മാഹി മേഖലയിൽ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പൊതു വഴികളിലും തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുമുണ്ട്. പൊതു സ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.
മുകുന്ദൻ കഥകളുടെ ചരിത്ര ഭൂമിക കാണാൻ അവരെത്തി.
മാഹി: പുഴയും കടലും ചെറുകുന്നും തൊട്ടുരുമ്മി നിൽക്കുന്ന അഴിമുഖ ക്കാഴ്ചകളും,
ചരിത്രവും മിത്തുക്കളുംഇഴചേർന്ന് കിടക്കുന്ന മയ്യഴിയുടെ ചരിത്ര ഗാഥകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും അവർ പഴയ ഫ്രഞ്ച് കോളനിയുടെ ഇതിഹാസ സമാനമായ ചരിത്ര വീഥികളിലൂടെ സഞ്ചരിച്ചു.
കണ്ണൂർ എസ്.എൻ. കോളജ് മലയാള വിഭാഗം അവസാന വർഷ വിദ്യാർത്ഥികളാണ്
വയലളം റീഡേർസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'മയ്യഴിയെ അറിയാൻ ' എത്തിയത്.
നൂറ്റാണ്ടുകളുടെ കോളനി ചരിത്രത്തിന്റെ ബാക്കിപത്രങ്ങളായ മുപ്പൻ സായ്പിന്റെ ബംഗ്ലാവും, ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന മൂപ്പൻ കുന്നിലെ കൊടിമരവും, ലൈറ്റ് ഹൗസും, ഫ്രഞ്ച് വിപ്ലവ സ്മാരകമായ 'മറിയന്ന് 'പ്രതിമയും, തെന്നിന്ത്യയിലെ തന്നെ പുരാതനമായ മയ്യഴി സെന്റ് തെരേസാ ദേവാലയവും, ഫ്രഞ്ച് കോട്ടയുമെല്ലാം അവർ സന്ദർശിച്ചു.. ടാഗോർ ഉദ്യാനത്തിൽ നടന്ന 'മയ്യഴിയെ അറിയാൻ ' പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഗതകാല മയ്യഴിയുടെ ചരിത്ര വഴികൾ എന്ന വിഷയത്തിൽ ക്ളാസ് എടുത്തു. മാഹി എം.എൽ എ അഡ്വ.ടി. അശോക് കുമാറുമായി വിദ്യാർത്ഥികൾ മയ്യഴിയുടെ കാലിക വർത്തമാനങ്ങൾ പങ്കു വെച്ചു. എം എൽ എ എഴുതിയ 'മയ്യഴി, എന്ന ഗ്രന്ഥം കുട്ടികൾക്ക് സമ്മാനിച്ചു. റീഡേർസ് സെന്റർ സാരഥി
സുരേഷ്മാസ്റ്റർ.വയലളം കോ-ഓർഡിനേറ്റ് ചെയ്തു. വിദ്യാർത്ഥികളായ
കെ. അനശ്വര. സി.അനുഗ്രഹ. പി.കെ.ഗോപിക. പി. അക്ഷയ, എ. അഭിനന്ദ് എന്നിവർ അനുഭവങ്ങൾ പങ്കു വെച്ചു.
ചിത്രവിവരണം: മറിയന്ന് പ്രതിമക്ക് മുന്നിൽ കോ - ഓാർഡിനേറ്റർ സുരേഷ് വയലളത്തോടൊപ്പം ചരിത്രാന്വേഷികളായ വിദ്യാർത്ഥികൾ
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
മാഹി ബ്ലോക്ക് കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.
മാഹി: കോൺഗ്രസ്സ് നേതാവും, മുൻ കേരളാ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയെ മൂന്നാം ചരമ വാർഷിക ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎ യുമായ രമേശ് പറമ്പത്ത് ഇന്ദിരാ ഭവനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മാഹിയിലെ കോൺഗ്രസ്സ് പ്രവർത്തകർ ശുദ്ധ മനസ്സോടെ പ്രവർത്തിച്ചാൽ പാർട്ടി ശക്തിപ്പെടുമെന്ന് രമേശ് പറമ്പത്ത് പറഞ്ഞു.പുതുച്ചേരിയിൽ ഡി.എം.കെ. യുടെ പിടിപ്പുകേടുകൊണ്ടാണ് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാഹി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, സെക്രട്ടറി സുരേഷ്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ പി.ടി .സി .ശോഭ, നളിനി ചാത്തു എന്നിവർ സംസാരിച്ചു.ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ നേതാക്കളും, പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി.
ചിത്രവിവരണം: മാഹി മുൻ എംഎൽഎ രമേശ് പറമ്പത്ത് ഇന്ദിരാ ഭവനിൽ ഉദ്ഘാടനംചെയ്യുന്നു
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.
മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-മത് ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഉമ്മൻ ചാണ്ടി സ്മൃതി സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. ചെമ്പ്ര വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഭാസ്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മുൻ മയ്യഴി നഗരസഭ മെബർ ഉത്തമൻ തിട്ടയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സരുൺ , ജിജേഷ് കുമാർ ചാമേരി, എം.പി ശ്രിനിവാസൻ , പി.കെ.ശ്രീധരൻ മാസ്റ്റർ. സംസാരിച്ചു. കെ.അനിൽ കുമാർ സ്വാഗതവും, പ്രഭാകരൻ ചെമ്പ്ര നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു
കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
ചാലക്കര ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കര രാജീവ്ഭവനിൽ വെച്ച് കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം.എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, കെ.പി.ഷിനോദ്, സന്ദീപ്.കെ.വി, രമേശ് കുനിയിൽ സംസാരിച്ചു.
നാരായണിയമ്മ നിര്യാതയായി
പന്തക്കൽ കക്കൂഴി പറമ്പത്ത് നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ നായർ (കതിരൂർ). മക്കൾ: പ്രേമവല്ലി, സജീന്ദ്രൻ (വിമുക്തഭടൻ), പ്രീത, സജിത, സുനിത, പരേതരായ സുരേന്ദ്രൻ, സുനിൽകുമാർ. മരുമക്കൾ: രാമകൃഷ്ണൻ (ഇടയിൽപ്പീടിക), വിജയൻ (കവിയൂർ), ഹരിന്ദ്രനാഥ് (കോപ്പാലം), അനില (പാറാൽ), പരേതനായ സുരേഷ് (മനേക്കര,. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ കോമരം, കൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, അനന്തൻ നായർ.
ഗുരു ജയന്തി മത്സരങ്ങൾ 16 ന്
വയലളം:ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്ക് (നഴ്സറി, എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം - ശ്രീനാരായണഗുരുദേവ കൃതികളുടെ ആലാപന മത്സരവും,
എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം - ശ്രീനാരായണഗുരുദേവ വിഷയങ്ങളിൽ പ്രസംഗ മത്സരവും)
ആഗസ്ത് 16, ഞായറാഴ്ച രാവിലെ 9.30 ന് കുട്ടിമാക്കൂൽ നോർത്ത് വയലളം എൽ പി സ്കൂളിൽ നടത്തപ്പെടുന്നതാണ്. താത്പര്യമുള്ളവർ ആഗസ്ത് 15 നു വൈകുന്നേരം 5 മണിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്.
ഫോൺ:
9446737557
9745506260
9895541029
9961833198
നിഖിൽ ബാലറാം കൺവീനർ
ശ്രീനാരായണ സാംസ്കാരിക കേന്ദ്രം, കുട്ടിമാക്കൂൽ
മാഹി ആശുപത്രി ആംബുലൻസിന്റെ അഴിച്ചുമാറ്റിയ സീറ്റ് മഴയും വെയിലും ഏറ്റ് തുരുമ്പെടുക്കുന്നു; അറ്റകുറ്റപ്പണി വൈകുന്നതായി പരാതി
മാഹി: മാഹി ജനറൽ ആശുപത്രിയിലെ ഒരു ആംബുലൻസിന്റെ സീറ്റ് അഴിച്ചുമാറ്റിയ നിലയിൽ കഴിഞ്ഞ ഒരു മാസത്തോളമായി തുറസ്സായ സ്ഥലത്ത് കിടക്കുന്നതായി പരാതി. പുതുച്ചേരിയിലേക്ക് മരുന്ന് ശേഖരിക്കാൻ പോയ സമയത്താണ് സീറ്റ് അഴിച്ചുമാറ്റിയതെന്നും, വാഹനം തിരിച്ചെത്തി ഒരു മാസം കഴിഞ്ഞിട്ടും സീറ്റ് പുനഃസ്ഥാപിക്കാത്തതിനാൽ മഴയും വെയിലും ഏറ്റ് തുരുമ്പെടുക്കുന്ന സാഹചര്യമാണുള്ളതെന്നും ബന്ധപ്പെട്ടവർ ആരോപിക്കുന്നു.
ആശുപത്രിയിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും സമയബന്ധിതമായി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതുച്ചേരിയിലേക്ക് മരുന്ന് ശേഖരിക്കാൻ പോയ വാഹനങ്ങൾ ആവശ്യമായ എല്ലാ മരുന്നുകളും കൊണ്ടുവരുന്നില്ലെന്ന പരാതിയും ചിലരുടെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്.
ആശുപത്രിയിലെ ഭരണപരമായ നടപടികളുമായി ബന്ധപ്പെട്ട് ജീവനക്കാർക്കിടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായും പരാതിയുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.
ശ്രീ മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രം: രാമായണ മാസാചരണത്തിന് തുടക്കമായി
ന്യൂമാഹി :പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണമാസത്തിനു തുടക്കമായി. ആഗസ്റ്റ് 17 വരെ എല്ലാ ദിവസവും രാവിലെ അഷ ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
മിഥുനമാസത്തിലെ . ആയില്യംനാളിൽ അഖണ്ഡ നാമജപം, മുട്ട സമർപ്പണം, നാഗപൂജ എന്നിവ നടന്നു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
അടുത്ത ആയില്യംനാൾ ആഘോഷം ആഗസ്റ്റ് 12 ന് നടക്കും.
കെ.സി. പ്രഭാകരൻ നിര്യാതനായി
കാവുംഭാഗം :കോമത്ത് പാറാലിലെ പരേതരായ ശങ്കർ ശാസ്ത്രി- മാധവി ദമ്പതികളുടെ മകൻ കൊല്ലം കണ്ടിയിൽ കെ.സി. പ്രഭാകരൻ ( 72 ) നിര്യാതനായി. ഭാര്യ - നിർമ്മല . മക്കൾ - പ്രിന, പ്രീമ, പ്രിഷ, പ്രിതീ . മരുമക്കൾ-വിജേഷ്, അനീഷ് , സായൂജ് ,പ്രവീൺ. സഹോദരങ്ങൾ- പ്രഭ, പ്രകാശൻ, പരേതയായ പ്രസന്ന .
രവീന്ദ്രൻ നിര്യാതനായി
അഴിയൂർ മൂന്നാം ഗേറ്റിനു സമീപം ശ്രീനന്ദനത്തിൽ രവീന്ദ്രൻ (86) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: നിധീഷ്, ഐശ്വര്യ. മരുമക്കൾ: അശ്വതി, പൂജിത്. സഹോദരങ്ങൾ: സതീന്ദ്രൻ, പ്രേമേന്ദ്രൻ, ധനില, ശീതള, ധനുഷ്മ, പരേതനായ രതീന്ദ്രൻ. പരേതന്റെ ഭൗതികശരീരം നാളെ (19/7/26) രാവിലെ 7. 30 മുതൽ 9. 30 വരെ വീട്ടിൽ പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ (19/7/26) രാവിലെ 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ
ഫ്യുയൽ എംപ്ലോയിസ് യൂണിയൻ മാഹി മേഖലാ സമ്മേളനം
മാഹി: ഫ്യുയൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മാഹി മേഖലാ സമ്മേളനം സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.പി.സി. പ്രകാശൻ, എ.രാജേഷ്, ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരിയാട്ട് എന്നിവർ സംസാരിച്ചു.
ഫ്യുയൽ എംപ്ലോയീസ് യൂനിയൻ ജില്ലാ സെക്രട്ടറി എ.പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഇ.എസ്.ഐ.,.ആനുകൂല്യം ലഭിച്ചു വരുന്ന തൊഴിലാളികൾക്ക് കുടിശികയായി നില നിൽക്കുന്ന തുക ഉടൻ ലഭ്യമാക്കുക, മുഴുവൻ തൊഴിലാളികൾക്കും ചികിത്സാ സൗകര്യം ഏർപ്പെടുത്തുക , മാഹിയിൽ സ്ഥിരമായി ലേബർ ഓഫീസറെ നിയമിക്കുവാനും പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു.പുതിയ ഭാരവാഹികൾ: ഹാരിസ് പരന്തിരയാട്ട് (പ്രസി) രഞ്ചിത്ത്. ടി. കെ. പുഷ്പ്പ (വൈസ് പ്രസിഡൻ്റുമാർ), ടി. സുരേന്ദ്രൻ (സെക്രട്ടറി), പി.ലിനീഷ്, പി.പി.മോളി (ജോ.. സെക്രട്ടറിമാർ) രാജേഷ് സി.ടി കെ.(ട്രഷറർ)
ചെറുകല്ലായിൽ അറവു മാലിന്യം തള്ളൽ: കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ
ചെറുകല്ലായി അഗ്രികൾച്ചറൽ നഴ്സറിയുടെയും ടി.വി.റിലേ സ്റ്റേഷൻ റോഡിന്റെയും സമീപത്ത് സ്ഥിരമായി അറവ് മാലിന്യം തള്ളുന്നതിനെതിരെ പരാതിയുയായി പ്രദേശവാസികൾ രംഗത്ത്. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തി നടത്തുക, മാലിന്യം തള്ളരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, സ്ഥിരമായി പോലീസ്, മുനിസിപ്പൽ പട്രോളിംഗ് നടത്തുക, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി അടിയന്തിരമായി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മാലിന്യം തള്ളുന്നയാളുടെ ഫോട്ടോയും വിഡിയോയും വണ്ടി നമ്പറും പരാതിയോടൊപ്പം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതി കർശന നടപടി സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ചെറുകല്ലായി പ്രദേശവാസികൾ ചേർന്നാണ് മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ, പോലീസ് സബ്ബ് ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകിയത്.
മിനിയേച്ചർഫൈനൽ ലോകകപ്പ് മത്സരം
ആവേശത്തിരയിളക്കി
കതിരൂർ: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആവേശത്തിരകൾ കതിരൂർ ടർഫിലും അലയടിച്ചെത്തി.
കതിരൂർ സർവ്വീസ് സഹകരണ ബേങ്ക് ഫുട്ബോൾ അക്കാദമിയാണ് എഫ് 13മിനിയേച്ചർഫൈനൽ ലോകകപ്പ് മത്സരം
സംഘടിപ്പിച്ചത്.ഫുട്ബോൾഅക്കാദമിയിലെ താരങ്ങൾ വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞു കൊണ്ടാണ്
മരക്കാന ടർഫിൽ എത്തിയത്. ടർഫിൽ നടന്ന മത്സരം പ്ലാനിങ്ങ് അസി: രജിസ്ട്രാർ (സഹകരണം ) കെ.വി.ജയേഷ് ഉദ്ഘാടനംചെയ്തുപ്രശസ്തഫുട്ബോൾതാരം സി.കെവിനീത് വിശിഷ്ടാത്ഥിയായിരുന്നു . ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത്ചോയൻ അധ്യക്ഷതവഹിച്ചു.. പ്രസന്നൻ ,എം.രാജേഷ് ബാബു സംസാരിച്ചു.
ചിത്രവിവരണം:ജേതാക്കൾസംഘാടകർക്കൊപ്പം
വികസന കാര്യത്തിൽ ഏകസ്വരമുണ്ടാവണം:
തലശ്ശേരി വികസന വേദി
തലശ്ശേരി: നാടിന്റെ വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ഒരൊറ്റ മനസ്സോടെ നിൽക്കണമെന്ന് തലശ്ശേരി വികസന വേദി. നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടികളിലെ ജനപ്രതിനിധികളുടെ ഏകസ്വരവും, ആയിരക്കണക്കിന് വരുന്ന ജനങ്ങളുടെ സാന്നിധ്യവും തലശ്ശേരിക്ക് പുതിയൊരു പ്രതീക്ഷയാണ് നൽകുന്നതെന്ന് വികസന വേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
അമൃത് ഭാരത് പദ്ധതിയിലൂടെ തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റിയ ഇന്ത്യൻ പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും തലശ്ശേരി വികസന വേദി ഹൃദ്യമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
ഇതോടൊപ്പം, 119 വർഷങ്ങൾക്ക് മുമ്പ് 1907-ൽ ബ്രിട്ടീഷുകാർ വിഭാവനം ചെയ്ത, തലശ്ശേരിയുടെ സ്വപ്ന പദ്ധതിയായ 'തലശ്ശേരി - മൈസൂർ റെയിൽപ്പാത' യാഥാർത്ഥ്യമാക്കുന്നതിനും ഇതേ രീതിയിലുള്ള ശക്തമായ രാഷ്ട്രീയ ഐക്യവും തീരുമാനവും ഉണ്ടാവേണ്ടതുണ്ടെന്ന് തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽ ദാസ് പ്രസ്താവനയിൽ അറിയിച്ചു. എങ്കിൽ മാത്രമേ നാടിന്റെ ഈ വലിയ സ്വപ്നം യാഥാർത്ഥ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവു നായകൾക്ക്
പൊതു സ്ഥലങ്ങളിൽ
ഭക്ഷണം നൽകിയാൽ
കർശന നടപടി...........
: മയ്യഴി നഗരസഭ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































