ഭാഷാ സ്നേഹികൾക്ക് അനുഗ്രഹമായി 'സുഭാഷിതം ചതുർഭാഷാ 'ഗ്രന്ഥം.. :ചാലക്കര പുരുഷു

ഭാഷാ സ്നേഹികൾക്ക് അനുഗ്രഹമായി 'സുഭാഷിതം ചതുർഭാഷാ 'ഗ്രന്ഥം.. :ചാലക്കര പുരുഷു
ഭാഷാ സ്നേഹികൾക്ക് അനുഗ്രഹമായി 'സുഭാഷിതം ചതുർഭാഷാ 'ഗ്രന്ഥം.. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 25, 10:21 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:എക്കാലത്തേയും, അമുല്യങ്ങളായ സംസ്കൃതഭാഷയിലേയും, ഇതിഹാസ കൃതികളിലേയും സുഭാഷിതങ്ങൾ ഇനി ചതുർഭാഷകളിൽ നമുക്ക് വായിക്കാം.

ബഹുഭാഷാപണ്ഡിതനും, വിഖ്യാത സാഹിത്യകാരൻ എം.മുകുന്ദൻ്റെ  ഭാര്യാ സഹോദരനുമായ വിദ്വാൻ സി.ദാമോദരനാണ് ഭാഷാസ്നേഹികൾക്ക്അനുഗ്രഹമായി തീരുന്ന ചതുർഭാഷയിലുള്ള സുഭാഷിതങ്ങളുടെ കർത്താവ്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ് , ഫ്രഞ്ച് ഭാഷകളിലൂടെ ഭാഷയിലെ അമുല്യ രത്നങ്ങളായ സുഭാഷിതങ്ങൾ വായിക്കാം.

സംസ്കൃത ശ്ലോകം മലയാളത്തിൽ ചേർത്തതിന് പുറമെ മലയാളത്തിൽ ആശയവും, മലയാളം അറിയാത്തവർക്ക് ഇംഗ്ലീഷ് ലിപിയിൽ ഉച്ഛാരണവും കൊടുത്തിട്ടുണ്ട്. മാത്രമല്ല ഇംഗ്ലീഷിലും, ഫ്രഞ്ചിലും ആശയം വിവരിച്ചിട്ടുമുണ്ട്. ഇത് ആഗോള തലത്തിൽ തന്നെ ഭാരതിയ മഹിതമായ ഭാഷാ പാരമ്പര്യത്തേയും, ആശയങ്ങളേയും അടുത്തറിയാൻ സഹായകമാവും. ഇരുന്നൂറ് വിശുദ്ധവും, ചിന്തോദീപ്തവുമായ സുഭാഷിതങ്ങളാണ് ഇവിടെ ഇതൾ വിരിയുന്നത്. പ്രഭാഷകന്മാർക്കും, എഴുത്തുകാർക്കും ഈ ഗ്രന്ഥം ഏറെ പ്രയോജനപ്രദമായിരിക്കുമെന്നുറപ്പ്. ആത്മീയവും, ഭൗതികവുമായ അറിവിന്റെആഴങ്ങളിലേക്ക് ഈ ഗ്രന്ഥം നമ്മെ ആനയിക്കും.

ഫ്രഞ്ച് ബ്ര‌വെ പാസ്സായി അദ്ധ്യാപക പരിശീലനവുംസിദ്ധിച്ചശേഷം സി.ദാമോദരൻ മാഹി ലബുർദൊനെ കോളജിൽ ഫ്രഞ്ച് അദ്ധ്യാപനായി. കേരള സർവ്വകലാശാലയിൽ നിന്ന് വിദ്വാൻപരീക്ഷയും , കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബി.എ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പള്ളൂർ ഗവ: ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായിരിക്കെ, പുതുച്ചേരി സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡും ലഭിച്ചു. കോയമ്പത്തൂർ, മൈസൂർ, ബാംഗ്ളൂർ തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഫ്രഞ്ച് അദ്ധ്യാപകനായും, സേവനമനുഷ്ഠിച്ചിരുന്നു. ആസായം,ഹൃദയ രാഗങ്ങൾ, എന്നി കവിതാ സമാഹാരങ്ങളും, ഗുരുഗീത , തത്വബോധം, പ്രശ്നോത്തര രത്നമാലിക എന്നീ തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനലക്ഷ്മിയാണ് ഭാര്യ - മനീഷ്, ദീധിതി എന്നിവർ മക്കളുമാണ്.

