ലോഹിതദാസിനെ അനുസ്മരിച്ചു...

ലോഹിതദാസിനെ അനുസ്മരിച്ചു...
ലോഹിതദാസിനെ അനുസ്മരിച്ചു...
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 28, 10:50 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:നൗറ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന,      

പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ  " സിനിമയോടൊപ്പം" എന്ന മനോഹര പുസ്തകത്തിൻ്റെ പ്രകാശനത്തോടനുബന്ധിച്ച് മാഹി ശ്രീരഞ്ജിനി കലാക്ഷേത്രയിൽ സെമിനാർ സംഘടിപ്പിച്ചു."ലോഹിതദാസ് സിനിമകളിലെ കുടുംബ ബന്ധങ്ങൾ, " എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ വിഷയം അവതരിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. കവിയും തിരക്കഥാകൃത്തുമായ ഉഷാന്ത് താവത്ത് മുഖ്യ ഭാഷണം നടത്തി. ജെയിംസ് സി ജോസഫ്, കവി ആനന്ദ് കുമാർ പറമ്പത്ത്, ആർട്ടിസ്റ്റ് കെ.പ്രേമൻ , സംസാരിച്ചു.സംവിധായകൻ എം.ജി.

രഞ്ചിത്ത് സ്വാഗതവും, പ്രശസ്ത നർത്തകി പ്രിയ രഞ്ചിത്ത് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു.
1016163763

ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ നാളെ മാഹിയിൽ


മാഹി:പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മാഹിയിലെത്തും.

സന്ദർശനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം, പള്ളൂർ ആശുപത്രി കെട്ടിടം, പോലീസ് സൂപ്രണ്ട് ഓഫീസ് കെട്ടിടം എന്നിവ ലെഫ്റ്റനന്റ് ഗവർണർ സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തും.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മാഹിയിൽ നിന്ന് മടങ്ങും.

1016163764

മാതൃകയായി


കളഞ്ഞ് കിട്ടിയ സ്വർണ്ണ മാല ഉടമസ്ഥന് കൈമാറി മാതൃകയായി

ചൊക്ലി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ ' ഹരിത കർമ്മസേനാ അംഗംആണ്ടി പീടികയിലെ പ്രിനയാണ്

കളഞ്ഞുകിട്ടിയെ സ്വർണ്ണമാല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥനെ തിരികെ ഏല്പിച്ചത്.

1016163765

വി.കെ.ഭാസ്ക്കരൻ മാസ്റ്റരെ അനുസ്മരിച്ചു


ന്യൂമാഹി:ആച്ചുകുളങ്ങര ശ്രീനാരായണമഠവും ഗുരു ധർമ്മ പ്രചാരണ സഭ യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗവും മഠം ഏകോപന സമിതി മേഖല കൺവീനറുംമായിരുന്ന വി.കെ. ഭാസ്കരൻ മാസ്റ്റരെ അനുസ്മരിച്ചു.അനുസ്മരണ സമ്മേളനം അഡ്വ: :പി. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അതിരുകുന്നത്തു പ്രേമൻ അധ്യക്ഷത വഹിച്ചു ഗുരുധർമ്മ പ്രചരണ സഭ പെയിലൂർയൂണിറ്റ് .പ്രസിഡണ്ട് പുരുഷോത്തമൻ , ടി. എൻ. സുരേഷ് ബാബു ,രഞ്ജിത്ത് പുന്നോല്‍, കെ സി രാജേഷ് സംസാരിച്ചു


ചിത്രവിവരണം:അഡ്വ. പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

1016163749

സിജി തലശ്ശേരി താലൂക് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ അഡ്മിഷൻ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു


തലശ്ശേരി: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഓഫ് ഇന്ത്യ (സിജി) തലശ്ശേരി താലൂക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നീറ്റ് യു ജി മെഡിക്കൽ അഡ്മിഷൻ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. തലശ്ശേരി സർഗം ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഐ എം എ തലശ്ശേരി സെക്രട്ടറി ഡോ. രജന ദിൽനാഥ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡണ്ട്‌ സൗജത്ത് ടീച്ചർ അധ്യക്ഷ വഹിച്ചു.

പ്രമുഖ കരിയർ ഗൈഡും നീറ്റ് കൗൺസിലിംഗ് വിദഗ്ധനുമായ റമീസ് പാറാൽ സെമിനാറിന് നേതൃത്വം നൽകി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സെമിനാറിൽ വിശദീകരിച്ചു. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സംശയങ്ങൾക്ക് മറുപടി നൽകി.

സിജി തലശ്ശേരി താലൂക് ചാപ്റ്റർ സെക്രട്ടറി സൈനുദ്ദീൻ കായ്യത്ത്, 

നന്മ വെൽഫയർ സെക്രട്ടറി അബ്ദുൽ റഹീം, സിജി തലശ്ശേരി താലൂക് ചാപ്റ്റർ കോ-ഓർഡിനേറ്റർ റഫീദ മജീദ്, കണ്ണൂർ ജില്ലാ കെ സി ഡബ്ല്യു സി സെക്രട്ടറി റഫീന മയ്യിൽ, ജാബിർ സാഹിബ്‌ എന്നിവർ പ്രസംഗിച്ചു. തലശ്ശേരി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി രക്ഷിതാക്കളും വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.

1016163767

പാരമ്പര്യ നിറവ് വിളിച്ചോതി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത


ന്യൂ മാഹി: പാരമ്പര്യ അറിവുകൾ പുതു തലമുറയിലേക്ക് എന്ന ആപ്തവാക്യവുമായി ന്യൂ മാഹിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പരമ്പരാഗത കൃഷി അറിവുകൾ, കൃഷി രീതികൾ, പരമ്പരാഗത വിത്ത് കൈമാറൽ തുടങ്ങിയ പുതു തലമുറയിലെ കർഷകർക്ക് നവ്യാനുഭവമായി മാറി. ന്യൂ മാഹിയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻറെയും കൃഷി ഭവൻൻറെയും സംയുക്താഭിമുഖ്യത്തിലണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങളും നടീൽ വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിൽക്കുന്നതിനും ആവശ്യക്കാർക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുന്നതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെട്ടു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയ്തുവിന്റെ  അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്‌ഘാടനം ചെയ്തു. ഉൽപ്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കുള്ള അവസരമാണ് ഞാറ്റുവേല ചന്തയിലൂടെ ലഭിക്കുന്നതെന്നും കർഷകർക്ക് ഇത്തരം ചന്തകൾ ഏറെ പ്രയോജനപ്രദമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയെയും സംബന്ധിച്ച് കൃഷി ഓഫിസർ എം ഒ അങ്കിത വിശദീകരിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ റീജ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ടി എ ഷർമിരാജ്, കെ എം സുഗിനേഷ്, കെ പ്രീജ വാർഡ് മെമ്പർമാരായ വൈശാഖ് മുരളീധരൻ, ശഹദിയ മധുരിമ, വി മിനി, പി കെ സുനിത, പി പി ഹസീന, കെ എം അപർണ, എ സി രേഷ്മ, ഷർമിള. അഫ്സർ, ടി എച്ച് അസ്ലം  പഞ്ചാ

1016163768

ലോകകപ്പ് : വിളംബര ജാഥ നടത്തി


മാഹി:സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ലോക കപ്പ് ഫുട്ബോൾനെ വരവേറ്റുകൊണ്ട് നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു 

ജോസ് ബേസിൽസർക്കിൾ ഇൻസ്‌പെക്ടർ പി. എ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു ഡിക്രൂസ്ന്റെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്‌പെക്ടർ പി. എ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു ഉമേഷ്‌ ബാബു,. പി. ആർ സലിം, സുജിത് വളവിൽ, സലിം അലഞ്ചേരി, സംസാരിച്ചു.

ബോബി വളവിൽ രാജീവൻ, ഗിരീഷ്. കെ,

അജേഷ്. കെ, ശ്രീ കുമാർ ബാനു നേതൃത്വം നൽകി

മനോജ്‌ വളവിൽ സ്വാഗതവും പോൾ ഷിബു നന്ദിയും പറഞ്ഞു


ചിത്രവിവരണം: മാഹി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി. എ.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

1016163457

തൂഫാൻ ആഞ്ഞു വീശും ,ലഹരി കൊത്തളങ്ങൾ തകരും , കെ എ ലത്തീഫ്


തലശ്ശേരി: ഓപ്പറേഷൻ കുബേരയിലൂടെ കൊള്ളപ്പലിശക്കാരെ വിറ കൊള്ളിച്ച രമേശ് ചെന്നിതല അഭ്യന്തരമന്ത്രിസ്ഥാനത്തെത്തിയശേഷം സമൂഹത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ് ലഹരിമാഫിയയുടെ വേരറുക്കാൻ തുടക്കമിട്ട 'ഓപ്പറേഷൻ തൂഫാൻ' നാർകോഹണ്ടിങ്ങിൽ ജനങ്ങൾ കൂടി ആത്മാർത്ഥമായ സഹകരിച്ചാൽ ലഹരിയുടെ മുച്ചൂടും വേരറുക്കപ്പെടുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സീനിയർ വൈസ്‌പ്രസിഡണ്ട് അഡ്വ കെ എ ലത്തീഫ് പറഞ്ഞു,

ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ലഹരി ഭിനത്തോടനുബന്ധിച്ചു തലശ്ശേരിപുതിയബസ്റ്റാൻറിൽ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഡ്യ സംഗമത്തിൻ്റെ കണ്ണൂർ ജില്ലാ തല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം, പി.പി. മുഹമ്മദലി അദ്ധ്യക്ഷനായി, എൽ എൻ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഉമർ വിളക്കോട് മുഖ്യ പ്രഭാഷണം നടത്തി, വനിതാ വിംഗ് സംസ്ഥാനപ്രസിഡണ്ട് രോഷ്നി ഖാലിദ്, കാദർ മുണ്ടേരി, അഹമ്മദ് തളയം കണ്ടി, സാഹിർ പാലക്കൽ, വി.പി. അബ്ദുള്ള ഹാജി,തെക്കയിൽ സക്കീന, ഷബാന ടീച്ചർ, അഷ്റഫ്‌ പാലപ്പുഴ, മുഹമ്മദ് പൂന്തോട്ടം, തെസ്ലിംമാണിയാട്ട്, നിസാർ മുരിക്കഞ്ചേരി, റഷീദ് കരിയാടൻ, മുനവ്വർ അഹമ്മദ്,കളത്തിൽ മൊയ്തീൻ, പി.പി സിറാജ്, പി.വി മൻസൂർ, ജംസീർ മഹ്മൂദ്, റഷീദ് തലായ് , ഷഹബാസ് കായ്യത്ത്, ഫൈസൽ അബൂബക്കർ, ജലാലുദ്ദീൻ പാറാട്,ജലീൽ സി.എച്ച് പങ്കെടുത്തു,


പടം:തൂഫാൻ നാർകോ ഹണ്ടിങ്ങ്' ഐക്യദാർഡ്യ സദസ്സ് മുസ്‌ലിം ലീഗ് ജില്ലാ വൈസ്പ്രസിഡണ്ട് കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

1016163772

എംഎൽഎമാർക്ക്പൗരസ്വീകരണം നൽകി


മാഹി:രക്തസാക്ഷി സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുത്ത  എംഎൽഎമാരായ അഡ്വ. ടി അശോക് കുമാർ, കാരായി രാജൻ എന്നിവർക്ക് മാഹിയിൽ പൗരസ്വീകരണം നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. 

വടക്കൻ ജനാർദനൻ അധ്യക്ഷതവഹിച്ചു. സിപി. എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ, പുതുച്ചേരി സംസ്ഥാന ക്ഷണിതാവ് ടി മുരുകൻ, മുൻ എംഎൽഎ ഡോ. വി രാമചന്ദ്രൻ, ഹരിദാസൻ, മണ്ഡലം സെക്രട്ടറി സിഗേഷ്, കെ പി നൗഷാദ്  സംസാരിച്ചു.


ചിത്രവിവരണം: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

1016163773

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു


ന്യൂ മാഹി:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'വിജയോത്സവം 2026' സംഘടിപ്പിച്ചു. മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. കെ. സെയിത്തു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സുഗിനേഷ് സ്വാഗതം പറഞ്ഞു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കെ. റീജ ഉപഹാരങ്ങൾ സമർപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശർമില അഫ്സർ സി, ശഹദിയ മധുരിമ, പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റി അംഗം പി. ബിജോയ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. മിനി, കെ. എം. അപർണ, പി. പി. ഹസീന, എ. സി. രേഷ്മ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പി. കെ. സുനിത നന്ദി പറഞ്ഞു.

1016163775

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും , ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഗ്രാമ പഞ്ചായത്ത് അനുമോദിച്ചപ്പോൾ . ജേതാക്കൾക്കൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ

1016163774

പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിയെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സന്ദർശിച്ചു

1016163769

ദമ്മാമിൽ വാഹനാപകടം: പെരിങ്ങാടി സ്വദേശി മരിച്ചു


ന്യൂ മാഹി :പെരിങ്ങാടി അണ്ണാകൊട്ടന്റവിട 

(അൽ റാസ്) മുഹമ്മദ്‌ 

സജീം (44) ദമ്മാമിൽ കാർ അപകടത്തിൽ മരണപ്പെട്ടു.. ഖാലിദ്‌ മാടോൾ-

താഹിറ മാടത്തിൽ

ദമ്പതികളുടെ മകനാണ്. 

ഭാര്യ; അഡ്വ. റുഹലത്ത് മനോളി.

മക്കൾ: ആഹിൽ മുഹമ്മദ്‌, ഹുസൈൻ മുഹമ്മദ്‌, 

അമൽ മുഹമ്മദ്‌ .

സഹോദരങ്ങൾ:

മുഹമ്മദ് സനീം, മുഹമ്മദ് ആദിൽ

 (ഇരുവരും സൗദി), സിലിയ്യ.

ഖബറടക്കം ദമ്മാമിൽ നടക്കും.


ചിത്രവിവരണം: മുഹമ്മദ്‌ 

സജീം

1016163744

ലഹരി


ചിറകില്ലാതെ പറന്നും ,

സ്വരമില്ലാതെ പറഞ്ഞും ,

ലഹരിയെത്തുന്നു .

ബോധമണ്ഡലത്തിൽ

ഗ്രഹണവും ,

ഉപബോധത്തിൽ

ഇടിമിന്നലും സംഭവിക്കുമ്പോൾ

മന:സ്സാക്ഷി മരവിക്കുന്നു .

പ്രതീക്ഷകൾ ചത്തടിഞ്ഞതിനു ചുറ്റും

ചാരായത്തിൻ നുരയും

മയക്കുമരുന്നിൻപുകയും

നിറയുമ്പോൾ ,

ചിതലരിക്കുന്ന പ്രജ്ഞയിൽ

സ്വയം കുത്തിയൊടുങ്ങുമ്പോൾ,

തിരിച്ചുവരാനാവില്ലെന്ന

തിരിച്ചറിവുദിക്കാൻ

വൈകുന്നു ......

കറുത്ത ആകാശത്തിനു കീഴെ

യൗവനം .. ചിറകറ്റ് 

വീഴുന്നു

ആനന്ദകുമാർ പറമ്പത്ത്

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N