ആരോഗ്യ കേന്ദ്രത്തിന് ഫ്രിഡ്ജ് കൈമാറി.

ആരോഗ്യ കേന്ദ്രത്തിന് ഫ്രിഡ്ജ് കൈമാറി.
ആരോഗ്യ കേന്ദ്രത്തിന് ഫ്രിഡ്ജ് കൈമാറി.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 17, 10:34 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആരോഗ്യ കേന്ദ്രത്തിന് ഫ്രിഡ്ജ് കൈമാറി.

ചൊക്ലി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ ഫ്രിഡ്ജ് കുഞ്ഞിപ്പറമ്പത്ത് ശാരദയുടെ സ്മരണയ്ക്കായ് മകൻ സോമൻ ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, വൈസ്: പ്രസിഡന്റ് കെ.എം സപ്ന, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ടി.കെ പ്രദീപൻ, മെഡിക്കൽ ഓഫീസർ നീതു, ദീപലേഖ , ജീവനക്കാർ പങ്കെടുത്തു

ചിത്രവിവരണം: ചൊക്ലി ആരോഗ്യ കേന്ദ്രത്തിന് ഫ്രിഡ്ജ് കൈമാറുന്നു

ഇന്ന് വൈദ്യൂതി മുടങ്ങും

മാഹി: ഇന്ന് ശനിയാഴ്ച വൈദ്യുതി ശ്യംഖല നവികരിക്കുന്ന ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കസ്തൂർബാ ഗാന്ധി സ്ക്കൂൾ,PMT ഷെഡ് ,   പോന്തയാട്ട്,മൈദ കമ്പനി               കിഴന്തൂർ,ചാലക്കര വയൽ, എന്നി പ്രദേശങ്ങളിൽ കാലത്ത് 9.30മണി മുതൽ വൈകു 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

ചെറുകല്ലായിൽ അറവു മാലിന്യം തള്ളുന്നതായി പരാതി 

മാഹി:ചെറുകല്ലായി അഗ്രികൾച്ചറൽ നഴ്സറിയുടെയും ടി.വി.റിലേ സ്റ്റേഷൻ റോഡിന്റെയും സമീപത്ത് സ്ഥിരമായി അറവ് മാലിന്യം തള്ളുന്നതിനെതിരെ പരാതിയുയായി പ്രദേശവാസികൾ രംഗത്ത്. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തി നടത്തണമെന്നും,, മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും, സ്ഥിരമായി പൊലീസ്, മുനിസിപ്പൽ പട്രോളിംഗ് നടത്തണമെന്നും, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. മാലിന്യം തള്ളുന്നയാളുടെ ഫോട്ടോയും വിഡിയോയും വണ്ടി നമ്പറും പരാതിയോടൊപ്പം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതി കർശന നടപടി സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണന്നമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

ചെറുകല്ലായി പ്രദേശവാസികൾ ചേർന്നാണ് മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, മുൻസിപ്പൽ കമ്മീഷണർ, പൊലീസ് സബ്ബ് ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകിയത്.

whatsapp-image-2026-07-17-at-9.01.43-pm

മഹേഷ് ബാബുവിനെ അനുസ്മരിച്ചു.

 മാഹി:മുൻസിപ്പൽഏരിയ ജോ: സിക്രട്ടറിയും മാഹി ടൗൺ സംയുക്ത ചുമട്ട്തൊഴിലാളി യൂനിയൻ സിക്രട്ടറിയുമായിരുന്ന എൻ പി മഹേഷ് ബാബുവിന്റെ രണ്ടാമത് ചരമ വാർഷികം അനുസ്മരണ ദിനമായി ആചരിച്ചു. സിഐടിയു വിന്റെ നേതൃതത്തിൽ രക്തസാക്ഷി പഠന കേന്ദ്രം ഹാളിൽ നടന്ന അനുസ്മരണ യോഗം പി.പി മനോഷ് കുമാറിന്റെ അധ്യക്ഷതയിൽ സി പി എം മാഹി ലോക്കൽ സിക്രട്ടറികെ.പിനൗഷാദ്‌ ഉദ്ഘാടനം ചെയ്തു ഹാരിസ് പരന്തിരാട്ട്, വി ജയബാലു വി. സുരേന്ദ്രൻ , സന്ദീപ് ചൂടിക്കോട്ട സംസാരിച്ചു


ചിത്രവിവരണം:കെ.പിനൗഷാദ്‌ ഉദ്ഘാടനം ചെയ്യുന്നു

capture_1784307640

ടോൾ നൽകി യാത്ര; സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

മാഹി: മാഹി–മുഴപ്പിലങ്ങാട് ദേശീയപാതയിൽ ഈസ്റ്റ്പള്ളൂരിൽ 

പുരോഗമിക്കുന്ന മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി നിലവിൽ വാഹനഗതാഗതം കയറ്റിറക്കങ്ങളുള്ള ഇടുങ്ങിയ സർവീസ് റോഡിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ഭാരവാഹനങ്ങൾ ചരിവുള്ള സർവീസ് റോഡിലൂടെ കയറുന്നതിനിടെ ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങുന്നത്.

ടോൾ ഫീസ് നൽകി ദേശീയപാത ഉപയോഗിക്കുന്ന യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുപകരം നീണ്ട കാത്തിരിപ്പും ദുരിതയാത്രയുമാണ് ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നതായും യാത്രക്കാർ പറയുന്നു.

ഇതിനിടെ നെല്ലിയാട്ട് ക്ഷേത്രത്തിന് സമീപം ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറാനുള്ള സൗകര്യമുണ്ടായിട്ടും,. അത് പ്രയോജനപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ആ പ്രവേശനം താൽക്കാലികമായി തുറന്നുനൽകിയാൽ സർവീസ് റോഡിലെ ഗതാഗതഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് അവരുടെ അഭിപ്രായം.

മേൽപ്പാല നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങളുടെ ഗതാഗതം സമയബന്ധിതമായി ക്രമീകരിക്കുകയോ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപണമുണ്ട്. ടോൾ ഈടാക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സമയവും സുരക്ഷയും ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട ഏജൻസികളും അടിയന്തരമായി ഇടപെട്ട് ഗതാഗത ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

ചിത്രവിവരണം:ഇന്നലത്തെ കാഴ്ച: ഒരു ലോറി മതി... കിലോമീറ്ററുകൾ നീളുന്ന ബ്ലോക്കിന്

whatsapp-image-2026-07-17-at-9.02.17-pm

മലപ്പുറത്ത് നടന്ന മാർഷൽ ആട്സ് നൈറ്റ് പരിപാടിയിൽ സെൻസായി കെ വിനോദ് കുമാറിനെ പരപ്പനങ്ങാടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ ആദരിക്കുന്നു

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N