സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി

സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി
സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 24, 12:35 AM
r

സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി


മയ്യഴി വിമോചന സമര സേനാനിയും സ്വാതന്ത്ര്യ സമര സേനാനിയുമായ കേളോത്ത് മാധവൻ മാസ്റ്ററുടെ 15ാം ചരമ വാർഷിക ദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പൂഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഐ.കെ.കുമാരൻ മാസ്റ്റർ സ്മരക സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ടി.എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, എ.ദിനേശൻ, ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, സത്യൻ കുനിയിൽ, പി.കെ.ശ്രീധരൻ മാസ്റ്റർ, അലി അക്ബർ ഹാഷിം, അൻസിൽ അരവിന്ദ്, എം.എ.കൃഷ്ണൻ, പത്മനാഭൻ പത്മാലയം, സംസാരിച്ചു.

മാഹി സിവിൽ സപ്ലൈസ്: റേഷനരി നാളെ മുതൽ വിതരണം ചെയ്യും


പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് അനുവദിച്ച 2025 ഒക്ടോബർ, നവംബർ മാസത്തെ സൗജന്യ റേഷനരി നാളെ മുതൽ വിതരണം ചെയ്യും. മാഹിയിലെ വിവിധ റേഷൻ കടകളിൽ നിന്നും ജൂൺ 24 മുതൽ 27 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയുമാണ് ലഭിക്കുക.

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവു ന്നതാണെന്ന്മാഹി സിവിൽ സപ്ലെസ് വകുപ്പ് സൂപ്രണ്ട് അറിയിച്ചു.മൊബൈൽ നമ്പർ: 7306899601 / 9496602025

പകർച്ച വ്യാധികൾ : പള്ളികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുവാൻ സംയുക്ത ജമാഅത്ത് 


തലശ്ശേരി : മഴക്കാലത്തോടൊപ്പം സംസ്ഥാനത്ത് പടരുന്ന നിപ്പ, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് നഗരസഭയിലെ പള്ളികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുന്നതിനും ആരോഗ്യ വകുപ്പ് നടത്തുന്ന നടപടികളുമായി പള്ളികൾ മുഖേന സഹകരിച്ച് പ്രവർത്തിക്കുന്നതിനും തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് തീരുമാനിച്ചു. എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് മഹല്ലുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീൻ, കെ പി നജീബ്, ജവാദ് അഹമ്മദ്, പി സമീർ, സി കെ പി മമ്മൂ, എ കെ മുസമ്മിൽ, സി ഹാരിസ് ഹാജി, എ കെ സക്കറിയ, സി കെ പി റയീസ്, സി അൻവർ, എ സി എം ബഷീർ, സി ഇഖ്ബാൽ, പി ഇർഷാദ്, സി കെ അബ്ദുൽ അസീസ് പ്രസംഗിച്ചു.

capture_1782241026

കെ.എസ്.എസ്.പി.യു തലശ്ശേരി ബ്ലോക്ക് കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.വി. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയുന്നു

capture_1782241121

വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായുള്ള "വിജയാദരം" പരിപാടി ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

പഞ്ചായത്ത് പരിധിയിലെ 19 വാർഡുകളിൽ നിന്നുള്ള ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്.

പരിപാടി തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകൻ. കെ.വിശ്വൻ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥിയായി പങ്കെടുത്ത നിരവധി തവണ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഫായിസ് നാസർ വിദ്യാർഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകി.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. നിഷാനന്ദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ജയചന്ദ്രൻ, കെ.പി. ഷമീന, പഞ്ചായത്ത് സെക്രട്ടറി വി.അനീഷ്  സംസാരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. സ്വപ്ന നന്ദിയുംപറഞ്ഞു 


ചിത്ര വിവരണം:പ്രമുഖ അഭിഭാഷകൻ. കെ.വിശ്വൻ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യുന്നു

capture_1782241225

ചൊക്ലി. ചൊക്ലി വില്ലേജിൽ നിടുമ്പ്രം ദേശത്ത് കുറ്റിപ്രത്ത് ഗിരിജയുടെ ഇരുനില ഓടിട്ടവീടിന് മുകളിൽ ഇന്ന് ഉച്ചയ്ക്ക് മുന്നു മണിയോടെ മരം വീണു വലിയ നാശനഷ്ടമുണ്ടായി. ഇരുനില ഓടിട്ട വീടിന്റെ മേൽക്കുര തകർന്ന നിലയിലാണ്

പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് താൽക്കാലികമായി ഗതാഗതത്തിന് തുറന്നു


ചൊക്ലി: ഒളവിലം പാത്തിക്കൽ പ്രദേശവാസികൾ ഏറെ നാളായി കാത്തിരുന്ന പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മേൽപ്പാല നിർമ്മാണം പൂർത്തിയായതായി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് അറിയിച്ചു.

പാലത്തിന്റെ ടാറിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന വിധത്തിൽ ജൂൺ 23 മുതൽ മേൽപ്പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്നു നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

പാലം തുറന്നതോടെ ഒളവിലം, പാത്തിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ യാത്രാമാർഗം ലഭ്യമാകും. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടാണ് പാലം ഗതാഗതത്തിന് തുറന്നതെന്നും പ്രസിഡന്റ് അനൂപ് പറഞ്ഞു.

ടാറിംഗ് ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനാഘോഷവും ,

ഹോക്കിമത്സരങ്ങളും നടത്തി.

തലശ്ശേരി:ജൂൺ 23 ഒളിമ്പിക്ദിനം രാജ്യമാകെ ആഘോഷിക്കുന്നതിൻ്റെഭാഗമായി കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ഹോക്കിമത്സരങ്ങളും കുട്ടികൾക്ക്ബോധവൽക്കരണവുംനടത്തി .കേരളാ ഹോക്കിജനറൽ സെക്രട്ടറി കെ.നിയാസ് ഉദ്ഘാടനം ചെയ്തു .കണ്ണൂർ ഹോക്കിസെക്രട്ടറികെവി.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ ഹോക്കിയുടെരക്ഷാധികാരി കെ.ജെ.ജോൺസൺ മാസ്റ്റർ ,ഭാരവാഹികളായ കെ.ശ്രീധരൻ മാസ്റ്റർ, എം.ഷംസുദീൻ മാസ്റ്റർ ,ടി.ടി.പി.അജ്മൽ റഹീം,തഫ് ലിം മാണിയാട്ട് ,വി.സി.ബിജിത , പാതിരിയാട് ഹോക്കി അക്കാഡമി ട്രഷറർ പ്രൊഫസർ.K.E.രാകേഷ് ,മുൻ.ഇന്ത്യൻ ജൂനിയർഹോക്കി ക്യാമ്പ് അംഗംഎം.നിഷാന്ത്, വനിതാഹോക്കിമുൻ.നാഷണൽതാരങ്ങളായഒ.സി..ഷക്കീല,പി.കെ.ഗീത , മുൻ. ജില്ലാതാരം വി.വിനീത,എന്നിവർ

സംസാരിച്ചു .

capture_1782241473

മാഹി സ്വദേശിയായ പ്രജിൽ നാരായൺ വിംഗ് കമാൻഡർ പദവിയിലേക്ക്

മാഹി: ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേേത്രത്തിനു സമീപം സപ്നാലയത്തിൽ നാരായണൻ–ശ്യാമള ദമ്പതികളുടെ മകനായ പ്രജിൽ നാരായണിന് ഇന്ത്യൻ വ്യോമസേനയിൽ വിംഗ് കമാൻഡർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

വർഷങ്ങളായുള്ള സേവന മികവും കർത്തവ്യനിർവഹണത്തിലെ മികവും പരിഗണിച്ചാണ് അദ്ദേഹത്തിന് ഈ ഉയർന്ന പദവി ലഭിച്ചത്. ഇന്ത്യൻ വ്യോമസേനയിലെ പ്രധാന ഉദ്യോഗസ്ഥ പദവികളിലൊന്നാണ് വിംഗ് കമാൻഡർ.

രാജ്യസുരക്ഷയ്ക്കും വ്യോമസേനയുടെ വിവിധ ദൗത്യങ്ങൾക്കും നൽകിയ ശ്രദ്ധേയമായ സംഭാവനകളുടെ അംഗീകാരമായാണ് ഈ സ്ഥാനക്കയറ്റം വിലയിരുത്തപ്പെടുന്നത്. പ്രജിലിന്റെ ഈ നേട്ടം മാഹി മേഖലയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

കൂടുതൽ ഉത്തരവാദിത്തങ്ങളോടെ ഇന്ത്യൻ വ്യോമസേനയിൽ സേവനം തുടരുന്ന പ്രജിൽ നാരായൺ മാഹിയുടെ അഭിമാനമായി മാറുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r