പൊതുജനങ്ങളോട്എന്തിനീ ക്രൂരത?

പൊതുജനങ്ങളോട്എന്തിനീ ക്രൂരത?
പൊതുജനങ്ങളോട്എന്തിനീ ക്രൂരത?
Share  
എഴുത്ത്

News desk

2026 Jul 22, 10:30 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂമാഹി: മികച്ച രീതിയിലുള്ള മങ്ങാട്ടെ ഈ റോഡ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ചിട്ട് വർഷങ്ങളായി.

മങ്ങാട് റേഷൻ കടയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന രയരോത്തും കണ്ടി മിനാർ പള്ളി റോഡിൻ്റെ ഇന്നത്തെ അവസ്ഥതീർത്തും പരിതാപകരമാണ്. അധികൃതർ കണ്ണുതുറക്കണം. വന്നു കാണണം. ഇതിന് ഒരവസാനം വേണം. കുറച്ചുകാലമായി പറയുന്ന കാര്യമാണ്.

 ഗർഭിണികൾ, പ്രായമേറിയവർ, നിത്യരോഗികൾ, വിദ്യാർത്ഥികൾ ഇവർ ആശ്രയിക്കുന്ന റോഡിൽ ഓട്ടോറിക്ഷയെങ്കിലും പോകുനുള്ള സഹായം ദയവു ചെയ്ത് അധികൃതർ ചെയ്യണമെന്നാണ് നാട്ടുകാരുടെ മാസങ്ങളായുള്ള അഭ്യർത്ഥന. കാൽനടയാത്ര പോലും വലിയ പ്രയാസമുള്ള കാര്യമാണ്. പല തവണ പരാതിപ്പെട്ടിട്ടുംമാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല. 

 ഇതോടൊപ്പം പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കിയിട്ടും ഈ റോഡ് ഉപയോഗിക്കുന്നവരോട് അധികൃതർ കാട്ടുന്നത് തികഞ്ഞ അവഗണനയാണ്. 


ചിത്രവിവരണം: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം അസാദ്ധ്യമായ മങ്ങാട്ടെ റോഡ്.

capture_1784738508

ലഹരിവസ്തുക്കൾ പിടികൂടി

മാഹി. കേരള പൊലീസ് തുഫാന്റെ ഭാഗമായി വ്യാപകമായി ലഹരി വേട്ട തുടരുന്നതിനിടെ മാഹിയിലും ലോഡ്ജുകളിലും, കടകളിലും മറ്റും വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.

കെ.ടി.സി. ജംഗ്ഷനടുത്ത ലക്ഷ്മി സ്വീറ്റ്സ്കടയിൽ നിന്നും മാഹി പൊലിസ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

വടകര ബീച്ചിലെ പടന്നയിൽ പാക്കയിൽ എം.കെ. വിജു( 44 )വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാഹി സി.ഐ. അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എ.എസ്.ഐ  ശാന്തി ഷിനോജും സംഘവുമാണ് കൈയ്യോടെ പിടികൂടിയത


ചിത്ര വിവരണം: പിടിച്ചെടുത്ത നിരോധിത ലഹരി വസ്തുക്കൾ

charamam

സരോജിനി നിര്യാതയായി.

മാഹി:പന്തക്കൽസരയുവിൽ കെ. കെ. സരോജിനി (75)നിര്യാതയായി.

പരേതരായ ചാത്തൻ, മാതു ദമ്പതികളുടെ മകളാണ്.

ഭർത്താവ് :പരേതനായ പുളിഞ്ഞോളി ബാലൻ (റിട്ട. പോസ്റ്റ്മാൻ, പാനൂർ) 

മക്കൾ: ബിജിൻ (പി ബി ഇലക്ട്രിക്കൽസ് പന്തക്കൽ ), 

ബിജിഷ.

 മരുമകൻ: പ്രശാന്ത് (റിട്ട. സുബൈദാർ, ഇന്ത്യൻ ആർമി).

സഹോദരങ്ങൾ :

കമല, പരേതനായ രാഘവൻ

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

capture_1784738989

മാഹിയിൽ കോൺ: പ്രതിഷേധ റാലി

മാഹി: ഇന്ത്യയിലെ യുവാക്കളുടെ പോരാട്ടങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും, ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചും മാഹി മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ വൻ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. .

പി.പി. വിനോദൻ, ടി. ഇബ്രാഹിംകുട്ടി, കെ.കെ. ബഷീർ, ശോഭാ പി.ടി.സി, ആശാലത, കെ. സുരേഷ് സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് കെ. ഹരിദാസൻ, പായറ്റ അരവിന്ദൻ, ശ്യാംജിത്ത് പാറക്കൽ, കെ.കെ. ശ്രീജിത്ത്, രജിലേഷ് കെ.പി, ഇ.കെ. മുഹമ്മദലി, എ.വി. യൂസഫ്, അജയൻ പൂഴിയിൽ, ഷാജു കാനത്തിൽ, മുഹമ്മദ് ഇഫ്തിയാസ്, മജീദ് കെ.സി, കെ.പി. സിദ്ദീഖ്, സമീർ ടി.സി.കെ, കെ.കെ. വത്സൻ, ജിജേഷ് ചാമേരി, റോബിൻ ഫെർണാണ്ടസ്, നാസർ മൂസ്സ, കെ.കെ. ആദിൽ, െകെ.വി.സന്ദീപ് , ഷർഫാസ് ചൂടികോട്ട നേതൃത്വം നൽകി.


ചിത്രവിവരണം: മാഹി മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച്

capture_1784739246

കണ്ട്യൻ പാറു നിര്യാതയായി

കുട്ടിമാക്കൂൽ കുന്നുംഭാഗത്ത് തിരുവാതിരയിൽ കണ്ട്യൻ പാറു നിര്യാതയായി . വയസ് (103) . ഭർത്താവ് . പരേതനായ കെ . ശേഖരൻ .

മക്കൾ . ശശി , ഷൈമ , പ്രകാശൻ .

പരേതരായ കമല , ചന്ദ്രൻ . 

മരുമക്കൾ . പരേതരായ രാഘവൻ , രാജൻ

ശവസംസ്ക്കാരം . ഇന്ന് ഉച്ചയ്ക്ക് . 3 മണിക്ക് കണ്ടിക്കൽ നിദ്രാ തീരം വാതക സ്മശാനം

തലശ്ശേരി റെയിൽവേ പാർസൽ ഓഫീസ് അടച്ചുപൂട്ടാൻ നീക്കം: ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് തലശ്ശേരി വികസന വേദി

തലശ്ശേരി: ചരിത്രപ്രസിദ്ധവും നൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതുമായ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസ് അടച്ചുപൂട്ടാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ആഹ്വാനം. പാലക്കാട് റെയിൽവേ ഡിവിഷനിലെ ആദ്യ ആറ് 'എ' ക്ലാസ് സ്റ്റേഷനുകളിലൊന്നായ തലശ്ശേരിയിൽ നിന്ന് പാർസൽ ഓഫീസ് സംവിധാനം പൂർണ്ണമായി എടുത്തുമാറ്റാനാണ് ഉന്നതാധികൃതർ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

2026 ജൂലൈ 25 മുതൽ തലശ്ശേരിയിലെയും കാസർകോട്ടെയും സ്റ്റേഷനുകളിലെ നിലവിലെ പാർസൽ ഓഫീസ് പ്രവർത്തനം നിർឈലാക്കുമെന്നാണ് റെയിൽവേയുടെ മുന്നറിയിപ്പ്.

മുൻപും നടന്നത് സമാനമായ നീക്കങ്ങൾ

രാജ്യത്തെ എല്ലാ 'എ' ക്ലാസ് സ്റ്റേഷനുകളിലും 24 മണിക്കൂറും പാർസൽ ഓഫീസുകൾ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ തലശ്ശേരിയിൽ മുൻപ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇതിന്റെ പ്രവർത്തന സമയം വൈകുന്നേരം അഞ്ച് മണിവരെയായി ചുരുക്കുകയായിരുന്നു. അന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയരാതിരുന്നതാണ് അധികൃതർക്ക് പ്രചോദനമായത്.

തുടർന്ന് ഈ വർഷം മാർച്ച് മാസത്തിലും ഓഫീസ് പൂർണ്ണമായി പൂട്ടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് റെയിൽവേ അധികൃതർ പിൻവാങ്ങുകയായിരുന്നു.

വൻ പ്രതിഷേധത്തിനൊരുങ്ങി വികസന വേദി

കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ നവീകരണ ഉദ്ഘാടന ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിൽ ആഘോഷിച്ചിരുന്നു. ഇതിന്റെ ശോഭ കെടുത്തുന്ന തരത്തിലാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ തീരുമാനവുമായി റെയിൽവേ വീണ്ടും മുന്നോട്ട് പോകുന്നത്.

വ്യാപാരികൾക്ക് വൻ തിരിച്ചടി: തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ സംവിധാനമാണിത്.

തൊഴിൽ നഷ്ട ഭീഷണി: പാർസൽ ഓഫീസ് അടച്ചുപൂട്ടുന്നതോടെ പോർട്ടർമാർ ഉൾപ്പെടെയുള്ള സ്റ്റേഷനിലെ ഒന്നര ഡസനിലേറെ ജീവനക്കാരുടെ തൊഴിലിനെ അത് സാരമായി ബാധിക്കും.

പൈതൃക നഗരമായ തലശ്ശേരിയുടെ ചരിത്ര പ്രാധാന്യമുള്ള ഓരോ നന്മകളെയും സൗകര്യങ്ങളെയും കവർന്നെടുക്കുന്ന ഇത്തരം തെറ്റായ തീരുമാനങ്ങളിൽ നിന്ന് അധികൃതർ പിന്നോട്ട് പോയില്ലെങ്കിൽ, ശക്തമായ പ്രതിഷേധജ്വാല ഉയർത്തുമെന്ന് തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽ ദാസ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

മാഹിപ്പാലം - പെരിങ്ങാടി – പടന്നക്കര - ഒളവിലം വഴി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം

ന്യൂമാഹി: തലശ്ശേരി – മാഹി പാലം – പെരിങ്ങാടി- പടന്നക്കര – പള്ളിക്കുന്ന് – ഒളവിലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന്

മഹിളാ കോൺഗ്രസ് ന്യൂമാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നാല് വർഷത്തിലേറെയായി ഈ ബസിൻ്റെ സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്. ഇത് കാരണം വിദ്യാർഥികളും ജോലിക്ക് പോകുന്നവരും പൊതുജനങ്ങളും വലിയ തോതിൽ യാത്രാക്ലേശം അനുഭവിക്കുകയാണ്.ഈ റൂടിൽ രണ്ട് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നതിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഓടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കുന്നതിന് സർവ്വീസ് പുനരാരംഭിക്കണമെന്ന് ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് സുനിത ശേഖരൻ ഗതാഗത മന്ത്രി സി.പി. ജോണിന് ഇത് സംബന്ധിച്ച് നിവേദനം നൽകി.

capture_1784739573

നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൊലീസ് പിടിയിലായി. 

പടന്നക്കര സുജാലയത്തിൽ കെ.സി.ജ്യോജീഷിനെയാണ് തലശ്ശേരി എ.എസ്. പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാമേശ്വരത്തുനിന്ന് അറസ്റ്റ് ചെയ്തത്

മാഹി കോളേജ്: പി.ജി പ്രവേശനം

അപേക്ഷ ക്ഷണിച്ചു

മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ 2026-27 അദ്ധ്യായന വർഷത്തേക്കുള്ള പിജി കോഴ്‌സുകളായ എം.എ. ഹിന്ദി, എം.എസ്‌.സി.ബോട്ടണി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഫ്‌ലൈനായി ജൂലൈ 24 മുതൽ 31 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാ ഫോം കോളേജ് പ്രവേശന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന ദിവസത്തിന് മുൻമ്പായി നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in/admission എന്ന വെബ്സൈറ്റിൽ സന്ദർശിക്കേണ്ടതാണെന്ന്

കോളേജ് പ്രിൻസിപ്പൽ

ഡോ:കെ.കെ.ശിവദാസൻ അറിയിച്ചു.

capture_1784740294

വി.പി. അനിൽകുമാറിനെ അനുസ്മരിച്ചു. 

മാഹി :സമൂഹ്യ പ്രവർത്തകനും ദീഘകാലം പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ട്രഷററുമായ വി.പി. അനിൽകുമാറിൻ്റെ ചരമവാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡൻ്. കെ.പി. മഹമ്മുദ് അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ. കെ. വി. പ്രകാശ് ബാബു.,എ.കെ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ. അഭിഷ. നന്ദി പറഞ്ഞു.

neethi-lab-mukkali
neethi-lab-mukkaali_1784221786
capture_1784137438
samudra
manna-new
MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N