ചികിത്സ പോലെ പ്രാധാന്യം പ്രതിരോധത്തിനും:ഡോ.എ.പി. നീതു.

ചികിത്സ പോലെ പ്രാധാന്യം പ്രതിരോധത്തിനും:ഡോ.എ.പി. നീതു.
ചികിത്സ പോലെ പ്രാധാന്യം പ്രതിരോധത്തിനും:ഡോ.എ.പി. നീതു.
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 27, 12:45 AM
SAMUDRA
r
kkn
mod
ln
nis
jj
SR

മാഹി:കേൻസർചികിത്സയോളംപ്രാധാന്യമുള്ളതാണ് അതിന്റെ പ്രതിരോധ- ബോധവൽക്കരണ പ്രവർത്തനവുമെന്ന് മലബാർ കേൻസർ സെന്റർ ഓങ്കോളജി വിഭാഗം മേധാവി ഡോ.എ.പി. നീതു അഭിപ്രായപ്പെട്ടു.

ലോക ലഹരി വിരുദ്ധ ദിനത്തിൽ പള്ളൂർ ശ്രീവിനായക കലാക്ഷേത്രം സംഘടിപ്പിച്ച ലഹരി വിരുദ്ധ രാഗവർണ്ണ പ്രതിഭാ സംഗമവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കെ . തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഫിൻസ് എംഫിലിപ്പ്, കലൈമാമണി ചാലക്കര പുരുഷു,, കവി ആനന്ദ് കുമാർ പറമ്പത്ത്. കെ.കെ.പ്രദീപ്, ബേബി മനോജ്, ജയപ്രദീപ്,ദാസൻ കാണി, എസ്.ഐ. സുനിൽ മൂന്നങ്ങാടി .നിഖില ടീച്ചർ, സംസാരിച്ചു.

ലഹരി വിരുദ്ധ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. സംഗീത പരിപാടിയുമുണ്ടായി.

 ചിത്രകാരൻ വീരേന്ദ്രകുമാർ സ്വാഗതവും, പി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: മലബാർ കേൻസർ സെന്റർ നടത്തിയ ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിൽ വികയികളായവർ.

ഡോ.എ.പി. നീതു, ഡോ. ഫിൻസ് എം.ഫിലിപ്പ്, കലൈമാമണി ചാലക്കര പുരുഷു , കെ. തമ്പാൻ, കവി ആനന്ദ് കുമാർ പറമ്പത്ത് എന്നിവർക്കൊപ്പം

whatsapp-image-2026-06-26-at-8.49.22-pm

ലഹരിക്കെതിരെ ഫുട്ബോളിന്റെ കരുത്തുമായി മാഹി ബോധവൽക്കരണ വീഡിയോ പുറത്തിറക്കി



​മാഹി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് യുവതലമുറയെ ലഹരിയുടെ കറുത്ത ലോകത്ത് നിന്ന് കളിമുറ്റത്തിന്റെ ഹരിതാഭയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മാഹിയിൽ വേറിട്ടൊരു ബോധവൽക്കരണ വീഡിയോ ഒരുങ്ങി. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവണ്മെന്റ് എച്ച്.എസ്.എസിലെ സ്‌പോർട്സ് ക്ലബ്ബിന്റെയും, ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയത്.

​മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ അഡ്വ.ടി. അശോക് കുമാർ വീഡിയോയുടെ പ്രകാശനം നിർവ്വഹിച്ചു.മാഹീ സർക്കിൾ ഇൻസ്‌പെക്ടർ പി.എ. അനിൽ കുമാർ പ സംസാരിച്ചു. കായിക അധ്യാപകൻ സി. സജീന്ദ്രൻ സ്വാഗതംപറഞ്ഞു.

​ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാഹിയിലെ ഔദ്യോഗിക പ്രതിനിധികളും കായികരംഗവും ഒത്തുചേരുന്ന വലിയൊരു കൂട്ടായ്മയാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. ടർഫ് ഗ്രൗണ്ടിൽ വെച്ച് മാഹി എം.എൽ.എ 

സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശത്തോടെ അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയ പന്ത്, ചീഫ് എഡ്യുക്കേഷണൽ ഓഫീസർ, സർക്കിൾ ഇൻസ്പെക്ടർ, വിവിധ പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി തഹസിൽദാർ, മുൻ സന്തോഷ് ട്രോഫി താരങ്ങൾ, കായിക അധ്യാപകർ എന്നിവരിലൂടെ കൈമാറി ഒടുവിൽ വി.എൻ.പി.ജി.എച്ച്.എസ്.എസിലെ വളർന്നു വരുന്ന ഫുട്ബോൾ താരം ജി.പി. ശ്രീദേവിന്റെ കാലുകളിലേക്ക് എത്തുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. ലഹരിയുടെ കെണികളെ തകർത്തെറിഞ്ഞ് ശ്രീദേവ് തൊടുക്കുന്ന കിക്ക് ലക്ഷ്യത്തിലെത്തുന്നതിലൂടെ ഒരു പുതിയ പ്രഭാതത്തിന്റെ , തുടക്കമാണ് വീഡിയോ സമ്മാനിക്കുന്നത്. ബ്രേക്ക് ദ ട്രാപ്പ് ഓഫ് ഡ്രഗ്സ്" എന്ന സന്ദേശമുയർത്തി മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറിന്റെയും ജേഴ്സി ധരിച്ച കുട്ടികൾ മെഴുകുതിരി വെളിച്ചത്തിൽ ‘’ടീമുകൾ ആയി തിരിഞ്ഞാലും ലഹരിക്ക് എതിരെ നമ്മൾ ഒന്നാണ്’’എന്ന മുദ്രാവാക്യം തീർത്ത ദൃശ്യംലഹരിക്കെതിരെയുള്ള ശക്തമായ പ്രഖ്യാപനമായി മാറി.

​കുട്ടികളെ കളിക്കളങ്ങളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ലഹരിയില്ലാത്ത ഒരു നല്ല നാളേയ്ക്കായി കൈകോർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോധവൽക്കരണ വീഡിയോ ഒരുക്കിയിട്ടുള്ളതെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനും കായിക അധ്യാപകനുമായ സി സജീന്ദ്രൻ മാസ്റ്റർ അറിയിച്ചു..മാഹി സിഇഒ എം എം തനൂജ, വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ഭാഗ്യലത ടീച്ചർ ,ചിത്രകലാ അധ്യാപകൻ ടി എം സജീവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .


ചിത്ര വിവരണം: മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

capture_1782500784

ലഹരി വിരുദ്ധ ദിനാചരണം

മാഹി:ഈസ്റ്റ് പള്ളൂർ : ഗവ മിഡിൽ സ്കൂൾ അവറോത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും, ലഹരി ഉപയോഗത്തിൻ്റെ അനന്തരഫലങ്ങൾ ചുണ്ടിക്കാട്ടി കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പവും, പ്രതിജ്ഞയും, പോസ്റ്റർ രചനയും, ,പോസ്റ്റർ പ്രദർശനവുമുണ്ടായി അധ്യാപകരായ കെ ഷിജിന, കെ ശ്രേയ ,ശരണ്യ രവീന്ദ്രൻ, എ.പി റിഫാന കലാധ്യാപകൻ ടി.എം സജീവൻ എം.ഷൈനി നേതൃത്വം നൽകി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു


ചിത്ര വിവരണം: ഈസ്റ് പള്ളൂർ ഗവ:അവറോത്ത്സ്കൂൾ നടത്തിയ ലഹരി വിരുദ്ധ റാലി

capture_1782500842

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.


തലശ്ശേരി:ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സി.ആർ.എ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻഹെൻഡ്രി മാസ്റ്റർ ഉദ്ഘാടനം ചെയ്ത്

 ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു

 പ്രസിഡൻ്റ് കെ.പി.ജംഷീർ മഹമൂദ് അധ്യക്ഷത വഹിച്ചു, വാർഡ് കൌൺസിലർ എൻ.പി സറീല സംസാരിച്ചു സെക്രട്ടറി രമേഷ് പൂഴിയിൽ നന്ദിയുംപറഞ്ഞു. . ഫെറ രക്ഷാധികാരി പി.വി.സദാനന്ദൻ  ഇ. ജനാർദ്ദനൻ, കെപി.അൻവർ , മുഹമ്മദ് സാലി സി. എം, മുഹമ്മ ഷാഹിദ്, , കെ.പി.ജിതേഷ്. , താഹിറ റാസിക്ക്, സുമയ്യ ജംഷിദ്, പങ്കെടുത്തു.


ചിത്രവിവരണം:ചേറ്റംകുന്ന് റസിഡൻസ് അസോസിയേഷൻ നടത്തിയ ലഹരി വിരുദ്ധ റാലി

capture_1782501081

യോഗാസന പരിപാടികൾ സംഘടിപ്പിച്ചു.


കതിരൂർ :കതിരൂർ സർവ്വീസ് സഹകരണ

ബേങ്ക് അന്താരാഷ്ട്രാ യോഗ ദിനത്തിന്റെ ഭാഗമായി യോഗാസന പരിപാടികൾ അവതരിപ്പിച്ചു.

