കതിരൂർ:മയക്കുമരുന്നിന്റെ കരിനിഴലിൽ നിന്ന് മുക്തമായി, ആരോഗ്യമുള്ള ശരീരവും തെളിഞ്ഞ ചിന്തകളുമായി ഉണർന്നുപ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ നാടിന് പുരോഗതിയും സമാധാനവുംകൈവരിക്കാൻസാധിക്കുകയുള്ളൂവെന്നും, ഒത്തൊരുമിച്ചുള്ള സാമൂഹിക മുന്നേറ്റത്തിലൂടെ മാത്രമേലഹരിമുക്തമായ ഒരു നല്ല നാളെയെ നമുക്ക് വാർത്തെടുക്കാൻ കഴിയൂവെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
മലബാർ കേൻസർ സെന്റർ ആന്റി ടുബാക്കോ സെല്ലിന്റെ മുഖ മാസികയായ 'നേതി, യുടെ പുതിയ ലക്കത്തിന്റെ പ്രകാശനം ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ക്കൂൾ 'കാവലാൾ'ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റിയാസ് ചാത്തോത്ത് അദ്ധ്യക്ഷനായിരുന്നു.
തലശ്ശേരി നോർത്ത് എ.ഇ.ഒ.എ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഡോ:ഫിൻസ്എം.ഫിലിപ്പ്,ഡോ. എ.പി.നീതു, ടി.സി. പ്രദീപ് (ആന്റി ടുബാക്കോ സെൽ ) പ്രസന്ന (എക്സൈസ് വകുപ്പ് ) സുജിത്ത് (ജില്ലാ വിമുക്തി കോ-ഓർഡിനേറ്റർ) സംസാരിച്ചു.
വിമുക്തി ക്ലബ് കോ- ഓർഡിനേറ്റർ ജി.ആര്യ.സ്വാഗതവും സ്റ്റാഫ് സെക്രട്ടരി രഞ്ജിത്ത് തോട്ടത്തി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: നേതി മാസിക എക്സൈസ് ഉദ്യോഗസ്ഥ പ്രസന്ന, ചാലക്കര പുരുഷു , ടി.സി. പ്രദീപ് മാസ്റ്റർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു.
മയ്യഴി വിമോചന ദിനം: മാഹിയിൽ വിമോചനദിന റാലി നടത്തി
മാഹി: മയ്യഴി വിമോചനദിനത്തിൽ ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ മാഹി സ്റ്റാച്ച്യുവിൽ പുഷ്പാർച്ചനയും തുടർന്ന് വിമോചന റാലിയും അനുസ്മരണവും സംഘടിപ്പിച്ചു. മാഹി സ്റ്റാച്ച്യൂവിലെ സ്വാതന്ത്ര്യ സമര സേനാനികളായ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, വിമോചനസമര നായകരായ ഐ.കെ.കുമാരൻ മാസ്റ്റർ, സി.ഇ.ഭരതൻ എന്നിവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ടാഗോർ പാർക്കിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഗാന്ധിയൻ കിഴന്തൂർ പത്മനാഭന്റെ നേതൃത്വത്തിൽ വിമോചനദിന റാലിയും നടത്തി. രക്തസാക്ഷി സ്തുപത്തിൽ നടന്ന അനുസ്മരണ യോഗം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത്, പി.പി.വിനോദൻ, കെ.മോഹനൻ, കെ.ഹരീന്ദ്രൻ, സത്യൻ കേളോത്ത്, എം.എ.കൃഷ്ണൻ സംസാരിച്ചു. വിമോചന ദിന റാലിക്ക് ടി.എം.സുധാകരൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, കെ.എം. പവിത്രൻ, കെ.പി.അശോക്, കെ.കെ.ശ്രീജിത്ത്, കെ.സുരേഷ്., പി.അജയൻ, അലി അക്ബർ ഹാഷിം, അങ്ങാടി പുറത്ത് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: സ്റ്റാച്യു സ്ക്വയറിൽ നടന്ന പുഷ്പാർച്ചന
ടെസ്റ്റ 'ഏകദിന സഹവാസ കേമ്പ് സംഘടിപ്പിച്ചു.
മാഹി:' പാട്ടും, രസകരമായ പറച്ചിലുകളും, നൃത്തച്ചുവടുകളുമായി ഭിന്നശേഷി ക്കാരായ കുട്ടികൾ ഏക ദിന സഹവാസ കേമ്പ് അടിച്ചു പൊളിച്ചപ്പോൾ മാഹി എം.എൽ.എ.യും, പൊലീസ് സർക്കിൾ ഇൻസ്പക്ടറും എല്ലാം മറന്ന് അവർക്കൊപ്പം സന്തോഷം പങ്കു വെച്ചു.
ടെസ്റ്റ,പുനരധിവാസ കേന്ദ്രം,ഫിസിയോ തെറാപ്പി.സ്പെഷ്യൽ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കര കണ്ടോത്ത് പൊയിൽ സുരേഷ് ബാബുവിന്റെ വസതിയിലാണ് ഏകദിന സഹവാസ കേമ്പ് സംഘടിപ്പിച്ചത്.
കെ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികൾക്ക് എം എൽ എ മധുര പലഹാരങ്ങൾ വിതരണംചെയ്തു. .മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ
പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു സ്വാഗതവും, പി.ശശികുമാർ നന്ദിയും പറഞ്ഞു.
അബ്ദുൾ നാസർ, കെ.പി. അദിബ്,ആരിഫ,എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയുംഅരങ്ങേറി.
ചിത്രവിവരണം:അഡ്വ: ടി. അശോക് കുമാർ സഹവാസ കേമ്പ് ഉദ്ഘാടനം ചെയ്യുന്നു.
വടകര റോട്ടറി ക്ലബ് ബിസ്മാസ്റ്റേഴ്‌സ്:
ദീപ്തിക് ദിവാകരൻ പ്രസിഡന്റ്,
ലിനീഷ് .എ .എം സെക്രട്ടറി
വടകര: റോട്ടറി ക്ലബ് ഓഫ് വടകര ബിസ്മാസ്റ്റേഴ്‌സിന്റെ 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്രിസ്റ്റൽ സ്യൂട്ടിൽ നടന്നു. പുതിയ പ്രസിഡന്റായി റോട്ടേറിയൻ ദീപ്തിക് ദിവാകരനും, സെക്രട്ടറിയായി റോട്ടേറിയൻ എ.എം.ലിനീഷും ചുമതലയേറ്റു.
റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ എം. ഡി. പ്രകാശ് എം. ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ഡോ. സി. കെ. അശോകൻ, അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ബാലകൃഷ്ണൻ വി. കെ., ഗവർണേഴ്‌സ് ഗ്രൂപ്പ് റെപ്രസെന്റേറ്റീവ് റോട്ടേറിയൻ ജ്യോതികുമാർ കെ., റോട്ടേറിയൻ രാജ്‌കുമാർ, മുൻ പ്രസിഡന്റ് റോട്ടേറിയൻ നിതിൻ ദാസ്, മുൻ സെക്രട്ടറി റോട്ടേറിയൻ അഭിജിത്ത് കെ. കെ., ട്രഷറർ റോട്ടേറിയൻ ഉപേന്ദ്രൻ കെ. എൻ.സംസാരിച്ചു
വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം
സ്ഥാനാരോഹണത്തോടനുബന്ധിച്ച് ക്ലബിന്റെ പുതിയ സാമൂഹ്യസേവന പദ്ധതിക്കും തുടക്കമായി. വടകര സ്വദേശിയായ വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സഹായം ചടങ്ങിൽ കൈമാറി.
ചിത്രം 1: റൊട്ടേറിയൻ ദീപ്‌തിക് ദിവാകരൻ ,പ്രസിഡന്റ്
ലഹരിവിരുദ്ധ ക്യാമ്പയിനും കൗൺസിലിംഗും
പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ 2026–27 വർഷത്തിൽ നടപ്പാക്കുന്ന പ്രധാന സേവന പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. റോഡ് സുരക്ഷാ ബോധവൽക്കരണം, ലഹരി ഉപയോഗത്തിനെതിരെയുള്ള കാമ്പയിനുകൾ എന്നിവയ്ക്ക് പുറമെ, കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷൻ മൂലമുണ്ടാകുന്ന മാനസിക-സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കൗൺസിലിംഗും അവബോധ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാഭ്യാസം, ആരോഗ്യം, യുവജന ശാക്തീകരണം, സാമൂഹിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിത്രം2: റൊട്ടേറിയൻ ലിനീഷ്. എ .എം . സെക്രട്ടറി
പുതുച്ചേരി മന്ത്രിസഭ തകർച്ചയുടെവക്കിൽ:
അശോക് കുമാറിന് മന്ത്രി സ്ഥാനം?
:ചാലക്കര പുരുഷു .
മാഹി:കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന മാഹി ഉൾപ്പടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് ആറംഗ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഒരു മന്ത്രിക്കും വകുപ്പുകൾ നൽകിയിട്ടില്ല. എൻ.ആർ.കോൺഗ്രസ്സ് - ബി.ജെ.പി മുന്നണിയാണ് രണ്ടാം തവണയും അധികാരത്തിലെത്തിയതെങ്കിലും, നേരത്തെ ഏഴ്അംഗങ്ങളുണ്ടായിരുന്ന .ബി.ജെ.പിക്ക് നാല് സീറ്റുകളിലേ ജയിച്ചു കയറാനായിട്ടുള്ളൂ. എന്നാൽ 8 സീറ്റുകളിൽ നിന്ന് എൻ.ആർ. കോൺഗ്രസ്സ് അംഗങ്ങളുടെ എണ്ണം 12 ആയി ഉയരുകയും ചെയ്തു. അതിനിടെ കേന്ദ്ര ഭരണപ്രദേശമെന്ന നിലയിൽ മൂന്ന് ബി.ജെ..പി ക്കാരെ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. എൻ.ആർ. കോൺഗ്രസ് നേതാവായ .മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ബി.ജെ..പി.യുമായി കടുത്ത പോരിലാണ്. നാല് അംഗങ്ങളെ മാത്രം ജയിപ്പിക്കാനായ ബി.ജെ.പിക്ക് ആഭ്യന്തര വകുപ്പും, സ്പീക്കർ സ്ഥാനവും ലഭിക്കണമെന്ന വാശിക്ക് മുന്നിൽ രംഗസ്വാമി വഴങ്ങാത്തതിനാൽ ഭരണം തന്നെ നിശ്ചലമായിരിക്കുകയാണ്.
30 അംഗ നിയമസഭയിൽ കേന്ദ്ര നോമിനികൾ ഉൾപ്പടെ 33അംഗങ്ങളാണുള്ളത്. ഭരിക്കാൻ 17 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. എൻ.ആർ. കോൺഗ്രസ്സിലെ രംഗ സ്വാമി ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചിരുന്നു. അതിലൊന്ന് രാജി വെച്ചതിനെത്തുടർന്ന് എൻ.ആർ. കോൺഗ്രസ്സിന് .പതിനൊന്ന് അംഗങ്ങളാണുള്ളത്. ഇതിന് പുറരെ 3 അംഗങ്ങളുള്ള വിജയ് പാർട്ടിയായ ടി.വി.കെ. പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല മാഹിയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അഡ്വ.ടി. അശോക് കുമാർ ഉൾപ്പടെ ബി.ജെ.പി. വിരുദ്ധരായ
മറ്റ് രണ്ട്സ്വതത്രന്മാരുടെ പിന്തുണ കൂടി രംഗസ്വാമി പ്രതീക്ഷിക്കുന്നുണ്ട്. അങ്ങിനെ വന്നാൽ കേവല ഭൂരിപക്ഷമായ 17 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനാവും. മാത്രമല്ല, ആറ് അംഗങ്ങളുള്ള ഡി.എം.കെയും ബി.ജെ..പി. ഭരണത്തിലെത്താനുള്ള സാഹചര്യം സൃഷ്ടിക്കില്ലെന്നുറപ്പാണ്. എൻ.ഡി.എ. സഖ്യത്തിലുള്ള എ.ഐ.എ.ഡി.എം.കെക്ക് ഒരു അംഗമാണുള്ളത്.
ബി.ജെ.പി. ബന്ധം ഉപേക്ഷിച്ച് ബദൽ മന്ത്രിസഭ ഉണ്ടാക്കാൻ മുഖ്യമന്ത്രി എൻ..: രംഗസ്വാമി ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. അങ്ങിനെ വന്നാൽ മാഹിയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ: ടി. അശോക് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാൻ സാദ്ധ്യതകളേറെയാണ്.
ചിത്രം:അഡ്വ: ടി. അശോക് കുമാർ എം എൽ എ
മെഗാ മെഡിക്കൽ കേമ്പ് 19 ന്
മാഹി: സി.എച്ച്. സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് കാലത്ത് 9 മണി മുതൽ മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ മെഗാ മെഡിക്കൽ കേമ്പ് നടത്തുന്നു. മാഹി എം എൽ എ അഡ്വ: ടി . അശോക് കുമാർ ഉദ്ഘാടനം ചെയ്യും പൊലീസ് സൂപ്രണ്ട് ബി.ധനശേഖരൻ മുഖ്യാതിഥിയായിരിക്കും
ഫോൺ 8592844945, 8129524024,
9633178215
ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക്: സ്പോട്ട് അഡ്മിഷൻ ജൂലൈ 20 ന്
മാഹി: ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജിലെ ഒന്നാംവർഷ എൻജിനീയറിംങ്ങ് ഡിപ്ലോമ കോഴ്സുകളിൽ നോൺ റസിഡന്റ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 20 ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകളുമായി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണമനനസത്രം19 ന്
മാഹി: കർക്കിടമാസത്തിലെ ഏറ്റവും അമൂല്യവും ശ്രേഷ്ഠവും പഴക്കമുള്ളതുമായ ശ്രീരാമായണത്തെ അധികരിച്ച് ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുമായി ചേർന്ന് ഏകദിന "രാമായണ മന ന സത്രം "നടത്തുന്നു.
ജൂലായ് 19 ന് ഞയറാഴ്ച രാവിലെ 9.30 ന് തൃക്കണ്ണാപുരം ക്ഷേത്ര മാതൃസമിയുടെ വിഷ്ണു സഹസ്രനാമ പാരായണം
10 മണിക്ക് വികാസ് നാരോൺ രാമായണ വിചിന്തനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും
11.30 ന് "ദാസോസ്മി കോസലേന്ദ്രസ്യ " എന്ന വിഷയത്തെക്കുറിച്ച് അദ്ധ്യാത്മിക പ്രഭാഷകസംഘo ജില്ല ജോ:സിക്രട്ടറി പ്രകാശൻ മേലൂർ സംസാരിക്കും.
ഒരു മണിക്ക് പ്രസാദസദ്യ
2 മണിക്ക് രാമൻ എങ്ങിനെ ധർമ്മവിഗ്രഹമായി രഞ്ചൻ കായനാടത്ത് സംസാരിക്കും
3.30 ന് രാമായണത്തിൻ്റെ ഭക്തിസാധന എന്ന വിഷയത്തിൽ അനിൽ തിരുവങ്ങാട് സംസാരിക്കും.
5.30 ന്സർവ്വൈശ്വര്യ പൂജയും ഉണ്ടായിരുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
മിഥുനമാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ മിഥുനമാസത്തിലെ ആയില്യംനാൾ ഭക്തിനിർഭരമായി ആചരിച്ചു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണം, നാഗപൂജ എന്നിവയ്ക്ക് ശേഷം പ്രസാദ ഊട്ടും നടന്നു.
ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. .
ജൂലൈ 17 മുതൽ ആഗസ്റ്റ് 17 വരെ ക്ഷേത്രത്തിൽ രാമായണമാസാ ചരണവും നടക്കും. എല്ലാ ദിവസവും രാവിലെ 6.30-ന് ഗണപതി ഹോമവും വൈകിട്ട് 5.30-ന് രാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കഥക് നൃത്തം അരങ്ങേറി
മാഹി: മാഹി ശിവാംഗി കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കഥക് വിദ്യാർത്ഥികൾ പ്രശസ്ത നർത്തകി അഡ്വ എൻ . കെ സജ്നയുടെനേതൃത്വത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ക്ലാസ്സിക്കൽ കഥകിൽ അരങ്ങേറ്റം നടത്തി.
