവൻ , കെ ഷിജിന .
ടി സജിത, എ പി റിഫാന ,എം ഷൈനി സംസാരിച്ചു
ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥി ഭാവിക് സജേഷ് അധ്യാപകൻ ശ്രീനന്ദ് കൃഷ്ണ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
ഗ്രാമസഭ വിവാദം: ന്യൂ മാഹിയിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവും പൊതുയോഗവും
ന്യൂ മാഹി: ആറാം വാർഡ് ഗ്രാമസഭയിൽ നടന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കല്ലായിയിൽ നിന്ന് ആരംഭിച്ച പ്രകടനം മാഹി പാലം വഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.
ഗ്രാമസഭയിൽ ഉയർന്ന ജനങ്ങളുടെ ചോദ്യങ്ങളെയും വിമർശനങ്ങളെയും ജനാധിപത്യപരമായി നേരിടുന്നതിന് പകരം പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ധാർഷ്ട്യപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വാർഡ് മെമ്പർ പി.കെ. സുനിതയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ ഭരണപക്ഷം തയ്യാറായില്ലെന്നും അവർ പറഞ്ഞു.
ഗ്രാമസഭയിലെ ജനങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയ വിരോധമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, ജനപ്രതിനിധികൾ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഗ്രാമസഭയിൽ ഭൂരിഭാഗം ആളുകളും പിരിഞ്ഞുപോയ സാഹചര്യത്തിൽ അജണ്ട പൂർത്തിയാക്കിയെന്ന പ്രസിഡന്റ്‌യുടെ വാദം വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ജനാധിപത്യ വേദിയായ ഗ്രാമസഭയിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പൊതുയോഗത്തിൽ ശശി കൊളപ്പുറത്ത് സ്വാഗതം പറഞ്ഞു. പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം ബി.ജെ.പി സെക്രട്ടറി അനീഷ് കൊള്ളുമ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. അനീഷ് കൊളവട്ടത്ത് നന്ദി പറഞ്ഞു. രമേശ് തോട്ടൻറെവിടെ, കോട്ടക്കുന്നി ബാബു, ലീന പ്രദീപ്, സുജിൽ ചേലോട്ട്, പ്രവീൺ
വിഭവ സമാഹരണ കൂപ്പൺ വിതരണം ഉദ്ഘാടനം
മാഹി:വാർഷിക വിഭവ സമാഹരണത്തിനായി മാഹി മമത ചാരിറ്റബിൾ സൊസൈറ്റി സപ്തംബർ 9 ന് മാഹി കാപിറ്റോൾ സെൻ്ററിൽ നടത്തുന്ന സാന്ത്വന സദ്യയുടെ കൂപ്പൺ വിതരണോദ്ഘാ
ടനം മാഹി എംഎൽഎ അഡ്വ: ടി. അശോക് കുമാർ സ്‌നേഹസദന് നൽകി നിർവ്വഹിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന
സ്‌നേഹസദനിൽ നടന്ന ചടങ്ങിൽ
ട്രസ്റ്റ് പ്രസിഡണ്ടായ കെ. പി. സുനിൽകുമാറും ദിവ്യടീച്ചറും
മമത ഭാരവാഹികളായ സി.എച്ച്. പ്രഭാകരൻ, പി.എ. വിനയൻ, ശ്രീകുമാർ ഭാനു, എ. സുധീഷ് കുമാർ, ശ്രീജ ശ്രീകുമാർ പങ്കെടുത്തു.
ചിത്ര വിവരണം:മാഹി എംഎൽഎ അഡ്വ: ടി. അശോക് കുമാർ കൂപ്പൺ വിതരണം നിർവ്വഹിക്കുന്നു
സുരൻ മാസ്റ്റരെ അനുസ്മരിച്ചു
മാഹി: പതിമൂന്നാമത് സുരൻ മാസ്റ്റർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. മാഹി എം എൽ എ അഡ്വക്കേറ്റ് ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പുത്തലം ബ്രദേഴ്സ് ചെയർമാൻ നിധിൻ വിശ്വനാഥൻ സ്വാഗതം പറഞ ചടങ്ങിൽ സാനന്ത് എസ് ഭാനു അദ്ധ്യക്ഷത വഹിച്ചു, വിനയൻ പുത്തലം, മനോഷ് കുമാർ, വിജേഷ് പുത്തലം, എന്നിവർ സംസാരിച്ചു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു. വേൾഡ് കപ്പ് പ്രെഡിക്ഷൻ റാലിയുടെയും, ക്വിസ് മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാനം മാഹി എംഎൽഎ അശോക് കുമാർ നിർവഹിച്ചു.പരിപാടിയിൽ സുരൻ മാസ്റ്ററുടെ കുടുംബവും, സുഹൃത്തുക്കളും, വിദ്യാർത്ഥികളും പങ്കെടുത്തു.
ചിത്രവിവരണം:മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പിജി പ്രവേശനം
പാറാൽ: ദാറുൽ ഇർഷാദ് അറബിക് കോളജിൽ എം എ അറബിക് കോഴ്സിൽ സ്പോട്ട് അഡ്മിഷനായി സർവ്വകലാശാലയിൽ രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 31/07/2026
എഞ്ചിനീയർ പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റ് എ.അമയക്ക്
മാഹി.. പൊതുമരാമത്ത് വകുപ്പിലെ മുൻ എക്സിക്യൂട്ടീവ് ഇഞ്ചിനീയറും ബഹുമുഖ പ്രതിഭയുമായിരുന്ന പരേതനായ എഞ്ചിനീയർ. പി.വി. അനൂപിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ' എൻഡോവ്മെന്റും' ക്യാഷ് അവാർഡും ചാലക്കര സ്വദേശിനി എ.അമയ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന മയ്യഴി മേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിക്ക് വർഷാവർഷം നൽകുന്നതാണ് ഈ എൻഡോവ്മെന്റ്.
