ചൗപാൽ കരകൗശലകേമ്പ് തുടങ്ങി
മാഹി: കേന്ദ്ര ടെക്സ്റ റയിൽസ്മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ ഹാന്റിക്രാഫ്റ്റ് പ്രോഗ്രാമായ "ചൗപാൽ" കരകൗശല കേമ്പ് സംഘടിപ്പിച്ചു. ചാലക്കര എം.എ.എസ്.എം. വായനശാല നാളിൽ മാഹി പൊലീസ് സി.ഐ.പി.എ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.അസി.ഡയറക്ടർ രൂപ്ചന്ദ്അദ്ധ്യക്ഷത വഹിച്ചു.കലൈമാമണി ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. ബാബേഷ് സർക്കാർ .എൻ.നിധീഷ് , കെ.വി. സന്ദീപ് , അനുപമ സഹദേവൻ,സംസാരിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർകെ.ഇ. സുലോചന സ്വാഗതവും, ആർ.ശുഭശ്രീ നന്ദിയും പറഞ്ഞു. ഫലവൃക്ഷ തൈകളുടെ വിതരണവുമുണ്ടായി.
ചിത്രവിവരണം: പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി എ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
സെൽവൻ മേലൂരിന്റെ മാതാവ് ശ്രീമതിനിര്യാതയായി
മേലൂർ: പ്രമുഖ ചിത്രകാരൻ സെൽവൻ മേലൂരിന്റെ മാതാവ്
മേലൂർ വായനശാലക്ക് സമീപം കയനാത്ത് വീട്ടിൽ ടി.വി. ശ്രീമതി (82) നിര്യാതയായി ഭർത്താവ്: പരേതനായ കയനാടത്ത് ലക്ഷ്മണൻ മറ്റ് മക്കൾ: ദേവരാജ്, തങ്കരാജ്, ശ്രീല മരുമക്കൾ: റീന, ശ്രീവിദ്യ, സിന്ധു , വി.കെ.ഗോപി.
കാരായി രാജന് വരവേൽപ്പ് നൽകി
ചൊക്ലി . തലശ്ശേരി എംഎൽഎ കാരായി രാജന് ചൊക്ലി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാർ ഹാളിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ്, സെക്രട്ടറി വി. അനിഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ജയചന്ദ്രൻ,കെ.ടി.കെ പ്രദീപൻ, കെ.പി.ഷമിന, മെംബർമാർ, ജില്ല പഞ്ചായത്ത് മെംബർ പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായായ വി.ഉദയൻ,പി.കെ മോഹനൻ, മിഫ്താഹ് കവിയൂർ, എ ഉഷ, ഇപ്ലിമെന്റ് ഒഫീസർമാർ, പഞ്ചായത്ത് ജീവനക്കാർ,ആസൂത്രണ സമിതി അംഗങ്ങൾ പങ്കെടുത്തു.
ചിത്രവിവരണം: തലശ്ശേരി എം എൽ എ കാരായി രാജന് ചൊക്ലി ഗ്രാമ പഞ്ചായത്ത് സ്വീകരണം നൽകിയപ്പോൾ
വായന അവാർഡും കെ ദാമോദരൻ അനുസ്മരണവും നടത്തി
ന്യൂമാഹി : പാറാൽ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ മികച്ച വായനക്കാർക്കുള്ള വായന അവാർഡും കെ ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു. മുതിർന്നവരുടെ വിഭാഗത്തിൽ ടി.കെ.അഗ്‌നയും ബാലവേദി വിഭാഗത്തിൽഎ. അക്ഷരയും തോട്ടാളിൽ ഗോപാലൻ സ്മാരക വായന അവാർഡിനർഹരായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ വി പ്രദീപൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.. ടി.പി സനീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രേമരാജ് പാറാൽ നന്ദിയും പറഞ്ഞു
ഇന്ന് വൈദ്യൂതി മുടങ്ങും
മാഹി: എച്ച്.ടി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (04-07-26) പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കസ്തൂർബാ ഗാന്ധി സ്ക്കൂൾ, പി.എം. ടി. ഷെഡ്, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ, ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 11 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻ്റ് പുതുച്ചേരിയിൽ ഓഗസ്റ്റ് 1 മുതൽ 10 വരെ
മാഹി:പുതുച്ചേരി :ഇന്ത്യൻ സൈന്യത്തിലേക്കുള്ള നിയമനത്തോ ടനുബന്ധിച്ച് വ്യാഴാഴ്ച പുതുച്ചേരിയിൽ യോഗം നടന്നു.
പുതുച്ചേരിയിലെ ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് ക്യാമ്പ് ഓഗസ്റ്റ് 1 മുതൽ 10 വരെ ഉപ്പളത്തെ ഇന്ദിരാഗാന്ധി ഗവൺമെന്റ് സ്പോർട്‌സ് സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനിച്ചത്. ഇതിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ സംബന്ധിച്ച് പുതുച്ചേരി ജില്ലാ കളക്ടർ എ. കുലോത്തുങ്കന്റെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച ജില്ലാ കളക്ടറുടെ പരിസരത്താണ് ആലോചനാ യോഗം നടന്നത്.
