വീണാധാരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു

വീണാധാരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു
വീണാധാരി ധൻജിത്തിനെ സബർമതി ഫൗണ്ടേഷൻ ആദരിച്ചു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 24, 11:37 PM
SAMUDRA
r

മാഹി: പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റിൽ നടന്ന 'വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ' പ്രസംഗിച്ച മാഹി സ്വദേശി വീണാധാരി ധൻജിത്തിനെ സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (SIRF), മാഹി ആദരിച്ചു.

ഫൗണ്ടേഷൻ ഭാരവാഹികൾ വീണാധാരിയുടെ വസതി സന്ദർശിച്ചാണ് ആദരവ് നൽകിയത്. സബർമതി ഫൗണ്ടേഷൻ ചെയർമാൻ പി.സി. ദിവാകരൻ മാസ്റ്റർ വീണാധാരിയെ ഷാൾ അണിയിച്ച് ആദരിച്ചു. 

 ഫൗണ്ടേഷന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഗ്രീഷ്മ കൈമാറി. ചടങ്ങിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജിജേഷ് ചമേരി സംസാരിച്ചു. ജോസ് ബേസിൽ ഡിക്രൂസ്, മുഹമ്മദ് സർഫ്രാസ്, മുഹമ്മദ് മുബാഷ്, വനിതാ വിംഗ് ജോയിന്റ് കൺവീനർ ലിസി ജോസ് സംബന്ധിച്ചു.

മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയാണ് വീണാധാരി.



adarayanam

ചിത്രവിവരണം:വീണാധാരി ധൻജിത്തിനെ

സബർമതി ഫൗണ്ടേഷൻ ആദരിക്കുന്നു

capture_1782323169

ജൂൺ 28 ലോഹിതദാസ് ഓർമ്മ ദിനം ആചരിക്കും.

മാഹി:നൗറ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന,      

പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റയുടെ                        " സിനിമയോടൊപ്പം" എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തോടനു ബന്ധിച്ച് മാഹിശ്രീരഞ്ജിനി കലാക്ഷേത്രം സെമിനാർ  സംഘടിപ്പിക്കുന്നു.      

"ലോഹിതദാസ് സിനിമകളിലെ കുടുംബ ബന്ധങ്ങൾ, "

 എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും..

 ജൂൺ 28 ന്ഞായറാഴ്‌ച വൈകുന്നേരം 4.30 ന് മാഹിശ്രീരഞ്ജിനി കലാക്ഷേത്രത്തിലാണ് പരിപാടി. 

9847462998,9048155573,

zx

ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു


ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ തണൽ ഫൌണ്ടേഷൻ കുറിച്ചിയിൽ എൽ.പി. സ്കൂളിന് നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു.

തണൽ ഫൌണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൾ നാസർ, വൈസ് ചെയർമാൻ പി.വി.ഹംസ, സെക്രട്ടറി ടി.പി.അലി, ട്രഷറർ കെ.പി. മുഹമ്മദ് റിയാസ് എന്നിവർ ചേർന്നാണ് ശൗചാലയങ്ങൾ സ്കൂളിന് കൈമാറിയത്. പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മാ കൃഷ്ണ താക്കോൽ ഏറ്റു വാങ്ങി.

പി.ടി.എ. പ്രസിഡൻ്റ് കെ.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് മുഖ്യ ഭാഷണം നടത്തി. മദർ പി.ടി.യ പ്രസിഡൻ്റ് റീമ സത്യൻ, എൻ.വി. അജയകുമാർ, കെ.വി.ദിവിത, വി.പി. അമൽ ജിത്ത് പ്രസംഗിച്ചു.

വായനാ വാരാചരണ പരിപാടികൾ നടത്തി. പ്രഥമാധ്യാപിക ശ്രീഷ്മ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

 അധ്യാപക അവാർഡ് ജേതാവും നാടകപ്രവർത്തകനുമായ സി.എച്ച്.എ അഷറഫ് വിദ്യാർഥികളുമായി സർഗ്ഗ സല്ലാപം നടത്തി.


ചിത്രവിവരണം.കുറിച്ചിയിൽ എൽ.പി. സ്കൂളിന് തണൽ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങളുടെ താക്കോൽ ദാനംഭാരവാഹികൾ ചേർന്ന് നിർവ്വഹിക്കുന്നു.

capture_1782323573

സാരംഗിനും റയീസിനും സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ ആദരം 

 

തലശ്ശേരി:ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്തതിന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂ ഷൻ കൗൺസിലിൻ്റെ സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയ കോടിയേരി സ്വദേശികളും പൊതുപ്രവർത്തകരുമായ റയീസ് മാടപ്പീടിക, സാരംഗ് കൃഷ്ണ എന്നിവരെ സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി അനുമോദിച്ചു. ലൈബ്രറി വൈസ്പ്രസിഡണ്ട് സി.അശോക് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ.രാജീവ് രാഘവൻ ഉപഹാരം നൽകി ആദരിച്ചു.

കെ.എസ്.നമ്പീശൻ അനുമോദന പ്രസംഗം നടത്തി.ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതം പറഞ്ഞു. 

സംരംഗും റയീസും സംസ്ഥാന സർക്കാറിൻ്റെ അവാർഡ് ബഹു.സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയിൽ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തു വെച്ച് ഏറ്റുവാങ്ങിയത്.

capture_1782323652

പാർലമെന്റിൽ പുതുച്ചേരിയുടെ ശബ്ദമായ വീണാധാരി ധനിജിത്തിനെ മഹിള കോൺഗ്രസ് ആദരിച്ചു


മാഹി: ഇന്ത്യൻ പാർലമെന്റിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ച് മാഹിയുടെ അഭിമാനമായി മാറിയ വീണാധാരി ധനിജിത്തിനെ മാഹി മേഖല മഹിള കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. വീണാധാരിയുടെ വസതിയിലെത്തിയാണ് മഹിള കോൺഗ്രസ് നേതാക്കൾ ഉപഹാരം സമർപ്പിച്ചത്.

