മാഹിയിൽ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മാഹിയിൽ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
മാഹിയിൽ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jul 19, 07:46 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി (Center for Information and Guidance of India) മാഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘CAP-4 – Competency Awareness Program’ സംഘടിപ്പിച്ചു.

അബുദാബി മാഹി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മത്സര പരീക്ഷകളുടെ സാധ്യതകൾ, വിവിധ മത്സര പരീക്ഷകളെക്കുറിച്ചുള്ള അവബോധം, വിജയത്തിലേക്ക് എത്തുവാനുള്ള തന്ത്രങ്ങൾ,ഫല പ്രദമായ തയ്യാറെടുപ്പ് രീതികൾ, നൂതന കാഴ്ചപ്പാടുകകൾ എന്നിവ വിശദമായി അവതരിപ്പിച്ചു.


capture_1784470461

അഡ്വ. ടി. ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അബുദാബി മാഹി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് അംഗം വി. പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി നൗജിദ് സ്വാഗതം ആശംസിച്ചു. സിജിയുടെ റിസോഴ്‌സ് പേഴ്സണും മാഹി സിവിൽ സപ്ലൈ വകുപ്പിലെ ഇൻസ്പെക്ടറുമായ അബ്ദുള്ള നഷീത്ത് ക്ലാസ്സ്‌ എടുത്തു


പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംശയനിവാരണ സെഷനും സംഘടിപ്പിച്ചു. പരിപാടിയുടെ അവസാനം കോർഡിനേറ്റർ റഫീദ മജീദ് നന്ദി രേഖപ്പെടുത്തി.


MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N