whatsapp-image-2026-07-24-at-9.27.09-pm

ചാലിൽ പി എച്ച് സി യിലേക്ക് ശുദ്ധീകരിച്ച കുടിവെള്ള വിതരണ സംഭരണിയും റഫ്റിജറേറ്ററും കൈമാറി.


തലശ്ശേരി: സിദ്ര (SIDRA) സോഷ്യൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്മെൻ്റ് റിലീഫ് & എയ്ഡ് ചാരിറ്റബൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ചാലിലുള്ള പ്രൈമറി ഹെൽത്ത് സെൻ്ററിലേക്ക് ചൂട് വെള്ളമടക്കം ലഭിക്കുന്ന ശുദ്ധീകരിച്ച കുടിവെള്ള വിതരണ സംഭരണിയും ഇൻസുലിൻ സൂക്ഷിക്കാനായി റഫ്റിജറേറ്ററും കൈമാറി. 

പി എച്ച് സി യിൽ നടന്ന ചടങ്ങിൽ വെച്ച് ട്രസ്റ്റ് ഭാരവാഹികളായ വി പി ഷൗകത്ത് ഹുസൈൻ മുഹമ്മദ് റിസ്‌വി എന്നിവർ തലശ്ശേരി നഗരസഭ ചെയർമാൻ്റെ സാന്നിദ്ധ്യത്തിൽ തലശ്ശേരി ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഒ ടി ഷബീർ, പി എച്ച് സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ ശ്രീജ ചാലി എന്നിവർക്ക് കൈമാറി. 

അതോടനുബന്ധിച്ച് നടന്ന ചടങ്ങ് മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഹെൻട്രി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിദ്ര ചാരിറ്റബൾ ട്രസ്റ്റ് ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ പദ്ധതി വിശദീകരിച്ചു. 

സിദ്ര ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ വി പി ഷൗക്കത്ത് ഹുസൈൻ വൈസ് ചെയർമാൻ മുഹമ്മദ് റിസ്‌വി, , ട്രഷറർ ഫിറോസ് കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാക്കിർ അഹമ്മദ് പി എം, മുഹമ്മദ് സർഫറാസ് നവാസ് പി എം, മുഹമ്മദ് അഷ്‌ഫർ എ പി എം, മുൻ മുനിസിപ്പൽ കൗൺസലർ സൗജത്ത് ടീച്ചർ സംസാരിച്ചു. പി എച്ച് സി മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ ശ്രീജ ചാലി  സ്വാഗതവും ജിതേഷ് പറമ്പത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കണം


മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നിവേദനം നൽകി. മാഹിയിൽ സ്ഥിരം ലേബർ ഓഫീസർ ഇല്ലാത്തതാണ് ശമ്പള വർദ്ധനവ് അനന്തമായി നീളാൻ കാരണമെന്ന് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.

മാസങ്ങളായി ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതിന് പ്രധാന കാരണം മാഹിയിൽ ഒരു സ്ഥിരം ലേബർ ഓഫീസറുടെ സേവനം ലഭ്യമല്ലാത്തതാണെന്ന് നേതാക്കൾ പറഞ്ഞു. അതിനാൽ എത്രയും പെട്ടെന്ന് സ്ഥിരം ലേബർ ഓഫീസറെ നിയമിക്കാൻ അഡ്മിനിസ്ട്രേറ്റർ ഇടപ്പെടണമെന്നും, ശമ്പള വർദ്ധനവ് വേഗത്തിൽ നടപ്പിലാക്കുന്നതിനായി ലേബർ വകുപ്പുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, പി.സി. പ്രകാശൻ, കെ.പി. രെജിലേഷ്, സത്യൻ കുനിയിൽ, കെ.ടി. സത്യൻ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.

whatsapp-image-2026-07-24-at-9.27.37-pm_1784955245

മാഹി:ഗവ: കോർട്ടേർസ് അനർഹർ കൈയ്യടക്കുന്നു


മാഹി.. സർക്കാർ ജീവനക്കാർക്ക് മാത്രമായുള്ള മുണ്ടോക്കിലെ പബ്ലിക് സർവ്വന്റ്സ് കോട്ടേർസ് അനർഹർ കൈയ്യടക്കി വെച്ചതായി പരാതി. ഇവിടെയുള്ള

10 കെട്ടിടങ്ങളിൽ മൊത്തം 54 മുറികളാണുള്ളത്.

മാഹി സർവീസിലില്ലാത്ത ചിലരും വർഷങ്ങളായി ഇവിടെ സ്വാധീനമുപയോഗിച്ച് താമസിച്ചു വരികയാണ്. സ്വന്തം പേരിൽ വീടുള്ളവരും ഇവിടെ താമസക്കാരായുണ്ട്. പുതുചേരി സർക്കാറിൽ ജോലി ലഭ്യമാക്കാൻ വേറെ ചിലർ മയ്യഴിയിൽ സ്ഥിര താമസ സർട്ടിഫിക്കറ്റിന് വേണ്ടിയും ക്വാട്ടേർസിനെ ഉപ യോഗപ്പെടുത്തുന്നുണ്ട്.

ഒരു ചില്ലിക്കാശ് പോലും ഇവർ സർക്കാരിന് വാടകയായി നൽകുന്നുമില്ല.

മയ്യഴിയിൽ സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർ കോട്ടേർസിന് വേണ്ടി അപേക്ഷിച്ച് കാത്ത് കെട്ടിക്കിടപ്പാണ്.

 ഇവിടെയുള്ള ബാച്ചിലർ കോട്ടേർസ് ,മാഹി കോടതി ജഡ്ജി കോട്ടേർസിന് വേണ്ടി പൊളിച്ചു. മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.


ചിത്രവിവരണം:മാഹിഗവ: കോട്ടേർസ്

സാങ്കേതിക കാരണം പറഞ്ഞ് സൗജന്യ അരി വിതരണം തടയരുത്: ജനശബ്ദം


മാഹി: ഉദ്യോഗസ്ഥർ തമ്മിലുള്ള ശീതസമരം മൂലം മാഹിയിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ അരി തടയപ്പെടുന്നത് അംഗികരിക്കാനാവില്ലെന്നും, ഉടൻ അരി വിതരണം നടത്തണമെന്നും ജനശബ്ദം മാഹി ഭാരവാഹികൾ ആവശ്യപ്പെട്ടു.

നിലവിൽ റേഷൻ കാർഡുകളുമായി, വരുന്ന ഏത് അംഗത്തിനും അരി വാങ്ങാം. എന്നാൽ മേലിൽ കാർഡ് ഉടമകൾതന്നെ റേഷൻ കടയിലെത്തി വിരലടയാളം പതിച്ച് അരി വാങ്ങണമെന്നാണ് നിഷ്ക്കർഷിച്ചിട്ടുള്ളതത്രെ. ഇ - പോസ്റ്റ് വഴി അരി നൽകിയാൽ മതി എന്നാണ്അധികൃതരുടെ നിലപാട്. മുൻപ് അമ്പത് ശതമാനത്തോളം പേരെ മാത്രമേ ഇ - പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു. പിന്നീട് ചേർക്കുന്നത് നിർത്തി വെക്കുകയായിരുന്നു. ഇ - പോസ്റ്റിങ്ങ് സംവിധാനം പൂർത്തിയാക്കിയതിന് ശേഷമേ വിരലടയാളം പതിച്ച് റേഷൻ വിതരണം നടപ്പിലാക്കാവുവെന്നും, അല്ലാതെ വന്നാൽ പകുതിയോളം പേർക്ക് മാത്രമേ അരി ലഭ്യമാവുകയുള്ളൂവെന്നും ജനശബ്ദ മാഹി ഭാരവാഹികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

