സംസ്ഥാന റാങ്കുകളുടെ തിളക്കത്തിൽ മുബാറക്കിൽ മികവുത്സവം

സംസ്ഥാന റാങ്കുകളുടെ തിളക്കത്തിൽ മുബാറക്കിൽ മികവുത്സവം
സംസ്ഥാന റാങ്കുകളുടെ തിളക്കത്തിൽ മുബാറക്കിൽ മികവുത്സവം
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 29, 11:07 PM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

തലശ്ശേരി: സംസ്ഥാനതല പ്രവേശന പരീക്ഷകളിൽ ഉജ്ജ്വല വിജയം കൈവരിച്ച പൂർവ്വവിദ്യാർത്ഥികളെ ആദരിച്ച് മുബാറക്ക ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സംഘടിപ്പിച്ച "മികവുത്സവം" ശ്രദ്ധേയമായി. കേരള എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാന ഏഴാം റാങ്ക് നേടിയ തലാൽ ഷിഹാബുദ്ദീൻ, ഫാർമസി പ്രവേശന പരീക്ഷയിൽ സംസ്ഥാന പതിനൊന്നാം റാങ്ക് നേടിയ ഹൈഫ നൗഫൽ പൂർവ്വ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. എം. നന്ദഗോപൻ ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. കഠിനാധ്വാനവും ലക്ഷ്യബോധവും വിജയത്തിലേക്കുള്ള പ്രധാന വഴികളാണെന്നും വിദ്യാർത്ഥികളുടെ നേട്ടം വിദ്യാലയത്തിനും സമൂഹത്തിനും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. കെ. സക്കരിയ അധ്യക്ഷത വഹിച്ചു. മാനേജർ സി. ഹാരിസ് ഹാജി വിജയികൾക്ക് പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ മികവിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.


മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ചെറിയാണ്ടി ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ടി. എം. മുഹമ്മദ് സാജിദ്, പ്രഥമാധ്യാപകൻ എം. കെ. കുഞ്ഞിമൊയ്തു, പ്രൊഫ. എ. പി. സുബൈർ, സി. എ. അബൂബക്കർ, പി.ടി.എ പ്രസിഡന്റ് തഫ്ലിം മാണിയാട്ട്, സ്റ്റാഫ് സെക്രട്ടറി എൻ. എം. നിഷാദ്, എ. എൻ. പി. ഷാഹിദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


സംസ്ഥാനതല റാങ്ക് നേട്ടങ്ങളിലൂടെ മുബാറക്ക ഹയർ സെക്കൻഡറി സ്കൂളിന്റെ അക്കാദമിക മികവ് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതായി ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

capture

എസ്.എസ്.സി ബാച്ച് 86-87: പള്ളൂർ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നടത്തി


മാഹി: പള്ളൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എസ്.എസ്.സി ബാച്ച് 86-87 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം പൂർവ്വ അദ്ധ്യാപകൻ ദാമോധരൻ മാസ്റ്റർ നിർവ്വഹിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയിൽ പഴയകാല അദ്ധ്യാപകർക്കുള്ള ഗുരുവന്ദനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്നേഹാദരവും നടന്നു. പൂർവ്വ അദ്ധ്യാപകരായ ഭാസ്കരൻ മാസ്റ്റർ, സരോജിനി ടീച്ചർ, സതി ടീച്ചർ സംസാരിച്ചു. കെ.വി.ഹരിന്ദ്രൻ, ഷാജ്.കെ.കെ, സുനിൽ മൂന്നങ്ങാടി, ഷാജീഷ്, ഷാജി.കെ.സി, അനിൽ, സജീഷ് എം.വി സംസാരിച്ചു.

capture_1782754205

സംസ്ഥാന ജൂനിയർ വനിതാ ഹോക്കി 

ചാമ്പ്യൻഷിപ്പ് : കണ്ണൂർ ജില്ലാ ടീമിനെ ആവണി സുനിൽ നയിക്കും 


തലശ്ശേരി : ജൂൺ 29മുതൽ ജൂലൈ 1 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽനടക്കുന്ന 11മത് സംസ്ഥാന വനിതാ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 18 അംഗ കണ്ണൂർ ജില്ലാടീമിനെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രണ്ടാം വർഷ മലയാളം വിദ്യാർത്ഥിനിയും,പാതിരിയാട് സ്വദേശിനിയുമായ ആവണി സുനിൽ  നയിക്കും.

തലശ്ശേരി യു.ടി.എസ്.സി.ഹോക്കി അക്കാഡമി അംഗവും , സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് +2 കഴിഞ്ഞ,റിഷിഗ രാജ് ആണ് വൈസ്ക്യാപ്റ്റൻ.

നാഷണൽ സ്കൂൾസ് വനിതാ ഹോക്കി      മുൻ.താരവും, കണ്ണൂർ

യൂണിവേഴ്സിറ്റി മുൻ .താരവുമായ ശ്രീജിമശ്രീധരൻ ടീം മാനേജറും,

കേരളാ സീനിയർ വനിതാഹോക്കി താരം അൻജിത എ. ടീമിൻ്റെ പരിശീലകയു മാണ് . ടീമിലെ മറ്റ് അംഗ ങ്ങളുടെ പേര് വിവരങ്ങൾ താഴെ :കെ. അഷിക,ദേവിക ഷിമിത്ത്, എൻ. ദിയ ,കെ.വി. ഷാനിയ,

നയന അനീഷ്,നയന അന്ന സജിമനീഷ പി ടോം

കെ.ആർ.പ്രസനിദിയ ജയിൻകെ .രഞ്ചിനി പ്രകാശ്വി.വി.വൈഗ

പി.അഷിതഎം.സി.അനുഷ്കവിസ്മയ ഗിതീഷ്ബി. വൃന്ദസി.കെ. നിയത രാജ്

capture_1782754338

അനുസ്മരണം നടത്തി 

മാഹി തിലക് മെമ്മോറിയൽ ക്ലബ് മുൻ പ്രസിഡന്റ്‌ ഐ. അരവിന്ദന്റെ നിര്യാണത്തിൽ തിലക് മെമ്മോറിയൽ ക്ലബ്‌ അനുസ്മരിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ കെ . ഹരീന്ദ്രന്റെ ആദ്യക്ഷതയിൽ കേരള സർവോദയ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി രാജൻ തീയ്യറത്ത് ഉത്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ഷാജു കാനത്തിൽ, പി. പി. വിനോദൻ, നളിനി ചാത്തു, പി. പി. വേണുഗോപാൽ, കെ എം പവിത്രൻ എന്നിവർ സംസാരിച്ചു

capture_1782754402

അനിയന്ത്രിതമായി പെട്രോൾ പമ്പുകൾ അനുവദിക്കരുത് : ജനശബ്ദം


മാഹി: പരിസ്ഥിതി ആഘാതവും, ജനവാസ കേന്ദ്രങ്ങളും, തണ്ണീർ തടങ്ങളുമൊന്നും പരിഗണിക്കാതെ, ആവശ്യപ്പെടുന്നവർക്കെല്ലാം പെട്രോൾ പമ്പുകൾ അനുവദിക്കുന്ന സർക്കാർ നടപടി തിരുത്തണമെന്നും, പ്രവാസികൾക്ക്കേരളത്തിൽ ലഭ്യമാകുന്ന മുഴുവൻ ആനുകുല്യങ്ങളും മാഹിയിൽ ലഭ്യമാക്കണമെന്നും, ചാലക്കര പി.എം. ശ്രീ യു ജി. ഹൈസ്കൂളിന് തൊട്ടടുത്ത സ്വകാര്യ സ്ഥലം അക്വയർ ചെയ്ത് കളിസ്ഥലം നിർമ്മിക്കണമെന്നും ജനശബ്ദം ഭാരവാഹികൾ ലഫ്: ഗവർണ്ണർ കെ. കൈലാസ് നാഥൻ ഐ എ എസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചാലക്കര പുരുഷു , ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് എന്നിവരാണ് നിവേദനം നൽകിയത്.

ഒ .കുഞ്ഞികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.


മാഹി:സ്വാതന്ത്ര്യ സമര സേനാനിയും, പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമായിരുന്ന ഒ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ 6ാം ചരമ വാർഷികദിനം ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. അന്ത്യവിശ്രമംകൊള്ളുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി .

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ മോഹനൻ പി പി വിനോദൻ ,കെ.ഹരിന്ദ്രൻ. പി.ടി.സി.ശോഭ , ജിജേഷ് ചാമേരി, അജയൻ പൂഴിയിൽ പത്മനാഭൻ . കെ.രവിന്ദ്രൻ , പി വി മധു,ഷംസുദ്ദിൻ സംസാരിച്ചു


ചിത്ര വിവരണം : കുഞ്ഞികൃഷ്ണൻ മാസ്റ്റരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

9 മാസമായി ശമ്പളമില്ല

മാഹി:മാഹിയിലെ രണ്ട് ബാലഭവനുകളിലെ നാല് ജീവനക്കാർക്ക് 9 മാസമായി ശമ്പളമില്ല. 20 വർഷമായി പാർട്ട് ടൈം ജീവനക്കാരായി ജോലി ചെയ്യുന്ന ഇവർ തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ചിത്രം, സംഗീതം, ഉപകരണസംഗീതം,ലൈബ്രേറിയൻ, തുന്നൽ മേഖലകളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാർ അനുകൂല നടപടിയുണ്ടായിട്ടില്ല.

capture_1782754559

ലഹരി വിരുദ്ധ ബോധവൽക്കരണവും,

ആദരവും സംഘടിപ്പിച്ചു


മാഹി: അഖില ഭാരതീയ വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്കുള്ള ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും നൽകി

 മലയാള കലാഗ്രാമത്തിൽ എ ബി വി എം പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ ന്യുമാഹി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷർമില അഫ്സർ ഉദ്ഘാടനം ചെയ്തു.

ന്യൂ മാഹി വിശ്വകർമ്മ സംഘം പ്രസിഡന്റ് എ.രാജേന്ദ്രൻ. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ. സി.രേഷ്മ സംസാരിച്ചു., എ ബി വി എം വനിതാ വിഭാഗം പ്രസിഡന്റ് രമ്യാ സജിഷ് .സ്വാഗതവും, എ ബി വി എം ട്രഷറർ മധുസൂദനൻ നന്ദിയും പറഞ്ഞു. 

യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും, ലഹരിവിമുക്‌ത സമൂഹം സൃഷ്‌ടിക്കുന്നതില്‍ പൊതുസമൂഹത്തിന്റെ പങ്കിനെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസർ പി.പി. ഐശ്വര്യ.ക്ലാസ്സെടുത്തു. 

 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സഭയിലെ വിദ്യാർത്ഥികൾക്ക് അനുമോദനവും, ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും നൽകി.


സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു. വനിതാ വിഭാഗം സെക്രട്ടറി നിഖില രാജേഷ്, യുവജനവിഭാഗം പ്രസിഡന്റ് വിവേക് കെ വി, എക്സിക്യൂട്ടീവ് മെമ്പർമാരായ െെ.പി.സജീഷ് , ജി.വി.രാജേഷ്  നേതൃത്വം നൽകി.


ചിത്രവിവരണം:ഷർമില അഫ്സർ ഉദ്ഘാടനം ചെയ്യുന്നു

cvb

ജസീന്ത ആന്റണി


മാഹി:സെൻ്റ് ഫ്രാൻസിസ് കുടുംബ യുണിറ്റ് കുടുംബാംഗം ജസീന്ത ആൻ്റണി (62)നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാഹി ബസിലിക്ക സെമിത്തേരിയിൽ നടക്കും. 

ഭർത്താവ്: പരേതനായ ആൻ്റണി ദാസൻ

മക്കൾ : അജിൻ ആൻ്റണി (ബംഗലൂരു) അജനാ ആൻ്റണി ( സൗദി അറേബ്യ)

മരുമകൻ: വിനേഷ് ജോൺ

സഹോദരങ്ങൾ: മാർഷൽ ഫെർണാണ്ടസ്, ആൽഫ്രഡ് ഫെർണാണ്ടസ്.

ആയൂർവേദ മെഡിക്കൽ കോളേജ്: അപേക്ഷ ക്ഷണിച്ചു


പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും www.rgamc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു

ചുറ്റമ്പല കട്ടിളവെപ്പ് രണ്ടിന്

  ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ശിവക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിൻ്റെ കട്ടിളവെപ്പ് ജുലായ് 2 ന് വ്യാഴാഴ്ച കാലത്ത് 8.15 നും 9.15 നും ഇടയിലുള്ള ശുഭമുഹർത്തത്തിൽ കല്ലാശാരി വലിയ വെളിച്ചം പ്രതീഷ് കുമാറിന്റെയും ഭക്തരുടെയും സാന്നിധ്യത്തിൽ ക്ഷേത്ര ശിൽപി ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരിയുടെ(ശബരിമല മുൻ മേൽശാന്തി) കാർമികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ & ടെക്നോളജിജിൽ അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസർ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു കമ്പ്യൂട്ടർ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് നിയമനം - ഫോൺ: 8301970864

capture_1782755034

ശമ്പള വർധനവ് അനുവദിച്ച ലെഫ്.ഗവർണ്ണറെ ജീവനക്കാർ ആദരിച്ചു


മയ്യഴി:ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എം.ജീവനക്കാർ, ആശാ വർക്കർമാർ,എന്നിവർക്ക് ശമ്പള വർധനവ് അനുവദിച്ച ലെഫ്.ഗവർണ്ണർ കെ.കൈലാസനാഥനെ ആദരിച്ചു. മാഹി ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എം.ജീവനക്കാരും ആശാ വർക്കർമാരും ഓഫീസ് ജീവനക്കാരും ഡോക്ടർമാരും ചേർന്നാണ് ആദരിച്ചത്. പി.പി.രാജേഷ്, എം.വി.സുശാന്ത്, ഡിസിന, ബിജുല, എം. ഷിജിന, സി.ശ്രീജ, ഡോ. അതുൽ, ഡോ. നമിത, ഡോ. നുക്സത്ത് ജബിൻ, ഡോ.ശ്രീദേവി, സിമി എന്നിവർ നേതൃത്വം നൽകി.

മാഹിയിലെ വിദ്യാഭ്യാസ-വികസന ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നിവേദനം

ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനെ കണ്ട് പ്രതിനിധി സംഘം

മാഹി: മാഹിയിലെ വിദ്യാഭ്യാസ, കായിക, വികസന മേഖലകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രതിനിധി സംഘം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥന് നിവേദനം നൽകി.

പുതുച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് കോളേജുകളിലെ കാലഹരണപ്പെട്ട പാഠ്യപദ്ധതി പരിഷ്കരിച്ച് തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തുക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി സെന്ററിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, മാഹിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സ്പോർട്സ് കോളേജ് അനുവദിക്കുക, പുതുച്ചേരി സംസ്ഥാനത്ത് ഫ്രഞ്ച് ബി.എഡ് (B.Ed.) കോഴ്സ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും തൊഴിൽ സാധ്യതകളും മെച്ചപ്പെടുത്തുന്നതിനും മാഹിയിലെ വിദ്യാഭ്യാസ-കായിക മേഖലയിലെ സമഗ്ര വികസനത്തിനും ഈ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവർണറോട് അഭ്യർഥിച്ചു.

എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി ഹൃദീക് കൃഷ്ണ, എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ എസ്. എസ്. സുരാഗ് കൃഷ്ണ, അഭിനന്ദ് എം. പി. എന്നിവരാണ് ലെഫ്റ്റനന്റ് ഗവർണർക്ക് നിവേദനം സമർപ്പിച്ചത്.

ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ മാഹിയിലെത്തി

വികസന പദ്ധതികൾ വിലയിരുത്തി; വിവിധ വിഭാഗങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു


മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മാഹിയിലെത്തി.

സന്ദർശനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം, പള്ളൂർ ആശുപത്രി കെട്ടിടം, പോലീസ് സൂപ്രണ്ട് ഓഫീസ് കെട്ടിടം എന്നിവ സന്ദർശിച്ച അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികളും അദ്ദേഹം വിശദമായി ആരാഞ്ഞു.

തുടർന്ന് പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളുടെ പ്രതിനിധികളിൽ നിന്നും രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും നിവേദനങ്ങളും പരാതികളും സ്വീകരിച്ചു. ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.

ലെഫ്റ്റനന്റ് ഗവർണർ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മാഹിയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങും.

ഓഗസ്റ്റ് മുതൽ ഡിജിറ്റൽ രൂപയിൽ റേഷൻ സബ്സിഡി; മൊബൈൽ നമ്പർ ജൂലൈ 2നകം പരിശോധിക്കണം


മാഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന റേഷൻ സബ്സിഡി ഓഗസ്റ്റ് 2026 മുതൽ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ രൂപ (Central Bank Digital Currency - CBDC) സംവിധാനത്തിലൂടെ മാത്രം വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.

നിലവിൽ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) ആയി ലഭിക്കുന്ന സബ്സിഡി തുക, ഇനി മുതൽ ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ വാലറ്റിലേക്കാണ് (e-Wallet) ഡിജിറ്റൽ കറൻസിയായി ക്രെഡിറ്റ് ചെയ്യുക. ഈ തുക ഉപയോഗിച്ച് അംഗീകൃത ന്യായവിലക്കടകളിലും രജിസ്റ്റർ ചെയ്ത വെണ്ടർമാരിലും നിന്ന് മാത്രമേ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകൂ.

ഇതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ മൊബൈൽ നമ്പറും ആധാർ വിവരങ്ങളും ഉൾപ്പെടുത്തിയ പട്ടിക ബന്ധപ്പെട്ട ന്യായവിലക്കടകൾക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളും ജൂലൈ 2നകം തങ്ങൾക്ക് അനുവദിച്ചിട്ടുള്ള ന്യായവിലക്കട സന്ദർശിച്ച് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ തരവും പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ന്യായവിലക്കട അധികൃതരെ ഉടൻ അറിയിക്കണം. തിരുത്തൽ പൂർത്തിയായാൽ എസ്.എം.എസ്. മുഖേന സ്ഥിരീകരണ സന്ദേശം ലഭിക്കും.

ജൂൺ 30 മുതൽ പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയങ്ങളിൽ എല്ലാ ന്യായവിലക്കടകളിലും ഗുണഭോക്തൃ പട്ടിക പരിശോധനയ്ക്കായി ലഭ്യമാകുമെന്നും, സബ്സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ എല്ലാവരും നിശ്ചിത സമയത്തിനകം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും റീജണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

capture_1782755272

UAE ൽ വെച്ച് നടന്ന ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള WKF യൂത്ത് ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോച്ചായി പങ്കെടുക്കുവാൻ അവസരം ലഭിച്ച കേരളത്തിലെ ആദ്യവ്യക്തിയായ സെൻസെയ് വിനോദ് കുമാർ.

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK