ന്യൂമാഹി: പിതാവിൽ നിന്ന് സ്വായത്തമാക്കിയ കളരിയുടെ ചുവടുകൾ വെച്ച് , ഒടുവിൽ ലോക പ്രശസ്ത മാസ്റ്റേർസിൽ നിന്നും കരാത്തെയുടെ അടവ് തന്ത്രങ്ങളത്രയും സ്വായത്തമാക്കിയ ക്യോഷി കെ. വിനോദ് കുമാർ , വർത്തമാന കാലത്ത് രാജ്യത്തെ ശ്രദ്ധേയനായ കരാത്തെ അഭ്യാസിയും, ആയിരക്കണക്കായ ശിഷ്യരുടെ ഗുരുനാഥനുമായി വളർന്നത്. സഹനത്തിന്റേയും ത്യാഗത്തിന്റേയും കഠിന പാതയിലൂടെയാണെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
ജ്ഞാനസമ്പാദനമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും, ലാളിത്യമാണ് ഒരു പൊതുപ്രവർത്തകന്റെ മുഖമുദ്രയെന്നും തന്റെ ജീവിതത്തിലുടെ സമുഹത്തിന് കാണിച്ച് കൊടുത്ത, മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റായിരുന്നു ഐ.വി. ദാസൻ മാഷെന്ന് ചാലക്കര പുരുഷു ഉദാഹരണ സഹിതം ചുണ്ടിക്കാട്ടി.
പാറാൽ പൊതു ജന വായനശാലയുടെ ആഭിമുഖ്യത്തിൽഐ.വി. ദാസ് അനുസ്മരണവും, സെൻസായ് . കെ.വിനോദ് കുമാറിനെ ആദരിക്കുകയും ചെയ്ത ചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോടിയേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എ.കെ.താഹിർ ഉദ്ഘാടനം ചെയ്തു.സംഭവ ബഹുലമായ ഐ.വി. ദാസിന്റെ ജീവിതം ഗ്രന്ഥശാലാ പ്രവർത്തകർ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.സുരേശൻ , ഷിംന സംസാരിച്ചു. ലോക കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സെൻസായ് കെ.വിനോദ് കുമാറിനെ ആദരിച്ചു.ബഷീർ അനുസ്മരണ പരിപാടികളോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രസിഡണ്ട്
എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
ടി.പി. സനീഷ് സ്വാഗതവുംനിധിഷ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സെൻ സായ് കെ.വിനോദ് കുമാറിനെ എ.കെ. താഹിർ ആദരിക്കുന്നു.
ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ അവതരിപ്പിച്ച ബഷീറിയൻ കഥാപാത്രങ്ങൾ
ഐ.വി. ദാസിനെ അനുസ്മരിച്ചു.
ചൊക്ലി:വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ചൊക്ലി ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.വി ദാസ് അനസ്മരണം നടത്തി. മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രഫ: എം.അശോകൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞൻ മാസ്റ്റർ . ടി.ടി.കെ ശശി. കെ.പി.വിജയൻ , പി.ഹരിശ്ചന്ദ്രൻ സംസാരിച്ചു.
ചിത്രവിവരണം:മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പരിസ്ഥിതി സൗഹൃദ പ്രദർശനം.
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബായ ഗ്രീൻ റൂട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ പരിസ്ഥിതി സൗഹൃദ പ്രദർശനം.
ഗ്രീൻ റൂട്ട് ക്ലബ് കോർഡിനേറ്റർ
ഡോ. പി ദിലീപിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്.
ചിത്രപരമ്പരയിൽ
പ്രകൃതിയുടെ അത്ഭുതങ്ങൾ വിരിഞ്ഞു
മാഹി: പ്രകൃതി ദൃശ്യങ്ങളുടെ മായിക . ക്കാഴ്ചകൾ ചുമരിൽ ആലേഖനം ചെയ്ത് പ്രശസ്ത പ്രകൃതി ചിത്രകാരനും അദ്ധ്യാപകനുമായ രാഗേഷ് പുനോൽ വിദ്യാർത്ഥികളെ പ്രകൃതിയുടെ മടിത്തട്ടിലെത്തിച്ചു.
എക്സൽ പബ്ലിക് സ്കൂൾ കിഡ്സ് ബ്ലോക്കിൽ നടന്ന അനാച്ഛാദന ചടങ്ങ് പ്രിൻസിപ്പൽ സതി എം. കുറുപ്പ് ഉദ്ഘാടനം ചെയ്തു. "പ്രകൃതിയുടെ അത്ഭുതങ്ങൾ" എന്ന പേരിലുള്ള ചിത്ര പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമാണിത്. സ്കൂൾ മെസ് പ്രവേശന കവാടത്തിന്റെ ചുമരിൽ 8 x 12 അടി വിസ്തീർണ്ണമുള്ള പെയിന്റിംഗ് വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ഒരുപോലെ ആകർഷകമാണ്. സ്കൂൾ കാമ്പസ് മനോഹരമാക്കുന്നതിൽ ചിത്രകാരൻ രാഗേഷ് പുന്നോലിന്റെ പ്രവർത്തനത്തിന് പ്രിൻസിപ്പൽ അഭിനന്ദിച്ചു. ചടങ്ങിൽ ട്രസ്റ്റി ഡോ:പി രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ വി കെ സുധീഷ് (അക്കാദമിക്), വെൽഫെയർ ഓഫീസർ എം. രാജേഷ്, സംബന്ധിച്ചു.
ചിത്രവിവരണം: പ്രിൻസിപ്പാൾ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
കാട്ടുപന്നികളെ വെടി വെച്ച് കൊന്നു
മാഹി:ചാലക്കര വയൽ പ്രദേശത്തും, വട്ടോത്ത് കുന്നിൻ പ്രദേശത്തും കാട്ടുപന്നി ശല്യം രൂക്ഷം രൂക്ഷമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർ എത്തി നാല് പന്നികളെ വെടി വെച്ചു കൊന്നു ഒരെണ്ണം ചാലക്കര വയൽ ഭാഗത്തു നിന്നും കരീകുന്ന് ഭാഗത്ത് നിന്നുമാണ് വെടി വെച്ച് കൊന്നത്. ചാലക്കര ഭാഗത്ത് ഫോറസ്റ്റ് ഉദ്യേഗസ്ഥർ തിരച്ചിൽ തുടരുകയാണ്.
ബാറിൽ നിന്നും മദ്യപിച്ചിറങ്ങവേ തലയടിച്ച് വീണ് മദ്ധ്യവയസ്കൻ മരണപ്പെട്ടു
മാഹി : ബാറിൽ നിന്നും മദ്യപിച്ചിറങ്ങവേ തലയടിച്ച് വീണ് മദ്ധ്യവയസ്കൻ മരണപ്പെട്ടു
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മാഹി പാലത്തിന് സമീപത്തെ ബാറിൽ നിന്നും മദ്യപിച്ചിറങ്ങവെ ചെറുവാഞ്ചേരി സ്വദേശിക്ക് അപകടം സംഭവിച്ചത്
ചെറുവാഞ്ചേരി കല്ലു വളപ്പിൽ കൊളവല്ലൂർ ചെറുപറമ്പ് മൊട്ടേമ്മൽ ഹൗസിൽ ഉണ്ണികൃഷ്ണ (56)നാണ് മരണപ്പെട്ടത്.
സംഭവം നടന്നയുടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെട്ടിരുന്നു
വീഴ്ച്ചയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ
ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ; പള്ളൂർ കെ.ജി.ബി.വി. സ്കൂളിൽ ശ്രദ്ധേയമായി അനുസ്മരണം
മാഹി: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ച് പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിലെ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന വി.പി. ഷമീദയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ബഷീർ സ്മൃതിഗാനം ആലപിച്ച് ഉദ്ഘാടനം ചെയ്തു. ബഷീർ എന്ന എഴുത്തുകാരൻ തന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഓർമകൾ പങ്കുവെച്ച് അദ്ദേഹം നടത്തിയ അനുസ്മരണ പ്രഭാഷണം ശ്രദ്ധേയമായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ പ്രധാന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് മുഹമ്മദ് അമീൻ, ഋതുപർണ, കൃഷ്ണ മയൂര, ആത്മിക അനിൽ, ഹൂറിയ, ബി. നേദ്യ, ആഗ്‌നേയ എസ്. വിനീത്, ശർണിക, മെഹവിഷ് അസ്മി, എ.എസ്. അനന്യ എന്നിവർ സദസ്സുമായി സംവദിച്ചത് പരിപാടിക്ക് വേറിട്ട അനുഭവമായി.
പി.കെ. സത്യഭാമ സ്വാഗതവും കലാ-സാഹിത്യ വേദി കൺവീനർ സി.എം. നിഷ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































