മാഹി: ഉന്നതവിദ്യാഭ്യാസത്തിന് മെറിറ്റ് സീറ്റ് ലഭിച്ചിട്ടും ദൂരെയുള്ള കോളേജുകളെ ആശ്രയിക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾക്കും അധിക സാമ്പത്തിക ബാധ്യതയ്ക്കും പരിഹാരവുമായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജി. പുതുച്ചേരി സർവകലാശാലയുടെ (Pondicherry University) അഫിലിയേഷനോടെ പ്രവർത്തിക്കുന്ന കോളേജിൽ സർക്കാർ നിശ്ചയിച്ച ഫീസ് നിരക്കിൽ പഠിക്കാൻ ഇപ്പോൾ സുവർണ്ണാവസരമൊരുങ്ങിയിരിക്കുകയാണ്. വിവിധ കോഴ്സുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
മികച്ച അക്കാദമിക നിലവാരം, പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം, ആധുനിക പഠനസൗകര്യങ്ങൾ, സൌഹാർദ്ദപരമായ ക്യാമ്പസ് അന്തരീക്ഷം എന്നിവയാണ് കോളേജിന്റെ സവിശേഷതകൾ. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം സ്വന്തം നാട്ടിൽത്തന്നെ കുറഞ്ഞ ചെലവിൽ ഉറപ്പാക്കാൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിക്കും.
ആദ്യം പ്രവേശനം നേടുന്നവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് അഡ്മിഷൻ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും എത്രയും വേഗം കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







































