വി എസ് അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.
ചൊക്ലി :മൊയാരം പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 19 ന് വൈ4 .30 ന് ചൊക്ലി യു.പി.സ്കൂളിൽ വി എസ്സിന്റെ ഒന്നാം ചരമവാർഷികം വി.എസിന് ഏറെ ആത്മബന്ധമുള്ള ചൊക്ലി യാൽ വിപുലമായി ആചരിക്കുന്നു. വി.എസിന്റെ പ്രസ്സ് സെക്രട്ടരിയായിരുന്ന കെ.വി.സുധാകരൻ (ആലപ്പുഴ) മുഖ്യ ഭാഷണം നടത്തും.
ഇതോടനുബന്ധിച്ച്
മൊയാരം മന്ദിരത്തിൽ നടന്ന സംഘാടക സമിതി യോഗം സി പി എം ലോക്കൽ സെക്രട്ടറി കെ ദിനേഷ് ബാബു ഉദ്ഘടാനം ചെയ്തു.പി കെ മോഹനൻ അധ്യക്ഷതവഹിച്ചു.കെ പ്രദീപ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി
ചെയർമാൻ പി.കെ വിനീഷ്, വൈസ് ചെയർമാന്മാരായി
നവാസ് പരത്തീന്റെവിട, കെ.പ്രദീപ്, കൺവീനർ
എ..കെ.പ്രജിത്ത്, ജോയന്റ് കൺവീനർമാരായി
പി.സനിൽ കുമാർ , പി.കെ.അശോകൻ തെരഞ്ഞെടുക്കപ്പെട്ടു
വിജയ് ദിവസ് സംഘടിപ്പിച്ചു; മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ 2026 ബാച്ചിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'വിജയ്ദിവസ്'സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു.
ജി.കെ. മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ എഫ്.സി.എ ഉദ്ഘാടനംചെ ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് വിജയത്തിന്റെ അടിത്തറയെന്നും, വിദ്യാർത്ഥികൾ ഉയർന്ന ലക്ഷ്യങ്ങൾ സ്വപ്നം കാണുകയും അവ നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് .കെ.വി. കൃപേഷ്,സംസാരിച്ചു..
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
ഹെഡ് ഗേൾ കുമാരി ഹയ നഫീസ സ്വാഗതവും,ഹെഡ് ബോയ് മാസ്റ്റർ ഇമയ് പാർവൻ എസ്. നന്ദിയുംപറഞ്ഞു..
ചിത്രവിവരണം:പി. മോഹൻ എഫ്.സി.എ ഉദ്ഘാടനംചെയ്യുന്നു.
9 വർഷങ്ങൾക്ക് ശേഷം, സംസ്ഥാന പുരുഷ-വനിത സീനിയർ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിനായി തലശ്ശേരി ഒരുങ്ങുന്നു
തലശ്ശേരി : 70ാമത് കേരളാസംസ്ഥാന സീനിയർ പുരുഷ/വനിത ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്
മത്സരങ്ങൾ 2026 നവംബർ മാസം ആദ്യ ആഴ്ചയിൽ തലശ്ശേരിസ്റ്റേഡിയം പരിസരത്തെ
ഇൻഡോർ ബാസ്ക്കറ്റ് കോർട്ടിൽ അരങ്ങേറും. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി 28 പുരുഷ വനിതാ ടീമുകളാണ് നവംബർമൂന്ന് മുതൽ എട്ട് വരെ, ആറ് ദിവസങ്ങളിലായി സംഘടി
പ്പിക്കുന്ന 'ടൂർണ്ണമെൻ്റിൽ മാറ്റുരക്കുക. ലീഗ് - കം - നോക്കൗട്ട് അടിസ്ഥാന ത്തിൽ,രാവും പകലുമായി ആറ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ബാസ്ക്കറ്റ് ബോൾചാമ്പ്യൻഷിപ്പിലേക്കുള്ള പ്രവേശനം പൂർണ്ണ മായും സൗജന്യമാണ് . ബാസ്ക്കറ്റ് ബോളിന് ധാരാളം ആസ്വാദകരുളള തലശ്ശേരിയിൽ , രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം
വന്നെത്തുന്ന ടൂർണ്ണമെൻ്റ് ഉത്സവ ലഹരിയിലാക്കി മാറ്റുവാനുള്ളതയ്യാറെടുപ്പിലാണ് തലശ്ശേരിയിലെ കായിക സ്നേഹികൾ . പ്രശസ്ത ഹാസ്യ സിനിമാ താരവും സംവിധായകനു മായിരുന്ന,തലശ്ശേരിയുടെ മരുമകൻ (പുതിയാപ്ല) അനശ്വരനായ കൊച്ചിൻ ഹനീഫയുടെ നാമധേയ ത്തിലാണ്ഇത്തവണത്തെ
ചാമ്പ്യൻഷിപ്പ് സംഘടിപ്പി ക്കുന്നത്.സംസ്ഥാനത്തും ദേശീയ - അന്തർ-ദേശീയ തലങ്ങളിലും നിരവധി ബാസ്ക്കറ്റ് ബോൾ താര ങ്ങളെ വളർത്തിയെടുത്ത, ജില്ലയുടെ ബാസ്ക്കറ്റ് ബോളിൻ്റെ ആസ്ഥാന നഗരിയായ തലശ്ശേരിയെ പഴയ കാല ആവേശത്തി ലേക്ക് തിരിച്ച് കൊണ്ടു വരിക എന്നതാണ് ഈ
ചാമ്പ്യൻഷിപ്പിൻ്റെ പ്രധാന ലക്ഷ്യം . ഏറെ ചെലവ് പ്രതീക്ഷിക്കുന്നതിനാലും, ടിക്കറ്റില്ലാതെ മത്സരങ്ങൾ നടത്തേണ്ടുന്നതിനാലും ,സ്പോൺസർമാരിൽ കൂടിയും,പരസ്യങ്ങളിൽ
കൂടിയും ഈ തുക കണ്ടെത്തേണ്ടതുണ്ട് . എന്നാൽ ,തലശ്ശേരിയുടെ കായികചരിത്രം പരിശോധിച്ചാൽ,
ഈ ചാമ്പ്യൻഷിപ്പ് വലിയവിജയത്തിൽ പര്യവസാനിക്കും എന്ന കാര്യത്തിൽ സംശയമില്ല. ചാമ്പ്യൻഷിപ്പി ൻ്റെ വിജയകരമായ നടത്തിപ്പിന്നായി 151അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട് . തലശ്ശേരി എം.എൽ.എ. കാരായി രാജൻ ചെയർ മാനായും , കണ്ണൂർ ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻപ്രസിഡൻ്റ് ഡോ.ജാസിംഉസ്മാൻ ജനറൽ കൺവീനറും ,കേരളാബാസ്ക്കറ്റ് ബോൾഅസോസിയേഷൻ ഉന്നതാധികാര സമിതി നിലവിലെ അംഗവും മുൻ.പ്രസിഡൻ്റുമായ വി.സി. ഹാഷിം വർക്കിങ്ങ്ചെയർമാനും, കണ്ണൂർ. ജില്ലാ ബാസ്ക്കറ്റ്ബോൾ
അസോസിയേഷൻസെക്രട്ടറിയും,സംസ്ഥാനജോ. സെക്രട്ടറിയുമായജസീം മാളിയേക്കൽ
ഓർഗ.സെക്രട്ടറിയുമായ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരികളായി കേരളാ മുഖ്യമന്ത്രി വി.ഡി.
സതീശൻ , പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എന്നിവരും രക്ഷാധികാരികളായി കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് കുമാർ, വൈദ്യുതി വകുപ്പ് മന്ത്രി
അഡ്വ.സണ്ണി ജോസഫ് ,സ്ഥലം എം.പി. ഷാഫിപറമ്പിൽ,കണ്ണൂർജില്ലയിൽനിന്നുള്ള രാജ്യസഭാംഗങ്ങ ളായ സദാനന്ദൻ മാസ്റ്റർ, ജോൺ ബ്രിട്ടാസ് , അഡ്വപി.സന്തോഷ്കുമാർ ഡോ.വി.ശിവദാസൻ ,
മുൻ.സ്പീക്കർ അഡ്വ.ഏ.എൻ ഷംസീർ , തലശ്ശേരി മുനിസിപ്പൽചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ ,
ഉൾപ്പെടെയുള്ള പ്രമുഖർരക്ഷാധികാരികളാണ് .
സംഘാടക സമിതിയുടെ ആദ്യ യോഗം തലശ്ശേരി ബാസ്കറ്റ് ബോൾ കോർട്ടിൽ ചേർന്നു കാര്യങ്ങൾ വിലയിരുത്തി. ചെയർമാൻ കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . ജന.കൺവീനർ ഡോക്ടർ ജാസിം ഉസ്മാൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗര സഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ മുഖ്യ ഭാഷണം നടത്തി .വർക്കിങ്ങ്ചെയർമാൻ വി.സി.ഹാഷിം എം എൽ എ യെ പൊന്നാട അണിയിച്ചു . കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽഎക്സിക്യൂട്ടീവ് അംഗംപി.വി. സിറാജുദ്ദീൻ, കേരളാ രഞ്ജിട്രോഫി മുൻ. ക്രിക്കറ്റ് താരം പി.നിസാർ ബാസ്ക്കറ്റ് ബോളിലും , ഹാൻഡ്ബോളിലും , ക്രിക്കറ്റിലും കേരളത്തെ
പ്രതിനിധീകരിച്ചിരുന്ന കസ്റ്റംസ്മുൻ.സൂപ്രണ്ട് കൂടിയായഎം. റഹീസ് , ക്രിക്കറ്റിലും,
ഹോക്കിയിലും,കേരളത്തിൻ്റെജഴ്സിയണിഞ്ഞിരുന്നഎം.പി. നിസാമുദ്ദീൻ ,ജസീം മാളിയേക്കൽ ,
പ്രൊഫ. പ്രജു എം പോൾ , ഒ.വി. മുഹമ്മദ് റഫീഖ് , ആസാദ് മാളിയേക്കൽ, സി.എ. അബൂബക്കർ ,
കെ.വി. ഗോകുൽ ദാസ് ,അനിൽ ഇടത്തിൽ , നിസാർ നെല്ലിയിൽ , ടി.സി.പി.എം.സിറാജ് ,എന്നിവർ സംസാരിച്ചു.ഡോ .കെ.ബിനോയ്സ്വാഗതവും,നിക്കോളാസ് എം.എ.നന്ദിയും പറഞ്ഞു .
കാണാം ലോക കപ്പ് കൊട്ടിക്കലാശത്തിന്റെ മായിക മുഹൂർത്തങ്ങൾ
മാഹി:ലോക കായിക കാൽപന്ത് മാമാങ്ക ത്തിൻ്റെ കൊട്ടിക്കലാശത്തോടനുബച്ച്
മാസങ്ങളോളം ലോക ജനതയെആവേശം കൊള്ളിച്ച മൽസരത്തിന്റെ സമാപനം ചാലക്കര ദേശം കൂട്ടായ്മ മെഗാ സ്ക്രീനിന്റെ പശ്ചാത്തലത്തിൽ പ്രാർശിപ്പിക്കുന്നു..
ജൂലായ് 19 ന് ഫൈനൽ മൽസരം നടക്കുന്നവേളയിൽ ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഹൈസ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കായികപ്രേമികൾക്കും ടീമുകളുടെ ഫാൻസുകൾക്കുമായി കാണാനുള്ള അവസരമൊരുക്കും.
ന്യൂയർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലിരിക്കും വിധം പ്രതിതിഉണ്ടാക്കുന്ന സംവിധാനമൊരുക്കും.
അഴിമതിയില്ലാത്ത ഭരണവും ലഹരി മുകതസമൂഹവും നാടിൻ്റെ ലക്ഷ്യമാകണം: ഇ.മനീഷ്
തലശ്ശേരി: അഴിമതിക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായ പോരാട്ടവും, സുതാര്യതയുള്ള ഭരണകൂടവും , സത്യസന്ധതയുള്ള സമൂഹവുമാണ് നാടിൻ്റെ കരുത്തെന്നും അതാവണം ലക്ഷ്യമെന്നും ഇന്ത്യൻ ആൻ്റികറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി ഇ. മനീഷ് അഭിപ്രായപ്പെട്ടു.
ജില്ലാ നേതൃയോഗം
എൽബിഎസ് സ്കിൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മനീഷ്.
രാജേഷ് കൊച്ചങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
വാഴയിൽ ഭാസ്‌ക്കരൻ, പ്രദീപ് ശ്രീലകം, എം.കെ. രാജീവൻ, വിനിഷ ധനേഷ്, ഷമിൽ.ബി , സി.കെ. വത്സരാജൻ സംസാരിച്ചു പുതിയ കണ്ണൂർ ജില്ലാ
ഭാരവാഹികളായി രാജേഷ് കൊച്ചിയങ്ങാടി (പ്രസി), വാഴയിൽ ഭാസ്കരൻ(ജനറൽ സെക്രട്ടറി), പ്രദീപ് ശ്രീലകം( ട്രഷറർ)പ്രസീത , പുഷ്പരാജ്, ഷമീൽ.ബി
(വൈസ് പ്രസിഡൻ്റ്മാർ), രാജീവൻ എം.കെ, ദിനി. ടി , വത്സരാജൻ. സി.കെ
(ജോ. സെക്രട്ടറിമാർ)
ബിന്ദു.ടി. കെ (വനിത പ്രസി)
വിനിഷ ധനേഷ് (വനിത സെക്ര.)
പ്രസീത (ട്രഷറർ) എന്നിവരെ തെരഞെടുത്തു
ചിത്രവിവരണം:സംസ്ഥാന സെക്രട്ടറി ഇ. മനീഷ് ഉദ്ഘാടനം ചെയ്യുന്നു
മാസ്റ്റേഴ്സ് ഹോക്കി ലോക കപ്പ് മത്സരങ്ങൾ ജൂലൈ 22 മുതൽ ഹോളണ്ടിൽ
ഇന്ത്യൻ പുരുഷ ടീമിലെ ഏക മലയാളിയായ,ഗോൾ
കീപ്പർ കെ.നിയാസിന് കണ്ണൂർ ഹോക്കിയുടെ അഭിവാദ്യങ്ങൾ:
തലശ്ശേരി : ജൂലൈ 22 മുതൽ 31 വരെ ഹോളണ്ടിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് ഹോക്കി ലോക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നഇന്ത്യൻ ടീമിന് വേണ്ടിപാഡ് അണിയുന്നത്
പാതിരിയാട് സ്വദേശിയും,പാനൂരിൽ സ്ഥിര താമസക്കാരനും, തലശ്ശേരി
പൊതുമരാമത്ത് ഓഫീസിലെ ഉദ്യോഗസ്ഥനും,കേരളാ .ഹോക്കിയുടെ
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജന:സെക്രട്ടറികൂടിയായ കെ. നിയാസ്ആണ്. കഴിഞ്ഞ വർഷം
നവംബർ മാസത്തിൽചൈനയിലെ ഹോങ്കോ
ങ്ങിൽ വെച്ച് നടന്നിരുന്നഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്ന ഇന്ത്യൻ ടീമിൻ്റെ ഗോൾ കീപ്പറും നിയാസായിരുന്നു.2001-ൽ മലേഷ്യയിലെ
'ഇപ്പോ'യിൽ വെച്ച് നടന്നിരുന്ന,പത്ത് രാജ്യങ്ങൾ പങ്കെടുത്തിരുന്ന ഏഷ്യൻ ജൂനിയർഹോക്കി ചാമ്പ്യൻ ഷിപ്പിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ പരാജയപ്പെടുത്തി,ഇന്ത്യ സ്വർണ്ണം നേടിയപ്പോഴും ടീമിലെ ഏക മലയാളി സാന്നിദ്ധ്യം നിയാസ് ആയിരുന്നു .ജർമ്മനി , അർജൻ്റീന , ഇംഗ്ലണ്ട്, ആസ്ത്രേലിയ,ഫ്രാൻസ് , ഹോങ്കോങ്ങ്,ഹോളണ്ട്, ഇന്ത്യ, എന്നീ എട്ട് രാജ്യങ്ങളാണ് ലീഗ്-കം- നോക്കൗട്ട്അടിസ്ഥാനത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത് . കേരളാ ബാങ്ക് ചൊക്ലി ബ്രാഞ്ച് കാഷ്യറും , തികഞ്ഞകായിക പ്രേമി കൂടിയായ
ഭാര്യ കെ. നുസ്രത്തിൻ്റെ ഉറച്ച പിന്തുണയാണ് നിയാസ് സ്വായത്തമാക്കി
യ , നാളിത് വരെയുള്ള എല്ലാ ഉയർച്ചകളുടെയും പിറകിലെ രഹസ്യം ! അതോടൊപ്പം,കാൽ
നൂറ്റാണ്ട് മുമ്പ് ഹോക്കി
ളിയോട് തോന്നിയിരുന്ന അഭിനിവേശം, ആത്മസമർപ്പണത്തോടെ ഇന്നും
കാത്തുസൂക്ഷിക്കുന്നുഎന്നതും എല്ലാ നേട്ടങ്ങൾക്കും മുതൽക്കൂട്ടായി മാറിഎന്നത് യാദൃശ്ചികം ! +2 വിദ്യാർത്ഥിനിയായ നതാഷ സൈനബ്ബ്, എട്ടാംക്ലാസ്സ്കാരിയായ തഹാനിസൈനബ്ബ് , രണ്ടാം ക്ലാസ്സ്വിദ്യാർത്ഥിനി അയ്റ സൈനബ്ബ് , എന്നീ "ത്രിരത്ന'ങ്ങളാണ് മക്കൾ. ലോക മാസ്റ്റേഴ്സ് ടൂർണ്ണ മെൻ്റിൽആദ്യമായി പങ്കെടുക്കുന്ന നിയാസിനുംഇന്ത്യൻ ടീമിനും ,കണ്ണൂർ ഹോക്കി ആശംസകൾ നേർന്നു
കെ. ദാമോദരൻ 50-ാം ചരമ വാർഷികം.
ചൊക്ലി കവിയൂർ രാജൻസമാരകവായന ശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കെ ദാമോദരൻ്റെ 50-ാം ചരമ വാർഷികാചരണം കെ.ടി.കുഞ്ഞികണ്ണൻ (ഡയരക്ടർ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ) ഉദ്ഘാടനം ചെയ്തു.
കെ പി വിജയൻ അധ്യക്ഷത വഹിച്ചു.
ടി ടി കെ ശശി, എ രാഘവൻ സംസാരിച്ചു.
സി എച്ച് പ്രദീപൻ സ്വാഗതവും കെ എം സപ്ന നന്ദിയും പറഞ്ഞു.
രാജലക്ഷ്‌മി നായർ അന്തരിച്ചു.
തിരുവങ്ങാട്: വയലളം ഇല്ലത്ത് താഴെചക്കനാംപറമ്പത്ത് മുട്ടേരിവീട്ടിൽ രാജലക്ഷ്മി നായർ (88) അന്തരിച്ചു. ഭർത്താവ് പരേതനായ എടോടിയിൽ ദാമോദരൻ നായർ. മക്കൾ. ഗോപികൃഷ്ണൻ : ഗീത. , ജയദീപ്. മരുമക്കൾ നിർമല : , റംഗി ; പ്രഗ്യ. സഹോദരൻ രാമനാഥൻ. കൊച്ചുമക്കൾ: വൈഷ്ണവി ; പ്രദ്യും.
എ.പി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി : സംഘാടക സമിതി രൂപീകരിച്ചു
മാഹി: ഗവേഷണ വിദ്യാർത്ഥികൾക്കടക്കം ഉപയുക്തമാകുംവിധം അത്യാധുനീക സംവിധാനത്തോടെ കലാഗ്രാമത്തിൽ ആരംഭിക്കുന്ന ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂമിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.
ഡോ: എ.പി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ നാടൻ കലാ ഗവേഷകൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. പി.ജയരാജൻ ലൈബ്രറിയെക്കുറിച്ച് വിശദീകരിച്ചു. സി.എച്ച്. പ്രഭാകരൻ, ഉത്തമ രാജ്മാഹി,ആനന്ദ് കുമാർ പറമ്പത്ത്, മനോജ്കുമാർ, വി.കെ. രാകേഷ്, മോഹനൻ മാസ്റ്റർ. സംസാരിച്ചു.
ആദ്യ മെമ്പർഷിപ്പ് ഡോ: എ.പി. ശ്രീധരൻ, ചാലക്കര പുരുഷുവിന് നൽകി. ഡോ: എ വത്സലൻ ലൈബ്രറിയുടെ ലോഗോ പ്രകാശനം ചെയ്തു
അവറോത്ത് ഗവ.മിഡിൽ സ്കൂളിലെ അധ്യാപക ക്ഷാമം പരിഹരിക്കണം
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ നിലവിലുള്ള അധ്യാപക ക്ഷാമത്തിന് അടിയിന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അവറോത്ത് ഗവ. മിഡിൽ സ്ക്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അഡ്വ.ടി.അശോക് കുമാർ എ.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനൂജ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകി. ഗണിതം, സയൻസ്, സോഷ്യൽ, മലയാളം എന്നീ വിഷയങ്ങളിൽ മുഴുവൻ ദിവസ അദ്ധ്യാപകരെയും അറബിക്ക് ഭാഷാദ്ധ്യാപകനെയും നിയമിക്കണം. 6,7 ക്ലാസുകളിൽ ക്ലാസ് ടീച്ചർമാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. സി.ബി.എസ്.ഇ സിലബസ്സ് കൂടിയായതോടെ പ്രധാന വിഷയങ്ങൾ സ്ഥിരമായി അദ്ധ്യാപകർ ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കയാണ്. ആയതിനാൽ ഉടൻ തന്നെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പ്രെട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി.ഹരീന്ദ്രൻ, വി.എം.രാജേഷ്, റഷീദ്.പി.ടി.കെ, പത്മനാഭൻ പത്മാലയം, ഷിബു.കെ, നിജീഷ സനോഷ്, വൃന്ദ, അൻസിയ, ഷാനിത തുടങ്ങിയവരാണ് നിവേദനം നൽകിയത്.
ചിത്ര വിവരണം: മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസിന് നിവേദനം നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































