മാഹി. കലാകാരന്മാരുടെ ആരാധ്യനും, പാവപ്പെട്ടവരുടെ കാണപ്പെട്ടദൈവവുമായിരുന്ന , മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണൻ
കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് മൂന്ന് വർഷങ്ങൾ തികയുന്നു. താൻ കെട്ടിപ്പൊക്കിയ മദിരാശിയിലെ ബിസ്സിനസ് സാമ്രാജ്യവും, അനാഥമാക്കപ്പെട്ട കലാകാരമാരും, നായകൻ അരങ്ങൊഴിഞ്ഞ മാഹി മലയാള കലാഗ്രാമവും ആ വലിയ വിയോഗത്തെ ഇന്നും ഉൾക്കൊള്ളാനാവാതെ വിതുമ്പുന്നു.
തന്റെ വഴികാട്ടിയായ
എ പി.കഞ്ഞിക്കണ്ണനെ ദൈവസാന്നിദ്ധ്യമുള്ള മനുഷ്യ സ്നേഹിയെന്നാണ് കലാഗ്രാമം ഡയറക്ടറായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി വിശേഷിപ്പിക്കാറ് പതിവ്.
കലാകാരനോ, സാഹിത്യകാരനോ, ദാർശനികനോ ആയിരുന്നില്ലെങ്കിലും, ഇവരുടേയെല്ലാം ആരാധനാപാത്രമായിരുന്നു എ.പി.കുഞ്ഞിക്കണ്ണൻ. മദിരാശിയിലെ എം.ഗോവിന്ദന്റെ ദാർശനികതയിൽ വിളഞ്ഞ പവിത്ര സംഘത്തിലെ ശക്തമായ കണ്ണിയായിരുന്നു അദ്ദേഹം. കെ.സി.എസ്. പണിക്കറും, എം.വി.ദേവനും, എം.കെ.മേനോനും, ടി.പത്മനാഭനും, എൻ.പി.മുഹമ്മദും,കെ.എ. കൊടുങ്ങല്ലൂരുമെല്ലാം ആ സൗഹ്യദ സംഘത്തിലെ ഇഴപിരിയാത്ത കണ്ണികളായിരുന്നു.
സമസ്ത മേഖലകളിലും അവഗാഹമായ പണ്ഡിത്യമുണ്ടായിരുന്ന കുഞ്ഞിക്കണ്ണൻ, എല്ലാറ്റിനുമുപരി ഉദാത്ത നായ മനുഷ്യ സ്നേഹിയായിരുന്നു. നിർദ്ധനരായ എത്രയോ കുട്ടികളെ മദിരാശിയിലെ കലാക്ഷേത്രയും, ചോളമണ്ഡലവും വഴി കലകളുടെ ഉത്തുംഗതയിലെത്തിക്കാൻ ഈ മനുഷ്യന് സാധിച്ചു.
മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയും മദിരാശിയിലെ വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനുമായ എ.പി.കുഞ്ഞിക്കണ്ണൻ്റെ ജീവിതകഥയെ ആസ്പദമാക്കി ഇ.വി.ശ്രീധരൻ 'മനുഷ്യൻ എന്ന സുന്ദരപദം ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
പുതു തലമുറക്ക് പാഠമാകേണ്ടതാണ്
'എ.പി കുഞ്ഞിക്കണ്ണൻ്റെ ജീവിതമെന്ന് ഈ ഗ്രന്ഥം വായിച്ചാൽബോധ്യമാകും
പരന്ന വായനയിലൂടെ കൈവരിച്ചതാണ് എ.പി. ക്ക് ഭൗതികവും ആത്മീയവുമായ ജ്ഞാനം. കൊടിയ ദുരിതങ്ങളോടും , ആഴമേറിയ സങ്കടങ്ങളോടും നിരന്തരംയുദ്ധം ചെയ്ത് പടുത്തുയർത്തിയ ജീവിതം, അന്യർക്കായി സമർപ്പിക്കപ്പെടുകയായിരുന്നു. കലകളോടും, സംഗീതത്തോടുമുള്ള എ.പി. യുടെ അഭിനിവേശം .പ്രകടമാക്കുന്നതാണ് ടി.പത്മനാഭൻ്റെ ചിത്തരഞ്‌ജിനി എന്ന കഥ. ചിത്തരഞ്ജിനി രാഗത്തിൽ ത്യാഗരാജൻ ഒരു കൃതിയേരചിച്ചിട്ടുള്ളൂ. എ.പി.യെക്കുറിച്ച് നാല് കഥകളെഴുതിയിട്ടുണ്ടെങ്കിലും, പപ്പേട്ടൻ്റെ ഈ ഒരുകഥ മാത്രം മതി എ.പി.യെ അറിയാൻ . ഗാന്ധിയൻ സോഷ്യലിസമായിരുന്നു എപി.യെ നയിച്ചിരുന്നത്.
