മാഹി:പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റിൽ ആശയാവതരണ പ്രസംഗത്തിൽ പങ്കെടുത്ത കുമാരി വീണാധരിക്കും. പി.എം. ശ്രീഉസ്മാൻഗവ:ഹൈസ്ക്കൂളിലെ എൻ.സി.സി പരിശീലകയും, പുതുശ്ശേരി ഗവർമെൻറിന്റെ പ്രത്യേക പ്രശംസയും നേടിയ എം.എം. വിനീത ടീച്ചറെയും. എൻ.സി.സി. ദേശീയ ബെസ്റ്റ് കേഡറ്റ് അവാർഡ് നേടിയ അനുവർണ്ണ സനൂപിനെയും ആദരിച്ചു.
ചാലക്കര ദേശവും . സഹപാഠിയും, ചാലക്കരഎംഎ എസ്.എം. വായനശാലയും സംയുക്തമായിപി.എം. ശ്രീ. ഉസ്മാൻ ഗവ: ഹൈസ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ദേശീയ സംസ്ഥാന തലങ്ങളിൽസമ്മാനിതരായ എൻ.സി.സി കേഡറ്റുകളെയും വേദിയിൽഉപഹാരം നൽകി ആദരിച്ചു.
കെ.പി. വത്സന്റെ അദ്ധ്യക്ഷതയിൽ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എ.എം.തനൂജ, മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ , പ്രഥമ അദ്ധ്യാപകൻ മുരളീധരൻ , കെ.മോഹനൻ, ചാലക്കര പുരുഷു . ആനന്ദ് കുമാർ പറമ്പത്ത്,
കെ. ചിത്രൻ, കെ.വി. സന്ദീപ്. കെ.പി.ഷംസുദ്ദീൻ സംസാരിച്ചു.
വർണ്ണാഭമായ ഘോഷയാത്രയോടെയാണ് ജേതാക്കളെ വേദിയിലേക്ക് ആനയിച്ചത്.
എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിരന്തരസമരം മൂലം : ഗവൺമെൻറ് ഹോസ്പിറ്റൽ അസോസിയേഷൻ
മാഹി : ഗവൺമെൻറ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷനും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, പുതുച്ചേരി സെൻട്രൽ ഫെഡറേഷൻ എന്നിവരും നിരന്തരമായി നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ് എൻഎച്ച്എം ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കിയത് എന്ന് ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഒരു ദിവസം കൊണ്ട്, ഒരു നിവേദനം നൽകിയത് കൊണ്ട് മാത്രമല്ല ഈ ശമ്പള വർദ്ധനവ് എന്നും പലതവണ സമരം ചെയ്തു അധികാരികളുടെ വകുപ്പ് തലവന്മാരുടെ ശ്രദ്ധയിൽ ജീവനക്കാരുടെ കാര്യങ്ങൾ കൊണ്ടുവരുന്നതിനായി രമേശ് പറമ്പത്ത് എംഎൽഎ മുഖേനയും അല്ലാതെയും പലവട്ടം സമരം ചെയ്യുകയും. എൻഎച്ച് എം ജീവനക്കാർക്ക് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ വേതനം പോലും ത്യജിച്ചുകൊണ്ട് പുതുച്ചേരി സംസ്ഥാനം ഒട്ടാകെ സമരം സംഘടിപ്പിക്കുന്നതിന് ലക്ഷ്മണ സ്വാമിയുടെ നേതൃത്വത്തിൽ സെൻട്രൽ ഫെഡറേഷൻ തയ്യാറായപ്പോൾ ഗവൺമെൻറ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷനും അതിനൊപ്പം കൈകോർത്തു.
ലോകം കണ്ട മികച്ച ഭരണാധികാരികൾ എല്ലാം തന്നെ നല്ല വായനക്കാരായിരുന്നു : വീണ കെ.സി.ടി.പി
മാഹി : ലോകം കണ്ട മികച്ച ഭരണാധികാരികൾ എല്ലാം തന്നെ നല്ല വായനക്കാരായിരുന്നുവെന്ന് യുവ കവയിത്രി വീണ കെ.സി.ടി.പി. നല്ല ഭരണാധികാരികളുടെ എല്ലാം ചെറുപ്പകാലം മുതൽ തന്നെ അവർ നല്ല വായനക്കാരായിരുന്നു എന്ന് അത് അവരുടെ പിൻകാല പ്രവർത്തികളിൽ തെളിഞ്ഞിട്ടുണ്ട് എന്നു ഗവ. മിഡിൽ സ്കൂൾ അവറോത്ത് വായന വാരാചരണ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രധാന അധ്യാപിക കെ ഷിജിന അധ്യക്ഷയായി. ജയിംസ് സി ജോസഫ്, ആർട്ടിസ്റ്റ് ടി എം സജീവൻ, ടി സജിത, എം ഷൈനി, ശരണ്യ രവീന്ദ്രൻ, റിഫാന എ പി എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രസംഗമത്സരവും സംഘടിപ്പിച്ചു
മാഹി:പിഎംശ്രീ ഐ.കെ. കുമാരൻ. ഗവ. ഹയർ സെക്കൻൻ്ററി സ്കൂൾ പന്തക്കലും പന്തക്കൽ പൊലീസ് സ്റ്റേഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രസംഗമത്സരവും സംഘടിപ്പിച്ചു. മാഹി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപി എൻ വി ശ്രീലത അധ്യക്ഷയായി. പന്തക്കൽ എസ്.ഐ തമിഴരശൻ, പി പി സ്നേയ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രസംഗമത്സരത്തിൽ ഫാത്തിമ ഫൈസൽ (IX), ദർശ് ഷാജിൽ (VIII), വസുദേവ് ബി കൃഷ്ണൻ (XI) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മാഹി സി.ഐ ശ് അനിൽകുമാർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.
ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം തുടങ്ങി; ശമ്പള വർധനവും ഉടൻ
മാഹി: ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എം. ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിർണായക പുരോഗതി. രണ്ട് മാസമായി മുടങ്ങിക്കിടന്ന ശമ്പളവും നേരത്തെ ലഭിക്കാനുണ്ടായിരുന്ന കുടിശ്ശികയും വിതരണം ചെയ്തതായി പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ് കൺവീനർ വിജിൻ അച്ചമ്പത്ത് അറിയിച്ചു.
സംഘടനയുടെ നേതൃത്വത്തിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനുമായി നടത്തിയ ചർച്ചയിലാണ് വിഷയങ്ങൾക്ക് പരിഹാരമായത്. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ജീവനക്കാരും ആശാ വർക്കർമാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മൂന്ന് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും എൻ.എച്ച്.എം. ഓഫീസ് ജീവനക്കാർക്ക് ലഭിക്കാതിരുന്ന ശമ്പള വർധനവ് ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഗവർണർ നിർദേശം നൽകിയതായും സംഘടന ഭാരവാഹികൾ അറിയിച്ചു.
കൂടാതെ, 2025-ൽ പ്രഖ്യാപിച്ച ശമ്പള വർധനവ് മുഴുവൻ അർഹരായ ജീവനക്കാർക്കും നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച ബില്ലുകൾ പുതുച്ചേരി ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ് ൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുവദനീയമായ തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നും നാളെയുമായി ലഭ്യമാകുമെന്നും സംഘടന വ്യക്തമാക്കി.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസാമിക്കും പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ് നന്ദി അറിയിച്ചു.
പുതുച്ചേരി യൂനിറ്റ് ബെസ്റ്റ് കേഡറ്റ് അവാർഡ് മാഹി സ്വദേശി അനുവർണ്ണ സനൂപിന്
മാഹി:ഡി ജി എൻ.സി.സി യുടെ കീഴിലുള്ള 1(p) നേവൽ എൻ.സി.സി പുതുച്ചേരി യൂണിറ്റിലെ 2025-26 വർഷത്തെ മികച്ച കേഡറ്റ് അവാർഡ് മാഹി സ്വദേശി അനുവർണ്ണ സനൂപിന്. മികച്ച കേഡറ്റ് അവർഡും ജൂനിയർ വിങ് സെക്കന്റ് മികച്ച കേഡറ്റ് ക്യാഷ് അവാർഡുമാണ് ചാലക്കര പിഎം ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ വിദ്യാർഥിനി അനുവർണ സനൂപ് കരസ്‌ഥമാക്കിയത്. നിലവിൽ പന്തക്കൽ പി.എം ശ്രീ ഐ.കെ. കുമാരൻ ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ആദ്യമായാണ് മാഹിക്ക് ഈ അംഗീകാരം ലഭിക്കുന്നത്
റിന്യൂവൽ മുടങ്ങി; ആയുഷ് വകുപ്പിലെ ഐ.എസ്.എം ഡോക്ടർമാർക്ക് മൂന്ന് മാസമായി ശമ്പളമില്ല
മാഹി: പുതുച്ചേരി സർക്കാരിന്റെ ആയുഷ് വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (ഐ.എസ്.എം) വിഭാഗത്തിലെ ഡോക്ടർമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന 28 ഡോക്ടർമാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഫണ്ടിന്റെ അഭാവമല്ല ശമ്പളവിതരണം തടസ്സപ്പെടാൻ കാരണമെന്നും, ഓരോ 120 ദിവസത്തിലും നിർബന്ധമായും പൂർത്തിയാക്കേണ്ട റിന്യൂവൽ നടപടികൾ യഥാസമയം നടത്താത്തതാണ് പ്രശ്നത്തിന് പിന്നിലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. റിന്യൂവൽ പൂർത്തിയാകാത്തതിനാൽ ശമ്പള വിതരണം നിലച്ചിരിക്കുകയാണ്.
ശമ്പളം ലഭിക്കാതിരുന്നിട്ടും ഡോക്ടർമാർ സേവനം തുടരുകയാണ്. ജോലി നിർത്തിയാൽ വിവിധ ആയുഷ് ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും പ്രവർത്തനം തന്നെ താളം തെറ്റുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ വ്യക്തിപരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് ഡോക്ടർമാർ ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത് കുടുംബച്ചെലവുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഫണ്ട് ലഭ്യമായിരിക്കെ ഭരണപരമായ വീഴ്ച മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നാണ് അവരുടെ ആരോപണം.
വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റിന്യൂവൽ നടപടികൾ പൂർത്തിയാക്കി കുടിശ്ശിക ശമ്പളം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആരോഗ്യരംഗത്ത് നിർണായക സേവനം നിർവഹിക്കുന്ന ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിക്കുന്നത് നിർഭാഗ്യകരമാണെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
പി. എൻ. പണിക്കർക്ക് ആദരമർപ്പിച്ച് "അക്ഷരവെളിച്ചം"
മാഹി:പന്തക്കൽ പി. എം ശ്രീ. ഐ. കെ. കെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വാരാഘോഷത്തോടനുബന്ധിച്ച് "അക്ഷരവെളിച്ചം" പരിപാടി സംഘടിപ്പിച്ചു. ചിത്രകാരൻ കെ. കെ. സനിൽ കുമാർ തത്സമയം വരച്ച പണിക്കരുടെ രേഖാചിത്രത്തിന് സമീപം കത്തുന്ന നെയ്ത്തിരിയോടെയുള്ള ചിരാതുകളുമായി കുട്ടികൾ അണിനിരന്നു . പണിക്കരുടെ മുപ്പത്തിയൊന്നാം ചരമ ദിനത്തിന്റെ ഭാഗമായി മുപ്പത്തിയൊന്ന് കുട്ടികളാണ് വെളിച്ചവുമായി അണിനിരന്നത്. ചടങ്ങിൽ പ്രധാന അധ്യാപിക എൻ. വി . ശ്രീലത, കെ.പി.സുജീന്ദ്രൻ ,കെ.പി. സുധീർ , ഊർമ്മിള പത്മനാഭൻ, കെ.വി.അയന , കെ.ടി. സ്നേയ നേതൃത്വം നൽകി.
ചിത്രവിവരണം: പന്തക്കൽ ഐ.കെ. സ്കൂളിൽ നടന്ന അക്ഷര വെളിച്ചം പരിപാടി
മുഹറം പ്രമാണിച്ച് നാളെ (വെള്ളി) അവധി
മാഹി:മുഹറം പ്രമാണിച്ച്, ജൂൺ 26 (വെള്ളിയാഴ്ച) പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും/സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ദിവസമായി പ്രഖ്യാപിച്ചതായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു
പകരമായി ജൂലൈ 04 (ശനി) പ്രവൃത്തി ദിവസമായിരിക്കുമെന്നും അറിയിച്ചു
വായന വാരാചരണം സമാപനം
മാഹി:ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് വായന വാരാചരണത്തിൻ്റെ സമാപന സമ്മേളനം വിവിധ പരിപാടികളോടെ ആചരിച്ചു കെ.ഷിജിന ടീച്ചറുടെ അധ്യക്ഷതയിൽ അധ്യാപികയും എഴുത്തുകാരിയുമായ കെ സി ടി പി വീണ് ഉദ്ഘാടനം ചെയ്തു സജിത ടി ,ജയിംസ് സി ജോസഫസ് ചിത്രകലാധ്യാപകൻ ടി.എം സജീവൻ ,എം.ഷൈനി സംസാരിച്ചു
ആർ.ശരണ്യ , എ.പി.റിഫാന എന്നിവർ നേതൃത്വം നൽകി വിവിധ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചിത്രവിവരണം:കെ.സി.ടി.പി വീണ ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ചെമ്പ്ര ജി.എൽ.പി സ്കൂളിന് ആദരം
മയ്യഴി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ് (SHVR) 2025-26 പദ്ധതിയിൽ ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്രയുടെ അധ്യാപകരെ ആദരിച്ചു. മാഹി അടൽജി സേവാ ട്രസ്റ്റും ചെമ്പ്ര കുരുക്ഷേത്ര സേവാ ട്രസ്റ്റും സംയുക്തമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രബീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. അശോകൻ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം സ്കൂളിന്റെയും മാഹിയുടെയും വിദ്യാഭ്യാസ മേഖലയുടെയും അഭിമാന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രധാനാധ്യാപിക എ.വി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഹരിത പ്രവർത്തനങ്ങൾ എന്നിവയിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു.
സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് മഹി, കുരുക്ഷേത്ര സെക്രട്ടറി അജേഷ് എന്നിവർ ആശംസകൾ നേർന്നു. അടൽജി സേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ഇന്ദ്രപ്രസാദ് സ്വാഗതവും ട്രസ്റ്റ് ഭാരവാഹി രാംദാസ് നന്ദിയും രേഖപ്പെടുത്തി.
ഹരിദാസ് പനന്തറ, ജനനിപ്രകാശൻ,കാവിൽ രാജൻ, വൈഷ്ണവ്മനോജ്, അശ്വതിഅശോക്, ചന്ദ്രൻ, ജനാർദ്ദനൻ, ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ശുചിത്വവും പരിസ്ഥിതി സംരക്ഷണവും കുട്ടികളിലെ മൂല്യബോധവും വളർത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ചെമ്പ്ര ജി.എൽ.പി സ്കൂളിന് ദേശീയ തലത്തിൽ ഈ ശ്രദ്ധേയ അംഗീകാരം ലഭിച്ചത്. ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ ഈ നേട്ടം മാഹിയുടെ പൊതുവിദ്യാഭ്യാസ രംഗത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
വൈദ്യുതി മുടക്കം മാഹിയിലെ വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നു
മാഹി: അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം മാഹിയിലെ വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി വ്യാപാരികളും പൊതുജനങ്ങളും പരാതിപ്പെടുന്നു. മുന്നറിയിപ്പില്ലാതെയും ദീർഘസമയത്തേക്കുമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വൈദ്യുതി മുടക്കത്തിന്റെ ദൈർഘ്യവും ആവർത്തനവും വർധിച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ചില ദിവസങ്ങളിൽ 12 മണിക്കൂർ വരെ വൈദ്യുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായും അവർ പറയുന്നു.
പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. വൈദ്യുതി മുടക്കത്തെക്കുറിച്ച് വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ ശ്രമിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണുകൾ പലപ്പോഴും ലഭ്യമാകാറില്ലെന്നും പരാതിയുണ്ട്.
തുടർച്ചയായി നേരിടുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും വൈദ്യുതി വിതരണത്തിൽ സ്ഥിരത ഉറപ്പാക്കണമെന്നും മാഹി നിവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും വിവിധ സംഘടനകൾ നൽകിയിട്ടുണ്ട്.
അക്ഷരങ്ങളിൽ തുടങ്ങി സംഗിതത്തിൽ സമാപിച്ചു
മാഹി.സംഗീത സാന്ദ്രമായി വായനാവാരാഘോഷ സമാപനം.
സംഗീതവിരുന്നൊരുക്കി പി.എം.ശ്രീ. യു ജി. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഒത്തുകൂടി.ഗായകരായ കെ.കെ രാജീവൻ മാസ്റ്ററും മജിലേഷ് സാറും കുട്ടികൾക്കൊപ്പം ചേർന്നപ്പോൾ , സംഗീതസാന്ദ്രമായി വിദ്യാലയം.
മജിലേഷ് സാറിൻ്റെ കീഴിൽ അഭ്യസിച്ച കർണാട്ടിക് സംഗീതത്തിലെ മദ്ധ്യസ്ഥായി വരിശകൾ കുട്ടികൾ ചേർന്നവതരിപ്പിച്ചത് ഗംഭീരമാ യി .വിവിധ രാഗങ്ങളിലുള്ള ചലചിത്രഗാനങ്ങളും കവിതകളും മധുരസ്വ രത്തിൽ പാടിയും പറഞ്ഞും വിസ്മയാനുഭവമായി മാറി. .വിദ്യാലയത്തിലെ സിംഗിഗ് സ്റ്റാർസ് ,നൂപുര എസ് പ്രജീഷിൻ്റെയും നിഹാരയുടെയും പാട്ടുകളും സ്വരസുഭഗമായി. ലോകസംഗീതദിനത്തോടനുബന്ധിച്ചു നടന്ന സംഗീതവിരുന്ന് വേറിട്ടൊരനുഭവമായി മാറി. ഹെഡ്മാസ്റ്റർ കെ.വി. മുരളീധരൻ സ്വാഗതവും കെ.ദിയ . നന്ദിയും പറഞ്ഞു. സുജിത രയരോത്ത്, എം.കെ.ഷീന പങ്കെടുത്തു.
ചിത്രവിവരണം: ഗായകൻ കെ.കെ.രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















