ബ്രസീലിന് തകർപ്പൻ വിജയം!!

ബ്രസീലിന് തകർപ്പൻ വിജയം!!
ബ്രസീലിന് തകർപ്പൻ വിജയം!!
Share  
എഴുത്ത്

News desk

2026 Jul 07, 12:29 AM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

ബ്രസീലിന് തകർപ്പൻ വിജയം!!

മാഹി:ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ചിന്റെ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വിജയം. മത്സരം മാഹി എംഎൽഎ അഡ്വ. ടി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു

​ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മാഹി ഇൻഡോർ ബാഡ്മിന്റൺ മോർണിംഗ് ബാച്ച് സംഘടിപ്പിച്ച ബ്രസീൽ - അർജന്റീന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന് ഗംഭീര വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തിയത്.

​മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായികരംഗം ശക്തമായ പ്രതിരോധം തീർക്കണമെന്നും ഫുട്ബോളിനെ ലഹരിയക്കണമെന്നും അദ്ദേഹം, പറഞ്ഞു.

​മത്സരത്തിൽ ബ്രസീലിനുവേണ്ടി എം. സി. വരുൺ രണ്ടും, ബബീഷ് മൂന്നും ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. അർജന്റീന ടീമിനുവേണ്ടി അശ്വിൻ, പ്രദീഷ് ഒളവിലം എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.

കെ. ശിവദാസൻ സ്വാഗതംപറഞ്ഞു. അബ്‌ദുൾ അസീസ് ആശംസകൾ നേർന്നു. മാച്ച് കൺവീനർ എം. സി. വരുൺ പരിപാടികൾക്ക് നേതൃത്വം നൽകി.


ചിത്രവിവരണം: മാഹി എം എൽ എ ടി.അശോക് കുമാർ കളിക്കാരുമായി പരിചയപ്പെടുന്നു.

capture_1783363013

എക്സലിൽ ബഷീർ ദിനാചരണം

മാഹി: എക്സൽ പബ്ലിക് സ്കൂൾ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം കുറുപ്പ്  ഉദ്‌ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.ചിത്രകലാ അധ്യാപകൻ രാഗേഷ് പുന്നോൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ ചി ത്രവും വരച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. അധ്യാപകരായ വേണുദാസ് മൊകേരി മിനിമോൾ, ഹർഷലത രാകേഷ്,  പി. സുരേശൻ നേതൃത്വം നൽകി


ചിത്ര വിവരണം:ബഷീർ കഥാപാത്രങ്ങൾ അരങ്ങിൽ

capture_1783363106

കെ.എം.രാധാകൃഷ്ണൻ


മാഹി: ഈസ്റ്റ് പള്ളൂർ തുണ്ടിയിൽ പൊടികളത്തിന് സമീപം കണിയാന്റെ മീത്തൽ ലക്ഷ്മിയിൽ കെ.എം. രാധാകൃഷ്ണൻ (54) നിര്യാതനായി. ഫെനെസ്ട്ര ഫാർമസ്യൂട്ടിക്കൽസിൽ ഡെപ്യൂട്ടി റീജിയണൽ മാനേജരായിരുന്നു. ജനശബ്ദം മാഹിയുടെ മെമ്പറായിരുന്നു.

പരേതരായ നാരായണൻ നായരുടെയും ലക്ഷ്മിയുടെയും മകനാണ്. 

ഭാര്യ: രേഷ്മ (പടിയൂർ). 

മക്കൾ: നക്ഷത്ര (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി), പരേതയായ ശ്രീലക്ഷ്മി.

സഹോദരങ്ങൾ: ചന്ദ്രി, ചന്ദ്രൻ, രവീന്ദ്രൻ, വിജയരാഘവൻ (ജയൻ), ബാലകൃഷ്ണൻ, സുരേന്ദ്രൻ, പത്മനാഭൻ.

സംസ്കാരം ഇന്ന് ജൂലൈ 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

mk

ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ മനീഷ് കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിയാണ്

capture_1783363550

ഐ.വി.ദാസിനെ അനുസ്മരിച്ചു.

ചൊക്ലി ..വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഐ.വി ദാസ് അനുസ്മരണം നടത്തി പ്രമുഖ ബാല സാഹിത്യകാരൻ രാജു കാട്ടുപുനം അനുസ്മരണ പ്രഭാഷണം നടത്തി പി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. പ്രസിദാ രവീന്ദ്രൻ കെ.പി.വിജയൻ സംസാരിച്ചു


ചിത്രവിവരണം..സാഹിത്യകാരൻ രാജു കാട്ടുപുനം അനുസ്മരണ പ്രഭാഷണം നടത്തുന്നു

capture_1783363665

എ.എസ്.ഐ.ക്ക് ആൾട്ടോ കാർ സമ്മാനം.


മാഹി:മാക്കുനി -ചമ്പാട് മണ്ടോളയിൽ  ക്ഷേത്രത്തിൻ്റെ വികസന ധനശേഖരണാർഥം നടത്തി വരുന്ന സമ്മാന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആൾട്ടോ കാറിന് പന്തക്കൽ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.കെ. സുജിത്ത് അർഹനായി.രണ്ടാം സമ്മാനമായ എയർ കണ്ടീഷണർ തോട്ടുമ്മലിലെ ജിനിഷയ്ക്ക് ലഭിച്ചു. മൂന്നാം സമ്മാനം വാഷിംങ്ങ് മെഷീൻ നേടിയത് ചമ്പാട് ഓവുപാലം രുചി തട്ടുകടയിലെ വിനോദാണ്..

 ക്ഷേത്രം രക്ഷാധികാരി എൻ.ഉണ്ണിമാസ്റ്ററുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.


ചിത്രവിവരണം:എൻ. ഉണ്ണി മാസ്റ്റർ കാറിന്റെ താക്കോൽ വി.കെ.സുജിത്തിന് സമ്മാനിക്കുന്നു.

ന്യൂമാഹിയിൽ യുവാവ് സ്ത്രീവേഷം കെട്ടിമോഷണം നടത്തി പിടിയിലായി. 


ന്യൂമാഹി:നിർമ്മാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽ വയർ ഉൾപ്പടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. 

ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്.  നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥാപനങ്ങൾ ,വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്. രാത്രിയിൽ സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽ പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുൾപ്പടെ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ആലമ്പത്ത് മീത്തൽ ജസ്ലീമിൻ്റെ ഉടമസ്ഥതയിൽ പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലും ,

വി കെ നവാസ്. ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടുകളിലുമാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് മൂന്നിടങ്ങളിലും മോഷണം നടത്തിയത്

ഇത് സംബന്ധിച്ച് ന്യൂമാഹി പൊലീസിൽ പരാതി നൽകിയിരുന്നു.. ഇന്നലെ പുലർച്ച ഇതിന് സമീപത്ത് കവർച്ചക്കെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ദൃശ്യങ്ങൾ സി.സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്.

capture_1783363803

ബഷീർ ദിനാചരണം നടത്തി.


കോടിയേരി: കല്ലിൽതാഴെ എം.എം. നാണു നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഗോൾഡൻ ചാലഞ്ച് വിജയി കുമാരി എം. സൈനബ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. പി.സജീവൻ , പി.ബാലൻ മാസ്റ്റർ, ചിത്ര ടീച്ചർ, പി.അജിത് മാസ്റ്റർ, സുമ സംസാരിച്ചു


ചിത്രവിവരണം:ഗോൾഡൻ ചാലഞ്ച് വിജയി കുമാരി എം. സൈനബ ഉദ്ഘാടനം ചെയ്യുന്നു

capture_1783363855

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനാഘോഷം 


മാഹി: ഭാരതത്തിൻ്റ ആദ്യത്തെ വ്യവസായ മന്ത്രിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മദിനആഘോഷം ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇരട്ട പിലാക്കൂൽ മാരാർജി മന്ദിരത്തിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ മുഖ്യഭാഷണം നടത്തി. അഡ്വ:എൻ.കെ. ഇന്ദ്രപ്രസദ് അദ്ധ്യക്ഷതവഹിച്ചു. മഗിനേഷ് മഠത്തിൽ കെ. എം ത്രിജേഷ് ജയസൂര്യബാബു, പി.പ്രേമൻ, കെ.പി. രജിത, ടി. എ.ലതീബ് കുമാർ സംസാരിച്ചു. 


ചിത്രവിവരണം:. പി.പ്രഭീഷ് കുമാർ മുഖ്യഭാഷണം നടത്തുന്നു.

capture_1783363946

ലോകകപ്പ് ഫുട്ബോളിന് ആവേശവരവേൽപ്പ്; കസ്തൂർബ ഗാന്ധി വിദ്യാലയത്തിൽ കായികാഘോഷം


പള്ളൂർ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആവേശപൂർവം വരവേൽപ്പൊരുക്കി പള്ളൂർ കസ്തൂർബ ഗാന്ധി വിദ്യാലയം. മയ്യഴിയിലെ പ്രശസ്ത ഫുട്ബോൾ പരിശീലകൻ മുഹമ്മദ് സലിം ആദ്യഗോൾ നേടി കായികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

എച്ച്.എം ഇൻചാർജ് ഷമീദ വി.പി. അധ്യക്ഷത വഹിച്ചു. വിദ്യാർഥികളിൽ കായികബോധവും ഫുട്ബോളിനോടുള്ള ആവേശവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കായിക അധ്യാപിക വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ കായികമത്സരങ്ങളും ഫുട്ബോൾ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. ആവേശത്തോടെയും മത്സരവീര്യത്തോടെയും വിദ്യാർഥികൾ പങ്കെടുത്ത പരിപാടികൾ ശ്രദ്ധേയമായി.


സ്റ്റാഫ് സെക്രട്ടറി തുഷാര സി. നന്ദി രേഖപ്പെടുത്തി.

മാഹിമുൻസിപാലിറ്റിയുടെ നടപടിയിൽ പ്രതിഷേധിക്കുക 

മാഹി: ദീർഘകാലം കോൺഗ്രസ്സ് പാർട്ടി പ്രസിഡൻ്റും സാമൂഹ്യ പ്രവർത്ത കനും ഐ. കെ. കുമാരൻ മാസ്റ്റർ ട്രസ്റ്റ് ചേർമാനുമായിരുന്ന ഐ. അരവി ന്ദൻ്റെ  ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ച മാഹി മുൻസി പാൽ മൈതാനത്തിൻ്റെ വാടകയായി  ആയിരംരൂപ  വാങ്ങിച്ച മുൻസിപാൽ അധികൃതരുടെ നടപടി യിൽ  മാഹിയിലെ  മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.  

രാഷ്ട്രീയ പ്രസ്ഥാനങൾക്ക് മീറ്റിങ്ങുകൾനടത്താൻ സൗജന്യവും , മറ്റുസംഘടനകൾക്ക്  പണവും നൽകേണ്ടിവരുന്ന  നടപടി മുൻസിപാൽഅധികൃതർ കാണിക്കുന്നത്  ഭരണഘടനാ ലംഘനമാണെന്നും , സമിതിയോഗം വിലയിരുത്തി . മുൻസിപാലിറ്റി സൂപ്രണ്ടിൻ്റെ  ധാർഷ്ട്യം നിറഞ്ഞ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി  ചേർമാൻ കെ.കെ.അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ ജനറൽസെക്രട്ടറി  ഷാജുകാനം സ്വാഗതംപറഞ്ഞു  ഷാജിപിണക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു  ടി . എം സുധാകരൻ  കെ.കെ.ശ്രീജിത്ത്  എവി യൂസഫ് പ്രസംഗിച്ചു  അഹമ്മദ് സമീർ നന്ദിപറഞ്ഞു

capture_1783364251

ജന്മദിനാചരണം നടത്തി

ന്യൂ മാഹി :ഭാരതീയ ജനതാ പാർട്ടി ന്യൂ മാഹി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിന o അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും

ആ ദേഹത്തിൻ്റെ ജിവിതയാത്രയിൽ അദ്ദേഹം അനുഭവിച്ച യാ ധനകൾ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും നടന്നു പരിപാടിയിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റി അംഗം ബാബു കോട്ടാക്കുനി പരിപാടി ഉദ്ഘാടനം ചെയ്യിത് സംസാരിച്ചു തുടർന്ന് അനീഷ് കൊള്ളുമ്മൽ ശ്യാമപ്രസാദ് ജിവിതത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു.നിപീഷ് .എം.എം സ്വഗതം പറഞ്ഞു രമേശൻ തോട്ടത്തിൽ നന്ദിയും രേഖപ്പെടുത്തി .യു.സി ബാബു.അശോകൻ ചീക്കോളി.ശശി കൊള പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി വിവിധ ബൂത്തുകളിൽ നടന്ന പരിപാടിയിൽ അനീഷ് കൊളവട്ടത്ത് .ലീന പ്രദീപ് .സബീഷ് കെ.പി എന്നിവർ സംസാരിച്ചു

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK