ഐ.കെ.കുമാരൻ മാസ്റ്റരെ അനുസ്മരിച്ചു

ഐ.കെ.കുമാരൻ മാസ്റ്റരെ അനുസ്മരിച്ചു
ഐ.കെ.കുമാരൻ മാസ്റ്റരെ അനുസ്മരിച്ചു
Share  
എഴുത്ത്

News desk

2026 Jul 26, 11:34 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഐ.കെ.കുമാരൻ മാസ്റ്റരെ അനുസ്മരിച്ചു 


മാഹി:മയ്യഴി വിമോചനസമര നേതാവും മുൻ എം.എൽ.എയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 27ാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ മാഹിയിൽ ആചരിച്ചു. സ്റ്റാച്യു ജംഗ്ഷനിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമയിലും സി.ഇ.ഭരതൻ, ഐ.കെ.കുമാരൻ മാസ്റ്റർ എന്നി മഹാത്മാക്കളുടെ അർദ്ധകായ പ്രതിമയിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് ചൂടിക്കൊട്ടയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. ഗാന്ധിയൻ കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി സത്യൻ കേളോത്ത്, ട്രഷറർ ടി.എം.സുധാകരൻ, കെ.മോഹനൻ, കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ സംസാരിച്ചു. പി.പി.വിനോദ്, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരിന്ദ്രൻ, പത്മനാഭൻ പത്മാലയം, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.പി.അശോക്, പി.അജയൻ, അൻസിൽ അരവിന്ദ്, സുനിൻ കേളോത്ത് നേതൃത്വം നൽകി. ഐ.കെ യുടെ കുടുംബാഗംങ്ങളും സംബന്ധിച്ചു.

whatsapp-image-2026-07-26-at-9.00.33-pm

പതാകദിനം ആചരിച്ചു.

ന്യൂമാഹി:ഓഗസ്റ്റ് 8ന് കണ്ണൂരിൽ നടക്കുന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനത്തിൽ മാഹി പാലം ജംഗ്ഷനിൽ മേഖല പ്രസിഡന്റ്‌ എസ്. കെ. വിജയൻ പതാക ഉയർത്തി. മാഹി മേഖല സെക്രട്ടറി പി. ഭരതൻ സംസാരിച്ചു. മേഖല ഭാരവാഹികളായ എ. പി. രവീന്ദ്രൻ, കെ. ടി. കെ. ദാസൻ, കെ. സുരേന്ദ്രൻ, പി രാമചന്ദ്രൻ, കെ അരവിന്ദൻ, കെ. ശ്രീധരൻ പങ്കെടുത്തു


ചിത്ര വിവരണം: എസ്.കെ.വിജയൻ പതാക ഉയർത്തുന്നു.

capture_1785081468

സാബിറ നിര്യാതയായി.

​ചൊക്ലി: പന്ന്യന്നൂർ റോഡിലെ സാബിസ് വസതിയിൽ നാലകത്ത് സാബിറ (64) നിര്യാതയായി.

ഭർത്താവ്: മലക്കായി ഒമർ ശരീഫ്.

​മക്കൾ: റുബീന ഷെരീഫ്, തബിന്ത റയീസ്, ജബീൻ സുഹൈൽ, ഫിറാസ് ഒമർ ഷെരീഫ്.

മരുമക്കൾ: റയീസ് മൂസാഫി, സുഹൈൽ ചങ്ങരോത്ത്.

bnv

വൈദ്യുതി പ്രതിസന്ധിക്കെതിരെ സിപിഎം പ്രതിഷേധ കൂട്ടായ്മ


ന്യൂമാഹി:ലോഡ് ഷെഡ്ഡിങ്ങും പവർ കട്ടും കേരളത്തിൽ വീണ്ടും കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് സിപി.എം . ന്യൂമാഹി ടൗണിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ട് മാസം കൊണ്ട് യുഡിഎഫ് മന്ത്രിസഭ കേരളത്തിന് ഇരുണ്ട കാലം വീണ്ടും സമ്മാനിച്ചുവെന്ന് കാരായി രാജൻ പറഞ്ഞു. എസ്. കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി. കെ. പ്രകാശൻ സ്വാഗതം പറഞ്ഞു.


ചിത്രവിവരണം: കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-07-26-at-9.01.12-pm

ഡോ. കെ പി പ്രശോഭിത്തിനെ ആദരിച്ചു

ഏറ്റവും മികച്ച കോളേജ് കായികാധ്യാപകനുള്ള ജി വി രാജ സംസ്ഥാന പുരസ്കാരം നേടിയ ഡോ. കെ പി പ്രശോഭിത്തിനെ, ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറം ആദരിച്ചു.

  പ്രസിഡന്റ് പ്രൊഫ. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. സെക്രടറി മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.

 കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡു നേടിയ പ്രൊഫ. എൻ പ്രഭാകരൻ, പത്മപ്രഭ അവാർഡ് നേടിയ ഡോ. ആർ രാജശ്രീഎന്നിവരേയും അവരുടെ അസാന്നിദ്ധ്യത്തിൽ ആദരിച്ചു.

  പ്രൊഫസർമാരായ കെ പി സദാനന്ദൻ, വി രവീന്ദ്രൻ, എം സുരേന്ദ്ര ബാബു, കെ മുരളിദാസ്, സി കെ ചന്ദ്രി, പി ആർ രമണി, കെ വി മഞ്ജുള എന്നിവർ സംസാരിച്ചു.

capture_1785089589

പെരിങ്ങാടി റെയിൽവേ ഗേറ്റ് ഇനിയെന്ന് സാദ്ധ്യമാകും?

:ചാലക്കര പുരുഷു


ന്യൂമാഹി: നാടെങ്ങും റെയിൽവെയുമായി ബന്ധപ്പെട്ട മേൽപ്പാലങ്ങളും അടിപ്പാതയുമെല്ലാം യാഥാർത്ഥ്യമാകുമ്പോൾ, ന്യൂമാഹി പെരിങ്ങാടിയിലെ ജനങ്ങളുടെ മുറവിളിക്ക് ദശകങ്ങളുടെ പഴക്കമുണ്ട്..

നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പെരിങ്ങാടി റെയിൽവേ ഗേറ്റിൽ വാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഓഫീസുകളിലേക്കും, തൊഴിലിടങ്ങളിലേക്കും, വിദ്യാലയങ്ങളിലേക്കും എത്തേണ്ടവർക്ക് ഒരിക്കലും കൃത്യസമയത്ത് എത്താനാവില്ല.

രക്ഷപ്പെട്ടു; പെട്ടില്ല....

മാഹി പാലം - ചൊക്ലി റൂട്ടിലുള്ള ഈ ഗേറ്റ് തുറക്കുന്നതിനേക്കാൾ സമയം ,അടഞ്ഞാണ് കിടക്കുന്നത്. രണ്ടും മൂന്നും ട്രെയിനുകൾ കടന്ന് പോയതിന് ശേഷം ഗേറ്റ് തുറക്കുമ്പോൾ നൂറുകണക്കിന് വാഹനങ്ങൾ ഇരു വശങ്ങളിലുമായി നിരനിരയായി കാത്ത് കെട്ടിക്കിടപ്പുണ്ടാകും. ഈ വാഹനങ്ങൾ ഇരു വശങ്ങളിലേക്കും കടന്ന് തീരും മുമ്പു തന്നെ വീണ്ടും ഗേറ്റ് അടയ്ക്കപ്പെടും. ഇതിനിടയിൽ പരക്കം പായുന്ന വാഹനങ്ങൾ ഗേറ്റിനകത്ത് കുടുങ്ങി പ്പോയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

 മാഹി റെയിൽവെസ്റ്റേഷന് ഒരുവിളിപ്പാടകലെയുള്ള ഈ റെയിൽവെ ഗേറ്റ് തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായതോടെവാഹനങ്ങൾക്കെല്ലാം ഊരാക്കുരുക്കായി മാറിയിട്ടുണ്ട്.

ബൈപാസ് വന്നതോടെ ഗതാഗതംഅനിയന്ത്രിതം

മാസങ്ങൾക്ക് മുമ്പ് തലശ്ശേരി - മാഹി ബൈപാസ് യാഥാർത്ഥ്യമായതോടെബൈപാസിലേക്ക് കടക്കേണ്ട 

വാഹനങ്ങളത്രയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അതോടെ പെരിങ്ങാടി ഗേറ്റ് വഴിയുള്ള യാത്രസാഹസികവുമായി.  

ദിവസേന 120 ഓളം ട്രെയിനുകളാണ് ഇരു ഭാഗത്തേക്കുമായി കടന്നുപോകുന്നുണ്ട്.

മാഹി പാലം ജംഗ്ഷനിൽ നിന്ന് ചൊക്ലി, പാനൂർ, കുത്തുപറമ്പ്, പെരിങ്ങത്തൂർ, ഒളവിലം, കരിയാട് ഈസ്റ്റ് പള്ളൂർ ഭാഗത്തേക്കുള്ള ബസ്സുകളടക്കമുള്ള .

നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകേണ്ടത് ഈ ഗേറ്റ് കടന്നാണ്.


ബൈപാസ് കടന്ന് പോകുന്ന ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ പരിസരത്താണ്. ഇതുവഴി മാഹി പാലം, ചൊക്ലി, പെരിങ്ങത്തൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാനാകും. തലശ്ശേരി ഭാഗത്തേക്ക് സർവീസ് റോഡുവഴിയും പോകാം. ഈ സിഗ്നൽ ജംഗ്ഷനിൽ ഇപ്പോൾ അടിപ്പാത നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.മാഹിയിലേക്കും മയ്യഴിപ്പുഴ ടൂറിസം കേന്ദ്രങ്ങളിലേക്കും ദേശീയപാത ബൈപ്പാസിൽനിന്ന് വാഹനങ്ങൾ കടന്നുവരുന്നതും ഇതുവഴിയാണ്. കൂടാതെ, വയനാട് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽനിന്ന് മാഹിയിലേക്കുള്ള പ്രധാന പാതയാണ് പെരിങ്ങാടി-മാഹി റോഡ്. 

മേൽപാലമോ, അതോ അടി പാതയോ അഭികാമ്യം

വളവ് തിരിവുകളും ചെറു കയറ്റവുമുള്ള ജനസാന്ദ്രമായ ഗേറ്റ് പ്രദേശത്ത്

 റെയിൽവേ മേൽപ്പാലം നിർമ്മിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്..എന്നാൽ വളവുതിരിവുകൾ ഒഴിവാക്കി, ഗേറ്റിന്റെ തെക്ക് മാറി അണ്ടർ ബ്രിഡ്ജ് നിർമ്മിച്ചാൽ ഒഴിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനാവുമെന്ന വാദവുമുണ്ട്. മാത്രമല്ല കോടികളുടെ ധനലാഭവുമുണ്ടാകും.

ശാസ്ത്രീയമായ 

പഠനവും വിദഗ്ധാഭിപ്രായവും ഇക്കാര്യത്തിൽ അനിവാര്യമാണ്.

വേണം ശക്തമായ ജനകീയ കൂട്ടായ്മ

വർഷങ്ങൾക്ക് മുമ്പു തന്നെ ഒരു ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. അന്നു തൊട്ടുള്ള എം എൽ എ മാരുടേയും എംപി മാരുയും മന്ത്രിമാരുടേയുമെല്ലാം ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയും ചെയ്തിരുന്നു.

ശക്തമായ ഒരു

ജനകീയ കൂട്ടായ്മയിലൂടേയും, ജനപ്രതിനിധികളുടെ നിരന്തര സമ്മർദ്ദങ്ങളിലൂടേയും മാത്രമേ പ്രശ്നം പരിഹരിക്കാനാവുകയുള്ളു. പഞ്ചായത്ത് അധികൃതർ ഇതിന് മുൻകൈയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.. ഷാഫി പറമ്പിൽ എം.പിയും, തലശ്ശേരി - മാഹി എം എൽ എ മാരായ കാരായി രാജൻ, അഡ്വ.ടി. അശോക് കുമാർ എന്നിവർ ഇക്കാര്യത്തിൽ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മേൽപ്പാലം എന്ന ദീർഘകാല ആവശ്യത്തെ വേണ്ടത്ര ഗൗരവമായി ആരുംകണക്കിലെടുത്തിട്ടില്ലെന്നാണ് നാട്ടുകാർപറയുന്നത്.

ജനങ്ങൾ ശക്തമായി രംഗത്തുവന്ന സമീപ പ്രദേശങ്ങളിലെല്ലാം പാലങ്ങൾ യാഥാർത്ഥ്യമായിട്ടുണ്ട്.


