മാഹി: എക്സൽ പബ്ലിക് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. പൊലീസ്
സബ് ഇൻസ്‌പെക്ടർ കെ.സുനിൽകുമാർ , ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിലൂടെയുംസുഹൃദ്‌വലയങ്ങളിലൂടെയും നേരിടുന്ന വെല്ലുവിളികൾ, എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ യുവതലമുറയുടെ പങ്ക് ഏറെ നിർണായകമാണെന്നും വ്യക്തമാക്കി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർപി.സുരേശൻ സംസാരിച്ചു..
കുമാരി അനുഹ്യ ജിജേഷ് സ്വാഗതവും,
കുമാരി ദേവാങ്കി ശശിധരൻ നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ ചങ്ങല, ചിത്ര രചന തുടങ്ങിയവ ലഹരിവിരുദ്ധ സന്ദേശം ശക്തമായി പകർന്നുനൽകുന്ന പരിപാടിയായി.
ചിത്ര വിവരണം: എസ്.ഐ. സുനിൽകുമാർ ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു.
വായനയുടെ വാതായനങ്ങൾ
തുറന്ന് പുസ്തക ചർച്ച
കതിരൂർ:.വി കെ ജോസഫ് രചിച്ച മരിച്ചവരുടെ യുദ്ധങ്ങൾ എന്ന നോവലിനെ കുറിച്ചുള്ള സംവാദം ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
ബ്ലാത്തൂർ സി അർ സി വായനശാല ആൻഡ് ഗ്രന്ഥലയം സംഘടിപ്പിച്ച പരിപാടിയിൽ
രമേശൻ ബ്ലാത്തൂർ അധ്യക്ഷതവഹിച്ചു.
ജിജേഷ് ഭാസ്കർ , ഷുക്കൂർ പെടയങ്കോട്. ഷീജ മോഹൻ. ഉണ്ണി മായ വി കെ ജോസഫ് സംസാരിച്ചു
ചിത്രവിവരണം: പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വി.പി.കുമാരൻ നിര്യാതനായി
മുഴപ്പിലങ്ങാട്:മുണ്ടാമ്പലം പുഴക്കര റോഡിൽ വൈശ്യപ്രത്ത് വീട്ടിൽ വി.പി.കുമാരൻ (95)
അന്തരിച്ചു.
ഭാര്യ : പരേതയായ മൈഥിലി.
മക്കൾ: രമേശൻ , ദിനേശൻ, സജീവൻ, ഉമേശൻ, ശശി, സുധീശൻ, ഷാജി, ശ്യാമള, ശോഭ, പരേതയായ ഷീബ.
മരുമക്കൾ: അശോകൻ, ദിനേശൻ, അജിത, ബിന്ദു, സ്മിത, പുഷ്പ, പ്രേമ, സോജ, പരേതനായ സോമൻ
സഹോദരങ്ങൾ: വി.പി.രാഘവൻ (റിട്ട. മിലിട്ടറി), പരേതനായ കരുണൻ
സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) 11 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ
വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവേകി പുതുച്ചേരി ലൈറ്റ് ഹൗസ്
മാഹി:പുതുച്ചേരി വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന പഴയ ലൈറ്റ് ഹൗസിന് പുതുജിവൻ. പുതുച്ചേരി തീരദേശ റോഡിൽ സ്ഥിതി ചെയ്യുന്ന 190 വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പഴയ ലൈറ്റ് ഹൗസ് പൂർണ്ണമായും നവീകരിച്ച് നാടിന് സമർപ്പിച്ചിരിക്കയാണ്. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഇനി മുതൽ ഇവിടെയെത്തി നഗര ഭംഗിയും പ്രക്രിതിയുടെ മനോഹര ക്ഴ്ചയും ആസ്വദിക്കാം. തീരദേശ റോഡിന്റെയും മുഴുവൻ നഗരത്തിന്റെയും 360 ഡിഗ്രി മനോഹരമായ കാഴ്ചയാണ് ഇവിടെനിന്നും ദൃശ്യമാകുന്നത്.
ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് വഴികാട്ടുന്നതിനായി 1836 ൽ ഫ്രഞ്ച് ഭരണകാലത്താണ് ഈ പഴയ വിളക്കുമാടം നിർമ്മിച്ചത്. ചോഴമണ്ഡല തീരത്ത് നിർമ്മിച്ച ആദ്യത്തെ വിളക്കുമാടമായ ഈ പരമ്പരാഗത കെട്ടിടത്തിന് 29 മീറ്റർ ഉയരവും 132 പടികളുമുണ്ട്. 1979 വരെ ഉപയോഗത്തിലിരുന്ന ഈ ടവർ, കാലക്രമേണ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് താൽക്കാലികമായി അടച്ചിടുകയായിരുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനുമായിട്ടാണ് ഇപ്പോൾ ഈ പഴയ ലൈറ്റ് ഹൗസ് പൂർണ്ണമായും നവീകരിച്ച് തുറന്നിരിക്കുന്നത്. പൊതുജനങ്ങൾക്ക് ദിവസവും രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഇവിടെ സന്ദർശനം നടത്താം.
വിനോദസഞ്ചാരികൾക്ക് ഇതിന്റെ മുകളിലത്തെ നിലയിലേക്ക് പോയി പുതുച്ചേരി തീരദേശ റോഡിന്റെയും നഗരത്തിന്റെയും മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാവുന്നതാണ്. പുതുച്ചേരിയുടെ ഒരു പ്രധാന സാംസ്കാരിക നാഴികക്കല്ലായ ഇവിടം വരും ദിവസങ്ങളിൽ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
അബൂബക്കർ സിദ്ധീഖ് ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം; ആംബുലൻസ് സമർപ്പിച്ചു
പള്ളൂർ: സാമൂഹിക-ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന അന്തരിച്ച അബൂബക്കർ സി.പി.യുടെ സ്മരണയ്ക്കായി രൂപീകരിച്ച അബൂബക്കർ സിദ്ധീഖ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ACT ആംബുലൻസിന്റെ സമർപ്പണവും നടന്നു.
ബഷീർ അഹ്‌സനിയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ് ട്രസ്റ്റ് പ്രസിഡന്റ് ലത്തീഫ് ഹാജി അധ്യക്ഷതയിൽ ഗ്രാമത്തി ജുമാ മസ്ജിദ് ഖത്തീബ് ഷംഷീർ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സാബിഖലി തങ്ങൾ ട്രസ്റ്റ് ഉദ്ഘാടനം നിർവഹിച്ച് ആംബുലൻസിന്റെ താക്കോൽ കൈമാറി. മുൻ എം.എൽ.എ രമേശ് പറമ്പത്ത്, മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ , ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, എം.കെ. നൗഷാദ് (കെ.എം.സി.സി. ബംഗളൂരു), കെ.പി. ഷംസുദ്ധീൻ, ഡോക്ടർ അമീർ,അഷ്റഫ് ഹാജി പാലത്തായി എന്നിവർ ആശംസകൾ നേർന്നു.ACT സെക്രട്ടറി അർഷാദ് അരോമ സ്വാഗതവും
അലി അക്ബർ ഹാഷിം നന്ദിയും പറഞ്ഞു.
അബൂബക്കർ സി.പി.യുടെ സ്മരണ നിലനിർത്തിക്കൊണ്ട് നാടിന് ഉപകാരപ്രദമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റിന്റെ ആദ്യ സംരംഭമായ ആംബുലൻസ് സേവനം പൊതുജനങ്ങൾക്ക് സമർപ്പിച്ചു.
സംഗീതത്തിലലിഞ്ഞ് ചേർന്ന് സ്നേഹതീരം പതിനഞ്ചാം വാർഷികം
തലശ്ശേരി: സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വറ്റാത്ത ശ്രുതിലയങ്ങൾ തീർത്ത് ലവ് ഷോർ - നമ്പർ വൺ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികം വർണ്ണാഭമായി നടന്നു. ദുബായ് ജുമാന ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയരക്ടർ റാഫി ആയിച്ചാസ് ഉദ്ഘാടനം ചെയ്തു. പല വാട്സാപ്പ് കൂട്ടായ്മകളും അകാലത്തിൽ നിന്നു പോവുമ്പോൾ പതിനഞ്ച് വർഷത്തോളം സംഗീതത്തിലൂടെ സ്നേഹത്തിനും സൗഹൃദത്തിനും കോട്ടമില്ലാതെ പൂർവ്വാധികം മികവോടെ ഇപ്പോഴും തുടരുകയും ഇടക്കിടെ ഇത്തരത്തിൽ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ അഡ്മിൻ സൈറയുടെ ആത്മാർത്ഥ സേവനമികവാണെന്നും, അതിൽ ലൗ ഷോർ വാട്സാപ്പ് ഗ്രൂപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും റാഫി ആയിച്ചാസ് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ജവാദ് അഹമ്മദ് റാഫി ഐച്ചാസിന് നല്കി നിർവ്വഹിച്ചു. സമീർ ധർമ്മടം മുഖ്യ പ്രഭാഷണം നടത്തി. ഗായകരായ ഫിറോസ് ബാബു, എം.എ.ഗഫൂർ, ജെസ്സി രാഗേഷ്, ഫാത്തിമ മാളിയേക്കൽ, നജീബ് മാമാസ് തുടങ്ങിയവർ സംസാരിച്ചു. അഡ്മിൻ സൈറ മുഹമ്മദ് സ്വാഗതവും ജാഫർ ജാസ് നന്ദിയും പറഞ്ഞു. ബക്കർ തോട്ടുമ്മൽ, ശബാ സുബൈർ, ഫസൽ മുഹമ്മദ്, നിട്ടൂർ നൗഫൽ, അഴിയൂർ ഷാഫി, സിറാജ് മാമൂസ്, മുസ്തഫ മുഴപ്പിലങ്ങാട്, ദിൽഷ, ഡയാന ആൽഫ്രഡ് നേതൃത്വം നല്കി. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.
ചിത്രവിവരണം.. ലൗ ഷോർ വാട്സാപ്പ് കൂട്ടായ്മ പതിനഞ്ചാം വാർഷികം പ്രവാസി വ്യവസായി റാഫി ഐച്ചസ് ഉദ്ഘാടനം ചെയ്യുന്നു.
സ്പീക്കർ തിരഞ്ഞെടുപ്പ് വൈകുന്നു; മന്ത്രിമാർക്ക് വകുപ്പുകൾ നൽകിയില്ല: നിയമസഭാ സമുച്ചയത്തിൽ ഡിഎംകെ എംഎൽഎമാർ ധർണ നടത്തി
മാഹി:ജനവിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുതുച്ചേരിയിൽ
നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇതുവരെ നടത്താത്തതിലും , മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുന്നതിൽ തുടരുന്ന കാലതാമസത്തിലും പ്രതിഷേധിച്ച് ഡിഎംകെ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിൽ ധർണ നടത്തി.
സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കാത്തത് ഭരണപരമായ സ്തംഭനത്തിന് കാരണമാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പ്: ഋത്വിക്ക് എസ് കൃഷ്ണ അർഹനായി
എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പിന് പാറാൽ പൊതുവാച്ചേരി ഈസ്‌റ്റ് യു.പി സ്കൂൾ വിദ്യാർത്ഥി ഋത്വിക്ക്
എസ് കൃഷ്ണ അർഹനായി.
മാധവിക്കുട്ടിയെ അനുസ്മരിച്ചു
ചൊക്ലി:വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ചൊക്ലി ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക വായനശാല& ഗ്രന്ഥാലയത്തിൽ മാധവിക്കുട്ടി അനുസ്മരണം നടത്തി നജ്മ ടീച്ചർ അനുസ്മരണ ഭാഷണം നടത്തി വാർഡ് മെമ്പർ സി.കെ.ജനീബ അധ്യക്ഷയായി . കെ .പി വിജയൻ , സോഫിയ ജോസഫ് പി.ഹരിശ്ചന്ദ്രൻ എന്നിവർ ചർച്ചയിൽ'ചങ്കെടുത്തു
കെ.കഞ്ഞൻ മാസ്റ്റർ സ്വാഗതവു
പ്രഫ:എം അശോകൻ നന്ദിയുംപറഞ്ഞു.
ചിത്രവിവരണം..നജ്മ ടീച്ചർ അനുസ്മരണ ഭാഷണം നടത്തുന്നു
പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘ്
മാഹി:പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘ് മാഹിയുടെ സംഘടനാ വിപുലീകരണയോഗം റിറ്റ്സ് അവന്യൂ മാഹിയിൽ വെച്ച് നടന്നു. ശ്രീ.കെ.ടി.സത്യൻ (ബിഎംഎസ് കണ്ണൂർ ജോയിൻ്റ് സെക്രട്ടറി) മസ്ദൂർ ഗീതം ആലപിച്ചു.
ശ്രീമതി. സുസ്മിത.പി.കെ സ്വാഗതം പറഞ്ഞു.
അധ്യക്ഷൻശ്രീ.വിജിൻഅച്ചമ്പത്ത്. ഉദ്ഘാടനംശ്രീ.പി.പി.സുരേഷ്ബാബു
(ആർ.എസ്.എസ് ഉത്തരമേഖല സഹകാര്യ വാഹക്)
മുഖ്യഭാഷണം: ശ്രീ.സജീവൻ.സി (NGO സംഘ് കേരള സംസ്ഥാന ട്രഷറർ)
ആശംസ: ശ്രീ. ഇ.രാജേഷ് (ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി)
നന്ദി: ശ്രീ.രാജേഷ് ചക്കമ്പത്ത്
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡണ്ട് : വിജിൻ അച്ചമ്പത്ത് വൈസ്. പ്രസിഡണ്ട്മാർ: സുസ്മിത.പി.കെ & സനീഷ് ജനറൽ സെക്രട്ടറി: രാജേഷ് ചക്കമ്പത്ത് ജോയിൻ സെക്രട്ടറിമാർ: കൃപേഷ്.കെ.വി & ജിതേഷ് പടിക്കലക്കണ്ടി
ട്രഷറർ:പി.ജനീഷ്
എക്സിക്യൂട്ടീവ് മെമ്പർമാരായി പത്ത് പേരെയും തെരഞ്ഞെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































