പി.പുസ്തക ചർച്ച സംഘടിപ്പിച്ചു

പി.പുസ്തക ചർച്ച സംഘടിപ്പിച്ചു
പി.പുസ്തക ചർച്ച സംഘടിപ്പിച്ചു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jul 04, 11:20 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

പി.പുസ്തക ചർച്ച സംഘടിപ്പിച്ചു.

തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികൾ " എന്ന പുസ്തകത്തെ കുറിച്ച് ചർച്ചയും സംവാദവും സംഘടിപ്പിച്ചു കോസ്മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, വനിതാ സാഹിതി ജില്ലാ പ്രസിഡണ്ട് ജിഷ ചാലിൽ എന്നിവർ പുസ്തക അവതരണം നടത്തി തുടർന്ന് ചർച്ചയും സംവാദവും നടന്നു. പി ജയരാജൻ, ടി എം ദിനേശൻ,കെ ജയപ്രകാശൻ സംസാരിച്ചു . കാരായി രാജൻ എം എൽ എ പരിപാടിയിൽ പങ്കെടുത്തു


ചിത്രവിവരണം: ഗ്രന്ഥകാരൻ പി.ജയരാജൻ സംസാരിക്കുന്നു.

capture_1783184754

പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഭാ സംഗമവും പുരസ്ക്കാര സമർപ്പണവും ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ടി.ഷബ്ന ഉദ്ഘാടനം ചെയ്യുന്നു.

capture_1783184922

ഞാറ്റുവേല ചന്തയും

കർഷക സംഗമവും

മാഹി:കാർഷിക വികസന കർഷക ക്ഷേമവകുപ്പും, അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റ് വേല ചന്തയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഫ ഫൈസൽ, കൃഷി ഓഫീസർ ഒ പി മുബാറക്ക് , ഫൗസിയ ചാത്തോത്ത്, എസ് പി റഫീഖ് , പി ബാബുരാജ്, കെ എ സുരേന്ദ്രൻ  പ്രദീപ് ചോമ്പാല , ഭാസ്കരൻ മോനാച്ചി, മാട്ടാണ്ടി ബാലൻ, കെ ടി . അബൂബക്കർ , പി കെ പ്രകാശൻ , ഒ മിഥുന മധു , ഇ ടി കെ പ്രഭാകരൻ സംസാരിച്ചു


ചിത്ര വിവരണം: അഴിയൂർ കൃഷി ഭവൻ ഞാറ്റുവേല ചന്ത പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി ഉദ്ഘാടനം ചെയ്യുന്നു.

capture_1783187103

ഡോ: ഫായിസ് നാസറിന്

പതിനൊന്നാം തവണയും ഗിന്നസ് റെക്കോർഡ്


മാഹി:പതിനൊന്നാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവുമായി ഡോക്ടർ ഗിന്നസ് ഫായിസ് നാസർ .

മാഹി എം.എൽ.എ. അഡ്വ.ടി. അശോക് കുമാറിൽ നിന്നും ഫായിസ് നാസർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ലോകറെക്കോർഡുകളുടെ നെറുകയിൽ വീണ്ടും തിളങ്ങി. മൂന്ന് മിനിറ്റിൽ 298 ബ്ലൂബെറി കഴിച്ചാണ് റിക്കാർഡ്നേടിയത്.

കഠിനമായ പരിശ്രമത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഇതിന് മുൻപ് പത്ത് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആ റെക്കോർഡ് നിരയിലേക്കാണ് ഇപ്പോൾ തികച്ചും വ്യത്യസ്തവും വിസ്മയിപ്പിക്കുന്നതുമായ ഈ പുതിയ നേട്ടവും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.

ചടങ്ങിൽ മാഹി എം.എൽ.എ ടി. അശോക് കുമാർ ഫായിസ് നാസറിന്റെ സമാനതകളില്ലാത്ത ഈ നേട്ടത്തെ അഭിനന്ദിക്കുകയും, തുടർന്നുളള അദ്ദേഹത്തിന്റെ യാത്രകൾക്ക് പൂർണ്ണ പിന്തുണയുംആശംസകളും നേരുകയും ചെയ്തു. 


ചിത്രവിവരണം: അഡ്വ: ടി. അശോക് കുമാർ ഗിന്നസ് റെക്കോർഡ് ഡോ. ഫായിസ് നാസറിന് സമ്മാനിക്കുന്നു

ജപ സംഗീത വിദ്യാലയം

വാർഷികം ഇന്ന്


മാഹി:ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് മാഹി ശാഖയുടെ പന്ത്രണ്ടാം വാർഷികാഘോഷം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ നടക്കും. അഡ്വ. നാരായണൻ നായരുടെ അദ്ധ്യഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതജ്ഞൻ യു ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ അരങ്ങേറും.

കോയ്യോട്ട്തെരു ശ്രീ മഹാഗണപതിക്ഷേത്രം

പ്രതിഷ്ഠാദിനം 6ന്


മാഹി: കോയ്യോട്ട്തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വാർഷിക പ്രതിഷ്ഠാദിനം 6-ന് തിങ്കളാഴ്ച) വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

രാവിലെ 5 മണിക്ക് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മലർനിവേദ്യം, ഗണപതിഹോമം, നവകകലശ പൂജ, നവകകലശാഭിഷേകം, ഉഷഃപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് പ്രസാദസദ്യ (അന്നദാനം) ഒരുക്കിയിട്ടുണ്ട്. തുടർന്ന് മധ്യാഹ്നപൂജയും പകൽവിളക്ക് അടിയന്തിരവും നടക്കും.

വൈകിട്ട് 3 മണിക്ക് തേങ്ങമുട്ട്, തുടർന്ന് ശീവേലി എഴുന്നള്ളത്ത്, വൈകിട്ട് 5.30-ന് പ്രസാദവിതരണം, 6.30-ന് ദീപാരാധന എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

capture_1783187360

സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണനെ അനുസ്മരിച്ചു


മാഹി:സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ പ്രധാന സംഘാടകനും ഏടന്നൂർ ടാഗോർ വായനശാലയുടെ സ്ഥാപകനും പ്രസിഡൻ്റും പ്രഥമ പി.എൻ.പണിക്കർ പുരസ്കാര ജേതാവുമായ കുനിയിൽ കൃഷ്‌ണനെ അനുസ്മരിച്ചു. റിട്ട. ഡപ്യൂട്ടി തഹസിൽദാർ വി.മനോജ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടുവിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച പ്രതിഭകളെ അനുമോദിച്ചു. എസ്.കെ.വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പ്രീജ ഉപഹാര സമർപ്പണം നടത്തി. തലശ്ശേരി താലൂക്ക്വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിയ ലൈബ്രറി കൌൺസിൽ അംഗം യു. ബ്രിജേഷ് മുഖ്യഭാഷണം നടത്തി. പി.പി.അജയകുമാർ, ഷെമീ രാഗേഷ് സംസാരിച്ചു.



ചിത്രവിവരണം:വി.മനോജ് ഉദ്ഘാടനം ചെയ്യുന്നു

ഏകദിന പഠന ശിബിരം ഇന്ന് മാഹിയിൽ


മാഹി : ഭാരത മാകെ നടന്ന് കൊണ്ടിരിക്കുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൺമഹാ ഭിയാൻ്റ ഭാഗമായി ബിജെപി മാഹി മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിൽ (ജൂലായ് 5 ന് ) നടത്തുന്ന ഏകദിന പഠന ശിബിരം ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ മാഹി ലാ ഫാർമ റോഡിലുള്ള കോ- ഒപ്പറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


ബിജെപി കേരള സംസ്ഥാന ജന: സിക്രട്ടറി എം.ടി. രമേശ് ശിബിരം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് പി പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വക്‌ത്താവ് പി.ടി. ജയചന്ദ്രൻ മാസ്റ്റർ, പുതുച്ചേരി മുൻ എം എൽ എ കെ കെ ശെൽവം, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ വി രത്നാകരൻ എൻ. ഹരിദാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കും.

capture_1783187360

ജീവനക്കാരുടെ ലീവ് സറണ്ടർ പുന:സ്ഥാപിക്കണം


 കൂത്തുപറമ്പ്:എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ യോഗം ശനിയാഴ്ച കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് ഫോർജീവനക്കാരുടെ ലീവ് സറണ്ടർ ആ നുകൂല്യം പുന:സ്ഥാപിക്കുക ഭിന്നശേഷി നിയമപ്രകാരം അംഗീകാരം ലഭിക്കാത്ത ഒരു തസ്തിക മാത്രമുള്ള യുപി സ്ക്കൂളിലെ ഒ എമാരുടെ നിയമനവും മറ്റ് അനധ്യാപക നിയമനങ്ങളും അംഗീകരിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു കൊണ്ട് പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക ശമ്പളത്തിലെ അപാകതകൾ പരിഹരിക്കുക കേന്ദ്ര ജീവനക്കാർക്ക് തുല്യമായി സംസ്ഥാന ജീവനക്കാർക്കും ഡി എ ക്ഷാമബത്ത അനുവദിക്കുക മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പ്കുടുതൽ കാര്യക്ഷമമാക്കാൻ ചികിത്സ ചെലവുകൾ പൂർണ്ണമായി അനുവദിക്കുക പെൻഷൻ പ്രായം ഉയർത്തുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് തലശ്ശേരി ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് മാരായ എ രാജേഷ് കുമാർ , ജതീന്ദ്രൻ കുന്നോത്ത്, റവന്യൂ ജില്ലാ പ്രസിഡണ്ട് സന്തോഷ് വി കരിയാട്, ജില്ലാ ട്രഷർ സന്തോഷ് കുമാർ പി , രാജീവർ പി , ജഗതീഷ് കെ , ഇസ്മയിൽ ടി പി, ജയേഷ് ശിവപുരം, ഫസൽപി പി എന്നിവർ സംസാരിച്ചു യോഗത്തിൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി മനോജ് കെ.വി സ്വാഗതവും വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷിജു എകെ അധ്യക്ഷതയും വഹിച്ചു ജില്ലാവൈസ് പ്രസിഡണ്ട് ടി.എം.സുനീഷ് നന്ദി പറഞ്ഞു.

manna-rond-bottil-with-anjali
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK