ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം രക്തദാനം നടത്തി മാഹി എം എൽ എ മാതൃകയായി..

ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം രക്തദാനം നടത്തി മാഹി എം എൽ എ മാതൃകയായി..
ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം രക്തദാനം നടത്തി മാഹി എം എൽ എ മാതൃകയായി..
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 15, 08:34 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രക്തദാനം നടത്തി

മാഹി എം എൽ എ

മാതൃകയായി..


മാഹി: രക്തമെന്നത് ഫാക്ടറികളിൽ നിർമ്മിക്കപ്പെടുന്നതല്ലെന്നും, രക്തദാനമെന്നത് ജീവൻ ദാനം തന്നെയാണെന്നും, സഹജീവിസ്നേഹമുള്ളവർക്കേ രക്തദാനം ചെയ്യാനാവുകയുള്ളൂവെന്നും മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ അഭിപ്രായപ്പെട്ടു.

തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച രക്ത ദാന കേമ്പിൽ എംഎൽഎ. ആദ്യ രക്ത ദാന ദാതാവായി. തുടർന്ന് നിരവധി പേർ. രക്തദാനം ചെയ്തു. മനുഷ്യനെ ജീവരക്തമാണ് കോർത്തിണക്കുന്നതെന്നും, ഇവിടെ ജാതി മതരാഷ്ട്രീയ വ്യതാസമില്ലെന്നും നാം ഒന്നാന്നെന്നുമുളള ജീവത്തായ സന്ദേശമാണ് പ്രദാനം ചെയ്യുന്നതെന്നും എം എൽ. എ. തുടർന്ന് പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ യാണ് രക്തദാന ബോധവൽക്കരണ ക്ലാസും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചത്. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു.

ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ എ.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.. മാഹി പൊ.ലീസ് സൂപ്രണ്ട് ബി. ധനശേഖരൻ, സെന്റ് തെരേസാസ് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കരിക്കാട്ട് ആശംസകൾ നേർന്നു.

ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രസിഡന്റ് പി.പി. റിയാസ് സ്വാഗതവും  വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട് നന്ദിയും പറഞ്ഞു. 

ഉദ്ഘാടനച്ചടങ്ങിന് പിന്നാലെയാണ് എം.എൽ.എ അഡ്വ. ടി. അശോക് കുമാർ രക്തം ദാനം ചെയ്ത് ക്യാമ്പിന് തുടക്കമിട്ടത്. 'ഇന്ന് .രക്തം ദാനം ചെയ്യൂ, നാളെ ഒരു ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു.നൂറാം തവണ രക്തദാനം നടത്തിരക്തദാനത്തിൽ സെഞ്ച്വറി:പൂർത്തിയാക്കിയ നിഖിൽ രവീന്ദ്രനെ എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അഭിനന്ദിച്ചു. രക്തദാനംനടത്തിയവർക്ക് സർട്ടിഫിക്കറ്റും മെഡിനോവഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രിവിലേജ് കാർഡും വിതരണം ചെയ്തു.

ഒ.പി. പ്രശാന്ത്, റയീസ് മാടപ്പീടിക, നിഖിൽ രവീന്ദ്രൻ, കെ. അനിൽകുമാർ, കെ. അജയൻ നേതൃത്വം നൽകി.

വാക്കിനേക്കാൾ പ്രവൃത്തിക്കാണ് മാഹാത്മ്യമെന്ന് കരുതുന്ന ജനപ്രതിനിധി

മാഹി: കൃഷിക്കും ആരോഗ്യപരിപാലനത്തിനും മയ്യഴിക്കാർക്ക് മാതൃകയാണ് അഡ്വ: ടി. അശോക് കുമാർ എം എൽ എ .

മയ്യഴിക്കാരായ ജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി അഡ്വ.ടി. അശോക് കുമാർ ദശകങ്ങളായി ബദ്ധശ്രദ്ധനാണ്. ഫുട്ബാൾ താരം കൂടിയായഎം എൽ എ നേതൃത്വം നൽകി വരുന്ന സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമി വഴി നൂറുകണക്കിന് കുട്ടികൾക്ക് വർഷങ്ങളായി മികച്ച പരിശീലനവും, താരങ്ങൾക്ക് വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളുമെല്ലാം സൗജന്യമായി നൽകി വരുന്നുണ്ട്. കെവലിയേർസ് ദ് മാഹി എന്ന സൈക്കിൾ സഞ്ചാരികളുടെ സംഘടനയുടെ നായകൻ കൂടിയായ എം എൽ എ അംഗങ്ങൾക്കൊപ്പം പുലർച്ചെ മഴയോ, വെയിലോ നോക്കാതെ നിത്യേന നാൽപത് കിലോമീറ്റർ വരെ സൈക്കിൾ യാത്ര നടത്താറുണ്ട്.

കാർഷിക രംഗത്ത് ജൈവകൃഷിക്കാരനായ അദ്ദേഹം. കൃഷിയോട് ആഭിമുഖ്യമുള്ളവർക്കെല്ലാം കൃഷിക്കാവശ്യമായ പലവിധ തൈകൾ വർഷങ്ങളായി .സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. പട്ടിണി കിടക്കേണ്ടിവരുന്നവർക്കായി കണ്ണൂർ നഗരത്തിൽ വർഷങ്ങളായി ഉച്ചഭക്ഷണവിതരണത്തിന് നേതൃത്വംനൽകിവരുന്നു.


ചിത്ര വിവരണം :അഡ്വ.ടി. അശോക് കുമാർ രക്തദാനം ചെയ്യുന്നു.

nnnnn

മാഹി എം.എൽ എ അഡ്വ.ടി. അശോക് കുമാർ തന്റെ പിറന്നാൾ ദിനത്തിൽ രക്തദാനം ചെയ്യാനെത്തിയവരെ മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ അഭിവാദ്യം ചെയ്യുന്നു.

capture_1784127207

എ.കെ.രമ്യ ചെയർമാൻ

തലശ്ശേരി : തലശ്ശേരി ടൂറിസം ഡവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ൻ്റെ 2026 -2031 കാലയളവിലേക്കുള്ള ഭരണസമിതിയിലേക്ക്

എൻ അജേഷ്, അർജുൻ എസ് കുമാർ, കെ ജയപ്രകാശൻ, കെ കെ ജയരാജ്, സി മോഹനൻ, ടി ടി റംല, പി സനീഷ്, മുഹമ്മദ് ഫാസിൽ, എ കെ രമ്യ, ടി എ സുനിൽകുമാർ, പി എൻ സുധാകരൻ എന്നിവരെ തെരഞ്ഞെടുത്തു. പ്രഥമ ഭരണസമിതി യോഗം റിട്ടേണിങ്ങ് ഓഫീസർ എ ഷർഫുദ്ദീൻ്റെ അധ്യക്ഷതയിൽ ചേർന്നു എ കെ രമ്യ (ചെയർമാൻ) കെ കെ ജയരാജ് ( വൈസ് ചെയർമാൻ ) എന്നിവരെ തെരഞ്ഞെടുത്തു.

whatsapp-image-2026-07-15-at-6.51.38-pm

മഞ്ഞണിപ്പൂനിലാവ്

സ്മരണാഞ്ജലി 21 ന്


ന്യൂമാഹി:കുറിച്ചിയിൽ യങ്ങ്പയനിയേർസ് ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ മഹാഗായിക എസ്.ജാനകിയമ്മയുടെ സ്മരണയിൽ 'മഞ്ഞണി പൂനിലാവ്' . ഗാനാഞ്ജലി സംഘടിപ്പിക്കുന്നു.

21 ന് വൈ:5 മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തും

തുടർന്ന് ജാനകിയമ്മയുടെ ഗാനങ്ങളെ കോർത്തിണക്കിയുള്ള ഗാനാഞ്ജലിയുമുണ്ടാകും.

capture_1784127387
വടവതി മീനാക്ഷി നിര്യാതയായി

കാവുംഭാഗം: മഞ്ജുളാംമ്പുറം ക്ഷേത്രത്തിന് സമീപം ചെറിയത്ത് ഹൗസിൽ വടവതി മീനാക്ഷി ( 74 ) നിര്യാതയായി.. ഭർത്താവ് - പരേതനായ രാജൻ. മക്കൾ - രജിന, റിജേഷ് (തലശ്ശേരി കോ : ഓപ്പ :റൂറൽ ബേങ്ക് ), റഷിന. മരുമക്കൾ - നിതിൻ (മെഡിക്കൽ റപ്രസൻ്റിറ്റീവ് ), അനിൽകുമാർ ( വിമുക്തഭടൻ ), റെജിന (തലഗ്ഗേശി കോ : ട്രെയിനിംഗ് കോളേജ് ).

മയ്യഴി വിമോചന ദിനം: മാഹിയിൽ ഇന്ന് പുഷ്പാർച്ചനയും വിമോചന മാർച്ചും


മാഹി:മയ്യഴി വിമോചനദിനമായ ജൂലൈ 16 ന് രാവിലെ 9.30 ന് മാഹി സ്റ്റാച്ച്യുവിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9.30 ന് മാഹി സ്റ്റാച്ച്യൂവിലെ സ്വാതന്ത്ര്യ സമര സേനാനികളായ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, വിമോചന നായകരായ ഐ.കെ.കുമാരൻ മാസ്റ്റർ, സി.ഇ.ഭരതൻ എന്നിവരുടെ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് ടാഗോർ പാർക്കിലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് വിമോചന മാർച്ചും നടത്തും. 10 മണിക്ക് രക്തസാക്ഷി സ്തുപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും.ഉണ്ടായിരിക്കുമെന്ന് ജനറൽ സിക്രട്ടറി സത്യൻ കേളോത്ത് അറിയിച്ചു.

xx_1784127490

മാഹി പൊലീസ് സൂപ്രണ്ടായി

ചുമതലയേറ്റ ധനശേഖരൻ

capture_1784136782

കെ.കെ.പുഷ്പവല്ലി നിര്യാതയായി

തലശ്ശേരി നങ്ങാറത്ത് പീടികയിലെ പേൾസ് ഡെയിലിൽ കെ.കെ. പുഷ്‌പവല്ലി (74) നിര്യാതയായി

പരേതരായ കുഞ്ഞാപ്പു , കെ.കെ ജാനകി ദമ്പതികളുടെ മകളാണ് ഭർത്താവ് : എം.പി. രമാനന്ദൻ. മക്കൾ: എം.പി.ലസിത ബ്രാംഗ്ളുരു ) എം.പി.സുഭഗ

മരുമക്കൾ: ഡോ: സുധക്ഷിൺ, രാജേഷ് കുമാർ ത്രിരുവനന്തപുരം )

സഹോദരങ്ങൾ: ശ്രീനിവാസ് കൊൽക്കൊത്ത ) പരേതരായ ജയലക്ഷ്മി, ജയകൃഷ്ണൻ, ജയരാമൻ സുരേഷ് കുമാർ

സംസ്ക്കാരം: വ്യാഴാഴ്ച കാലത്ത് 7.30 ന് കണ്ടിക്കൽ വാതകശ്മശാനത്തിൽ

capture_1784136905

കെ.കാമരാജിൻ്റെ ജന്മദിനം വിദ്യാർത്ഥി ദിനമായി ആചരിച്ചു.


മാഹി: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും രാഷ്ട്രിയത്തിലെ കിംഗ് മേക്കറുമായ പെരും തലൈവർ കെ കാമരാജിൻ്റെ ജന്മദിനം മാഹി വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥി ദിനമായി ആചരിച്ചു മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്നു മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അധ്യക്ഷത വഹിച്ചു മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്‌തു മാഹി സമഗ്ര ശിക്ഷ എ ഡി പി സി .

പി ഷിജു ,പി എം ശ്രീ യു ജി എച്ച് എസ്സ് പ്രധാന അധ്യപകൻ കെ.വി മുരളീധരൻ ആശംസകൾ നേർന്നു മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ സ്വാഗതവും പി എം ശ്രീ ഐ കെ കെ ജി എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ കെ ഷീബ നന്ദിയും പറഞ്ഞൂ അനന്ദ് കുമാർ പറമ്പത്ത് രചിച്ച കാമരാജിനെക്കുറിച്ചുള്ള കവിത ജി.എം എസ് മാഹിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു പള്ളൂർ കെ.ജി ജി എച്ച് എസ്സില ജാൻവി സന്തോഷ് കാമരാജിനെക്കുറച്ച് സംസാരിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു


ചിത്രവിവരണം: മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്‌യുന്നു

capture_1784136950

വിജയൻ നമ്പ്യാർ നിര്യാതനായി.


തലശ്ശേരി:ഇല്ലത്ത് താഴെ പ്രണവം നഗറിൽ "സവേരയിൽ " . വിജയൻ നമ്പ്യാർ(82) നിര്യാതനായി. റിട്ട.ജെ.ഡബ്ല്യു. ഒ യും കനറാ ബേങ്ക് ജീവനക്കാരനുമായിരുന്നു.

 ഭാര്യ: പരേതയായ രാധ. മക്കൾ: സുശീൽ കുമാർ , രേഷ്മ. മരുമക്കൾ :.സിന്ധു, (മേലൂർ ) പ്രദീപൻ (ഓർക്കാട്ടരി ). സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, സരോജിനി, ശോഭ, ജയശ്രീ

ae3bee66-2b3a-49bf-aaea-51bb0a899684

അഴിയൂർ കോറോത്ത് റോഡിൽ പതിനെഴുകാരന്റെ തൂങ്ങി മരണത്തിൽ ദുരുഹത


മാഹി::ചോമ്പാലയിൽ പതിനെഴുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം ആൾക്കൂട്ട വിചാരണയും മർദ്ദനവും ഏൽക്കേണ്ടി വന്നിരുന്നു.ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ ചോമ്പാല പൊലിസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. അഭിജിത്തിന്റെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ എം പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്ക് മരുന്ന് ലോബിയുടെ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പിതാവ്: അനുപ്

മാതാവ്: വിജീഷ

സഹോദരൻ: അശ്വന്ത്

capture_1784137438
qsd

പി.എം.ശ്രീ.ഉസ്മാൻ ഗവ.ഹൈസ്കൂൾ ചാലക്കര വിദ്യാർത്ഥികളെ അനുമോദിച്ചു


മാഹി:ഇക്കഴിഞ്ഞ സി.ബി.എസ്.സി. പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളേയും ,പുതുച്ചേരിയിൽ നടന്ന എൻ.സി.സി.ക്യാമ്പിൽ ഓവറോൾ വിജയം നേടിയ വിദ്യാർത്ഥികളേയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു . ലഭിച്ച നേട്ടങ്ങളേക്കാളുപരി ഉത്തമ പൌരൻമാരായി മാറാനും ലഹരി എന്ന വിപത്തിനെതിരായി പോരാടാനും വിദ്യാർത്ഥികൾ തയ്യാറാവണമെന്നു ചടങ്ങു ഉൽഘാടനം ചെയ്തു കൊണ്ട് മുൻ മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷനും സാഹിത്യകാരനുമായ ശ്രീ.ഉത്തമരാജ് മാഹി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. പ്രഥമാധ്യാപകൻ .കെ.വി.മുരളീധരൻ്റെ അദ്ധ്യക്ഷതയിൽ അഡ്വ: എ.പി.അശോകൻ മുഖ്യ പ്രഭാഷണവും, സകിത സ്വാഗതവും, സുജിത രയരോത്ത് നന്ദിയും, ശ്രീ.കെ.വി.സന്ദീവ്, എസ്.എം.സി.ചെയർപേഴ്സൺ ശ്രീമതി. സിനി എന്നിവർ ആശംസയും നേർന്നു. എല്ലാ വിദ്യാർത്ഥികൾക്കു മുള്ള മെമൻ്റോകൾ പരേതയായ കെ. ശാന്ത. കെ യുടെ സ്മരണക്കായ്  ഷീബ അശോകൻ സ്പോൺസർ ചെയ്തു.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N