മാഹി: പള്ളൂർ കോയ്യോട്ടു തെരു ശ്രീവിനായക കലാക്ഷേത്രം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 16 ന് 9 മണിക്ക് കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയയുടെ സഹകരണത്തോടെ
സൗജന്യ നേത്ര രോഗ നിർണ്ണയ - തിമിര ശസ്ത്രക്രിയാ കേമ്പ് സംഘടിപ്പിക്കും. ആഗസ്ത് 17,18 തിയ്യതികളിൽ വൈ: 5. മണിക്ക്മലയാള ,കലാഗ്രാമത്തിൽ ദ്വിദിന ഏകാംഗനാടക പ്രദർശനവുമുണ്ടാകും.
28ന് മൂകാംബികയിൽ വിനായക കലാക്ഷേത്രം കലാട്രൂപ്പ് സംഗീത - നൃത്ത പരിപാടികൾ അവതരിപ്പിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളവും ഓണസദ്യയുമൊരുക്കും
കെ.തമ്പാൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാഹി ഫയർ ഓഫീസർ പി.രതീഷ് കുമാർ , പൊലീസ് എസ്.ഐ.സുനിൽ മൂന്നങ്ങാടി.ബേബി മനോജ്നിഖില ടീച്ചർ, ദാസൻ കാണി, പ്രവീൺ സംസാരിച്ചു.
ലൈബ്രറിയിലേക്ക് പൊലീസ് എസ്.ഐ. സുനിൽ പ്രശാന്ത് സംഭാവന ചെയ്ത പുസ്തകങ്ങൾ കലൈമാമണി ചാലക്കര പുരുഷു ഏറ്റുവാങ്ങി.
ഡി.ആർ.ജയകുമാർ . സംഭാവന ചെയ്ത
ഗിറ്റാർ, ശ്രുതി ബോക്സ് എന്നിവ സംഗീത വിദ്യാർത്ഥികളായ മിനി , ആരാധ്യ എന്നിവരും ഏറ്റുവാങ്ങി.
ചിത്രവിവരണം:ലൈബ്രറിയിലേക്ക് പൊലീസ് എസ്.ഐ. സുനിൽ പ്രശാന്ത് സംഭാവന ചെയ്ത പുസ്തകങ്ങൾ കലൈമാമണി ചാലക്കര പുരുഷു ഏറ്റുവാങ്ങുന്നു.
സൃഷ്ടികൾ ആരാധകരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്നതാണ് യഥാർഥ വിജയം: എം. മുകുന്ദൻ
ഇന്ദ്രൻസിന്റെ 'ഇന്ദ്രധനുസ്' പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: അവാർഡുകളും അംഗീകാരങ്ങളും ഏതൊരു കലാകാരനും വലിയ പ്രോത്സാഹനമാണെങ്കിലും, അതിനേക്കാൾ മഹത്തായത് അവരുടെ സൃഷ്ടികൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുകയും കാലത്തെ അതിജീവിച്ച് ആരാധകരുടെ ഹൃദയങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നതാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു.
നടൻ ഇന്ദ്രൻസ് രചിച്ച 'ഇന്ദ്രധനുസ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്യുകയും സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങുകയും ചെയ്തു.
സംവിധായക വർഷ വാസുദേവ് ആശംസ നേർന്നു. സാംസ്കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. സിനിമയും സാഹിത്യവും ജീവിതാനുഭവങ്ങളും കോർത്തിണക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ഇന്ദ്രധനുസ്' ശ്രദ്ധേയമായ വായനാനുഭവം സമ്മാനിക്കുന്ന കൃതിയായാണ് വിലയിരുത്തപ്പെടുന്നത്.
സി.എം. വികേഷ് നിര്യാതനായി.
ന്യൂ മാഹി:മാടപ്പീടിക പാർസിക്കുന്നിൽ കാട്ടിൽ പറമ്പത്ത് വികേഷ് സി എം ( 53 ) നിര്യാതനായി.
അച്ഛൻ : പരേതനായ കൃഷ്ണൻ.
അമ്മ - ലീല
സഹോദരങ്ങൾ : വിനോദ് ( ടൈലർ മാടപ്പീടിക ), വിനോദിനി.
സംസ്ക്കാരം 26 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം
യു.ഡി.എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ടുവയൽ വാർഡിൽ നടന്ന ഗ്രാമസഭാ യോഗത്തിനിടെ തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ പി.കെ.സുനിതയെ ഭീഷണിപ്പെടുത്തുകയും, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി ആരോപിച്ച് യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ജനാധിപത്യ രീതിയിൽ ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അംഗീകരിക്കാൻ തയ്യാറാകാത്തത് രാഷ്ട്രീയ അസഹിഷ്ണുതയുടെ തെളിവാണെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഗ്രാമസഭ പോലുള്ള ജനാധിപത്യ വേദികളിൽ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
ജനപ്രതിനിധികൾക്ക് അവരുടെ രാഷ്ട്രീയ നിലപാടുകളും ജനകീയ പ്രവർത്തനങ്ങളും തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും ജനാധിപത്യ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ യു.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഗ്രാമസഭ ജനങ്ങളുടെ വേദിയാണ്; ഭീഷണിപ്പെടുത്താനുള്ള വേദിയല്ല. ജനവിധിയെ മാനിക്കുകയും ജനാധിപത്യ മര്യാദകൾ സംരക്ഷിക്കുകയും വേണം” — പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു.
യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കൺവീനർ സി.ജി. അരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കൺവീനർ വി.കെ.അനീഷ് ബാബു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ന്യൂമാഹി മണ്ഡലം പ്രസിഡന്റ് പി.സി. റിസാൽ അധ്യക്ഷത വഹിച്ചു.
കെ.ശശിധരൻ . സി.വി. രാജൻ മാസ്റ്റർ, ഷാനു പുന്നോൽ, തഷരീഫ്, ഷാഹിദ് അഹമ്മദ്, ഫാത്തിമ കുഞ്ഞിതയ്യിൽ, കെ.വി.ദിവിത സംസാരിച്ചു.
സി.രേഷ്മ, സുനിൽ കരിമ്പിൽ, അഫ്സൽ എ.പി., സി.സത്യാനന്ദൻ നേതൃത്വം നൽകി.
ചിത്രവിവരണം: യു.ഡി.എഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
അഡ്വ: ടി. അശോക് കുമാറിന് ആദരം
മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി ആന്റ് കലാസമിതിയുടെ
ആഭിമുഖ്യത്തിൽ .അഡ്വ.ടി. അശോക് കുമാർ എം എൽ എ യെ ആദരിച്ചു. ക്ലബ്ബ് സിക്രട്ടരി അടിയേരി ജയരാജ് ക്ലബ്ബിന്റെ പൂർവ സൂരികളെ അനുസ്മരിച്ചു പ്രസിഡണ്ട് കെ.സി. നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ സജീന്ദ്രൻ മാസ്റ്റർ, വിനയൻ പുത്തലം സംസാരിച്ചു
ഒപ്പന, സംഗിതനൃത്ത പരിപാടികൾ അരങ്ങേറി.
.
ചിത്രവിവരണം: അഡ്വ:ടി.അശോക് കുമാർ എം എൽ എ ക്ക് അടിയേരി ജയരാജ് ഉപഹാരം സമർപ്പിക്കുന്നു.
ഐ.കെ.കുമാരൻ മാസ്റ്റർ
അനുസ്മരണം ഇന്ന്
മാഹി:മയ്യഴി വിമോചനസമര നേതാവും മുൻ എം.എൽ.എയുമായ ഐ.കെ.കുമാരൻ മാസ്റ്ററുടെ 27ാം ചരമവാർഷിക ദിനം ജൂലൈ 26 ന് രാവിലെ 9.30 ന് വിവിധ പരിപാടികളോടെ ആചരിക്കുന്നു. 26 ന് രാവിലെ 9.30 ന് സ്റ്റാച്യു ജംഗ്ഷനിലുള്ള ഐ.കെ.കുമാരൻ മാസ്റ്ററുടെ അർദ്ധകായ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. തുടർന്ന് 10 മണിക്ക് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും ഉണ്ടായിരിക്കുമെന്ന് ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി ജനറൽ സിക്രട്ടറി സത്യൻ കേളോത്ത് അറിയിച്ചു.
സർക്കാർ ജീവനക്കാർ ജനസേവകരാകണം
:അഡ്വ. ടി. അശോക് കുമാർ
മാഹി: സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ സേവകരാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്ന് മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ പറഞ്ഞു.
ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻസ് മാഹി സംഘടിപ്പിച്ച സ്വീകരണ-സ്നേഹാദര ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു എംഎൽഎ.
മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എഫ്.എസ്.എ. മുൻ പ്രസിഡന്റ് എൻ. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി. എച്ച്. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതവും ജോയിന്റ് സെക്രട്ടറി സൻജീവ് എ.കെ. നന്ദിയുംപറഞ്ഞു.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങൾക്ക് എംഎൽഎ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കെ.കെ. രത്നകുമാർ നിര്യാതനായി.
മാഹി:ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ കോത്താളിൽ പറമ്പിൽ വൈഷ്ണവിയിൽ കെ.കെ.രത്നകുമാർ (70) നിര്യാതനായി. പരേതരായ പാറാട്ടെ കെ.കെ.മാസ്റ്റരുടെയും കാർത്ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: നിതിൽ രത്നകുമാർ (എഞ്ചിനിയർ, ഫുള്ളർ ടെക്നോളജീസ്), നിമിഷ ജനിത്ത് (ദുബായ്), നിഷിൻ രത്നകുമാർ (ഫിസിയോതെറാപ്പിസ്റ്റ്, ഹോപ്പ്, തലശ്ശേരി). മരുമക്കൾ: ഷിജിന (ചൊക്ലി പോസ്റ്റാഫീസ്), ഡോ: ആതിര (ആയൂർവേദ ഫിസിഷ്യൻ, തോട്ടട ), ജനിത്ത് (ദുബായ്). സഹോദരങ്ങൾ: സുഭാഷിണി, സനൽ കുമാർ, പരേതരായ ഹേമമാലിനി, സുഗതകുമാരി. സംസ്കാരം ഇന്ന് (26/7/ 26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ലോക്സഭാംഗം ഷാഫി പറമ്പിലിനെ യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ച് നിവേദനം നൽകി. പാർസൽ സർവീസ് നിലച്ചതിനെ തുടർന്ന് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ഇതിനകം തന്നെ ഇടപെട്ടിട്ടുണ്ടെന്നും, 2026 ജൂലൈ 23-ന് റെയിൽവേ മന്ത്രിക്ക് പാർസൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എം.പി. അറിയിച്ചു. തുടർന്നും റെയിൽവേ മന്ത്രാലയത്തോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ തഫ്ലീം മാണിയാട്ട്, അഡ്വ മുഹമ്മദ് സാഹിദ്, സാബിർ കീഴ്മാടം എന്നിവരുടെ നേതൃതത്തിലാണ് എം പിയെ കണ്ടത്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.
തലശ്ശേരി നഗരസഭ മാരിയമ്മ വാർഡിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സിച്ച് ഓൺ കർമ്മം എ.വി.കെ.നായർ റോഡ് ജംഗ്ഷനിൽ ഡൌൺ ടൗൺ മാളിന്ന് സമീപം നഗരസഭ ചെയർപേർസൺ ശ്രീ. കാരായി ചന്ദ്രശേഖരൻ നിർവ്വഹിച്ചു.ചടങ്ങിൽ വാർഡ് കൌൺസിലർ നൂറ ടീച്ചർ അദ്ധ്വക്ഷത വഹിച്ചു. പി.പി.മുഹമ്മദലി കെ. ഖാലിദ് കെ.മുഹമ്മദ് റഹീസ് ഫാറൂഖ് പാലൊട്ട് യു.വി. സാലി സുഹൈഫ് അവാലിൽ റുഫൈസ് ഉബൈസ് ടി.പി. ദിൽഷാദ് മുൻ കൌൺസിലർ വി.കെ.ഹുസൈൻ വാർഡ് കൺ വിനർ എം.എം.കെ. റിയാസ്സ് ഏ.പി. റഹീം എന്നിവർ ചടങ്ങിൽ സനിഹിതരായി.
കോൺഗ്രസ്സ് നേതാവ് കെ.കെ.സത്യനാഥ് അനുസ്മരണം നടത്തി
മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ സിക്രട്ടറിയും പന്തക്കലിലെ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കെ. സത്യനാഥിന്റെ 14ാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കെ.കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു, കെ.പി.സി.സി മെമ്പർ വി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ശോഭ,പി.ടി.സി, കെ.വി.ഹരീന്ദ്രൻ, കെ.വി.മോഹനൻ, വി.പി.സുഗേഷ് സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