മാഹി മഹിള കോൺഗ്രസ് പ്രസിഡന്റ് ശോഭ പി.ടി.സി. വീണാധാരിക്ക് പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. മാഹിയുടെ സാംസ്കാരിക പാരമ്പര്യത്തിന് പുതിയൊരു തിളക്കം നൽകിയ വീണാധാരിയുടെ നേട്ടം പുതുതലമുറയിലെ പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണെന്ന് ശോഭ പി.ടി.സി. പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത ജനാധിപത്യ വേദിയിൽ പുതുച്ചേരിയുടെ ശബ്ദമായി മാറാൻ മാഹിയിൽ നിന്നുള്ള ഒരു യുവതിക്ക് സാധിച്ചത് ഈ നാടിനാകെ അഭിമാനകരമായ നിമിഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ മഹിള കോൺഗ്രസ് നേതാക്കളായ സാവിത്രി നാരായണൻ, ശ്രീമതി, കദീജ, ലിസി ജോസ്, സനില രവി, ചന്ദ്രി സുഭാഷ് എന്നിവർ പങ്കെടുത്തു

capture_1782323710

ലോകകപ്പിന്റെ ആവേശത്തിൽ പി.എം. ശ്രീ ചാലക്കര യുജി എച്ച് എസ്. വിദ്യാലയത്തിലെ പ്രൈമറി വിഭാഗം കുട്ടികൾ.

നീറ്റ് കൗൺസലിംഗ്

സൗജന്യ സെമിനാർ

28ന് തലശ്ശേരിയിൽ


തലശ്ശേരി : നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന കൗൺസലിംഗ് സെമിനാർ നടത്തുന്നു. സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) തലശ്ശേരി താലൂക്ക് ചാപ്റ്ററിന്റെ അഭിമുഖത്തിൽ ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ടി സി മുക്കിലെ സർഗം ഓഡിറ്റോറിയത്തിലാണ് സെമിനാർ. 


ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിംഗ്, സംസ്ഥാന കൗൺസിലിംഗ്, എയിംസ്, ജിപ്മർ, ഇ എസ് ഐ ക്വാട്ട, എൻ ആർ ഐ ക്വാട്ട, ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റി, മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ പ്രവേശനം തുടങ്ങിയ വിവിധ പ്രവേശന രീതികളെ കുറിച്ച് സെമിനാറിൽ വിശദീകരിക്കും.


പ്രവേശന സാധ്യതകൾ, പ്രവേശന രീതികൾ, ഫീസ് ഘടന, ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരമുണ്ടാകും. പ്രമുഖ നീറ്റ് കൗൺസലർ റമീസ് പാറാൽ സെമിനാറിന് നേതൃത്വം നൽകും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 9526050121, 8590974881

capture_1782323908

രാധ നിര്യാതനായി

ന്യൂമാഹി:മാടപ്പീടിക കുട്ടാമ്പളളി താഴെ കുനിയിൽ രാധ വരപ്രത്ത്(75) നിര്യാതനായി അച്ഛൻ: പരേതനായ അനന്തൻ . അമ്മ: പരേതയായ മാതു സഹോദരങ്ങൾ: രമ ടീച്ചർ, പരേതരായ ജാനകി, കാർത്യായനി ടീച്ചർ,

സോമസുന്ദരൻ,

ചന്ദ്രൻ.

nm_1782324093

മൊട്ടമ്മൽ മാധവി നിര്യാതയായി.

ചൊക്ലി,സി.പി.റോഡ് മാരാങ്കണ്ടിക്ക് സമീപം മൊട്ടേമ്മൽമാധവി (83) നിര്യാതയായി.

ഭർത്താവ് :പരേതനായ മൊട്ടേമ്മൽ ഗോപാലൻ .മക്കൾ:

ലക് ഷ്മി,രഘുനാഥ്,സുഗന്ധി,ജയന്തിമരുമക്കൾ:പ്രജിത,പരേതനായ ഭാസ്കരൻ മാസ്റ്റർ,രാജൻ.സംസ്കാരം: ഇന്ന് കാലത്ത്12.30 ന് വീട്ട് വളപ്പിൽ

capture_1782324288

എസ്എസ്എൽസി, പ്ലസ് ടു, യു.എസ്.എസ്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


തലശ്ശേരി:മുബാറക് സ്കൂളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു, യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് സാജിദ് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് തഫ്‌ളീം മണിയാട്ട് അധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു.

 സ്കൂളിന്റെ അഭിമാനമായ മുൻ വിദ്യാർത്ഥികളെയും വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും ആദരിച്ചു. ഡോ. ഹെന്ന(gold medal in മെഡിക്കൽ PG exam), തലാൽ ഷിഹാബുദ്ദീൻ(IIT), മുഹമ്മദ് അയ്ഹം(NIT calicut) , റിയാസ് എം.എം.കെ. എന്നിവരെ അവരുടെ മികച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആദരിക്കുകയുണ്ടായി.

മാനേജർ ഹാരിസ് കെ. ബഷീർ സാർ, ഹെഡ്മാസ്റ്റർ മൊയ്തു സാർ, അബൂബക്കർ സാർ, കൗൺസിലർ അബ്ദുറഹ്മാൻ, കൗൺസിലർ നൂറ ടീച്ചർ എന്നിവരും അധ്യാപക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 


ചിത്രവിവരണം: പൊലീസ് ഇൻസ്പെക്ടർ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്യുന്നു

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

samudra---copy
mannan--new
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK