വിജയ് ദിവസ് സംഘടിപ്പിച്ചു; മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

വിജയ് ദിവസ് സംഘടിപ്പിച്ചു; മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
വിജയ് ദിവസ് സംഘടിപ്പിച്ചു; മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 14, 11:12 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: എക്സൽ പബ്ലിക് സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ 2026 ബാച്ചിലെ വിദ്യാർത്ഥി കളെ ആദരിക്കുന്നതിനായി 'വിജയ്ദിവസ്'സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ജി.കെ. മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ എഫ്.സി.എ ഉദ്ഘാടനംചെ ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് വിജയത്തിന്റെ അടിത്തറയെന്നും, വിദ്യാർത്ഥികൾ ഉയർന്ന ലക്ഷ്യങ്ങൾ സ്വപ്നം കാണുകയും അവ നേടിയെടുക്കാൻ ആത്മാർ ത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് .കെ.വി. കൃപേഷ്,സംസാരിച്ചു..

 എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.

ഹെഡ് ഗേൾ കുമാരി ഹയ നഫീസ സ്വാഗതവും,ഹെഡ് ബോയ് മാസ്റ്റർ ഇമയ് പാർവൻ എസ്. നന്ദിയുംപറഞ്ഞു.. 



ചിത്രവിവരണം:പി. മോഹൻ എഫ്.സി.എ ഉദ്ഘാടനംചെയ്യുന്നു.

ജവഹർ നവോദയ പ്രവേശനം: ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം


പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും. ജൂലൈ 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രവേശന പരീക്ഷ നവംബർ 28 ന് നടക്കും. മാഹി മേഖലയിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന, മാഹിയിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കായി പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 7356019915, 9901629273, 0490-2358390 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ www.navodaya.gov.in/എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

മാഹി നഴ്‌സിങ് കോളേജിന് നൂറുശതമാനം വിജയം

മാഹി: മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിന് കീഴിലുള്ള നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്കുകളോടെ വിജയിച്ച് നൂറുശതമാനം വിജയം കൈവരിച്ചു.

2025 ഒക്ടോബർ 13-ന് ആരംഭിച്ച ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് മികച്ച വിജയം നേടിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനത്തിന്റെയും ആത്മാർഥമായ പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പൽ ഡോ. ഡി. കവിത അറിയിച്ചു.

മാഹിയിൽ നഴ്‌സിങ് കോളേജ് യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയ മാഹി അഡ്മിനിസ്ട്രേഷനും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും പിന്തുണ നൽകിയ മുഴുവൻ അധ്യാപകർക്കും ഈ വിജയം സമർപ്പിക്കുന്നതായി വിദ്യാർത്ഥികൾ അറിയിച്ചു.

മോന്താൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ന്യൂമാഹി:കരിയാട് മോന്താൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നതായിപറയപ്പെടുന്നു

ട്രെയിൻ കഫേ യുടെ എതിർവശത്തായാണ്മൃതദേഹം കണ്ടെത്തിയത് . പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

bb

തിരുവങ്ങാടൻ ജാനകി നിര്യാതനായി


പള്ളൂർ കോയ്യോട്ട് തെരുവിലെ പടുവുള്ളതിൽ തിരുവങ്ങാടൻ ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൈങ്കു ശങ്കരൻ (സ്വാതന്ത്ര്യ സമര സേനാനി). മക്കൾ: ശാന്ത, ചന്ദ്രൻ, പവിത്രൻ, ശോഭ, സുനി, സുനിത, മനോജൻ, സൂരജ്. മരുമക്കൾ: ചന്ദ്രൻ, സുമിത്ര, ഷൈജ, സുധാകരൻ, റീജ, ചന്ദ്രൻ, സുജാത, മജ്ഞുഷ. സഹോദരങ്ങൾ: തിരുവങ്ങാടൻ ചന്ദ്രൻ, കാർത്തിയായനി, വസന്ത, പരേതരായ രാഘവൻ, കൃഷ്ണൻ, നാരായണി, ദാമോധരൻ.

ഉസ്മാൻ ഗവ.ഹൈസ്കൂൾ: അദ്ധ്യാപക നിയമനം ഇന്റർവ്യൂ 17 ന് 

ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026 - 27 അദ്ധ്യായന വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. TGT മലയാളം വിഷയത്തിലേക്കുള്ള നിയമനത്തിനായി ജൂലൈ 17 ന് രാവിലെ 9.30 ന് സ്കൂളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യും നടക്കും. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ്, റസിഡൻസി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വാക്ക് ഇൻ സെലക്ഷന് പങ്കെടുക്കാവുന്നതാണ്.വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടെണ്ടതാണ്

ayurmathra2
ayurmathra1
mla
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N