നേരത്തെ 16 റേഷൻ കടകൾ ഉണ്ടായിരുന്ന മാഹിയിൽ നിലവിൽ അഞ്ചോളം കടകൾ മാത്രമേയുള്ളൂ. മൂന്ന് ദിവസം മാത്രമേ ഇപ്പോൾ അരി വിതരണമുള്ളു. മഴയും വെയിലും സഹിച്ച് വേണം നീണ്ട ക്യൂവിൽ പ്രായമേറിയ കാർഡുടമകളിൽ പലർക്കും നിൽക്കാൻ. കാർഡിലെ മറ്റ് അംഗങ്ങൾക്ക് അരി വാങ്ങാനുമാവില്ല. 

നിലവിൽ ലഭിക്കുന്ന അതേ രീതിയിൽ തന്നെ കാലതാമസമില്ലാതെ അരി ലഭ്യമാക്കണമെന്ന് ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും സെക്രട്ടരി ഇ.കെ. റഫീഖും മാഹി റീജ്യണൽഅഡ്മിനിസ്ട്രേറ്റരോടാവശ്യപ്പെട്ടു.

capture

വിവേക് നിര്യാതനായി.


മാഹി:മാഹി ഫോർട്ട് കോന്തേൻ ഹിൽ റോഡിൽ കുന്നുമ്മൽ സൂര്യോദയത്തിൽ വിവേക് (51)നിര്യാതനായി.

അച്ഛൻ : ദാമോദരൻ.

അമ്മ :പരേതയായ ജാനകി.

ഭാര്യ: ജോഷിനി. (മോർഗാൻ എം.സി. കിൻലി)

മകൻ: വി. യഥാർഥ് (വിദ്യാർഥി, ഈഡൻ യു.പി.സ്കൂൾ, മാഹി).

സഹോദരങ്ങൾ: മനീഷ് കുമാർ (ജൽഗാം മഹാരാഷ്ട്ര), വിജയലക്ഷ്മി.

സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാഹി പൊതു ശ്മശാനത്തിൽ

വാഹനത്തിൽ കടത്തുകയായിരുന്ന 63,78,000 രൂപ പൊലീസ് പിടികൂടി


ചൊക്ലി :പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ, രേഖകളില്ലാതെ കടത്തുകയായിരുന്ന 63,78,000 രൂപ പിടിച്ചെടുത്തു. സംഭവത്തിൽ 25 വർഷമായി പെരിങ്ങത്തൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ചവാൻ ദത്തത്രേയസുബറാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 പെരിങ്ങത്തൂരിൽ 'ടോയ് വേൾഡ്' എന്ന സ്ഥാപനം നടത്തുന്നയാളാണ് ഇയാൾ.

പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാലാണ്തുകപിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് ചൊക്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ബിജു,എസ്.ഐ. രാഗേഷ്, സീനിയർ പൊലീസ് ഓഫീസർമാരായ കെ.കെ. അനീഷ് കുമാർ, സബീഷ്, രജിൽ, സി.പി.ഒമാരായ രൂപേഷ്, ശ്രീനീഷ്, രഗീഷ്, റിജ്വാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

capture_1784955455

സുബൈദ നിര്യാതയായി.

അരീക്കോട് :പുത്തലം നിവാസി എൻജിനിയർ കാഞ്ഞിരാല മുഹമ്മദ് സലിം എന്നവരുടെ പത്നി വണ്ടൂർ നീലാംബറ സുബൈദ (76) നിര്യാതയായി.

മക്കൾ .

സുനിൽ സലിം ( എൻജിനിയ൪ , അബുദാബി , 

അനിൽ സലിം ( കാർഡി യോളജിസ്റ്റ്, കോഴിക്കോട് , 

സബീൽ സലീം ( എൻജിനിയർ , റിയാദ് ) 

സഫ സലിം ( ഡോക്ടർ, ആനക്കയം )


മരുമക്കൾ 

അഫ്സൽ ( ഡോക്ടർ, കോഴിക്കോട് മെഡിക്കൽ കോളേജ് ), 

ഷാഹിന മാട്ടുമ്മത്തൊടി ( ഡോക്ടർ, അബൂദാബി ) 

റൂബി പൂവഞ്ചേരി ( ഡോക്ടർ, കോഴിക്കോട്) 

റഫ്ഹത്ത് ( ടീച്ചർ, റിയാദ് ).

33, 48, 000 രൂപ നഷ്ടപരിഹാരം വിധിച്ചു


തലശ്ശേരി : ഇരിട്ടി പായത്തെ മണിമല വീട്ടിൽ അഭിനന്ദ് സണ്ണി മാത്യുവിന് 33, 48,000 രൂപ നഷ്ടപരിഹാരം നൽകാൻ എം.എ സി.ടി.ജഡ്ജ് ടി.കെ. നിർമ്മല വിധിച്ചു

ചെന്നൈ കൃസ്ത്യൻ കോളജിൽ വിദ്യാർത്ഥിയായിരിക്കെ, കോളജിന് മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ 2019 ഡിസമ്പർ 5 ന് ലോറിയിടിച്ച് സാരമായി പരിക്കേറ്റിരുന്നു. 33 ,48, 000 രൂപ 8% പലിശയോടുകൂടി എച്ച്.ഡി.എഫ്.സി എർഗോ ജനറൽ ഇൻഷ്വറൻസ് കമ്പനി നൽകണമെന്നാണ് ഉത്തരവ് ഹരജിക്കാരന് വേണ്ടി അഡ്വ കെകെ രമേഷ് ഹാജരായി

mdm

എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ


തലശ്ശേരി:കാറിൽ കടത്തുകയായിരുന്ന 4.19 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പാട് പുതുക്കുടി മനയത്ത് വയലിൽ അൽജെയിൻ ഹൗസിൽ മുഹമ്മദ് ഷദാബ് റോഷൻ (31), പന്ന്യന്നൂർ ആണ്ടിപ്പീടികയിലെ വലിയപറമ്പത്ത് മുഹമ്മദ് റഫ്നാസ് (29), പുന്നോൽ താഴെ വയലിലെ മുസ്താന മറിയം ബെയത്തിൽ വി.പി. മുസ്താഫിർ (31) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി , കണ്ണൂർ ഡാൻസാഫ് ടീമും തലശ്ശേരി പൊലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊളശ്ശേരി അണ്ടർപാസിന് സമീപത്ത് ഇവരെ പൊലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 4.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്നും കടത്തിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗ്രാമസഭ അലങ്കോലപ്പെട്ടതായി ബി.ജെ.പി ആരോപണം

ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ വെള്ളിയാഴ്ച നടന്ന ഗ്രാമസഭ ഭരണസമിതിയുടെ സമീപനം മൂലം അലങ്കോലപ്പെട്ടതായി ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രന്റെയും വാർഡ് അംഗം പി. കെ. സുനിതയുടെയും രാഷ്ട്രീയ നിലപാടുകളും ഗ്രാമസഭയ്ക്കിടയിലെ പ്രസിഡന്റിന്റെ സംസാരശൈലിയും പ്രതിഷേധത്തിന് ഇടയാക്കിയെന്നാണ് കമ്മിറ്റി പ്രസ്താവനയിൽ പറയുന്നത്. ഇതേ തുടർന്ന് നിരവധി പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായും ഗ്രാമസഭ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായതായും ആരോപിച്ചു.

ഗ്രാമസഭയിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ജനാധിപത്യപരമായി കേൾക്കുകയും നടപടികൾ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്വമാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അവകാശങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത ഇത്തരം സമീപനങ്ങൾ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

rabi

കുന്നുംപുറത്ത് റാബി നിര്യാതയായി 

മാഹി: ചെറുകല്ലായി കുന്നുംപുറത്ത് റാബി (79) അന്തരിച്ചു. ഭർത്താവ് : പരേതനായ വി കെ മൊയ്തു.

മക്കൾ : മുസതഫ, ഫൗസിയ,റംല, ഷക്കീൽ,അസീന,ശമീന

ജാമാതക്കൾ:ഹംസ, അബ്ദുല്ല,യൂസഫ്, റയീസ്,സുബൈദ,റഹ്മത്ത്.

മാഹി കോളേജ്: യു ജി പ്രവേശനം വാക്ക് ഇൻ ഇന്റർവ്യൂ 28 ന്


മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ 2026-27 അദ്ധ്യായന വർഷത്തേക്കുള്ള യു ജി കോഴ്‌സുളിലെ വിവിധ വിഷയങ്ങളിൽ സംവരണം ചെയ്ത ഏതാനു ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരതാമസക്കാരായ OBC, BCM, MBC, BT, SC, ST തുടങ്ങിയ വിവിധ സംവരണ വിഭാഗങ്ങൾക്കുളള ഏതാനും സീറ്റുകളിലാണ് പ്രവേശനം. അർഹരായ വിദ്യാർത്ഥികൾ റസിഡൻസി, കമ്മ്യൂണിറ്റി തുടങ്ങി അഡ്‌മിഷൻ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുളള എല്ലാ അസ്സൽ സർട്ടിഫിക്കേറ്റുകളുമായി ജൂലൈ 28 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണെന്ന്

കോളേജ് പ്രിൻസിപ്പൽ

ഡോ:കെ.കെ.ശിവദാസൻ അറിയിച്ചു.

capture_1784955987

ആർത്തവ ശുചിത്വവും ആരോഗ്യ പരിപാലനവും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


മാഹി : പുതുച്ചേരി വനിതാ ശിശു വികസന വകുപ്പിൻ്റെയും,സ്ത്രീ ശാക്തീകരണ ജില്ലാ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂളിൽ

ആർത്തവ ശുചിത്വ - ആരോഗ്യ പരിപാലന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ഭാഗ്യലത ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ കെഎം ദൃശ്യ അധ്യക്ഷയായി.പേരാവൂർ താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ധ ഡോ. അനശ്വര കെ.എം ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വിമൻസ് ചൈൽഡ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർമാരായ ബൈനി പവിത്രൻ, ടി കെ ഐശ്വര്യ ബാബു, പ്രധാന അധ്യാപിക കെ സ്വപ്ന എന്നിവർ സംസാരിച്ചു.

capture_1784956043

അനിൽകുമാർ

മാഹി: പള്ളൂർ താഴെ കളത്തിൽ അനിൽ കുമാർ (50) നിര്യാതനായി. മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് ജീവനക്കാരനാണ്. പരേതരായ കളത്തിൽ കുമാരന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങൾ: ജാനകി, അശോകൻ,.ലക്ഷ്മണൻ, വിജയി, പ്രദീപൻ, പരേതരായ ഹരിസുദൻ, ചന്ദ്രി, സംസ്കാരം ഇന്ന് (25/7/ 26) ഉച്ചയ്ക്ക് 2 മണി വിട്ടുവളപ്പിൽ.

leelavathi

രോഗം ഇടത് കൈക്ക്

ചികിത്സ വലത് കൈക്കും.! ഫലം കൈപ്പത്തിക്ക് സാരമായി പൊള്ളലേറ്റു


മാഹി:ഇടതു കൈയുടെ ചികിത്സക്കെത്തിയ വൃദ്ധക്ക് രോഗമില്ലാത്ത വലത് കൈക്ക് ചികിത്സ നടത്തിയതിനെത്തുടർന് കൈപ്പത്തി തീപ്പൊള്ളലേറ്റ് വ്രണമായതായി പരാതി.

എഴുപത്തിയഞ്ചുകാരിയായചാലക്കരയിലെ മേലന്തൂർ മീത്തൽ ലീലാവതിക്കാണ് ഈ ദുരനുഭവം.


ഇക്കഴിഞ്ഞ

തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത് വീട്ടിലേക്ക് വരുമ്പോൾ വീണ്

ഇടത്തെ കൈയുടെ കൈപ്പത്തിയുടെ എല്ല് പൊട്ടിയിരുന്നു. ഉടനെ ഇരിട്ടിയിലെ കാരുണ്യ ആശുപത്രിയിൽ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ഫിസിയോ തെറാപ്പിയും നടത്തിയിരുന്നു. പിന്നീട് ഇടത്തെ കൈക്ക് കടച്ചിൽ അനുഭവപ്പെട്ടതിനെ

തുടർന്ന് മാഹി ചാലക്കര ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ: ജലാലുദ്ദീനിനെ കാണിക്കുകയും, അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ജൂലായ് 17 ന് കിഴി വെച്ചു. രോഗബാധിതമായ ഇടത്തെ കൈക്ക് പകരം വലത്തെ കൈക്കാണ് ചുട്ടുപൊള്ളുന്ന പൂഴി നിറച്ച കിഴിവെച്ചത്. അസഹ്യമായ ചൂട് അനുഭവപ്പെട്ടതോടെ കിഴിവെക്കല്ലെന്നും, ചൂട് വളരെ കൂടുതലാണെന്നും, വലത്തെ കൈക്കാണ് വേദനയെന്നും പലവട്ടം പറഞ്ഞെങ്കിലും, നിങ്ങൾക്ക് ചൂട് തോന്നുന്നതാണെന്ന് പറഞ്ഞ് വീണ്ടും കിഴി തുടരുകയായിരുന്നു. സഹിക്കാനാവാതെ രോഗി കുതറി ഇറങ്ങുകയായിരുന്നു. കൈ കരുവാളിച്ചപ്പോൾ ,ചികിത്സ വേണ്ടെന്നും, വീട്ടിലേക്ക് പോവുകയാണെന്നും രോഗി അറിയിച്ചു തുടർന്ന് വെള്ളക്കടലാസിൽ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് ചെയ്യണമന്ന് എഴുതി വാങ്ങിക്കുകയും, പൊള്ളലേറ്റതിനുളള മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ കുറിപ്പെഴുതി നൽകുകയുമായിരുന്നു. കൈപ്പത്തിയിൽ കുമിളകൾ പ്രത്യക്ഷപ്പെടുകയും പൊട്ടുകയും ചെയ്തു. മരുന്ന് പുരട്ടിയെങ്കിലും മുറിവ്

പഴുക്കുകയായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെനിർദ്ധനയായ വൃദ്ധ വേദന സഹിച്ച് ചാലക്കരയിലെ മകളുടെ ഭർത്താവിന്റെ വീട്ടിൽ കഴിയുകയാണ്.

ഉന്നതമേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് മുമ്പും ഈ തടവൽ കേന്ദ്രത്തിനെതിരെ ആക്ഷേപങ്ങൾഉയർന്നിട്ടുണ്ട്. മതിയായ പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരാണ് ഇവിടെ തടവൽ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രിയാണെങ്കിലും,ചില ഡോക്ടർമാർ വിലപിടിച്ച മരുന്നുകൾ സ്വകാര്യ മരുന്ന് ഷാപ്പുകളിലേക്ക് എഴുതിക്കൊടുക്കുകയാണെന്ന് വ്യാപകമായ പരാതിയുണ്ട്. ചില ഡോക്ടർമാരുടെ ബിനാമി മരുന്ന് ഷാപ്പുകളാണിവ. മറ്റെവിടെയും ഈ മരുന്നുകൾകിട്ടുകയുമില്ല.നിരാലംബരുംനിർദ്ധനരുമായ രോഗികൾക്ക് അത്താണിയാവേണ്ട സർക്കാർആതുരാലയം രോഗികളെ പിഴിയുന്ന സ്ഥാപനമായി മാറുന്നതിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.

capture_1784956205

മയ്യഴിയിൽ നടപ്പിലാക്കേണ്ട ടൂറിസം പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി.


മന്ത്രി മല്ലാടി കൃഷ്ണറാവുവിന്റെ ചേമ്പറിൽ നടന്ന ചർച്ചയിൽ മാഹി എം.എൽ.എ ടി അശോക് കുമാർ ടൂറിസം ഡയറക്ടർ മുരളിധരൻ ഹെഡ്ക്കോയുടെ പ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. മയ്യഴിയെ മലബാറിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുകയും അത് കേന്ദ്ര അനുവദിക്ക് അയക്കുവാനും ആലോചിക്കുകയുണ്ടായി.

mannan--jpg
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n