ചിത്രവിവരണം: അഴിയാക്കുരുക്ക്: പെരിങ്ങാടി റെയിൽവെ ഗേറ്റ്

capture_1785089890

റെയിൽവെ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് പിടികൂടി


തലശ്ശേരി :എക്സൈസ് റേഞ്ച് ഓഫീസും തലശ്ശേരി ആർ.പി.എഫും തലശ്ശേരിറെയിൽവേസ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പരിസരങ്ങളിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.845 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ്ജി യും പാർട്ടിയും, തലശ്ശേരി ആർ.പി.എഫ്.എ.എസ്.ഐ. മനോജ് കുമാർ കെ.വി.യും പാർട്ടിയും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 1.845 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ കെ. ശശികുമാർ. പ്രിവൻ്റീവ് ഓഫീസർമാരായ പ്രസന്ന എം.കെ. ശില്പ കെ. ദീപ എം.,ഐശ്വര്യ പി.പി. സി. ഇ ഒ മാരായ പ്രിയേഷ് പി. ഷിനോയ് പി. ഡ്രൈവർ സരിൻ കെ എന്നിവരും കോൺസ്റ്റബിൾ ഗംഗ സന്ദീപും ഉണ്ടായിരുന്നു.

capture_1785090069

നിലവിലെ ഒഴിവുകൾ ഉടൻ നികത്തുക


മാഹി. : മാഹി വൈദ്യുതി വകുപ്പിൽ നിലവിലെ ഒഴിവുകളിൽ ഇനിയും നിയമനം നടത്തേണ്ട തസ്തികകളിൽ ഉടൻ നിയമനം നടത്തുവാനും , ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന പ്രമോഷൻ ഉടനടി നടത്തണമെന്നും, മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി ) വാർഷിക ജനറൽ ബോഡിയോഗംസർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽകെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഒ.ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹോണററി പ്രസിഡന്റ് ഇ.വത്സരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.എസ് ഒ പ്രസിഡന്റ് ജയിംസ് ജോസഫ്, സെക്രട്ടറി ഇ.വി.പ്രശോഭ്, സി.കെ. സമിൻ, എ.വി പ്രവീൺ കുമാർ സംസാരിച്ചു. എ.കെ ജഗദീശൻ സ്വാഗതവും ശീതൾ ആത്മനാഥ് നന്ദിയും പറഞ്ഞു. യൂണിയന്റെ പുതിയ ഭാരവാഹികളായി ഇ. വത്സരാജ് (ഹോണററി പ്രസിഡന്റ്,) കെ.രവീന്ദ്രൻ - ചെയർമാൻ, പ്രസിഡന്റ് - ഷൈൻ ഗീത് . എ.കെ, വൈസ് പ്രസിഡന്റ് - ശീതൾ ആത്മനാഥ്, ജനറൽ സെക്രട്ടറി - സി.കെ. സമിൻ, ജോ.സെക്രട്ടറി - ജഗദീശൻ.എ.കെ. റിൻഷ രവീന്ദ്രൻ, ട്രഷറർ-പ്രവീൺ കുമാർ എ വി, കെ.എം.ശ്രേയസ് കൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.



ചിത്രവിവരണം: സി.എസ്.ഒ.ചെയർമാൻ കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

capture_1785090156

വായനചാലഞ്ച് ബെസ്റ്റ്പെർഫോർമർ

അവാർഡുകൾവിതരണംചെയ്തു.

ചമ്പാട്:ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനചാലഞ്ച് മൽസരത്തിലെ മികച്ച പെർഫോർമർമാർക്ക് അവാർഡുകൾ വിതരണം ചെയ്തു.ചമ്പാട് വായനശാല&ഗ്രന്ഥാലയം ഹാളിൽ പന്ന്യനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കുമാരിസ്നോയ ഉൽഘാടനംചെയ്തു.ടി.ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പി.സുവർണ്ണൻ,കെ.ഹരിദാസൻ,രജനി എം.പി,സിത്താരജയറാം എന്നിവർ സംസാരിച്ചു.

whatsapp-image-2026-07-26-at-10.28.50-pm-(1)

മെഴുകുതിരി കത്തിച്ച്

സി.പി.എം. പ്രതിഷേധം


ചൊക്ലി .:സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ

പവർകട്ട് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം വി കെ രാകേഷ് ഉദ്ഘാടനം. ചെയ്തു.കെ. ദിനേഷ് ബാബു സ്വാഗതം ചെയ്തു. നൂറ്ക്കണക്കിന് ആളുകൾ പങ്കെടുത്തു. മെഴുക് തിരി കത്തിച്ചാണ് പ്രതിഷേധിച്ചത്. സി.കെ സജിത്, പി.കെ വിനിഷ്, എം.ഷീന, സി.കെ രമൃ നേതൃത്വം നൽകി.


 ചിത്ര വിവരണം:വി കെ രാകേഷ് ഉദ്ഘാടനം ചെയ്യുന്നു

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n