ഒരു മണിക്കൂർ നീണ്ട പരിപാടിയിൽ അഡ്വ: റോമിളകദേവദാസ് ,മഞ്ജുള അനിൽ, ദിവ്യമനോജ്, കൃഷ്ണഅജിത്ത്, ശ്രീജ കൃഷ്ണൻ, മീനു സച്ചിൻ, മിനി മുരളി, ഗായത്രി എസ് റാം എന്നിവരടങ്ങിയ സംഘമാണ് അരങ്ങേറ്റം നടത്തിയത്.
ചിത്ര വിവരണം: ശിവാംഗി കഥക് നൃത്ത സംഘം അരങ്ങേറ്റം നടത്തുന്നു
പ്രജിത മങ്ങാട്ട് നിര്യാതയായി
മാഹി :വെൻ്റിസ് റസിഡൻസ് മുണ്ടോക്കിൽ (ശ്രീപുരി കിടാരൻകുന്ന്) പ്രജിത മങ്ങാട്ട് (61) നിര്യാതയായി.
പരേതരായ മങ്ങാട്ട് കുമാരൻ്റെയും ഓടത്തേരി സുലോചനയുടെയും മകളാണ്.
ഭർത്താവ് : കൊളുബിൻ്റവിട വിദ്യാനന്ദൻ.
മക്കൾ : സ്വരൂപ്, വിപിൻ ( താൻസാനിയ).
മരുമകൾ : ജയ്‌കില.
സഹോദരങ്ങൾ : എം. പ്രഭ കുമാർ, പരേതരായ എം. പുഷ്പലത, എം. പ്രസന്നകുമാരി, എം. പ്രേംനാഥ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.
സാമവേദ സംഗീത ക്ലബ്ബ്
ചൊക്ലി.ചൊക്ലി വി പി ഓറിയൻറൽ ഹൈസ്കൂളിൽ സാമവേദ എന്ന പേരിൽ സംഗീത ക്ലബ്ബ് രൂപീകരിച്ചു.ഗായിക സി അസിത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ പി പി രമേശൻ അധ്യക്ഷത വഹിച്ചു.ബോബി സഞ്ജീവ് സ്വാഗതവും പി റയീസ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ ഗാനാഞ്ജലിയും ഉണ്ടായി.
എല്ലാരും പാടണ് 600-ാം എപ്പിസോഡിലേക്ക്
തലശ്ശേരി:സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി നടത്തി വരുന്ന എല്ലാരും പാടണ് പരിപാടിയുടെ 600-ാം എപ്പിസോഡിന്റെ
12ാം - വാർഷികം ജൂലായ് 18ന് ലൈബ്രറി പ്രസിഡണ്ട് കെ. .കെ.മാരാരുടെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനംചയ്യും.പ്രശസ്ത സംഗീതജ്ഞനും കെ.രാഘവൻ മാസ്റ്ററുടെ ശിഷ്യനുമായ എ.എം.ദിലീപ്കുമാറാണ്മുഖ്യാതിഥി.സിനിമാതാരം സുശീൽ കുമാർ തിരുവങ്ങാട്, ലൈബ്രറി കൗൺസിൽ എക്സി.അംഗം യു.ബ്രിജേഷ് സംസാരിക്കും. തുടർന്ന് ദിലീപ് കുമാർ മാസ്റ്റർ അവതരിപ്പിക്കുന്ന ഗാനമഞ്ജരി, ശ്യാമ സംഗീത കൂട്ടായ്മ ഒരുക്കുന്ന പാട്ടൊരുമ അരങ്ങേറും.
2014 ജൂലായിൽ തുടങ്ങിയ ഈ പ്രതിവാര കരോക്കെ സംഗീത പരിപാടി എല്ലാ ഞായറാഴ്ചകളിലും 6 മണിക്ക് ആരംഭിച്ച് 10 മണി വരെ നീളും. തലശ്ശേരിയുടെ പല ഭാഗത്തു നിന്നും സംഗീത പ്രേമികൾ ഒത്തുകൂടുന്ന ഈ പരിപാടിയിൽ പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും ഓർമ്മ ദിനങ്ങളിൽ അവരെ അനുസ്മരിച്ച് പ്രത്യേക പരിപാടിയും നടക്കും.ഈ 600-ാം എപ്പിസോഡിനിട യിൽ 18000 ലധികം പാട്ടുകൾ പാടിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











































