മാഹി: പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ കുടുംബത്തിൽ ജനിച്ച ഇളം തലമുറക്കാരന് അന്തർദ്ദേശീയ അംഗീകാരങ്ങൾ.
പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധനായ ഡോക്ടർ സന്ദീപ് ശ്രീധരനെയാണ് രണ്ട് അന്താരാഷ്‌ട്ര അംഗീകാരങ്ങൾതേടിയെത്തിയത്. ലണ്ടൻ, എഡിൻബറോ എന്നിവിടങ്ങളിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആണ് ഡോ.സന്ദീപിനെ ഫെല്ലോഷിപ്പ് (FRCP) നൽകി ആദരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 9ന് ലണ്ടനിൽ നടന്ന ചടങ്ങിൽ ഡോ. സന്ദീപ് അവാർഡ് ഏറ്റുവാങ്ങി,
കഴിഞ്ഞകാൽ നൂറ്റാണ്ടായി രോഗികേന്ദ്രിതമായ ചികിത്സ, അധ്യാപന മികവ്, ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ അദ്ദേഹം ആരോഗ്യരംഗത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാ രമാണ് ഈ ഫെല്ലോഷിപ്പ്. 2021ൽ അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഫെലോഷിപ്പും ഡോ. സന്ദീപിന് ലഭിച്ചിരുന്നു. കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ, ചെന്നൈ മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൌണ്ടേഷൻ, ടെക്സസിലെ സൗത്ത്‌വെസ്റ്റൺ മെഡിക്കൽ സെന്റർ തുടങ്ങിയ പ്രശസ്തമായ മെഡിക്കൽ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സന്ദീപ് ഇപ്പോൾ കോഴിക്കോട് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ നെഫ്രോളജിസ്റ്റും. അസ്സോസിയേറ്റ് ഡീനുമാണ്.
വൈദ്യശാസ്ത്രത്തിലെ അതി നൂതനങ്ങളായ ട്രെൻഡുകളും, ചികിത്സാ വിധികളും ദൈനം ദിനമെന്നോണം സ്വായത്തമാക്കുന്ന ഗവേഷണ വിദ്യാർത്ഥി മനസ്സാണ് ഡോ: സന്ദീപിനെ ശ്രദ്ധേയനാക്കുന്നത്. പ്രായത്തെ മറികടക്കുന്ന ബുദ്ധിപരതയും, പിഴവ് പറ്റാതെ , രോഗ നിർണ്ണയം നടത്താനുള്ള അസാധാരണ സിദ്ധി വൈഭവവും , ചിലവ് കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ചികിത്സ മുറയുമാണ് ഈ ചെറുപ്പക്കാരനെ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയനാക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം സിദ്ധിച്ച സംസ്കൃത പണ്ഡിതൻ വിദ്വാൻ കെ.ടി കൃഷ്ണൻ ഗുരുക്കളുടെ മകളും,ചിത്രകാരിയും,
ആയിരക്കണക്കിന്നവജാത ശിശുക്കളെ ഈ ലോകത്തേക്ക് സ്വന്തം കൈകൾ കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്ത വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. ടി വി വസുമതിയുടെ മകനാണ് ഡോ.സന്ദീപ്.
ചൊക്ലിയിലെ ജനകീയ ഡോക്ടറും, പുതുചേരി ആരോഗ്യ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറും, മലയാള കലാഗ്രാമം ട്രസ്റ്റിയുമായ ഡോ. എ പി ശ്രീധരനാണ് പിതാവ്. ഒരു സസനിലേറെ ഡോക്ടർമാരുള്ള ഈ കുടുംബത്തിലെ നക്ഷത്ര ശോഭ ചൊരിയുന്ന ഭിഷഗ്വരനാണ് കലകളയും, ആയോധന കലയേയും നെഞ്ചേറ്റിയ ജനപ്രിയ ഡോക്ടറായ സന്ദീപ് ശ്രീധരൻ.
സെബാസ്റ്റ്യൻ ഡോക്ടറേയും , ഫിലോമിന ഡോക്ടറേയും ആദരിച്ചു .
തലശ്ശേരി :46 വർഷങ്ങളാ യി തലശ്ശേരിയിൽ സേവന
പ്രവർത്തനം നടത്തുന്ന ജനകീയ ഡോക്ടർമാരാ യി അറിയപ്പെട്ട് വരുന്ന ഡോക്ടർ ദമ്പതികളായ സെബാസ്റ്റ്യൻ ഡോക്ടറേ യും , ഡോ. ഫിലോമിന
സെബാസ്റ്റ്യനെയും സൗഹൃദ വേദിയുടെആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ ആദരിച്ചു .അവരുടെ വീട്ടിലെത്തി ആദരവ്
അർപ്പിച്ച ചടങ്ങിൽ മാത്യു എം കണ്ടത്തിൽഅദ്ധ്യക്ഷത വഹിച്ച്
ഷാൾ അണിയിച്ചു .
ചൂര്യയി ചന്ദ്രൻ മാസ്റ്റർ ഉപഹാരം നൽകി .സുശീൽ ചന്ദ്രോത്ത് ,വി.കെ. ജയന്തൻ ,സി.എൻ. മുരളി ,കെ.വി. ഗോകുൽ ദാസ് ,സി.പി. പ്രസീൽ ബാബു ,എന്നിവർ സംസാരിച്ചു
മാധവി നിര്യാതയായി
മാഹി: പള്ളൂർ മൂന്നങ്ങാടിയിലെ മാധവി (93) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ : ശ്രീമതി, വസുമതി, ബാബു, ലത, പരേതനായ ശ്രീധരൻ.
മരുമക്കൾ : ശാന്തിനി, സുചിന, സുർജിത്ത്, പരേതരായ കുമാരൻ, ഗംഗാധരൻ.
സഹേദരങ്ങൾ : രാധ, ശാന്ത, ശാരദ,
പരേതരായ നാണി, കുമാരൻ, നാണു.
പെട്രോൾ പമ്പിന്റെ മതിൽ തകർന്നു
മാഹി: പള്ളൂർ ഇലക്ട്രിസിറ്റി സബ് സ്റ്റേഷനടുത്ത് സർവീസ് റോഡിനോട് ചേർന്നുള്ള പെട്രോൾ പമ്പിന്റെ മതിൽ കനത്ത മഴയിൽ തകർന്ന്‌വീണു. എം.ആർ പി.എൽ പെട്രോൾ പമ്പിന്റെ പിൻവശത്തെ മതിലാണ് തകർന്നത്.
വയലിലും ചതുപ്പിലുമെല്ലാം മണ്ണിട്ട് നികത്തിയാണ് ഈ ഭാഗത്ത് പുതിയ പെട്രോൾ പമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
ചിത്രവിവരണം: തകർന്ന് കിടക്കുന്ന പെട്രോൾ പമ്പിന്റെ മതിൽ
പങ്കജാക്ഷി നിര്യാതയായി.
ന്യൂമാഹി: കുറിച്ചിയിൽ കടൽ തീരത്ത് തെക്യേരി ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ചീമ്പേൻ്റവിടെ പങ്കജാക്ഷി (82)നിര്യാതയായി.
ഭർത്താവ്: പരേതനായ ചീമ്പേൻ്റവിടെ മുകുന്ദൻ.
മക്കൾ: പുഷ്പ, ജയരാജൻ, രാജീവൻ, ബിന്ദു, രാജേഷ്.
മരുമക്കൾ: രവീന്ദ്രൻ, മഞ്ജുള, സിന്ധു, ഹരിദാസൻ, രോഷ്നി.
പി.വി.സതി നിര്യാതയായി
ന്യൂമാഹി:വയലളം പി. പി അനന്തൻ റോഡിൽ അനന്ദ്ഭവനിൽ പി.വി സതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ - കെ. രാജൻ . മക്കൾ എൻ - കെ. വിനീത് ; പ്രജിന എൻ വി . , എൻ.വി.ജിതേഷ്. (സി. പി. എം തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം, തലശേരി റുറൽ ബേങ്ക് ജീവനക്കാരൻ ) മരുമകൻ: വി. ശശി. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.
ചൊക്ളിയിലെങ്ങും ഗ്രാമ ചന്തകൾ
ചൊക്ളി:ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ ഗ്രാമസഭയോട് അനുബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി എല്ലാ വാർഡിലും ഗ്രാമ ചന്ത നടത്തണമെന്ന നിർദേദശത്തെ കുടുംബശ്രീ സി ഡി എസ്സും, എ ഡി എസ്സും ആവേശപൂർവ്വം ഏറ്റെടുത്തു. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിലെ ഉത്പന്നങ്ങൾ CDS -ന്റെ നേതൃത്വത്തിൽ വാർഡുകളിൽ നിന്നും, ADS നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റിൽ നിന്നും എല്ലാം ഉൽപന്നങ്ങളും ശേഖരിച്ചു ഗ്രാമ ചന്തയിൽ അണിനിരത്തിപ്രദർശനവും വില്പനയും ആരംഭിച്ചു.എല്ലാ വാർഡിലെയും ഗ്രാമ ചന്തകൾ ആകർഷകമായി. നാട്ടുകാരും, ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയവരും കാർഷിക ഉൽപന്നങ്ങളായ ഫലവർഗ്ഗ ചെടികൾ, ഔഷധ ചെടികൾ,ജൈവ വളം, റെഡിമെയ്ഡ് വസ്ത്രങ്ങൾ,പലഹാരങ്ങൾ, കർക്കിടക മരുന്നുകൾ, വൈവിധ്യമുള്ള അച്ചാറുകൾ, ചക്കിലാട്ടിയ വെളിച്ചെണ്ണ, കറിപൗഡറുകൾപുട്ടുപൊടി, അപ്പ പൊടി, തുടങ്ങിയ വിത്യസ്ത ഉൽപന്നങ്ങൾ വിറ്റഴിച്ചു. 1,12,407(ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി നാനൂറ്റി ഏഴ് ) രൂപയുടെ സധാനങ്ങൾ ചില വായി . ഒരോ വാർഡിലെയും ഗ്രാമ ചന്ത അതാത് വാർഡു മെംബർമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ്, വൈസ്.പ്രസിഡണ്ട് കെ.എം സ്വപ്ന, പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി സജീത് കുമാർ ടി.എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായായ പി.ജയചന്ദ്രൻ,കെ.ടി.കെ പ്രദീപൻ, കെ.പി. ഷമീന, വാർഡ് മെംബർമാർ, ബ്ലോക്ക് // പഞ്ചായത്ത് മെംബർമാരായായ വി. ഉദയൻ , പി.കെ.മോഹനൻ , മിഫ്താഹ് കവിയൂർ, എ. ഉഷ,തുടങ്ങിയവരും, CDS ചെയർപേഴ്സൺ റിജീന എം.കെ. വൈസ്. ചെയർ പേഴ്സൺ രജനി ബാബുരാജ്, MEC രസ്ന എ, അക്കൗണ്ടന്റ് സനില കെ,CDS അംഗങ്ങളയായ ഗീത പി.ടി.കെ.രജീത വി.പി., നിഷ പി.കെ, സീന കെ.ടി കെ, സൗല്യ കെ.സി, ഷൈനി എം.പി, അജീത രാജേഷ്, സുമ,ടി.കെ, ദീപ പി, ഷൈമ. പി, റീത്ത വി.എം, സീമ.സി, ജീൻഷ പി.എം, പ്രസീത കെ.പി തുടങ്ങിയവർ 19 വർഡുകളിലെയും പ്രവർത്തനത്തിൽ നേതൃത്വംനൽകി.
ചിത്രവിവരണം : ഗ്രാമ ചന്ത
ചൊക്ലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതിചെയ്യുന്ന അറമുഖൻ റോഡ് ഉദ്ഘാടനം ചെയ്തു
2025 26 വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം പൂർത്തീകരിച്ച അറുമുഖൻ റോഡ് ഉദ്ഘാടനം ചൊക്ലിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ ഷംസാന അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ഉദയൻ മാസ്റ്റർ , മുൻ മെമ്പർ സന്തോഷ് എം ,ജിബീഷ് , ആശിഷ് എന്നിവർ സംസാരിച്ചു
എൻ .ടി ഷൈജിത്ത് സ്വാഗതവും സജു പി ടി കെ നന്ദിയും,രേഖപ്പെടുത്തി
പുസ്തക ചർച്ചയും സംവാദവും
തലശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പി ജയരാജൻ രചന നിർവ്വഹിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികൾ " എന്ന പുസ്തകത്തെ കുറിച്ച് ചർച്ചയും സംവാദവും ജൂലായ് നാലിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോസ്മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ പി ജയരാജൻ്റെ സാന്നിധ്യത്തിൽ കോഴിക്കോട് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, വനിതാ സാഹിതി ജില്ലാ പ്രസിഡണ്ട് ജിഷ ചാലിൽ എന്നിവർ പുസ്തക അവതരണം നടത്തും തുടർന്ന് ചർച്ചയും സംവാദവും നടക്കും
അനുമോദനം
ന്യൂ മാഹി : കേരള സംസ്ഥാന പ്രവേശന പരീക്ഷ (കീം) യിൽ ബിഫാം 11 -ാം റാങ്ക് നേടിയ പുന്നോൽ കുറിച്ചിയിൽ ഫ്ലോററ്റിൽ കെ പി ഹൈഫ നൗഫലിനെ വീട്ടിലെത്തി കാരായി രാജൻ എം എൽ എ അനുമോദിച്ചു.
പൊന്ന്യം പ്രദേശത്തെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായി
പൊന്ന്യം: മഴക്കാലം തുടങ്ങിയതോടെ പൊന്ന്യം പ്രദേശത്തെ പൊന്ന്യം: മഴക്കാലം തുടങ്ങിയതോടെ പൊന്ന്യം പ്രദേശത്തെ മുഴുവൻ റോഡുകളും ഗതാഗതത്തിന് ഭീഷണിയായിരിക്കയാണെന്നും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും പഞ്ചായത്ത് അധികൃതരോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഏ.വി.രാമദാസൻ അദ്ധ്യക്ഷം വഹിച്ചു.ഏ.കെ.പുരുഷോത്തമൻ നമ്പ്യാർ.പി.ജനാർദ്ദനൻ' എം.രാജീവൻ മാസ്റ്റർ.വി.പി.നിഷാന്ത്.. ഏ.വി.ഷൈനി വാസ്.. കെ.അനിൽകമാർ.പി.ഖാലീദ് എന്നിവർ സംസാരിച്ചു.മുഴുവൻ റോഡുകളും ഗതാഗതത്തിന് ഭീഷണിയായിരിക്കയാണെന്നും അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും പഞ്ചായത്ത് അധികൃതരോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഏ.വി.രാമദാസൻ അദ്ധ്യക്ഷം വഹിച്ചു.ഏ.കെ.പുരുഷോത്തമൻ നമ്പ്യാർ.പി.ജനാർദ്ദനൻ' എം.രാജീവൻ മാസ്റ്റർ.വി.പി.നിഷാന്ത്. ഏ.വി.ഷൈനി വാസ്.. കെ.അനിൽകമാർ.പി.ഖാലീദ്എന്നിവർസംസാരിച്ചു.
ജാതി -മത സംഘടനകളുമായിട്ടുള്ള ബന്ധത്തിൽ കോൺഗ്രസ് അകലം പാലിക്കണം:
പ്രൊഫ: ദാസൻ പുത്തലത്ത്
തലശ്ശേരി:മുൻ കെ.പി.സി.സി പ്രസിഡണ്ടു സി കെ. ഗോവിന്ദൻ നായരുടെ ചരമദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ജന്മനാടായ തലേശ്ശരിയിൽ ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ സമ്മേളനംചിത്രകാരനും, ചരിത്രകാരനുമായ പ്രൊഫ. ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു-സി കെ ഗോവിന്ദൻ നായർ ജാതി-മത സംഘടനകളെ ബഹുദൂരം മാറ്റി നിർത്തിയായിരുന്നു പാർട്ടി പ്രവർത്തനം നടത്തിയിരുന്നത്
അത് കൊണ്ടു തന്നെ പാർട്ടിക്ക് അന്ന് എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ഇന്നത്തെ പാർട്ടിക്ക് ഉണ്ടായിട്ടുള്ള ക്ഷീണത്തിന് കാരണം ജാതി -മത സംഘടനകളുമായിട്ടുള്ള അനാവശ്യമായ അടുപ്പമായിരുന്നു.- അതിനാൽ പാർട്ടി ശക്തിപ്പെടാൻ സി കെ ജി യെ മാതൃകയാക്കി കോൺഗ്രസ്സ് പാർട്ടി സംസ്ഥാനത്ത് ജാതി -മത ശക്തികളുമായിട്ടുള്ള ബന്ധത്തിൽ അകലം പാലിക്കണമെന്ന് സി കെ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ദാസൻ പുത്തലത്ത് ഓർമ്മിപ്പിച്ചു . പ്രൊഫ.ഏ.പി.സുബൈർ .ശശികുമാർ കല്ലിടുംബിൽ, എം.വി സതീശൻ . സുരേന്ദ്രൻ കൂവക്കാട് . പി. ഇമ്രാൻ . ടികെ .ദിലിപ്കുമാർ.കെ.ഇ കുഞ്ഞനന്ദൻ മാസ്റ്റർ .ജയൻപരമേശ്വരൻ സംസാരിച്ചു - കെ.പി. രൻജിത്ത് കുമാർ സ്വാഗതവും .പി.അശോക് കുമാർ നന്ദിയും പറഞ്ഞു
ചിത്രവിവരണം: ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്യുന്നു
കെ.ശങ്കരൻകുട്ടി നായർ നിര്യാതനായി
കോപ്പാലം : മണ്ടോളിൻ്റെവിട കെ.ശങ്കരൻകുട്ടി നായർ (94) അന്തരിച്ചു. (റിട്ട. വില്ലേജ്മാൻ, പാട്യം). ഭാര്യ : ലക്ഷ്‌മിക്കുട്ടി അമ്മ.
മക്കൾ :ആനന്ദവല്ലി (പെരിന്തൽമണ്ണ), ഉഷ (മാനന്തവാടി), ഷീല (ഇരിട്ടി), റീന, വിനോദ് (ഇലക്ട്രീഷ്യൻ), ബീന, ഷീന (പൊന്ന്യം).
മരുമക്കൾ : സതീശൻ (മാനന്തവാടി), പത്മനാഭൻ (റിട്ട. എസ്.ബി ഐ. (ഇരിട്ടി), മുരളി, റീജ, ഹരിദാസൻ (റിട്ട. പോലീസ്), മനോജ് (പൊന്ന്യം), പരേതനായ മോഹൻദാസ് (റെയിൽവേ /പെരുന്തൽമണ്ണ).
സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, ഗോവിന്ദൻ കുട്ടിനായർ, മീനാക്ഷി അമ്മ.
സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































