അദ്ധ്യാപകർ സമൂഹത്തിന്റെയും വഴികാട്ടികളാവണം: അഡ്വ. അശോക് കുമാർ

അദ്ധ്യാപകർ സമൂഹത്തിന്റെയും വഴികാട്ടികളാവണം: അഡ്വ. അശോക് കുമാർ
അദ്ധ്യാപകർ സമൂഹത്തിന്റെയും വഴികാട്ടികളാവണം: അഡ്വ. അശോക് കുമാർ
Share  
എഴുത്ത്

News desk

2026 Jul 28, 12:36 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മുല്യശോഷണം വന്നു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാത്രമല്ല, സമൂഹത്തിന് തന്നെയും വഴികാട്ടികളും, മാതൃകയുമായി മാറണമെന്ന് അഡ്വ: ടി. അശോക് കുമാർ എം എൽ എ മാഹി ശ്രീനാരായണ കോളജ് ഓഫ് എജ്യുക്കേഷനിൽ 2026-28 ബാച്ച് ബി.എഡ്. കോഴ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.

capture_1785175716

ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.ഡോ: ആന്റണി ഫെർണാണ്ടസ്, ഉത്തമ രാജ് മാഹി, എൻ.കെ. കമലാവതി, സന്തോഷ് ഇല്ലോളിൽ, പി.ജയതിലകൻ, ടി.വി. ശ്രീകുമാർ സംസാരിച്ചു.ഡോ.വി.ആർ. രമ്യ സ്വാഗതവും, കെ.കെ. സൂര്യനന്ദന

നന്ദിയും പറഞ്ഞു.


ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

capture_1785175854

ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെറിമണി ജൂലൈ 29-ന് മലയാളകലാഗ്രാമത്തിൽ

മാഹി: തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ, അബുദാബി മാഹി വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ദ്വിവത്സര തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 12 ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങ് സംഘടിപ്പിക്കുന്നു. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ 9.30-ന് ന്യൂമാഹി മലയാളകലാഗ്രാമത്തിലാണ് ചടങ്ങ് നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എഞ്ചിനീയർ അബ്ദുറഹ്മാൻ വീരോളിയുടെ അധ്യക്ഷതയിൽ മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. വി.പി. അബ്ദുൾ റഹ്‌മാൻ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. 18 മുതൽ 35 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് നൽകിവന്ന ദ്വിവത്സര തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്യും.

ഭിന്നശേഷിക്കാരായ യുവതീയുവാക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, സമൂഹത്തിൽ മാന്യമായ തൊഴിലും സ്വതന്ത്ര ജീവിതവും ഉറപ്പാക്കുന്നതിനുമാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. തൊഴിൽ പരിശീലനം, വ്യക്തിത്വ വികസനം, സ്വയംപര്യാപ്ത ജീവിതം എന്നിവ ലക്ഷ്യമിടുന്നവർക്ക് മാഹി സ്പോർട്സ് ഗ്രൗണ്ടിന് അടുത്തുള്ള 'സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയബിലിറ്റി' കേന്ദ്രത്തിൽ പ്രവേശനം നേടാവുന്നതാണ്.

മാഹി, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളുമായും പ്രമുഖ കമ്പനികളുമായും സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, തൊഴിലവസരങ്ങൾ, തൊഴിൽ കണ്ടെത്താനുള്ള പിന്തുണ, തുടർ ഫോളോ-അപ്പ് എന്നിവയും ഇവിടെ ലഭ്യമാക്കുന്നുണ്ട്. കൂടാതെ മെഡിക്കൽ ക്യാമ്പുകൾ, ഫുഡ് ഫെസ്റ്റുകൾ, ചെറുകിട കൃഷി പദ്ധതികൾ, സ്വയംതൊഴിൽ പരിശീലനം, പെരുമാറ്റ പരിഷ്കരണ പരിപാടികൾ, ജീവിത നൈപുണ്യ വികസനം, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു വരുന്നതായി ചെയർമാൻ എഞ്ചിനീയർ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.

നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ ഹെൽപ്പർ, കെയർടേക്കർ, ഹോം ക്ലീനിംഗ് & ലോണ്ടറിംഗ്, സെയിൽസ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, പേപ്പർ ബാഗ് & ഓർണമെന്റ് നിർമ്മാണം, ബോട്ട് അലർട്ട് പരിശീലനം, ഡ്രോയിംഗ് & ക്രിയേറ്റീവ് ആർട്സ്, ചെറുകിട കൃഷി, കാറ്ററിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സിലബസ് അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 42-ഓളം വിദ്യാർത്ഥികളാണ് ഈ കേന്ദ്രത്തിൽ പ്രവേശനം നേടിയത്. ഓരോ വിദ്യാർത്ഥിയുടെയും പ്രായം, മാനസിക-ശാരീരിക അവസ്ഥ, താല്പര്യങ്ങൾ, പഠനശേഷി എന്നിവ വിലയിരുത്തി വ്യക്തിഗത പരിശീലന പദ്ധതികളാണ് നടപ്പിലാക്കുന്നത്. രണ്ട് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒരു സൈക്കോളജിസ്റ്റുമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വാർത്താസമ്മേളനത്തിൽ എഞ്ചിനീയർ അബ്ദുറഹ്മാൻ വീരോളി, പി.പി. ഷുഹൈൽ, ഇ.കെ. റഫീഖ്, സി.എച്ച്. നൗജിദ്, സബീർ കോഹിനൂർ, ഇല്യാസ് അലി, അബ്ദുൾ അസീസ്, ടി.വി. ഷഫീർ, വൈഷ്ണവ്, ആയിഷ ഫില, അസ്‌വ എന്നിവർ പങ്കെടുത്തു.

bnnm

വനിതാ രതീന്ദ്രൻ  നിര്യാതയായി.


മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ പരേതരായ രാമൻ കല്ലാട്ടിന്റെയും സുമിത്രയുടെയും മകൾ വനിത രതീന്ദ്രൻ(79) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് എം കെ രതീന്ദ്രൻ(മുൻ രഹസ്യന്വേഷണ വിഭാഗം സ്പെഷ്യൽ ഡയറക്ടർ )

മക്കൾ സരിത (ലുഫ്താൻസ, ജർമനി എയർലൈൻസ്), രൺദീപ് (ഐ ടി കമ്പനി, യു എസ്)

മരുമക്കൾ വെങ്കിടേഷ് (ബിസിനസ് ചെന്നൈ), ജെന്നിഫർ 

സഹോദരങ്ങൾ സാവിത്രി രാമകൃഷ്ണൻ, രാഗിണി ശശിധരൻ, രത്ന രത്നാകർ പരേതരായ ഡോ. ആൽബർട്ട് കല്ലാട്ട്, രജി സേതുമാധവൻ, മോഹൻ കല്ലാട്ട്

capture_1785176372

പുതിയടുത്ത് ദാറുസ്സലാമിൽ കദീശുനിര്യാതയായി 


ന്യൂമാഹി:പെരിങ്ങാടിയിലെ പുതിയടുത്ത് ദാറുസ്സലാമിൽ കദീശു (93) നിര്യാതയായി 

ഭർത്താവ്: പരേതനായ .കുഞ്ഞിക്കണ്ടി അലി 

മക്കൾ: ഹഫ്‌സത്ത്, സക്കീന, ഷൗക്കത്ത്, താഹിറ, ഷെമീന, ഫൈസൽ, പരേതയായ സഫിയ.

മരുമക്കൾ: പി. പി. ബഷീർ അദാരി, സമിദ പുതിയ പുരയിൽ, ഷാജഹാൻ പാറപ്പറമ്പത്ത്, പി. പി. ബിസ്മിന (ചേറ്റംകുന്ന്), പരേതരായ കാട്ടിൽ സുബൈർ, വി. പി. മഹ്‌മൂദ്, ജാഫർ ഉസ്മാൻ. 

സഹോദരങ്ങൾ: പരേതരായ മമ്മൂട്ടി, സൈനബ.

പശുപരിപാലന ക്ലാസ്സ്

മുഴപ്പിലങ്ങാട്: ക്ഷീരവികസന വകുപ്പും, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും ആത്മ കണ്ണൂരിൻ്റെ സഹകരണത്തോടെ മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 

. സംഘടിപ്പിച്ച പശു പരിപാലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. പി. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.  മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് സി. എം. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ക്ഷീര വികസന വകുപ്പ് സീനിയർ ഓഫീസർ വി.കെ.നിഷാദ് മുഖ്യ ഭാഷണം നടത്തി. ഡി.എഫ്. ഐ. ഷിബിന, സി. ദാസൻ, ആർ.മഹാദേവൻ എന്നിവർ സംസാരിച്ചു.  റിട്ട. വെറ്റിനറി സർജൻ പ്രീതംലാൽ ക്ലാസെടുത്തു.  കന്നുകാലികൾക്കുള്ള പോഷക കിറ്റുകൾ വിതരണം ചെയ്തു.

ശൈലജ മഠത്തിൽ

പ്രസിഡണ്ട്


മാഹി: ചാലക്കര റെസിഡന്റ്‌സ് വെൽഫേർ അസോസിയേഷൻ ജനറൽ ബോഡി യോഗം നടന്നു

 പ്രസിഡണ്ടായി ശൈലജ മഠത്തിലിനെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി പ്രശാന്ത് മാസ്റ്റർ ,

ഷിജിലാ പ്രകാശ്, എന്നിവരേയും,

സെക്രട്ടറിയായി ശ്യാം സുന്ദർ മാസ്റ്റരേയും

ജോയിൻ സെക്രട്ടറിമാരായി സതി അച്ഛനാണ്ടി ,

ഷൽമിഷിജിത്ത് എന്നിവരേയും

ട്രഷററായി പ്രകാശൻകോരപ്പള്ളിയേയും തെരഞ്ഞെടുത്തു

ഗതാഗതനിയന്ത്രണം ജൂലയ് 30 ന് പൊക്ലി - പള്ളൂർ റോഡിൽ


മാഹി: പാറാൽ ചൊക്ലി റോഡരികിൽ ഗ്രാമത്തി പള്ളിക്ക് സമീപം വളർന്ന ഒരു മഴ മരം, സബ്ബ്-ഡിവിഷൻ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മുറിച്ചു മാറ്റുന്നതിനാൽ  ജൂലായി 30-ന് രാവിലെ 9.30 മണി മുതൽ വൈകുന്നേരം 6.30 മണി വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പള്ളൂർ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്ന് കല്ലായി - പന്തക്കൽ റോഡിൽ പ്രവേശിച്ച് 0069 പുക്കോം റോഡു വഴി ചൊക്ലിയിൽ പ്രവേശിക്കേണ്ടതാണ്. ചൊക്ലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുക്കോം - ഇടയിൽപീടിക മാടപീടിക വഴി തലശ്ശേരിയിലേക്കും പോകേണ്ടതാണെന്ന് മാഹി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

പെൻഷൻ പരിഷ്കരണം നടപ്പിലാക്കണം  


തലശ്ശേരി: ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ജൂലൈ ഒന്ന് മുതൽ ലഭിക്കേണ്ട ശമ്പള പെൻഷൻ പരിഷ്‌കരണത്തിന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പാസാക്കിയ മണി ബില്ലിൻ്റെ പിൻ ബലത്തിൽ അഞ്ച് വർഷം കൂടുമ്പോൾ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ശമ്പള പെൻഷൻ പരിഷ്‌കരണ നടപടികൾ അട്ടിമറിക്കരുതെന്നും മെഡിസെപ് അപാകങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കെ. ടി. രതീശൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. എൻ. കൃഷ്ണൻ, പ്രൊഫ വി . രവീന്ദ്രൻ , എൻ .പി. വിനീത്, കെ സുരേന്ദ്രൻ , കെ രഞ്ജിത്ത്, പി.വിജയൻ, എ.മോഹനൻ, ടി. കെ. ഷറീന, എ എൽ കുമാരി സംസാരിച്ചു

ഒഡീസി'യിലൂടെ നവയാത്ര; മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ പുതുവിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം 'ഒഡീസി' സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ.എസ്. ഉദ്ഘാടനം ചെയ്തു.

അറിവിനൊപ്പം മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കുന്ന യുവതലമുറയാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.

 പ്രസിഡന്റ് സജിത് നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.ജി. ലക്ഷ്മിദേവി സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസം വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് കരുത്താകുന്നതാണെന്നും വിദ്യാർത്ഥികൾ അവസരങ്ങളെ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 വൈസ് പ്രസിഡന്റ്എം.കെ. ശ്രീജേഷ് , ഡയറക്ടർ ആശാലത, ജനറൽ മാനേജർ മനോജ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ.സുരേഷ് ബാബു സംസാരിച്ചു

സർവകലാശാല പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പുതുച്ചേരി സർവകലാശാല ഫുട്ബോൾ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥി ആദിൽ ഫൈസലിനെയും രണ്ടാം വർഷ ബി.ബി.എ. ടൂറിസം വിദ്യാർത്ഥി സി.എച്ച്മുഹമ്മദ് ഫഹദിനെയും അനുമോദിച്ചു.

2023–26 ബി.സി.എ. ബാച്ചിലെ വിദ്യാർത്ഥി പി. മുഹമ്മദ് അജ്മൽ അവതരിപ്പിച്ച നൂതന ആശയത്തിന്റെ പേറ്റന്റ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ അദ്ദേഹത്തെയും കോളേജ് പ്രത്യേകമായി ആദരിച്ചു



ചിത്രവിവരണം.. അങ്കിത് കുമാർഐഎഎസ്. ഉദ്ഘാടനം ചെയ്യുന്നു.

capture

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി


 ഡിസംബർ ജനുവരി മാസത്തെ റേഷൻ അരി മയ്യഴിയിൽ എത്തിയിട്ടും കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാതെകാലതാമസം എടുത്ത സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ അനാസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് റേഷനരി ഉടൻ വിതരണം ചെയ്യണമെന്നാ വശ്യപെട്ടും മാഹിബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ്റെ നേതൃത്വത്തിൽ

മാഹി റീജിനൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി മാഹിയിൽ തമ്പിങ്ങ് സിസ്റ്റം ഇപ്പോൾ നടപ്പില്ലാക്കാൻ പാടില്ല എന്നും നിവേദനത്തിൽ ആവശ്യപെട്ടിറ്റുണ്ട്, ഡി സംബർ മാസത്തെ റേഷനരിഉടനടി വിതരണം ചെയ്യാമെന്നും ജനുവരിമാസത്തെ അപ്പ്റൂവൽ ലഭിച്ച ഉടനെവിതരണം ചെയ്യുമെന്നും അഡ്മിനിസ്‌റ്റേറ്റേർ നിവേദക സംഘത്തിന് ഉറപ്പ് തന്നിറ്റുണ്ട്


നിവേദകസംഘത്തിൽ പി.പി വിനോദൻ കെ. ഹരിന്ദ്രൻ . ഷാജു കാനം ,കെ എം പവിത്രൻ എന്നിവരും ഉണ്ടായിരുന്നു


ഫോട്ടോ ചിത്രം :ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അഡ്മിനിസ്‌റ്റേറ്റർക്ക് നിവേദനം നൽകുന്നു

whatsapp-image-2026-07-27-at-10.44.37-pm

എബി എൻ ജോസഫ്

പ്രസിഡണ്ട്

കെ.പി.മുരളീധരൻ സെക്രട്ടറി


തലശ്ശേരി:ഉത്തര കേരളത്തിലെ ഏറ്റവും പ്രധാന ചിത്രകലാ വിദ്യാലയമായ കേരള സ്ക്കൂൾ ഓഫ് ആർട്സ് ജനറൽ ബോഡി യോഗം പ്രസിഡണ്ട് സുരേഖയുടെ അധ്യക്ഷതയിൽ ചേർന്നു.

പ്രദീപ് ചൊക്ലി അനുശോചന പ്രമേയം അവതരിപ്പിച്ചു.കഴിഞ്ഞ വർഷ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സാമൂഹ്യ രാഷ്ട്രീയ കലാരംഗത്തുണ്ടായിരുന്ന എല്ലാവരുടെയും വിയോഗത്തിലും ആർട് സ്ക്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിൻ്റെ അകാല വേർപാടിലും യോഗം അനുശോചനം രേഖപ്പെ ടുത്തി.സെക്രട്ടറി ബി.ടി.കെ.അശോക് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.പ്രമോദ് വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു.


whatsapp-image-2026-07-27-at-10.44.38-pm

പുതിയ വർഷത്തെ ഭാരവാഹികളായി എബി എൻ ജോസഫ് (പ്രസിഡണ്ട്) 

മഹേഷ് മാറോളി(വൈ.പ്രസി) കെ.പി.മുരളീധരൻ(സെക്രട്ടറി) ബോബി സഞ്ജീവ്(ജോ.സെക്രട്ടറി) വിനയ ഗോപാൽ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

capture_1785178528

ചിത്രകലയുടെ കുല ഗുരുവായ സി.വി.ബാലൻ നായരുടെ പേരിലുള്ള 93 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ മഹാ കലാവിദ്യാലയത്തിൻ്റെ പ്രൌഢിയും ചരിത്രവും ജനങ്ങളിലും കലാ തൽപ്പരരിലുമെത്തിക്കാനും സ്ക്കൂളിൻ്റെ അക്കാദമിക ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ കോഴ്സുകൾ ആരംഭിക്കാനും ജനറൽ ബോഡി യോഗം


ചിത്രം 1 എബി.എൻ.ജോസഫ് പ്രസിഡണ്ട്

ചിത്രം 2 കെ.പി മുരളിധരൻ സെക്രട്ടറി

ചിത്രം 3 വിനയ ഗോപാൽ (ട്രഷറർ)

whatsapp-image-2026-07-27-at-10.47.38-pm

"ഗുരുവന്ദനം"


​തലശ്ശേരി മഹാത്മ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന M.P. രാധാകൃഷ്ണൻ മാസ്റ്റർക്ക് പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. ഞായറാഴ്ച തലശ്ശേരി കോസ്മോപോളിറ്റൻ ക്ലബ്ബിൽ നടന്ന ​ചടങ്ങിൽ പൂർവ്വ അധ്യാപകനായിരുന്ന ശശിധരൻ P.C.H. അദ്ധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥി മുകുന്ദൻ.വി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരസമർപ്പണം നടത്തുകയും ഉണ്ടായി.ഹരി ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു.

​പൂർവ്വ അദ്ധ്യാപകൻമാരായ വി.വി. രാജൻ മാസ്റ്റർ മുഴപ്പിലങ്ങാട്, അഡ്വക്കേറ്റ്‌ രവീന്ദ്രൻ കണ്ടോത്ത്, പൂർവ്വ വിദ്യാർത്ഥികളായ അജയൻ A.K, ധർമ്മടം ബാങ്ക് സിക്രട്ടറി ദിലീപൻ അണ്ടല്ലൂർ, പൂർവ്വ വിദ്യാർത്ഥിനികളായ രജിന പാട്യം, മഹേഷ് കടമ്പൂർ, രാജലക്ഷ്മി ടീച്ചർ, അജിത കുമാരി ടീച്ചർ, രാജലക്ഷ്മി എരഞ്ഞോളി,കനകവല്ലി ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.

പൂർവ്വ വിദ്യാർത്ഥിയായ Rtd S.I മനോഹരൻ മമ്പറം സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയായ ഓഫീസ് മാനേജരുമായിരുന്ന പി. പത്മനാഭൻ നന്ദിയും പറഞ്ഞു.

capture_1785179014

ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ പരിസര ശുചീകരണം പ്രവർത്തനം സംഘടിപ്പിച്ചു


മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ, മയ്യഴി മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗമായ സ്വാന്തനംയുടെ സഹകരണത്തോടെ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

ശുചീകരണ പ്രവർത്തനത്തിനിടെ മയ്യഴി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും പ്രവർത്തകരെ അഭിനന്ദിച്ച് ശുചീകരണ യജ്ഞത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഏകദേശം 25-ലധികം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

ബി.ജെ.പി.യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം 28ന്


ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്–സി.പി.എം. കൂട്ടുകെട്ടിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികളുടെയും പ്രതിഷേധാർഥം ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 28-ന് (ചൊവ്വാഴ്ച) പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

രാവിലെ 10.30-ന് കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

മുഴുവൻ ബി.ജെ.പി. പ്രവർത്തകരും അനുഭാവികളും കൃത്യസമയത്ത് പങ്കെടുത്ത് പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

whatsapp-image-2026-07-27-at-10.53.30-pm

കാട് കയറി ബണ്ട് റോഡ്


ചൊക്ലി:കവിയൂർ-ഒളവിലം പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ പ്രഭാത സായാഹ്നസവാരിക്കും വിനോദത്തിനും സമീപദേശങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നതും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും കാട് കയറിയതും റോഡിൽ കുഴികൾ രൂപപ്പെട്ടതും ഏറെ പ്രയാസം സൃഷ്ടിക്കുന്നു അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനപക്ഷം.

whatsapp-image-2026-07-27-at-11.14.15-pm

ഹൃദ്യം' പദ്ധതിശ്രദ്ധേയമായി.

തലശ്ശേരി: കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച 'ഹൃദ്യം' പദ്ധതിയുടെ ഭാഗമായി ആറാം സെമസ്റ്റർ ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥികളായ എൻ.എസ്.എസ് വോളണ്ടിയർമാർ ആശ്രയ സ്പെഷ്യൽ സ്കൂൾ, അഭയനികേതനം, അമലഭവൻ എന്നിവ സന്ദർശിച്ചു.

പരിപാടിയുടെ ഭാഗമായി ആശ്രയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി സ്പോൺസർഷിപ്പ് പദ്ധതി നടപ്പിലാക്കുകയും, അമലഭവനിലെ അന്തേവാസികൾക്കായി ആരോഗ്യപരിശോധന സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധനങ്ങൾ മൂന്ന് സ്ഥാപനങ്ങൾക്കും കൈമാറി. ആശ്രയ സ്പെഷ്യൽ സ്കൂൾ, അഭയനികേതനം, അമലഭവൻ എന്നിവിടങ്ങളിൽ എൻ.എസ്.എസ് വോളണ്ടിയർമാർ കുട്ടികളുമായും അന്തേവാസികളുമായും സമയം ചെലവഴിച്ച് വിവിധ സാംസ്കാരിക-വിനോദ പരിപാടികൾ അവതരിപ്പിച്ചു.

പരിപാടിയിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗം മേധാവി പ്രീത അധ്യക്ഷത വഹിച്ചു. രജീന സ്വാഗതം ആശംസിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഷൈനി ചാക്കോ സംസാരിച്ചു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ലതിക നന്ദി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അധ്യാപകരും എൻ.എസ്.എസ് വോളണ്ടിയർമാരും ആശ്രയ സ്പെഷ്യൽ സ്കൂൾ, അഭയനികേതനം, അമലഭവൻ എന്നിവിടങ്ങളിലെ അധികൃതരും പങ്കെടുത്തു


ചിത്ര വിവരണം: വിദ്യാർത്ഥികൾ അന്തേവാസികൾക്കൊപ്പം

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n