ചെന്നൈയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ കേണൽ വസീം അഹമ്മദ്, പുതുച്ചേരിയിലെ സീനിയർ പൊലീസ് സൂപ്രണ്ടുമാരായ ആർ. കലൈവാനൻ, നിത്യ രാധാകൃഷ്ണൻ, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, മുനിസിപ്പൽ ഭരണകൂടം, അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പുതുച്ചേരിയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി പ്രതിദിനം ആയിരത്തോളം പേർ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കാൻ എത്തുമെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ കളക്ടർ എ. കുലോത്തുങ്കൻ പറഞ്ഞു. സുരക്ഷാ സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, രാത്രിയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പുതുച്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ദിരാഗാന്ധി സ്പോർട്‌സ് സ്റ്റേഡിയത്തിൽ എത്താൻ സൗജന്യ ബസ് സൗകര്യം എന്നിവ ഒരുക്കുമെന്ന് അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യങ്ങൾ, 24 മണിക്കൂർ ശുദ്ധജല സൗകര്യം, രണ്ടോ മൂന്നോ മൊബൈൽ ടോയ്‌ലറ്റുകൾ എന്നിവ ഒരുക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ആംബുലൻസുകൾ 24 മണിക്കൂറും തയ്യാറാക്കി നിർത്താനും, മതിയായ മരുന്നുകളും ഡോക്ടർമാരും ഉള്ള മെഡിക്കൽ ടീമുകൾ ഡ്യൂട്ടിയിലുണ്ടാകാനും, റിക്രൂട്ട്മെൻ്റ് സ്ഥലങ്ങൾ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പൽ ഭരണകൂടം തയ്യാറാകാനും ഗവർണർ ഉത്തരവിട്ടു.
ജൂലൈ 30 നകം എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ഗവർണർ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.
ചൊക്ലിയിലെ കർഷകർക്ക് വേണ്ടി ഓട്ടോമാറ്റിക്ക് മഴ മാപിനി സ്ഥാപിക്കും
ചൊക്ലി: ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തലശ്ശേരി മണ്ഡലം എം എൽ എ .. കാരായി രാജൻ ഉദ്ഘാടനം ചെയ്തു
മുതിർന്ന കർഷകൻ കെ.കെ പത്മനാഭന് തൈ കൈമാറി
പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അദ്ധ്യക്ഷതവഹിച്ചു
പദ്ധതി വിശദീകരണം എ.ഡി.എ. സി.ആർ ഷിത നടത്തി ,
ജില്ലാ പഞ്ചായത്ത് അംഗം പി.പ്രസന്ന, പഞ്ചായത്ത് വൈസ്: പ്രസിഡന്റ് കെ എം സപ്ന,
പഞ്ചായത്ത് സെക്രട്ടറി വി. അനിഷ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ഉദയൻ ,
പി.കെ മോഹനൻ , മിഫ്താഹ്,
പഞ്ചായത്ത് വൈസ് ചെയർ പേഴ്സൺമാരായ പി.ജയചന്ദ്രൻ, കെ.ടി.കെ പ്രദീപൻ , കെ.പി ഷമീന , സംസാരിച്ചു ,
കെ.സി.സി വായ്പ പദ്ധതി വിശദീകരണംകെ.
സുദർശനൻ (പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ) നിർവ്വഹിച്ചു
കൂടാതെ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വിശദീകരണം
അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ജില്ലാ മാനേജർ ടി.ടി.കെ വിഷ്ണു വിശദീകരിച്ചു.
കാർഷിക യന്ത്രങ്ങൾ 50% വരെ സബ്സിഡി നിരക്കിൽ എസ് എം എ എംപദ്ധതി സൗജന്യ രജിസ്ട്രേഷനും നടന്നു,
ചൊക്ലി കൃഷി ഓഫീസർ ആർ.ശരത്ത് കൃഷ്ണ സ്വാഗതവും, കൃഷി അസിസ്റ്റന്റ് എസ്.സാന്ദ്ര നന്ദിയും പറഞ്ഞു.
വിവിധ തരം നടീൽ വസ്തുക്കളുടെ വിപണനം,
തെങ്ങിൻ തൈകൾ- ഫല വൃക്ഷ തൈകൾ- വാഴ, കമുകിൻ തൈകൾ എന്നിവയുടെ പ്രദർശനവും, വിൽപ്പനയും ഞാറ്റുവേല ചന്ത വഴി നടന്നു.
ചിത്രവിവരണം:തലശ്ശേരി മണ്ഡലം എം എൽ എ .. കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ടി.പി. ഹരിദാസൻ നിര്യാതനായി.
മാഹി:മാഹി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സ്റ്റോർ മുൻജീവനകാരൻ ,പാറക്കൽ താഴെപ്പറമ്പത്ത് ടി.പി. ഹരിദാസനൻ. ( ദാസൻ -80 )
നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മുൻസിപ്പാലിറ്റി വാതക ശ്മശാനത്തിൽ.
സഹോദരമാർ: ടി.പി. പവിത്രൻ ,.ടി.പി ശശിധരൻ.
സഹോദരികൾ: ടി.പി.പത്മിനി ടി.പി.ലത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































