മുൻ പുതുച്ചേരി ലെഫ്. ഗവർണർ എം.എം.ലഖേര നിര്യാതനായി
മാഹി..മുൻ മിസോറാം ഗവർണറും ,പുതുച്ചേരി മുൻ ലെഫ്. ഗവർണറുമായിരുന്ന ലെഫ്. ജനറൽ എം.എം.ലഖേര നിര്യാതയായി.
മികച്ച ഒരു സൈനികൻ, കഴിവുറ്റ ഭരണാധികാരി, ഇന്ത്യൻ സൈന്യത്തിലെ ഒരു യഥാർത്ഥ ദേശസ്നേഹി എന്നീ നിലകളിൽ പ്രവർത്തിച്ച ലഖേര പുതുച്ചേരിയുടെ ലെഫ്. ഗവർണർ എന്ന നിലയിൽ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സത്യസന്ധത, സമർപ്പണം, മാതൃകാപരമായ പൊതുസേവന മനോഭാവം, ജനങ്ങളുടെ ക്ഷേമത്തിനായുള്ള ആഴമായ ഉത്കണ്ഠ എന്നിവയാൽ ഫലപ്രദമായി നിർവഹിച്ചു. 2004-ലെ സുനാമി ദുരന്തത്തിൽ ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസം, രക്ഷാപ്രവർത്തനം, പുനരധിവാസ സഹായം എന്നിവ കാലതാമസമില്ലാതെ എത്തിച്ചു നൽകുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. കൂടാതെ, അദ്ദേഹം കാണിച്ച വ്യക്തിപരമായ കരുതലും ദുരിതബാധിത ഗ്രാമങ്ങളെയും ജനങ്ങളെയും സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം കാണിച്ച സമർപ്പിത സേവനവും പുതുച്ചേരിയിലെ ജനങ്ങളുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, അദ്ദേഹവുമായി അടുപ്പമുള്ളവർക്കും, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണ്. നിസ്വാർത്ഥ സേവനം, അച്ചടക്കം, അസാധാരണമായ ഭരണ ചാതുര്യം, മാനുഷിക മനോഭാവം എന്നീ അദ്ദേഹത്തിന്റെ ഉദാത്ത ഗുണങ്ങൾ ഭാവി തലമുറകൾക്ക് ഒരു ശാശ്വത വഴികാട്ടിയായി വർത്തിക്കും. പുതുച്ചേരി സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് മുഖ്യമന്ത്രി എൻ.രംഗസാമി അനുശോചനമറിയിച്ചു.
ലീല നിര്യാതയായി.
ന്യൂ മാഹി :പരിമഠം ലികാസിൽ ( പുത്തൻപുരയിൽ ) ലീല (83)നിര്യാതയായി.
ഭർത്താവ്:പരേതനായ കണ്ണൻ.
മക്കൾ: പി.പി.കലേഷ്‌കുമാർ. പി. പി. ( സി. പി.എം. പരിമഠം ബ്രാഞ്ച് അംഗം ) ,പി.പി. സുനിൽ. ( തലശ്ശേരി പോസ്റ്റ് ഓഫീസ് ) , കിഷോർ ബാബു ( ബോബൻ- കുവൈത്ത് ).
മരുമക്കൾ:സിന്ധു കൊച്ചിയങ്ങാടി,ഷീജ പൊന്ന്യംപാലം,വൃന്ദ കണ്ണൂർ പുതിയതെരു .
ഹംസ്സ നിര്യാതനായി.
ന്യൂമാഹി: ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിന് സമീപം തയ്യിൽ "റഹ്മ" ലിൽ താമസിക്കുന്ന പെരിങ്ങാടിയിലെ വലിയ കോട്ടുപുറത്ത് ഹംസ്സ (93) നിര്യാതനായി.
വളപട്ടണം സ്വദേശിയായ പരേതൻ ദീർഘകാലം ന്യൂമാഹിയിലെ സോമില്ലിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: പരേതയായ വലിയ കോട്ടുപുറത്ത് റംല (പെരിങ്ങാടി).
പിതാവ്: വളപട്ടണത്തെ പരേതനായ മായിൻ മൊയ്തീൻ.
മകൻ: റഹീം.
അടൽജി സേവാ ട്രസ്റ്റിന്റെ ആംബുലൻസ് ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു
മാഹി: അടൽജി സേവാ ട്രസ്റ്റിന്റെ പുതിയ ആംബുലൻസ് പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. മാഹി മുൻസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ട്രസ്റ്റ് അംഗം കെ. എം. തൃജേഷിന് ആംബുലൻസിന്റെ താക്കോൽ കൈമാറി.
പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ആരോഗ്യസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ആംബുലൻസ് സേവനം ആരംഭിച്ചത്.
ട്രസ്റ്റ് പ്രസിഡന്റ് ദിനേശൻ അംഗവളപ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രബീഷ് കുമാർ, ട്രഷറർ കെ. വിമൽ, ട്രസ്റ്റ് അംഗം , മഗ്‌നീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ആംബുലൻസ് സേവനം മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പി .ഷജിന അനുസ്മരണം
ചമ്പാട്:ചമ്പാട് വായനശാല&ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം.പി.ഷജിന അനുസ്മരണം നടത്തി.തലശ്ശേരി താലൂക്ക് ലൈബ്രറികൗൺസിൽ സിക്രട്ടറി അഡ്വ:കെപ്രദീപൻ അനുസ്മരണഭാഷണംനടത്തി.ചമ്പാട് വായനശാലയിലെ ലൈബ്രേറിയന് ഉപരി വായനയുടെയും പുസ്തകത്തിൻ്റേയും ലോകത്ത് വിരജിച്ച പൊതുപ്രവർത്തകയായിരുന്നുഷജിന.മികച്ചആശാപ്രവർത്തകകൂടിയായിരുന്നു.മരണം ഒരുനാടിൻ്റെ ദുഃഖമായിമാറി.
ടി.ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ജയരാജൻമാസ്റ്റർ,കെ.പ്രദീപ്,അഷ്റഫ്,എൻ . കെ .ജയപ്രസാദ്,പി .വിനോദ്കുമാർ,ഡോ:സിന്ധു,ഷാജി.കെ,ഹിനസലീം,എം.ഗിരിജടീച്ചർ എന്നിവർ സംസാരിച്ചു.
കെ.ഹരിദാസൻ സ്വാഗതവും പി.സുവർണ്ണൻ നന്ദിയുംപറഞ്ഞു.
ചിത്രവിവരണം: അഡ്വ:കെപ്രദീപൻ അനുസ്മരണഭാഷണംനടത്തുന്നു
ഇന്ന് വൈദ്യുതി മുടങ്ങും:
മാഹി : വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി ബുധനാഴ്ച (01-07-2026) രാവിലെ 9 മണി മുതല്‍ 4 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് :
കണ്ണൂർ ജില്ലാ ടീമിനെവി.ആയുഷ് നയിക്കും .
തലശ്ശേരി :ജൂലൈ 2 മുതൽ ജൂലൈ നാല് വരെ
കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന
സംസ്ഥാന ജൂനിയർ(Boys) ഹോക്കി ചാമ്പ്യൻഷിപ്പിൽ
പങ്കെടുക്കുന്ന കണ്ണൂർജില്ലാ ടീമിനെ തലശ്ശേരി
യു.ടി.എസ്.സി. ഹോക്കി അക്കാഡമിയിലെ താരവും, തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് +2 പഠനം പൂർത്തി
യാക്കിയ , കഴിഞ്ഞ വർഷത്തെ നാഷണൽ ഹോക്കി താരം കൂടിയായ വി.ആയുഷ് നയിക്കും .കൂത്തുപറമ്പനിർമ്മലഗിരി
കോളേജിൽ രണ്ടാം വർഷബിരുദ വിദ്യാർത്ഥിയും ,
പാതിരിയാട് സ്വദേശിയുമായ വി .അദ്വൈത് (കണ്ണൻ) വൈസ് ക്യാപ്ടനാണ്. ജൂനിയർ ഹോക്കിമുൻ.നാഷണൽ താരവും ,
കണ്ണൂർ യൂണിവേഴ്സിറ്റിഹോക്കിടീം മുൻ.ക്യാപ്റ്റനു
മായ വി. ആദിത്യ രജീഷ്ടീം മാനേജർ കം കോച്ച്
ആണ് . മറ്റ് ടീം അംഗങ്ങളുടെ പേര് വിവരം താഴെ.
മുഹമ്മദ് സഫ്രജ്മുഹമ്മദ് റിഹാൻ A.Mകെ.വി. ഹൃത്തിക്ക്അൻസൽ ആൻ്റണിഎം.കെ.അരുൺ ജിത്ത്കെ. മിഷാൽ
സി.കെ.യദുകൃഷ്ണആർ.വാസുദേവ്അദ്വൈത് സുജിത്ത് സി.അർഷിൻ രജീഷ്എം.തന്വന്ദ് കൃഷ്ണകെ. ഷാരോൺ
ജോ പോൾ ജോസഫ്അജിത്ത് സജിടി. മുഹമ്മദ് ഹംദാൻ -
പി.കെ.ആദിത്ത്
സൗഹൃദ ഫുട്ബോൾ മത്സരം
ഓപ്പറേഷൻ തുഫാൻ"പ്രചരണാർത്ഥം ലോക ലഹരി വിരുദ്ധ ദിനത്തിൽ ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെയും , ചൊക്ലി പോലിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം മോന്താൽ ടറഫിൽ സംഘടിപ്പിച്ചു.
തലശ്ശേരി ASP നന്ദഗോപൻ IPS ഉദ്ഘാടനം ചെയ്യ്തു ,
സ്റ്റേഷൻ ഓഫീസർ ബിജു വി അദ്ധ്യക്ഷത വഹിച്ചു ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് സംസാരിച്ചു
ബ്രസീൽ ജഴ്സിയിൽ ASP യുടെ നേതൃത്വത്തിലുള്ള പോലീസ് ടീമും,
അർജന്റീന ജഴ്സിയിൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എൻ അനൂപിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ടീമും ആണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്5-3 ന് പോലീസ് ടീം വിജയിച്ചു.
പോലീസ് ടീമിനു വേണ്ടിASP നന്ദഗോപൻ IPS - 1,
ഹിരൻ - 1,സിജിൽ - 1, ഷാഫത്ത് Si - 2 എന്നിവർ ഗോൾ അടിച്ചു
പഞ്ചായത്ത് ടീമിനു വേണ്ടിപ്രസിഡന്റ് എൻ. അനൂപ് - 1, അസി:എഞ്ചിനീയർ ആനന്ദ് - 1, പി.ടി എസ്റ്റ് രജ്ജിത്ത്- 1
എന്നിവർ ഗോൾ അടിച്ചു
പോലീസ് ടീമിൽനന്ദഗോപൻ IPS, രാകേഷ് Si, ഷാഫത്ത് Si, സജിത്ത് ശരത്ത് Si, സബീഷ് ,ഹിരൺ , സുബീഷ്, രതീഷ് , സിജിൽ, ചിത്രൻ ,ജിജിത്ത്, വിജിത്ത് എന്നിവരും
പഞ്ചായത്ത് ടീമിൽഎൻ. അനൂപ്, ആനന്ദ് (AE )അജിത്ത്കുമാർ
(A S)പ്രകാശൻ (Accountant )ശ്രീനാഥ് (സീനിയർ ക്ലാർക്ക്)
അനൂപ് (ക്ലാർക്ക്)രജ്ജിത്ത് (PTS)റിത്തിക്(SC പ്രമോട്ടർ )
ഷിനോജ് കെ.പി (മെമ്പർ )ഷനിൽകുമാർ (ഒ എ)നിവേക് , സായന്ത് (PEC)
ഇരു ടീമുകളിലും ഏറ്റുമുട്ടി
കെ.ഗിരിജ നിര്യാതയായി.
ന്യൂമാഹി:വയലളം റീജ ഭവനിൽ കെ ഗിരിജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വിജയൻ.(സി പി എം മുൻ ജില്ല കമ്മിറ്റി അംഗം കണ്ണൂർ) മക്കൾ :പി വത്സരാജ് (കൊളശ്ശേരി) ഗീതാഞ്ജലി പി, അഡ്വ: പി വിമൽകുമാർ,പി വിനോദ് കുമാർ, റീജ പി.
മരുമക്കൾ സി. വി പ്രേമനന്ദൻ, സരസ പി,രജനി മാറോളി, ബിന്ദു വി പരേതനായ പി രാജേന്ദ്രൻ
സഹോദരങ്ങൾ: സരള, പ്രകാശൻ, പ്രദീപൻ, പരേതരായ സുരേഷ് ബാബു, പവിത്രൻ, സവിത, രമേശൻ, സുജാത -സംസ്ക്കാരം ബുധൻ ഉച്ചക്ക് ശേഷം 3 മണിക്ക് കണ്ടിക്കൽ നിദ്രതീരം ഗ്യാസ് ശ്മശാനം.
കത്തുകൾ
മാലിന്യം നടുറോഡിൽ
ഇടയിൽ പീടിക മുത്തപ്പൻ ബസ്സ് സ്റ്റോപ്പിൻ്റെ കിഴക്ക് വശത്തെ റോഡിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ മൂന്നു തവണ വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ മാലിന്യം തള്ളുന്നുണ്ട്. മാലിന്യ സഞ്ചി കണ്ടാൽ ഒന്നുകിൽ സമ്പന്നരുടേ തായിരിക്കണം. അല്ലെങ്കിൽ പച്ചക്കറി, പഴം, ജ്യൂസ് കടയിൽ നിന്നുള്ളതായിരിക്കണം. റോഡിന് നടുവിൽ മാലിന്യം വലിച്ചെറിയുന്നവരാരായാലും ഈ നാടിനോട് കൊടും ക്രൂരകൃത്യം ചെയ്യാനുള്ള മന: സ്ഥിതിയുള്ളവരായിരിക്കും. കലാപ സമാനമായ സാഹചര്യമൊരുക്കുന്നവർക്കും ഇത്തരമൊരു കൃത്യത്തിൽ ആനന്ദമുണ്ടാവും. കരുതിയിരിക്കണം; വിവരങ്ങൾ നാടുനീളെയറിയണം; പരിഹാരത്തിന് പരിസരവാസികൾ ഒത്തുചേരുകയല്ലേ മാർഗ്ഗം?
ബാബു കെ.കെ. ഇടയിൽ പീടിക
ഹൈഫ നൗഫലിനെ അനുമോദിച്ചു
ന്യൂമാഹി: 2026 ലെ സംസ്ഥാന പ്രവേശന പരീക്ഷയിൽ (കീം) 11 -ാം റാങ്ക് കരസ്ഥമാക്കിയ പുന്നോലിലെ ഫ്ളോററ്റിൽ ഹൈഫ നൗഫലിനെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. പുന്നോലിലെ വീട്ടിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഹൈഫയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, പഞ്ചായത്ത് മെമ്പർ ശഹദിയ മധുരിമ എ സംബന്ധിച്ചു. തലശ്ശേരിയിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഫ്ലോറ ഉടമ നൗഫലിന്റെയും ശബ്നയുടെയും മകളാണ് ഹൈഫ. തലശ്ശേരി മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഹൈഫ നീറ്റ് പരീക്ഷയുടെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ്.
ചിത്രവിവരണം:ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഹൈഫയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം നൽകുന്നു.
മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(01/07/26) അവധി
മാഹി:കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,
കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