ചാലക്കരയിലെ അമയയുടെ വീട്ടിൽ നടന്ന ചടങ്ങിൽ മയ്യഴി എംഎൽഎ അഡ്വ. ടി. അശോക് കുമാർ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.
മുൻ മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. പ്രദീപ് കുമാർ, മുൻ മുനിസിപ്പൽ കൗൺസിലർ സത്യൻ കേളോത്ത്, മുൻ മാഹി മുനിസിപ്പൽ കമ്മീഷണർ വിജയൻ, പത്മനാഭൻ മലോൾ, ചെമ്മേരി ജയരാജ് എന്നിവർക്കൊപ്പം എഞ്ചിനീയർമാരായ ബെന്നി ലാസർ, ദിനേഷ് കുമാർ എം, പ്രജില ദിനേഷ് എന്നിവരും പങ്കെടുത്തു. അനൂപിന്റെ മകൻ ആർഷവ്, കസിൻസ് ആയ സുജി, സുശാന്ത്, മറ്റ് ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.
ചടങ്ങിന് മുന്നോടിയായി എഞ്ചിനീയർ അനൂപിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയുമുണ്ടായി.
ചിത്രവിവരണം:മയ്യഴി എംഎൽഎ അഡ്വ. ടി. അശോക് കുമാർ എൻഡോവ്മെന്റും ക്യാഷ് അവാർഡും എ. അമയക്ക് സമ്മാനിക്കുന്നു.
എം. കെ. ആരിഫ നിര്യാതയായി.
ന്യൂമാഹി:പെരിങ്ങാടികതിരൂർ പുല്ലിയോട് പൊക്കായി മുക്കിൽ "ഷാലിമാർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ മൂക്കൻ കണ്ടി ആരിഫ (73) നിര്യാതയായി.
പരേതരായ കോഹിനൂർ അബ്ദുവിൻ്റെയും മൂക്കൻ കണ്ടി മറിയോമയുടേയും മകളാണ്.
ഭർത്താവ്: ഇസ്മായിൽ.
മക്കൾ: ഷമീമ, സലീല, ഷംനാസ്.
മരുമക്കൾ: സിറാജുദ്ദീൻ (ഖത്തർ), അശ്റഫ് (സൗദി), ഷെറിൻ (പിണറായി).
കെ.കെ മനോജ് കുമാർ അനുസ്മരണം .
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഈസ്റ്റ് പള്ളുരിലെ സാമുഹിക - സംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.കെ മനോജ് ൻ്റെമൂന്നാം ചരമ വർഷിക ദിനംഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പത്മാലയം പദ്മാനഭൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.മോഹനൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മാഹി നഗരസഭ ഉപാധ്യക്ഷൻ പി.പി വിനോദ് മുഖ്യപ്രഭാഷണം നടത്തിമാഹി ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. ഹരിന്ദ്രൻ , കെ.സുരേഷ് , പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ,മുൻ യുത്ത് കോൺഗ്രസ് പ്രസിഡണ്ട് അൻസിൽ അരവിന്ദ്, മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അജയൻ പി , ജിജേഷ് കുമാർ ചാമേരി, എന്നി സംസാരിച്ചു. കെ.രവിന്ദ്രൻ സ്വാഗതവും, സച്ചിൻ സഹദേവൻ നന്ദിയും രേഖപ്പെടുത്തി. സത്യൻ കേളോത്ത് അലി അക്ക് ബർഹാഷിം, സന്ദി മ്പ് കെ.വി,ജനാർദ്ദനൻ, കെ. വി.,ഹരിന്ദ്രൻ കെ.വി , പ്രേംജിത്ത്, സുരേന്ദ്രൻ, സതീശൻ തെക്കേയിൽ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.
കുടുബാംഗങ്ങളും സംബണ്ഡിക്കപെട്ടു
ഫോട്ടോ ചിത്രം : ഒബതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേതനായകെ കെ മനോജ് ൻ്റെസ്മ്ത്രി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
റിനയ് ദിവേഷ് നിര്യാതനായി.
മാഹി: മാഹി മെയിൻ റോഡിൽ ഇന്ത്യൻ ബേങ്കിന് പിറക് വശം കൂടാരപ്പുപുര റോഡിൽ ശ്രീസുമത്തിൽ റിനയ് ദിവേഷ് (14)നിര്യാതനായി.
ന്യൂമാഹി കിടാരൻകുന്ന് കെ.ഇ. സഫിയ ഓട്ടിസം സെൻ്ററിലെ വിദ്യാർഥിയാണ്.
അച്ഛൻ: പരേതനായ ദിവേഷ് പള്ള്യൻ.
അമ്മ: രമ്യ
ശരീരദാന അവയവ ദാന സെമിനാർ
മാഹി:രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ശരീര ദാന അവയവദാനത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു
ജൂലായ് 31 ന് കാലത്ത് 10.30 ന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി
കർണ്ണാടക ബെലഗാവി കെ എൽ ഇ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് റിസർച്ചിലെ രചനഷരീർ വകുപ്പ് മേധാവി ഡോ: മഹാന്തേഷ് രാമന്നവർ വിഷയം അവതരിപ്പിച്ചു പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































