മാഹി: സാഹിത്യത്തിലും, ചിത്രകലയിലും, സിനിമയിലുമെല്ലാം അതിപ്രശസ്തരായ പ്രതിഭകൾക്ക് പിറവി നൽകിയ മയ്യഴി, സംഗീത ലോകത്തിന് സമ്മാനിച്ച അമൂല്യ രത്നമാണ് , കഴിഞ്ഞ അമ്പത്തിയഞ്ച് വർഷങ്ങളായി ഉത്തര കേരളത്തിലെ സംഗീത വേദികളിൽ നിറദീപ്തി ചൊരിയുന്ന വിഖ്യാത സംഗീതജ്ഞൻ യു ജയൻ മാസ്റ്റരെന്ന് കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.
ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് മാഹി ശാഖയുടെ പന്ത്രണ്ടാം വാർഷികാഘോഷം മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. അഡ്വ. ഇ. നാരായണൻ നായർ (വടകര) അദ്ധ്യഷത വഹിച്ചു. രാജ്കുമാർ ,പ്രേംകുമാർ ലോകനാർകാവ്, ആനന്ദൻ പുതുപ്പണം, സി.രേഷ്മ, തബലിസ്റ്റ് സുരേഷ് ബാബു സംസാരിച്ചു.
ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവും
ജപ മ്യൂസിക്കിന്റെ രക്ഷാധികാരിയുമായ അഡ്വ. ഇ നാരായണൻ നായർക്ക് സംഗീതജ്ഞൻ യു ജയൻ മാസ്റ്റർ പൊന്നാടയും, ഉപഹാരവും സമ്മാനിച്ചു.
തുടർന്ന് സംഗീതജ്ഞൻ യു ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിച്ച സംഗീത പരിപാടികളും അരങ്ങേറി.
ചിത്രവിവരണം: ചാലക്കര പുരുഷു ജപ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു.
ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് വടകരയിലെ അഡ്വ. ഇ നാരായണൻ നായരെ ജപ സ്കൂൾ ഓഫ് മ്യൂസിക് മാഹി ശാഖ ആദരിച്ചപ്പോൾ . പ്രമുഖ സംഗീതജ്ഞൻ യു.ജയൻമാസ്റ്റർഉപഹാര സമർപ്പണം നടത്തുന്നു.
എം.ടി. രമേശ് സി പി . ഗണേശൻ്റെ വീട്ടിൽ സന്ദർശനം നടത്തി
മാഹി : മാഹിയിലെ മുൻകാലബിജെപി നേതാവും കണ്ണൂർ ജില്ല സിക്രട്ടറി മായിരുന്ന പള്ളൂരിലെ സി.പി. ഗണേശൻ്റെ വീട്ടിൽ ബിജെപി കേരള സംസ്ഥാന ജനറൽ സിക്രട്ടറി എം. ടി.രമേശ് സന്ദർശനം നടത്തി.
ദീർഘകാലം മാഹിയിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സി.പി. ഗണേശൻ ശാരീരിക ബുദ്ധിമുട്ടിനാൽ വിശ്രമജീവിതം നയിക്കുകയാണ്. വി. പി കൃഷ്ണരാജ്,അഡ്വ. ഗോകുലൻ വി.പി പ്രമോദ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു
മാഹിയിലെ ആദ്യകാലബിജെപി നേതാവ് സി.പി.ഗണേശനെ ബിജെപി സംസ്ഥാനജനറൽ സിക്രട്ടറി എം. ടി.രമേശ് സന്ദർശിച്ചു
ഭാസ്ക്കരൻ മാസ്റ്റരേയും രാഘവൻ മാസ്റ്ററേയും
അനുസ്മരിച്ചു.
ന്യൂമാഹി:കവിയൂരിലെ പ്രമുഖ സാംസ്‌കാരിക വ്യക്തിത്വങ്ങളും ശ്രീനാരായണീയരുമായ വി കെ ഭാസ്കരൻ മാസ്റ്റർ . പി കെ രാഘവൻ മാസ്റ്റർ എന്നിവരെ കവിയൂർ ശ്രീ നാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന പൊതു സമ്മേളനം അനുസ്മരിച്ചു
തലശ്ശേരി ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ സത്യൻ ഉദ്ഘാടനം ചെയിതു. അഡ്വ പി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു
സി വി ആർ പെരിങ്ങാടി മുഖ്യ ഭാഷണം നടത്തി. പി നാണി ,എൻ ഭാസ്കരൻ , വി സി സുമിത്രൻ ,വി കെ രാജേന്ദ്രൻ ഒ അനിരുദ്ധൻ, എം പി പവിത്രൻ ,വി പി ഭാസ്കരൻ , പി ബാലൻ സംസാരിച്ചു
ചിത്ര വിവരണം: അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു.
ദീന ദയാൽ ഉപാദ്ധ്യായ
മഹാഭിയാൻ
മാഹി: ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പരിശീലന മഹാഭിയാൻ' ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവ്വഹിച്ചു.
സിപിഎമ്മും കോൺഗ്രസും ഒന്നാണെന്നും ഒരേ മുന്നണിയുടെ ഭാഗമാണെന്നുള്ള രാഷ്ട്രീയ നിലപാട് മാഹിയിലും ഏറെ പ്രസക്തമാണെന്നും എം.ടി.രമേഷ് ചൂണ്ടിക്കാട്ടി.
നാളെയുടെ മാഹിയുടെ രാഷ്ട്രീയം എന്ന് പറയുന്നത് കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരുമിച്ച് പ്രതിരോധിച്ചുകൊണ്ട് , ഈ രണ്ടു പാർട്ടികൾക്കും ബദലായി ഭാരതീയ ജനതാ പാർട്ടിക്ക് മാറാൻ കഴിയുമ്പോഴാണ്. മാഹിയിലും ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമാകുന്ന രാഷ്ട്രീയ മാറ്റം ഉണ്ടാവുകയാണെന്ന് എം ടി രമേശ് പറഞ്ഞു.
മാഹി കോ-ഓപ്പറേറ്റിീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പ്രഭീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മേഖല പ്രഭാരി അഡ്വ സജീവൻ, പോണ്ടിച്ചേരി മുൻ എം എൽ എ സെൽവൻ,സ്റ്റേറ്റ് എക്സി ക്യൂട്ടീവ് മെമ്പർ അങ്ക വളപ്പിൽ ദിനേശൻ, ക്യാമ്പ് അധികാരി പ്രേമൻ മാഹി, സംസാരിച്ചു.
ക്യാമ്പിൽ പോണ്ടിച്ചേരി, കേരള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാക്കൾ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, ശക്തി കേന്ദ്ര ഇൻചാർജുമാർ, വിവിധ മോർച്ചാ ചുമതലക്കാർ, ബൂത്ത് പ്രസിഡന്റുമാർ ക്യാമ്പിൽ പങ്കെടുത്തു.
മഗ്‌നീഷ് മഠത്തിൽ സ്വാഗതവും
ഷാജിമ ചെമ്പ്ര നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുംപുതിയ കാർ അനുവദിക്കില്ല
മാഹി: പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആഡംബര കാറുകൾ സ്വന്തമാക്കാനുള്ള മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾക്ക് ഗവർണറുടെ ശക്തമായ വിലക്ക്. പുതിയ കാറുകൾ വാങ്ങുന്നതിനായി സമർപ്പിച്ച ഫയൽ ഗവർണർ തിരിച്ചയച്ചതോടെ മന്ത്രിമാരും ഉദ്യോഗസ്ഥരും നിരാശയിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർക്കും എം.എൽ.എമാർക്കും നിയമസഭയിൽ പ്രത്യേക മുറികൾ അനുവദിക്കുകയും ലക്ഷങ്ങൾ ചെലവഴിച്ച് അവ അലങ്കരിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിന് പിന്നാലെയാണ് പുതിയ മന്ത്രിമാർക്കായി ആഡംബര കാറുകൾ വാങ്ങാൻ സർക്കാർ തലത്തിൽ നീക്കം നടന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അഞ്ച് പേർക്ക് പുതിയ കാറുകൾ വാങ്ങുന്നതിനായി സർക്കാർ ഗവർണർക്ക് ഫയൽ അയച്ചിരുന്നു.
എന്നാൽ, ഫയൽ പരിശോധിച്ച ഗവർണർ പുതിയ കാറുകൾ വാങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന അതേ കാറുകൾ തന്നെ പുതിയ മന്ത്രിമാർക്കും അനുവദിക്കാൻ ഗവർണർ ഉത്തരവിടുകയും, ഫയൽ തിരിച്ചയക്കുകയും ചെയ്തു.
മന്ത്രിമാർക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും ഗവർണറുടെ ഉത്തരവ് വലിയ തിരിച്ചടിയായിട്ടുണ്ട്. ഓരോ വകുപ്പിനും അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെയും, ഐ.എ.എസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും പൂർണ്ണമായ വിശദാംശങ്ങൾ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അധിക വാഹനങ്ങൾ തിരികെ വിളിക്കുമെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
നൂറുതവണ രക്‌തദാനം നടത്തിയ പൊന്ന്യം ചുണ്ടങ്ങപൊയിലിലെ ടി മനോജിനെ രണതാര സാംസ്‌കാരിക കേന്ദ്രം അനുമോദിക്കുന്നു. കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പവിത്രൻ ഉപഹാരം നൽകുന്നു.
വിദ്യാർത്ഥികളെ ആദരിച്ചു.
2025-26 വർഷത്തെ മഹാത്മ റസിഡൻസ് അസോസിയേഷൻ വെ. പള്ളൂർ എസ്.എസ്.എൽ.സി. പ്പസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. ചടങ്ങിൽ കലൈമാമണി രാജീവ് കെ.കെ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിയാദ് ടി അധ്യക്ഷത വഹിച്ചു. രസ്ന അരുൺ ആശംസ അർപ്പിച്ചു. സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് തമന്ന നന്ദിയും പറ ഞ്ഞു. പ്രവീൺ കെ.വി., പ്രീ ദീപൻ കെ.വി. രാജൻ ടി.വി., കലേഷ്, ശശി ഏ.വി., മെഹറുഫ്, സംഗീത, സജില എന്നിവർ നേതൃത്വം നൽകി.
എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
ന്യൂമാഹി..ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധന യിൽ എംഡിഎംഎയുമായി യുവാവിനെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തു.
പുന്നോൽ മാക്കൂട്ടത്തെ കരിയാടൻ വളപ്പിൽ ഹൗസ്സിൽ റെജിനാസ് ആണ് അറസ്‌റ്റിലായത്.
ഇന്നലെ പുലർച്ചെ നടന്ന പൊലിസ് പട്രോളിങ്ങിനിടെയാണ് ഇയാൾ അറസ്‌റ്റിലായത്
ബഷീർ ദിനം ".പഞ്ചവർണ്ണ"ത്തിൽ കണ്ണൂർ എസ് എൻ കോളേജിലെ മലയാളം അവസാനവർഷം ബിരുദ വിദ്യാർത്ഥികൾ ബഷീർ ദിനത്തിൽ ചുണ്ടങ്ങാപൊയിലിലെ "പഞ്ചവർണ്ണ" ത്തിൽ ഒത്തുചേർന്നപ്പോൾ . പ്രശസ്ത ചിത്രകാരൻ കെ.കെ.സനിൽകുമാർ ബഷീർ സ്മരണ പങ്കു വെക്കുന്നു
ഓടത്തിനകം പള്ളിക്ക് പടിഞ്ഞാറുവശം ജൂബിലി ഐസ്ക്രീം ഷോപ്പിന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഷീറ്റുകൾ കനത്ത കാറ്റിൽ തകർന്നുവീണു ആളപായമില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