ഇല്ലായ്മയുടെ കയത്തിൽ നിന്നും കരകയറാൻ
നന്നെ ചെറുപ്പത്തിൽ തന്നെ മദിരാശിയിലേക്ക് വണ്ടികയറിയ ഈ മനുഷ്യന്റെ ജീവിത വിജയഗാഥ ആരേയും അതിശയിപ്പിക്കുന്നതാണ്. ജീവിത സായന്തനത്തിലാണ് മയ്യഴിപ്പുഴ, അറബിക്കടലിൽ ചേരും മുമ്പുള്ള ചെറുകുന്നിൽ സമസ്ത കലകളുടേയും പ്രഭവ കേന്ദ്രമായ മലയാള കലാഗ്രാമം ഈ കലാ സ്നേഹി തലമുറകൾക്കായി നാടിന്സമർപ്പിച്ചത്.
ചിത്രം:എ.പി.കുഞ്ഞിക്കണ്ണൻ
എ.പി.കുഞ്ഞിക്കണ്ണൻ
അനുസ്മരണം ഇന്ന്
മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ മൂന്നാം ചരമവാർഷികം ഇന്ന് ആചരിക്കും.
കാലത്ത് 9 മണിക്ക് കലാഗ്രാമത്തിലെ എ.പി.യുടെ പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന. തുടർന്ന് അനുസ്മരണ സമ്മേളനം നടക്കും. സാഹിത്യ-സാംസ്ക്കാരിക -കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും.
മാഹി കോളേജ്:
മയക്കുമരുന്നിനെതിരെ ഒരു ഗോൾ
മാഹി :മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളേജിലെ ആൻ്റി നർക്കോട്ടിക്സ് സെൽ മയക്കുമരുന്നിനെതിരെ ഒരു ഗോൾ എന്ന സന്ദേശത്തോടെ നടത്തിയ പരിപാടി ആദ്യ ഗോളടിച്ചു കൊണ്ട് മാഹി പൊലീസ് സൂപ്രണ്ട് ധനശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:കെ.കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ:കെ.എം.ഗോപിനാഥൻ, ഡോ:മനോജ് പിള്ള, ഡോ:ബി.സതീഷ് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും, അദ്ധ്യാപകരുംഅനദ്ധ്യാപകരും ഗോളുകളടിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബും നടത്തി.
ചിത്രവിവരണം:മാഹി
തമിഴ്നാട് മന്ത്രിമാർക്ക് പുതുച്ചേരിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകി
തമിഴ്നാട് മന്ത്രിസഭയിൽ 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ്സ് മന്ത്രിമാരായി അധികാരമേറ്റ രണ്ട് മന്ത്രിമാർക്ക് പോണ്ടിച്ചേരിയിൽ ഉജ്വലവരവേൽപ്പ് നൽകി. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി വിശ്വനാഥൻ, ടൂറിസം മന്ത്രി രാഗേഷ് എന്നിവർക്കാണ് പോണ്ടിച്ചേരി പ്രദേശ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.സി.സി ഓഫിസിൽ സ്വീകരണം നൽകിയത്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ കോൺഗ്രസ്സിന്റെ പ്രവർത്തനം തമിഴ് നാട്ടിലും പോണ്ടിച്ചേരിയിലും ശക്തമാക്കാൻ നമ്മൾ ഒറ്റകെട്ടായി മുന്നേറണമെന്ന് മന്ത്രിമാർ പറഞ്ഞു. പി.സി.സി പ്രസിഡണ്ട് വി.വൈദ്യ ലിംഗം എം.പി അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി വി.നാരായണസാമി, കാർത്തികേയൻ എം.എൽ.എ, മുൻ മന്ത്രിമാരായ എം.കന്തസ്വാമി, എം.ഒ.എച്ച്.എഫ്. ഷാജഹാൻ, മുൻ എം.എൽ.എ മാരായ ബാലൻ, വൈദ്യനാഥൻ എന്നിവർ സംസാരിച്ചു
സൗജന്യ ദന്തൽ കേമ്പ് സംഘടിപ്പിച്ചു.
മാഹി: മാഹി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് ആന്റ് ഹോസ്പിറ്റലും, മാഹി റോട്ടറി ക്ലബ്ബും. സംയുക്തമായിഎസ്സാർ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചാലിൽ പ്രൈമറി ഹെൽത്ത് സെന്ററിൽ
സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ഹെൻറി ആന്റണിയുടെ അധ്യക്ഷതയിൽ
സി.ഒ.ടി.ഷബീർ ഉദ്ഘടാനം ചെയ്‌തു. ഡോ: ശ്രീജ,ഡോ. ബിന്ധ്യ, ഡോ: രജനി മേരി ജോർജ് ,
കുരിക്കൾ കണ്ടി സക്കീർ സംസാരിച്ചു.
ചിത്രവിവരണം: ഹെന്റി ആന്റണി മുഖ്യഭാഷണം നടത്തുന്നു.
ഐ.വി. ദാസ് അനുസ്മരണം .
കോടിയേരി: വായനാ പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി കല്ലിൽതാഴെ എം.എം. നാണു നമ്പ്യാർ സ്മാരക വായനശാലയിൽ ഐ.വി ദാസ് അനുസ്മരണ സമ്മേളനം നടത്തി. ബിയേന എസ് വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ബാലൻ മാസ്റ്റർ, അജിത് മാസ്റ്റർ, ഇ എം.രാജൻ, ദേവരാജൻ എന്നിവർ സംസാരിച്ചു
ഇ.കെ. പത്മിനിയമ്മ നിര്യാതയായി
ന്യൂമാഹി..ഒളവിലം രാജൻ സ്മാരക വായനശാലയ്ക്കു സമീപം കുനിയിൽ ഇ.കെ പത്മിനി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ മൈല്യാട്ട് കൃഷ്ണൻ നായർ. മക്കൾ : ആനന്ദവല്ലി , മനോഹരൻ ( സുൽത്താൻ ബത്തേരി ) പ്രേമലത , മധുസൂദനൻ (ഇലക്ടീഷ്യൻ ) മരുമക്കൾ: രാമദാസൻ (കോടിയേരി), അജിത, പ്രീത, പരേതനായ ബാലകൃഷണൻ നായർ (വള്ള്യായി). സഹോദരങ്ങൾ: പരേതരായ ലക്ഷ്മിയമ്മ, കരുണാകരൻ നായർ, ബാലകൃഷ്ണൻ നായർ , കുഞ്ഞികൃഷ്ണൻ നായർ.
ആലി സ്കൂളിൽ സംസ്ഥാനത്തെ ആദ്യ എ.ഐ. ലാബ് തുറന്നു
മാഹി: സ്ഥാപിതമായ നാൾ തൊട്ട് ഇന്നേവരെ മുഴുവൻ വിദ്യാർത്ഥികൾക്കുംഉന്നത വിജയം സമ്മാനിക്കുന്ന
പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുച്ചേരി സംസ്ഥാനത്താദ്യമായി ഒന്നാം തരം മുതൽ ഒൻപതാംതരം വരെ എ.ഐ. ലാബ് സംവിധാനം ഏർപ്പെടുത്തിയത് മാതൃകയാണെന്ന് അഡ്വ.ടി.അശോക് കുമാർ എം എൽ എ അഭിപ്രായപ്പെട്ടു.
ക്രിയാസ് പാർക്കിന്റെ സ്റ്റം ആന്റ് ഇന്നോവേഷൻ ലാബുകൾ
റോബോട്ടിക് സ് , എ.ഐ. മിഷ്യൻലേണിങ്ങ് ,ഡിസൈൻ തിങ്കിങ്ങ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, ഡ്രോൺ, ത്രിഡി പ്രിന്റിങ്ങ് എന്നിവയുൾപ്പെട്ടതാണ്.
പോണ്ടിച്ചേരിയിൽ പ്രത്യേകിച്ച് മയ്യഴിയിലെ ആദ്യത്തെ സ്കൂൾതല സ്കിൽ ഇന്നൊവേഷൻ ലാബുകളിൽ ഒന്നായി മാറുകയാണ് ആലി സ്കൂളിലെ ലാബെന്ന്എം എൽ എ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഡ്രോൺസ്, 3-ഡി പ്രിന്റിംഗ്, ഡിസൈൻ തിങ്കിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഇവിടെ സജ്ജമാണ്.
ഇതൊരു സാധാരണ സാങ്കേതിക ലാബ് മാത്രമല്ല, വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത സമഗ്രമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ഹാൻഡ്സ്-ഓൺ ഉപകരണങ്ങൾ, പുസ്തകങ്ങൾ, ഘടനാപരമായ കരിക്കുലം, ഗൈഡഡ് പ്രോജക്ടുകൾ, ഇന്നൊവേഷൻ പ്രവർത്തനങ്ങൾ, പ്രായോഗിക പരിശീലനം, സർട്ടിഫിക്കേഷൻ അടിസ്ഥാനത്തിലുള്ള പഠന അവസരങ്ങൾ എന്നിവ ക്ലാസ് ഒന്നു മുതൽ ക്ലാസ് 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. അക്കാദമിക് പഠനത്തോടൊപ്പം ഭാവിയിൽ ആവശ്യമായ സാങ്കേതിക കഴിവുകളും പ്രശ്നപരിഹാര ശേഷിയും വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
ലാബിലൂടെ വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായി ചിന്തിക്കാനും, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും, മാതൃകകൾ നിർമ്മിക്കാനും, പുതിയ സാങ്കേതികവിദ്യകൾ : മനസ്സിലാക്കാനും, സ്വയം ഇന്നൊവേറ്റ് ചെയ്യാനുമുള്ള ആത്മവിശ്വാസം നേടാനും അവസരം ലഭിക്കും. വിദ്യാഭ്യാസം ഇന്ന് പാഠപുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങുന്നഒന്നല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, റോബോട്ടിക്സ്, മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവ ലോകത്തെ വേഗത്തിൽ മാറ്റിമറിക്കുന്ന കാലഘട്ടത്തിൽ, കുട്ടികളെ ഭാവിക്കായി സജ്ജരാക്കുക എന്നത് അനിവാര്യമാണെന്ന് എം എൽ എ പറഞ്ഞു.. ഈ സ്കിൽ ആൻ്റ് ഇന്നൊവേഷൻ ലാബ് അതിനായുള്ള പ്രായോഗികവും ദീർഘദർശിയുമായ ഒരു മുന്നേറ്റവുമാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് ഡയറക്ടർ പ്രദീപ് കുവ്വ ആമുഖഭാഷണം നടത്തി. പ്രധാനാധ്യാപിക കെ ഷജിന സ്വാഗതം പറഞ്ഞു.
ക്രിയാസ് പാർക്ക് ഡയറക്ടർമാരായ ടി പി റിലെഷ്, ടി എ ഷിംജ, ഓപ്പറേഷൻസ് മാനേജർ പി എം അർജുൻ, കെ സജിന സംബന്ധിച്ചു.
പ്രധാനാധ്യാപിക കെ ഷജിന സ്വാഗതം പറഞ്ഞു.
ചിത്രവിവരണം: അഡ്വ..ടിഅശോക് കുമാർ എ.ഐ. ലാബ് ഉദ്ഘാടനം ചെയ്യുന്നു.
വന മഹോത്സവം നടത്തി
മാഹി കൃഷി വകുപ്പിൻ്റെയും വനം വന്യ ജീവി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ചാലക്കര ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജിൽ വനമഹോത്സവം നടത്തി. വൃക്ഷത്തൈ നട്ട് കൊണ്ട് വന മഹോത്സവം അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാനുവൽ, പ്രിൻസിപ്പൽ ശാന്തി, കൃഷി ഓഫീസർ കെ.റോഷ് സംസാരിച്ചു. വയനാട് വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് രാഹുൽ രവീന്ദ്രൻ വിദ്യാർത്ഥികൾക്ക് മര സംരക്ഷണം, വനനിയമങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. ക്യാമ്പസിൽ ഫല വൃക്ഷ തൈകൾ നടുകയും വിദ്യാർഥികൾക്കാവശ്യമായ വൃക്ഷ തൈ വിതരണവും നടന്നു
അനുസ്മരണവും അനുമോദനവും.
ചൊക്ലി: ഗ്രാമ പഞ്ചായത്തിന്റെയും ,ചൊക്ലി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സി.എം. കിഡ്‌സ് ജേതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു..
ചൊക്ലി പഞ്ചായത്തിലെ 27 സ്കൂളുകളിൽ നിന്ന് സി.എം.കിഡ്സ് LP, UP,NMMS വിജയികളായ 73 വിദ്യാർത്ഥികളെയും അനുമോദിച്ചു. വായനാപക്ഷ വാരാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരിഡോ:എസ്.ശബ്ന നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അദ്ധ്യക്ഷത വഹിച്ചു
സി.എം. കിഡ്സ് വിജയികൾക്ക് മൊമന്റോ നൽകി ,പന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ സംസാരിച്ചു.
വൈസ്: പ്രസിഡന്റ് കെ.എം സപ്ന, സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മരായ കെ ടി.കെ പ്രദീപൻ , കെ.പി ഷമീന, പി ജയചന്ദ്രൻ ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ മോഹനൻ , മിഫ്താഹ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സജീന്ദ്രൻ സംസാരിച്ചു,
പി.ഇ.സി കൺവീനർ സി.സി. നിഷാനന്ദ് മാസ്റ്റർ സ്വാഗതവും, ജൂനിയർ സുപ്രണ്ട് സജിത്ത്കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:എഴുത്തുകാരിഡോ: എസ്.ശബ്ന ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







































