എം.ഡി.എൻ.എ. ശേഖരവുമായി യുവാവ് പിടിയിൽ

എം.ഡി.എൻ.എ. ശേഖരവുമായി യുവാവ് പിടിയിൽ
എം.ഡി.എൻ.എ. ശേഖരവുമായി യുവാവ് പിടിയിൽ
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 12, 11:30 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തലശ്ശേരി: ലഹരിക്കെതിരെ തലശ്ശേരി പൊലീസിന്റെ ശക്തമായ നടപടി. ഓപ്പറേഷൻ തൂഫാന്റെ . ഭാഗമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി ചിറക്കരയിലെ മുഹമ്മദ് സമീൽ (31) പിടിയിലായി.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 185 ഗ്രാം എം.ഡി.എൻ.എ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് മിഠായി കടലാസുകളിലും മറ്റും പൊതിഞ്ഞ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ യുവാവിൻ്റെ വീട്ടിൽ നിന്നും കൂടുതൽ എം.ഡി.എൻ എ കണ്ടെത്തി. 

 വീട്ടിലെ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മാർക്കറ്റിൽ അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടി കൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്‌ഡി ഐ.പി എസിന്റെ നിർദേശപ്രകാരം ഡാൻസഫ് ടീം, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

ലഹരി വിൽപ്പനയും വിതരണവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് തലശ്ശേരി എ എസ് പി ഡോ.നന്ദഗോപൻ ഐ.പി.എസ്. പറഞ്ഞു

capture_1783835798

പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി


കതിരൂർ:കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ തലശ്ശേരി യൂണിറ്റും കെ.എംഎൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തോടൊപ്പവും ചേർന്ന് എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഗ്രീൻ ഫീൽഡ് ടർഫിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. തലശ്ശേരിപൊലീസ്‌സ്റ്റേഷൻ എസ്.ഐ. .പി. പ്രസാദ് ഉദ്ഘാടനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ. രാഹുൽ. സ്വാഗതം പറഞ്ഞു.

 സംസ്ഥാന പ്രസിഡണ്ട് രാഗേഷ്.പി.വി. ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ കെ.എം. എന്റർപ്രൈസസ് സ്റ്റാഫ് അവന്യൂ , തലശ്ശേരി യൂണിറ്റ് മെമ്പർ പി.സുനിൽ . വനിതാ കൂട്ടായ്മ അംഗം ഷജിമ

എന്നിവർക്ക് സമ്മാനദാനം നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി. ടി.സുമേഷ്, കെ.എം എന്റർപ്രൈസസ് ഉടമ മഹേഷ് സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജി.വി. നിർമ്മൽ നന്ദി പറഞ്ഞു.. തുടർന്ന് സൗഹൃദ ഫുട്ബോൾ മത്സരവും പി.പ്രകാശൻ, ജി.വി. നിർമ്മൽ, എം. അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.


ചിത്രവിവരണം:തലശ്ശേരിപൊലീസ്‌സ്റ്റേഷൻ എസ്.ഐ. .പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ജീവനൊടൊക്കാൻ എത്തിയ യുവാവിനെ പോലീസ് എത്തി രക്ഷപ്പെടുത്തി.


ന്യൂമാഹി: ജീവനൊടുക്കാൻ എത്തിയ 35 കാരനെ ന്യൂ മാഹി പൊലീസ്

 രക്ഷപ്പെടുത്തി ബന്ധുക്കൾക്ക് കൈമാറി.

വെള്ളിയാഴ്ച രാത്രി മാഹിയിലെ ഒരു ലോഡ്ജ് മുറിയിൽ ഫാനിൽ കയർ കെട്ടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയാണ് ന്യൂ മാഹി എസ്.ഐ. ഹരീഷും സംഘവും മുറിയുടെ വാതിൽ ചവിട്ടി തുറന്ന് രക്ഷപ്പെടുത്തിയത്.

യുവാവിനെ കാണാതായതിനെ തുടർന്ന് നാദാപുരം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് യുവാവിന്റെ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ മാഹി ഭാഗങ്ങളിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നാദാപുരം പൊലീസ് ന്യൂ മാഹി പൊലീസിലും മാഹി പൊലീസിലും വിവരങ്ങൾകൈമാറി. തുടർന്ന് ന്യൂ മാഹി പൊലീസിന്റെ പരിശോധനയിലാണ് യുവാവ് ലോഡ്ജിൽ മുറിയെടുത്തതായി വിവരം ലഭിച്ചത്. മുറിക്ക് പുറത്തെത്തിയ പൊലീസ് വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ വാതിൽ ചവിട്ടി തുറന്നത്.അപ്പോഴെക്കും യുവാവ് കയർ കെട്ടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലുമായിരുന്നത്രെ. എസ് ഐ ക്ക് പുറമേ ന്യൂ മാഹി സ്റ്റേഷനിലെ സി പി ഒ ശ്രീനാഥ് ഹോംഗാർഡ് രാജനുമാണ് യുവാവിനെതിരഞ്ഞെത്തിയത്.

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

 ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക്ഉത്സവം നടന്നു..കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, വൈകിട്ട് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ എന്നിവയുണ്ടായി.

ജവഹർ ബാൽ മഞ്ച്: അനുമോദനവും ഉപഹാര സമർപ്പണവും ഇന്ന് ചാലക്കരയിൽ


മാഹി:ചാലക്കര ആറാം വാർഡിൽ ഉൾപ്പെടുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു കേരള / സി.ബി.എസ് ഇ പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ജവഹർ ബാൽ മഞ്ച് ചാലക്കര ആറാം വാർഡ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ഇന്ന് 

 രാവിലെ 10 മണിക്ക് ചാലക്കര കെ.പി ശ്രീധരൻ്റെ ഭവനത്തിൽ വെച്ച് നടക്കുമെന്ന് ജവഹർ ബാൽ മഞ്ച് ചാലക്കര യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.

കാഞ്ഞിരാട്ട് വീണ്ടും കുറുനരിയുടെ അക്രമണം


ചൊക്ലി : നിടുമ്പ്രം കാഞ്ഞിരാട്ട് മേഖലയിൽ ഭ്രാന്തൻ കുറുനരിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് വീണ്ടും കുറുനരിയുടെ പരാക്രമം

കുറുനരിയെ തുരത്താൻ പരിക്ക് പറ്റിയ പ്രദേശങ്ങളിൽ

ഫോറസ്റ്റ് സെക്ഷൻ ഓഫീ മ്പർ പി. പ്രമോദ് കുമാർ

ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരായ അഖിലേഷ് പി.പി, ബിബീഷ് പി.പി, നകുൽ എന്നിവർ എത്തിച്ചേർന്നു

സംഭവ സ്ഥലത്ത്പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ , മെമ്പർ കെ. പ്രദീപൻ, റിബിൻ.കെ, ബിജീഷ് ബി.കെ.വിഎന്നിവർ നിർദ്ദേശങ്ങൾ നൽകി 


ചിത്രവിവരണം: പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പ്രദേശം സന്ദർശിക്കുന്നു

പ്രോജക്ട് ഓഫീസ് ഉദ്ഘാടനവും വിദ്യാ മൈത്രി വിജയാദരവും.


പള്ളൂർ : സബർമതി ട്രസ്റ്റിന്റെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം മാഹി എം. എൽ. എൽ. അഡ്വ. ടി അശോക് കുമാർ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മൂന്നങ്ങാടിയിലെ രോഹിണിയമ്മ ആർക്കേഡിൽ വച്ച് നിർവ്വഹിക്കുമെന്ന് 

ട്രസ്റ്റ് വൈസ് ചെയർമാൻ ആഷാലത പി പി പറഞ്ഞു. ട്രസ്സ് ചെയർമാൻ ഡോ മഹേഷ്‌ പള്ളൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പന്ത്രണ്ടാം വാർഡ്‌ മുൻ കൗൺസിലർ വടക്കൻ ജനാർദ്ദനൻ, ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ കെ, മാഹി മഹിളാ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഷിത ബഷീർ, നിടുംമ്പ്രം ശ്രീ നാരായണ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ്‌ കുമാർ, പള്ളൂർ തേജസ്‌ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒ.ഷൈനി ഷൈജിത്ത്, മൂന്നങ്ങാടി പുലരി സാംസ്കാരിക കേന്ദ്രം സെക്രട്ടറി വിജേഷ് ടി എന്നിവർ സന്നിഹിതരായിരിക്കും. വിക്സിത് ഭാരത്‌ യൂത്ത് പാർലിമെന്റിൽ മാഹിയെ പ്രതിനിധീക്കരിച്ച ചാലക്കരയിലെ വീണാധരി ധഞ്ജിത്ത്, കുസാറ്റ് എൻട്രസ് പരീക്ഷാ വിജയി കെവിൻ അച്ചുത് ടി പി, പ്ലസ് ടു പരീക്ഷയിൽ വിവിധ സ്ട്രീമുകളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ മാഹിയിലെ വിദ്യാർത്ഥികൾ, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷ വിജയിച്ച ഭിന്നശേഷിക്കാർ, സിംഗിൾ പാരന്റിന്റെ മക്കൾ, സബർമതി ട്രസ്റ്റ് അംഗങ്ങളുടെ മക്കൾ എന്നിവരെയും കലാ രംഗത്ത് മികച്ച പ്രകടനത്തെ മുൻനിർത്തി മാഹിയിലെ ശ്രീ കുറുമ്പ ടീമിനെയും ആദരിക്കും.

ലോക വയോജന ചൂഷണ വിരുദ്ധ ബോധ വതക്കരണ ദിനത്തിടനുബന്ധിച്ച്, ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാമൈത്രി മത്സര വിജയികൾക്കുള്ള സമ്മാന ദാനവും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്.

whatsapp-image-2026-07-11-at-7.45.25-pm

കെ.ദാമോദരൻ അനുസ്മരണം ഇന്ന്

ന്യൂമാഹി. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക കെ.ദാമോദരന്റെ അമ്പതാം ചരമവാർഷികം ഇന്ന് വൈകിട്ട് 4 മണിക്ക് കവിയൂർ രാജൻ സ്മാരക വായനശാലാ പരിസരത്ത് നടക്കും. കെ.ടി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N