കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ചക്ക പൽപ്പൊടിയും, ചക്ക കാപ്പിപ്പൊടിയും, കർക്കിടക കഞ്ഞിയും വിപണിയിലിറക്കി. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.. ചക്കയുടെ പലതരം വിഭവങ്ങൾ ബേങ്കിന്റെ ടീ & ടോക്ക് ഔട്ട്ലെറ്റിലും ലഭ്യമാണ്. കർക്കിടക മാസമാണ് ആരോഗ്യ സംരക്ഷണത്തിന് കർക്കിടക കഞ്ഞി ഒരുക്കിയിട്ടുള്ളത്. രാവിലെ മുതൽ തന്നെ ഔട്ട്ലെറ്റിൽ കഞ്ഞി ലഭ്യമാകുന്നതാണ്. ബേങ്കിൽ നടന്ന പരിപാടിയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പ്രസീത കർക്കിടക കഞ്ഞി കതിരൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ സൗഭാഗ്യ കുടുംബശ്രീ ഭാരവാഹികൾക്കും ചക്ക പൽപ്പൊടി ചക്ക കാപ്പിപ്പൊടി എന്നിവ രമ ടീച്ചർക്കും നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കതിരൂർ ബേങ്ക് പ്രസിഡണ്ട് ശ്രീ. ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീ. സി വി ധനേശൻ, ശ്രീ. ആനന്ദ്, ബേങ്ക് സെക്രട്ടറി എം. രാജേഷ്ബാബു, ബേങ്ക് ഡയറക്ടർ എ.വി. ബീന സംസാരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്ക് ജവഹർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ അവാർഡ്പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഖല ആര്യൻ സ്വാമി പ്രേമാനന്ദയിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ഡോ. കെ പി പ്രശോഭിത്തിനെ ആദരിച്ചു
ഏറ്റവും മികച്ച കോളേജ് കായികാധ്യാപകനുള്ള ജി വി രാജ സംസ്ഥാന പുരസ്കാരം നേടിയ ഡോ. കെ പി പ്രശോഭിത്തിനെ, ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറം ആദരിച്ചു.
. പ്രസിഡന്റ് പ്രൊഫ. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ് ഉദ്ഘാടനം ചെയ്തു. സെക്രടറി മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.
. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡു നേടിയ പ്രൊഫ. എൻ പ്രഭാകരൻ, പത്മപ്രഭ അവാർഡ് നേടിയ ഡോ. ആർ രാജശ്രീഎന്നിവരേയും അവരുടെ അസാന്നിദ്ധ്യത്തിൽ ആദരിച്ചു.
. പ്രൊഫസർമാരായ കെ പി സദാനന്ദൻ, വി രവീന്ദ്രൻ, എം സുരേന്ദ്ര ബാബു, കെ മുരളിദാസ്, സി കെ ചന്ദ്രി, പി ആർ രമണി, കെ വി മഞ്ജുള എന്നിവർ സംസാരിച്ചു.
ജാനകിയമ്മ: കാലം അമരത്വംകൽപ്പിച്ച ഗായിക : ചാലക്കര പുരുഷു
ന്യൂമാഹി..തെലുങ്ക് മാതൃഭാഷയായ ഒരു ഗായികയെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് , മലയാളികൾ സ്വന്തം അമ്മയായി ജാനകിയമ്മയെ നെഞ്ചേറ്റിയത് അത്ഭുതകരമായ പ്രതിഭാസമാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. മലയാളത്തനിമയിലും ഉച്ഛാരണ ശുദ്ധിയിലും, ജാനകിയമ്മ കാണിച്ച ജാഗ്രത ഏതൊരു മലയാളി ഗായികയേയും അത്ഭുതപ്പെടുത്തിയിരുന്നു. കാലം അമരത്വംകൽപ്പിച്ച ഗായികയാണ് ജാനകിയമ്മയെന്ന് ചാലക്കര പുരുഷു ഓർമ്മിപ്പിച്ചു
ഗന്ധർവ്വ ഗായികയുടെ സ്മരണയ്ക്കായി
കുറിച്ചിയിൽ യങ്ങ്പയനിയേർസ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മഞ്ഞണി പൂനിലാവ്' . ഗാനാഞ്ജലിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.ജയപ്രകാശൻ
അദ്ധ്യക്ഷത വഹിച്ചു.
കെ.പി.പ്രഭാകരൻ സ്വാഗതവും, നതേഷ നന്ദിയും പറഞ്ഞു.
തുടർന്ന് ജാനകിയമ്മയുടെ മധുരിത ഗാനങ്ങളെ കോർത്തിണക്കി സുനിത മാഹി, മനോജ്, ശിവദാസൻ, വിജയപ്രകാശ്, സുമ ചാലക്കര, ഐഷ, വിശ്വലാൽ മാഹി എന്നിവർ ഒരുക്കിയ ഗാനാഞ്ജലിയുമുണ്ടായി.
ചിത്രവിവരണം: കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി.. ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസ് പരിധിയിൽ മരം മുറിച്ച് മാറ്റുന്നതിനാൽ പന്തോക്കാവ്, മൊട്ടേ മ്മൽ, പനങ്ങാട്ടിൽ, മൂലക്കടവ്, കോപ്പാലം, മാക്കുനി എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേം 5 മണി വരേ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
വരയും, വരിയും
രാമായണം ,
പുണ്യമാ പാരായണം
ആമോദ കാരണം ,
ശോക നിവാരണം ....
ശ്രീരാമചരിതം
ജീവാമൃതം
ഭക്തി പ്രചോദിതം
മുക്തി പ്രകാശിതം ....
.... ആനന്ദകുമാർ പറമ്പത്ത് .
സെന്റാക്ക്: ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ്, സെൽഫ് സപ്പോർട്ടിംങ്ങ്, എൻ.ആർ.ഐ ക്വാട്ട പ്രവേശനം
പുതുച്ചേരിയിലെ സർക്കാർ, സ്വകാര്യ / സ്വാശ്രയ കോളേജുകളിലെ ബി.എസ്‌സി. നഴ്‌സിംഗ് ഗവൺമെന്റ് ക്വാട്ട സീറ്റുകൾ പുതുച്ചേരി നഴ്‌സിംഗ് പ്രവേശന പരീക്ഷ (PNET)-2026 സ്‌കോറിന്റെ അടിസ്ഥാനത്തിൽ നികത്തും. മെറിറ്റ് ലിസ്റ്റ് ഇതിനകം സെന്റാക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബി.എസ്‌സി. നഴ്‌സിംഗ് സെൽഫ് സപ്പോർട്ടിംഗ് സീറ്റുകൾക്ക് പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IGMC&RI) കോളേജ് ഓഫ് നഴ്സിംഗിലെ ബി.എസ്‌സി. (നഴ്‌സിംഗ്) സ്വാശ്രയ സീറ്റുകളും പുതുച്ചേരി, കാരക്കൽ, മാഹി എന്നിവിടങ്ങളിലെ മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (MTPG&RI) സ്വാശ്രയ സീറ്റുകളും NRI ക്വാട്ട സീറ്റുകളും NEET UG-2026 സ്കോറിന്റെ അടിസ്ഥാനത്തിൽ നികത്തും.
സെന്റാക്ക് പ്രകാരം യുജി നോൺ നീറ്റ് കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്ത് NEET - 2026 പരീക്ഷ എഴുതി യോഗ്യത നേടിയ വിദ്യാർത്ഥികൾ (യു.ടി. ഓഫ് പുതുച്ചേരി / മറ്റ് സംസ്ഥാന / എൻ.ആർ.ഐ വിദ്യാർത്ഥികൾ) സ്വാശ്രയ സീറ്റുകളിലേക്കും എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്കും അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ അവരുടെ യുജി നീറ്റ് - 2026 സ്കോർ ജൂലൈ 23 ന് വൈകുന്നേരം 5 മണിക്കകം അവരുടെ ഡാഷ്‌ബോർഡ് വഴി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്, സെന്റാക്ക് വെബ്‌സൈറ്റായ www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ അവരുടെ ലോഗിൻ ഡാഷ്‌ബോർഡിലെ പരാതി ഓപ്ഷൻ വഴി ചോദ്യങ്ങൾ സമർപ്പിക്കാം അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പർ: 0413-2655570/2655571 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന്
സെന്റാക് കോർഡിനേറ്റർ അറിയിച്ചു.
അമരസ്മരണ പുതുക്കി
മൊകേരി:കെ.എസ്. കെ.ടി.യു പാനൂർ ഏറിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.എസിന്റെ ഒന്നാം ചരമവാർഷിക ദിനം അമരസ്മരണ എന്ന പേരിൽ മൊകേരി പഞ്ചായത്ത് ഹാളിൽ നടന്നു.
ജില്ലാ പ്രസിഡണ്ട് കെ.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പി. വിജയൻ , ജില്ലാ കമ്മിറ്റി അംഗം എൻ.കെ. തങ്കം. വി.പി.ഷൈനി സംസാരിച്ചു. ഏറിയാ പ്രസിഡണ്ട്. എ.പി. ദാ സ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഏറിയാ സിക്രട്ടറി സ: കെ.കെ.രാജീവൻ സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: കെ.പി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വി.എസിനെ അനുസ്മരിച്ചു
ചൊക്ലി:നോർത്ത് മേനപ്രംകൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വി. എസ് അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു അനുസ്‌മരണ പ്രഭാഷണം മുൻ എം.എൽ.എ ജയിംസ് മാത്യു നടത്തി. വി ഉദയൻമാസ്റ്റർ അധ്യക്ഷത വഹിച്ചു വായന ശാലാ സെക്രട്ടറി കെ. അജിത സ്വാഗതവും കെ.പി ഷമീന നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:മുൻ എം.എൽ.എ ജയിംസ് മാത്യു അനുസ്മരണ ഭാഷണം നടത്തുന്നു
വി.പി. അനിൽകുമാറിനെ അനുസ്മരിച്ചു.
മാഹി :സമൂഹ്യ പ്രവർത്തകനും ദീഘകാലം പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെ ട്രഷററുമായ വി.പി. അനിൽകുമാറിൻ്റെ ചരമവാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡൻ്. കെ.പി. മഹമ്മുദ് അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ. കെ. വി. പ്രകാശ് ബാബു.,എ.കെ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ. അഭിഷ. നന്ദി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































