സ്വച്ഛതാ പഖ്വാഡ: തലശ്ശേരി–മാഹി സൈക്ലോത്തോൺ സംഘടിപ്പിച്ചു

സ്വച്ഛതാ പഖ്വാഡ: തലശ്ശേരി–മാഹി സൈക്ലോത്തോൺ സംഘടിപ്പിച്ചു
സ്വച്ഛതാ പഖ്വാഡ: തലശ്ശേരി–മാഹി സൈക്ലോത്തോൺ സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Jul 12, 11:19 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: സ്വച്ഛതാ പഖ്വാഡയുടെ ഭാഗമായി പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ തലശ്ശേരിയിൽ നിന്ന് മാഹിയിലേക്ക് സൈക്ലോത്തോൺ സംഘടിപ്പിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) നേതൃത്വത്തിൽ, 'കാവലിയേഴ്സ് ഡി മാഹി' ക്ലബ് (Cavaliers de Mahe Club), തലശ്ശേരി സൈക്ലിംഗ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ജൂലൈ 11-നായിരുന്നു പരിപാടി.

saji2_1783835279

തലശ്ശേരി കടൽപ്പാലം പരിസരത്ത് നിന്ന് തലശ്ശേരി എസ്.ഐ. ശ്രീമതി അശ്വതി ജിജി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഇരു ക്ലബുകളിലെയും 28 അംഗങ്ങൾ പങ്കെടുത്ത 9 കിലോമീറ്റർ ദൈർഘ്യമുള്ള റാലിക്ക് മാഹി വാക്ക് വേയിൽ വെച്ച് എം.എൽ.എ അഡ്വ. അശോക് കുമാർ സ്വീകരണം നൽകി. തുടർന്ന് പങ്കെടുത്തവർ ശുചിത്വമുള്ള പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞയും എടുത്തു.

മാഹി ടാഗോർ പാർക്കിൽ നടന്ന സമാപന ചടങ്ങിൽ എം.എൽ.എ അഡ്വ. അശോക് കുമാർ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്തു

capture_1783835291

. സ്വന്തം വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും, ശുചിത്വ സംസ്കാരം സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കൈവരിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങുകൾക്ക് BPCL ഏരിയ സെയിൽസ് ഓഫീസർ രാംരാജ്, യാത്രമംഗൾ മാനേജിങ് ഡയറക്ടർ സജിത്ത് നാരായണൻ, സലീല പെട്രോൾ ബങ്ക് പ്രൊപ്രൈറ്റർ വിനോദ് എന്നിവർ നേതൃത്വം നൽകി. കാവലിയേഴ്സ് ഡി മാഹി ക്ലബ് അംഗങ്ങളായ ശ്രീകുമാർ ഭാനു, വത്സരാജ്, സുധീശൻ, അർഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur