എ.പി. കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു

എ.പി. കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു
എ.പി. കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 10, 12:02 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: കലാഗ്രാമം സ്ഥാപകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എ.പി. കുഞ്ഞിക്കണ്ണന്റെ മൂന്നാം ചരമവാർഷികം കലാഗ്രാമത്തിൽ ആചരിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് കലാഗ്രാമം അങ്കണത്തിലെ എ.പി. കുഞ്ഞിക്കണ്ണന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ കലാഗ്രാമം ട്രസ്റ്റി ഡോ. എ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. അസീസ് മാഹി, എം.വി. ജയരാജൻ, ചാലക്കര പുരുഷു, പ്രശാന്ത് ഒളവിലം, കെ.പി. വിജയൻ, വി.കെ. രാജേഷ്, പി.കെ. മോഹനൻ മാസ്റ്റർ, ടി.പി. ഷൈജു, ഡോ. ടി.വി. വസുമതി, ഡോ. പുഷ്പ, അഡ്വ. എൻ.കെ. സജ്ന, കെ. ജയപ്രകാശൻ, വൈ.എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ചിത്രവിവരണം: എ.പി. കുഞ്ഞിക്കണ്ണന്റെ മൂന്നാം ചരമവാർഷിക ത്തോടനുബന്ധിച്ച് കലാഗ്രാമം അങ്കണത്തിലെ പ്രതിമയിൽ നടന്ന പുഷ്പാർച്ചന.

capture

വി.ബി. ഇസ്ഹാഖിന് അശീതി: തലശ്ശേരിയുടെ നിത്യഹരിത കായിക സുൽത്താന് ഇന്ന് എൺപതാം പിറന്നാൾ

തലശ്ശേരി: കേരളത്തിൽ ഏറ്റവും കൂടുതൽ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ച കായിക പ്രതിഭയും തലശ്ശേരിയുടെ നിത്യഹരിത കായിക സുൽത്താനുമായ വി.ബി. ഇസ്ഹാഖ് എൺപതാം വയസ്സിലേക്ക് (അശീതി) പ്രവേശിക്കുന്നു.

അരനൂറ്റാണ്ട് മുമ്പ്, 1968-ലും 1974-ലും സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങളിൽ കേരളത്തിന് വേണ്ടി പ്രതിരോധ നിരയിൽ ബൂട്ട് കെട്ടിയ അദ്ദേഹം, 1969 മുതൽ 1978 വരെയുള്ള ഒരു ദശാബ്ദക്കാലം ആലുവ എഫ്.എ.സി.ടി (FACT) ഫുട്ബോൾ ടീമിന്റെ മുൻനിര താരമായും ക്യാപ്റ്റനായും തിളങ്ങിയിരുന്നു. അടുത്ത കാലം വരെ വെറ്ററൻ ഫുട്ബോളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 79 വർഷങ്ങൾ പൂർത്തിയാക്കി ജീവിതത്തിലെ 'അശീതി'യിലേക്ക് പ്രവേശിക്കുന്ന തലശ്ശേരിയുടെ ഈ പ്രിയപുത്രന് തലശ്ശേരി വികസന വേദി ഹൃദയംഗമമായ പിറന്നാൾ ആശംസകൾ നേർന്നു.

തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള പുരാതന മുസ്ലീം തറവാടായ "ബംഗ്ല"യിൽ ബഹുമുഖ പ്രതിഭയായിരുന്ന "ടാറ്റാ" മൂസ്സക്കയുടെയും കുഞ്ഞിപാത്തുമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായാണ് ഇസ്ഹാഖ് ജനിച്ചത്. പത്തു വർഷത്തെ എഫ്.എ.സി.ടി ജീവിതത്തിന് ശേഷം 1978 അവസാനത്തോടെ അവിടെനിന്ന് സ്വയം വിരമിക്കൽ വാങ്ങി അദ്ദേഹം ദുബായിലേക്ക് പോയി. പിന്നീട് 1983-ൽ നാട്ടിൽ തിരിച്ചെത്തി, കുടുംബ സ്ഥാപനമായ മെയിൻ റോഡിലെ 'ബംഗ്ല ഏജൻസി'യുടെ നടത്തിപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.

അക്കാലത്താണ് തലശ്ശേരിയിലെ ക്രിക്കറ്റിന്റെ മികച്ച സംഘാടകനും രണ്ടു പതിറ്റാണ്ടിലേറെ കാലം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന സൈബൂസ് അബ്ദുള്ളയുടെ വിയോഗമുണ്ടാകുന്നത്. തുടർന്ന്, കുടുംബസുഹൃത്തും അന്നത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പ്രശസ്ത അഭിഭാഷകൻ ബഷീർ വക്കീലിന്റെ (പിന്നീട് ഹൈക്കോടതി ജസ്റ്റിസ് പി.പി. ബഷീർ) നിർബന്ധത്തിന് വഴങ്ങിയാണ് ഇസ്ഹാഖ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.

1986 മുതൽ 2001 വരെയും, പിന്നീട് 2009 മുതൽ 2017 വരെയും രണ്ട് ഘട്ടങ്ങളിലായി 24 വർഷക്കാലം അദ്ദേഹം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കൂടാതെ നാല് വർഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ക്രിക്കറ്റ് കളി കാണാൻ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ തടിച്ചുകൂടിയിരുന്ന തലശ്ശേരി ക്രിക്കറ്റിന്റെ വസന്തകാലമായിരുന്നു അത്. സൈബൂസ് അബ്ദുള്ളയുടെ നാമധേയത്തിൽ നാല് തവണ ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റുകളും നിരവധി ബോർഡ് ടൂർണമെന്റുകളും ഇസ്ഹാഖിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

അദ്ദേഹം സെക്രട്ടറിയായിരുന്ന കാലയളവിലാണ് തലശ്ശേരിയിൽ രഞ്ജി ട്രോഫി മത്സരങ്ങൾ പതിവായത്. ആകെ 22 രഞ്ജി ട്രോഫി മത്സരങ്ങളാണ് ഇസ്ഹാഖിന്റെ സംഘാടക മികവിൽ തലശ്ശേരിയിൽ നടന്നത്. ഇത് കേരള ക്രിക്കറ്റ് ചരിത്രത്തിലെ തിളക്കമുള്ളതും ഇതുവരെ തകർക്കപ്പെടാത്തതുമായ റെക്കോർഡാണ്. 2017-ൽ ഇസ്ഹാഖ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോ, അതിനുമുമ്പ് 2001 മുതൽ 2008 വരെ അദ്ദേഹം സെക്രട്ടറി അല്ലാതിരുന്ന കാലത്തോ തലശ്ശേരിയിൽ മറ്റൊരു രഞ്ജി ട്രോഫി മത്സരം പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല എന്നത് ഇസ്ഹാഖ് എന്ന കായിക സംഘാടകന്റെ വൈഭവം എത്രത്തോളമായിരുന്നു എന്ന് വ്യക്തമാക്കുന്നു.

കായിക മേഖലയ്ക്ക് പുറമെ, തലശ്ശേരിയിലെ സാമൂഹിക-സാംസ്കാരിക-കലാരംഗങ്ങളിലും ഇസ്ഹാഖ് സജീവ സാന്നിധ്യമാണ്. വിഖ്യാത നിയമജ്ഞൻ വി.ആർ. കൃഷ്ണയ്യരുടെ ഭാര്യയുടെ സ്മരണാർത്ഥമുള്ള 'ശാരദാ കൃഷ്ണയ്യർ ഫൈൻ ആർട്സ് സൊസൈറ്റി'യുടെ ജോയിന്റ് സെക്രട്ടറിയാണ് അദ്ദേഹം. ഒപ്പം, തലശ്ശേരിയുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ശബ്ദമുയർത്തുന്ന 'തലശ്ശേരി വികസന വേദി'യുടെ വൈസ് പ്രസിഡന്റ് കൂടിയാണ്.

തലശ്ശേരി ചിറക്കര പുല്ലമ്പിൽ റോഡിലെ "ഖദീജാസ്" എന്ന വീട്ടിലാണ് നിലവിൽ താമസം. ഭാര്യ: ഖദീജ. മകൻ: തഫ്രീദ് ഇസ്ഹാഖ്, മകൾ: ഡെൻസീന.

ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന താരങ്ങളായ എസ്. ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരെ രഞ്ജി ട്രോഫി മത്സരങ്ങളിലൂടെ തലശ്ശേരിയിലെ കായികപ്രേമികൾക്ക് പരിചയപ്പെടുത്തിയ ഈ നിത്യഹരിത നായകന് തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു.

ചിത്രവിവരണം: തലശ്ശേരി - മൈസൂർ റെയിൽപ്പാതയുൾപ്പെടെയുള്ള റെയിൽവേ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട്, തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ അന്നത്തെ തലശ്ശേരി സബ് കളക്ടർ അമിതാഭ് കാന്ത് ഐ.എ.എസിനെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച അവസരത്തിൽ വി.ബി. ഇസ്ഹാഖ് ഉൾപ്പെടുന്ന സംഘം.

പന്തക്കൽ മൂലക്കടവ് ഭാഗങ്ങളിൽ നാശനഷ്‌ടം


മാഹി: ശക്തമായ കാറ്റിലും മഴയിലും പന്തക്കൽ, മൂലക്കടവ് ഭാഗങളിൽ മരങ്ങൾ വീണ് വലിയ നാശനഷ്‌ടങ്ങളുണ്ടായി.

പന്തക്കൽ - മൂലക്കടവ് മെയിൻ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

മൂലക്കടവ് - കുന്നുമ്മൽ പാലം റോഡിൽ കൂലോത്ത് അമ്പലത്തിന് സമീപം വീടിന് മുകളിൽ തെങ്ങ് വീണു

എം എൽ എ റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ് വീണു 

മാഹി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റി.

മാഹി നിവാസികൾക്കുള്ള സ്പോട്ട് അഡ്മിഷൻ

2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ജൂലൈ 15-ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളുമായി മാഹിയിലെ ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ് സെമിനാർ ഹാളിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ: 9443413821, 9846147551, 9446503284

എം എസ് എസ് സ്കോളർഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു


തലശ്ശേരി :2026-27 അക്കാദമിക വർഷത്തിൽ വിവിധ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചു.

അർഹതയുള്ള കോഴ്‌സുകൾ:മെഡിസിൻ,എഞ്ചിനീയറിംഗ്,

അഗ്രികൾച്ചർ,ബി.എഡ്,

മറ്റ് പ്രൊഫഷണൽ ഡിഗ്രി / ഡിപ്ലോമ കോഴ്‌സുകൾ, സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾ പുതുക്കലിന് ഫോമിൽ അപേക്ഷ നൽകണം.

അപേക്ഷിക്കേണ്ട വിധം:

നിശ്ചിത അപേക്ഷാ ഫോമുകൾ തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ് ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31-നകം ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.

വിലാസം:

എം.എസ്.എസ് കുട്ട്യമ്മു സെൻ്റർ, എ.വി.കെ. നായർ റോഡ്, നാരങ്ങാപ്പുറം, തലശ്ശേരി.  

ഫോൺ: 92077 33051.

capture_1783620289

ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി

ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഓണക്കാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 500 സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളുടെ വിതരണം ആരംഭിച്ചു.

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്ത് കർഷകർക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. ഓരോ വീട്ടുമുറ്റത്തും വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിച്ച് ഓണക്കാലത്ത് പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷ്യവിളകൾ ലഭ്യമാക്കുന്നതിനും വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം. ഒ. അങ്കിത സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ. വി. ബൈജു നന്ദിയും പറഞ്ഞു


ചിത്രവിവരണം:ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

ccccc

ദാസൻ നിര്യാതനായി.

 മാഹി:പള്ളൂർ ശ്രീനാരായണ സ്കൂളിന് സമീപം പനങ്ങാര വീട്ടിൽ ദാസൻ (83)നിര്യാതനായി.

 പരേതരായ കണാരൻ-ചീരു ദമ്പതികളുടെ മകനാണ്.

ഭാര്യ :സാവിത്രി മകൻ: സന്തോഷ്‌ .

 സഹോദരങ്ങൾ: ശ്രീധരൻ പരേതരായ 

കുമാരൻ, നാണു, ബാലൻ,  മാധവി

jkjk

കെ .വി .ശാന്ത ടീച്ചർ നിര്യാതയായി. 


മാഹി : ചെമ്പ്ര അയ്യപ്പൻ കാവിനു സമീപം ജ്യോതിസ്സിൽ കെ. വി. ശാന്ത ബ്രാഹ്മണിയമ്മ (88)(റിട്ടയേർഡ് ഹെഡ് മിസ്ട്രസ്സ്, മാരാൻങ്കണ്ടി എൽ .പി . സ്കൂൾ, ചൊക്ലി) ബാംഗ്ലൂരിൽ നിര്യാതയായി. 

ഭർത്താവ് പരേതനായ ടി. എൻ. ജനാർദ്ദനൻ ഉണ്ണി.

മക്കൾ ശോഭ, ജയന്തി, ഉഷ. മരുമക്കൾ:രവീന്ദ്രൻ (കോഴിക്കോട് ), മോഹൻ കുമാർ (കോയമ്പത്തൂർ ) അരുൺ പന്തീരടി, (ബാഗ്ലൂർ ) സഹോദരങ്ങൾ:. കെ.വി.നന്ദിനി, കെ. വി. രാമചന്ദ്രൻ, കെ. വി. നാരായണൻ, കെ. വി. രാമൻ . പരേതയായ കെ.വി. ലീലാവതി

 സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് ചെമ്പ്രയിലെ വീട്ടു വളപ്പിൽ.

capture_1783621576

പള്ളൂർ വയൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് യാത്ര അസാദ്ധ്യമായി


മാഹി:പള്ളൂർ സബ് സ്റ്റേഷന് താഴെ ചൊക്ലി റോഡിൽ വെള്ളക്കെട്ട്. പൊതുജനങ്ങൾ ദുരിതത്തിലായി.

പള്ളൂർ സബ് സ്റ്റേഷൻ ഇന്റർ ലോക്ക് സ്ഥാപനം വഴി താഴെ ചൊക്ലിക്ക് പോകുന്ന റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ സമീപത്ത് താമസിക്കുന്നവർ ഏറെ ദുരിതമനുഭവിക്കുകയാണ്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീട്ടുകളിലെ കിണറുകൾ മലിനമായിട്ടുണ്ട്. കിണർ വെള്ളം കുടി ക്കന്നതിലൂടെ പകർച്ച വ്യാധി ഉണ്ടാകാൻ സാധ്യത ഏറെയാണ്. പള്ളൂരിൽ നിന്നും ചൊക്ലിക്ക് ഇത് എളുപ്പ മാർഗമായതിനാൽ ധാരാളം ആളുകൾ ഇത് വഴി കടന്നുപോകുകയുo സ്കൂളിലേക്ക്പോകാൻ കുട്ടികൾ സ്ഥിരമായി ഉപയോഗിക്കുന്നതും ഈ വഴിയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജനങ്ങൾ ഇപ്പോൾ ഈ വഴി യുള്ള യാത്ര ഉപേക്ഷിച്ചിരിക്കയാണ്.ഈ പ്രദേശത്തെ ജനങ്ങളും നാട്ടുകാരും അഭിമുഖികരിക്കുന്ന ദുരിതം റീജിയണൽ അഡ്മിനിസ്ട്രേറ്റരുടെയും മുനിസിപ്പാൽ കമ്മീഷണരുടെയും നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് പകർച്ച വ്യാധി ഉണ്ടാകുമോ എന്ന് സമീപവാസികൾ ഭയപ്പെടുന്നു. പ്രദേശത്ത് മുൻപ് വെള്ളം കെട്ടിനിന്നിരുന്നില്ല. പ്രകൃതിദത്തമായ നീർ ചാലുകൾ ഉള്ള പ്രദേശമായിരുന്നു. കൊയ്യാടൻ കൊറോത്തെ ക്ഷേത്രത്തിന്റെ വയലായിരുന്ന സ്ഥലം അതിന്റെ നടത്തിപ്പുകാർ നികത്തുമ്പോൾ സമീപത്തെ സ്ഥലമുടമ മതിൽ കേട്ടുമ്പോൾ വെള്ളം പോകാൻ ഒഴിച്ചിട്ട സ്ഥലംകൂടി ചേർത്ത് ക്ഷേത്ര സ്ഥലത്തിന്റെ ഭാഗമാക്കിയതിനാലാണ് ഇപ്പോൾ ഈ വെള്ളക്കെട്ട്. ക്ഷേത്രം കൈയ്യറിയ സ്ഥലം സർവ്വേ ഡിപ്പാർട്മെന്റ് അളന്നുതിട്ട പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ അഡ്മിനിസ്ട്രറ്റാറേയും മുനിസിപ്പാൽ കമ്മിഷണരെയും സമീപിച്ചത്. വര്ഷങ്ങളായി ജനങ്ങൾ അഭിമുഖികരിക്കുന്ന പ്രശ്നത്തിന്ന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഇതുവരെയും ഉണ്ടാകാത്തതിൽ ജനങ്ങൾ രോഷാകുലരാണ്.


ചിത്ര വിവരണം : തോടായി മാറിയ റോഡ്

mannan--jpg

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N