 ജീവിതശൈലി രോഗങ്ങളുംമാനസികസമ്മർദ്ധങ്ങളും മനുഷ്യനെ അലട്ടുബോൾ, യോഗയുടെപ്രാധാന്യം കണക്കിലെടുത്താണ്കതിരൂർ

ബേങ്ക് ജീവനക്കാർക്കായിപരിപാടി സംഘടിപ്പിച്ച തെന്ന്. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ പറഞ്ഞു.

മരക്കാന ടർഫിൽ സംഘടിപ്പിച്ച പരിപാടി പി.എ.സി.എസ്.

അസോസിയേഷൻസംസ്ഥാനസെക്രട്ടറി പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. യൂണിറ്റ്ഇൻസ്പെകടർ

 ഷിൽന , പി.പി. സനിൽ, പി.സി ദിനേശൻ, 

എം രാജേഷ് ബാബുട്രെയിനർസഗുണൻ സംസാരിച്ചു.


ചിത്ര വിവരണം: കതിരൂർ ബാങ്ക് ജീവനക്കാർ നടത്തിയ യോഗാസന പരിപാടികൾ

capture_1782501183

ആയുർവേദ . സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


തലശ്ശേരി നഗരസഭ, തലശ്ശേരി ആയുർവേദ ആശുപത്രി, കൊളശ്ശേരി സായം പ്രഭാ ഹോം എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ആയുർവേദ . സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . നഗരസഭാ ചെയർമാൻ ശ്രീ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സ്മിത എം വി അദ്ധ്യക്ഷം വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ വി എം സുകുമാരൻ. പി കെ വിജില, പി കെ രജിത, ഗവഃ ആയുർവേദ ആശുപത്രി ഡോക്ടർമാരായ വിധു പ്രിയ,എം ജ്യോതി ജേക്കബ് എന്നിവർ ആശംസ പ്രസംഗം നടത്തി. ദീപ വി കെ ( കെയർഗിവർ ) ആശംസ പ്രസംഗം നടത്തി.

 മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സും രോഗ പരിശോധനയും മരുന്നും ക്യാമ്പിൽ നൽകി

capture_1782501276

ലഹരി വിരുദ്ധ റാലി നടത്തി 


മാഹി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പുതുച്ചേരി പൊലീസ് ഡിപ്പാർട്ടുമെൻ്റ് മാഹി സബ് ഡിവിഷൻ്റെയും വി.എൻ.പി. ഹയർസെക്കണ്ടറി സ്‌കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പള്ളുരിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിനടത്തി.

മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

പളളൂർ പൊലീസ് സ്റ്റേഷനിലെ സബ്ഇൻസ്പക്ടർമാരായ ജീ സന്തോഷ്, റീന മേരി ഡേവിഡ് എന്നിവർക്കൊപ്പം വിദ്യാർഥികളും അധ്യാപകരും റാലിയിൽ അണി ചേർന്നു


ചിത്രവിവരണം: മാഹി പൊലീസ് സി.ഐ. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

capture_1782501640

സതി നിര്യാതയായി 

ന്യൂമാഹി : പരിമഠം തയ്യിൽമഞ്ഞനം പുറത്ത് സതി (82) നിര്യാതയായി 

ഭർത്താവ്:പരേതനായ ടി. വാസു.

മക്കൾ :അനിൽ കുമാർ ,അനിത, അജിത, രാജീവൻ,

ബൈജു, ബബിത, ശ്രീജേഷ്ബിജേഷ്, പരേതനായ രതീഷ്.

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ട് വളപ്പിൽ

എസ്.എസ്.സി ബാച്ച് 86-87: പള്ളൂർ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 28 ന്


പള്ളൂർ ഗവ.ബോയ്സ് ഹൈസ്കൂളിലെ എസ്.എസ്.സി ബാച്ച് 86-87 വർഷത്തെ

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ജൂൺ 28 ന് നടക്കും. പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 28 ന് രാവിലെ 10 മണി നടക്കുന്ന കൂട്ടായ്മയിൽ പഴയകാല അദ്ധ്യാപകർക്കുള്ള ഗുരുവന്ദനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള

സ്നേഹാദരവും നടക്കും.

capture_1782501729

ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു


മാഹി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുതുച്ചേരി പൊലീസ് വകുപ്പ് മാഹി സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

മാഹി ഗവൺമെന്റ് ഹൗസിന് മുൻവശത്ത് നടന്ന ചടങ്ങിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

മാഹി സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത റാലി ലഹരിവിരുദ്ധ സന്ദേശം ഉയർത്തിയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റാലി സംഘടിപ്പിച്ചത്.

capture_1782501814

അഴിയൂർ കക്കടവ് തൈപ്പാട്ടിൽ വിജയൻ (66) നിര്യാതനായി ഭാര്യ വിമല മക്കൾ റിജിൽ അഭിജിത്ത്

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK