ഐ. അരവിന്ദന് നാടിന്റെ അന്ത്യാഞ്ജലി

ഐ. അരവിന്ദന് നാടിന്റെ അന്ത്യാഞ്ജലി
ഐ. അരവിന്ദന് നാടിന്റെ അന്ത്യാഞ്ജലി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 22, 10:43 PM
r

മാഹി: ഐ.കെ.കുമാരൻ മാസ്റ്ററുടെ സന്തത സഹചാരിയും, മദ്യനിരോധന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന ഐ. അരവിന്ദന് മയ്യഴിയുടെ സ്നേഹാർദ്രമായ യാത്രാമൊഴി. രാഷ്ട്രീയാതീതമായ ബന്ധങ്ങളും, ദീർഘകാലത്തെ സാമൂഹ്യ പ്രവർത്തനവുമാണ് അരവിന്ദനെ മറക്കാനാവാത്ത കോൺഗ്രസ്സുകാരനാക്കി മാറ്റിയതെന്ന് മുൻ ആഭ്യന്തര മന്ത്രി .ഇ.വത്സരാജ് അഭിപ്രായപ്പെട്ടു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്ക്കാര ചടങ്ങിന് ശേഷം,ഐ. അരവിന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി ടൗണിൽ ഹർത്താലാചരിച്ചു. മുൻ സിപ്പാൽ മൈതാനിയിൽ പൊതു ദർശനത്തിന് വെച്ചിരുന്നു.


ചിത്രവിവരണം.. മുൻമന്ത്രി ഇ.വത്സരാജ്, മുൻ എം എൽ എ രമേശ് പറമ്പത്ത്, തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിക്കുന്നു.

kbnmnbm

കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ: ടി. അശോക് കുമാർ എം എൽ എ,മുൻഎം എൽ എ. രമേശ് പറമ്പത്ത് ,കല്ലാട്ട് പ്രേമൻ.പി.പി. വിനോദ്.വി.ജനാർദ്ദനൻ , എ.ദിനേശൻ, വി.സുരേന്ദ്രൻ , ടി. ഇബ്രാഹിം കുട്ടി,വി.ഉണ്ണി മാസ്റ്റർ, മൻസൂർ പള്ളൂർ,കെ.കെ. അനിൽകുമാർ, കെ. ഹരീന്ദ്രൻ, ചാലക്കര പുരുഷു . ഷാജി പിണക്കാട്ട്, പി.ടി.സി. ശോഭ , കെ.എം. പവിത്രൻ സംസാരിച്ചു.


ജനശബ്ദം മാഹിക്ക് വേണ്ടി പ്രസിഡണ്ട് ചാലക്കര പുരുഷു പുഷ്പചക്രമർപ്പിക്കുന്നു

bnbnv

ബ്ര‌വെ അവാർഡ് ദാന ചടങ്ങ് ഫ്രഞ്ച് മയം!


മാഹി:വിശ്വോത്തരമായഫ്രഞ്ച് സാഹിത്യവും, ലോക പ്രശസ്ത ഫ്രഞ്ച് പ്രതിഭകളും , മയ്യഴിക്കാരായപ്രഗത്ഭരായ ഫ്രഞ്ച് വ്യക്തിത്വങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെട്ട ഫ്രഞ്ച് വിദ്യാർത്ഥി പ്രതിഭാ സംഗമം വേറിട്ട അനുഭവമായി.

ഉദ്ഘാടകനായ മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാറിന്റെ പ്രസംഗത്തിന്റെ തുടക്കം കൂടി ഫ്രഞ്ചിലായതോടെ ഫ്രഞ്ച് ഭരണകാലത്തെന്ന പോലുള്ള ഭാഷാനുഭവം കാണികൾക്ക് അനുഭവവേദ്യമായി. വാൾട്ടയറും റുസ്സോവും, വിക്ടർ യൂഗോവുമെല്ലാം കടന്നു വന്നു.

ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മലബാറിലെ ഏക ഫ്രഞ്ച് ഹൈസ്കൂളായ എക്കോൽ കൂർ കോംപ്ല മെന്തേർ മാഹെയിൽ നടന്ന ബ്ര‌വെ പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ മുഴുവൻ കുട്ടികൾക്കും ഉപഹാരം നൽകി ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പ്രധാന അധ്യാപിക പി.ഇ.സുമ അദ്ധ്യക്ഷത വഹിച്ചു.അഡ്വ : ടി.അശോക് കുമാർ എം എൽ എ ബ്ര‌വെ പാസായ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഫ്രഞ്ച് മാസ്റ്റർ ബിരുദമുള്ളവർക്ക് ലോകത്തെങ്ങും ജോലി സാദ്ധ്യതകളേറെയാണെന്നും. കലയുടെയും സംസ്ക്കാരത്തിന്റേയും പ്രഭവ കേന്ദ്രം പാരീസാണെന്നും എം എൽ എ ഉദാഹരിച്ചു. ചാലക്കര പുരുഷുവായനാ വാരാഘോഷ ക്വിസ്സ് മാസ്റ്റരായി. ക്വിസ്സ് മത്സര വിജയികൾക്ക് എം എൽ എ സ്പോട്ട് സമ്മാനങ്ങൾ നൽകി. സ്കൂൾ വകയായുള്ള ഉപഹാര സമർപ്പണവും എം എൽ എ നിർവ്വഹിച്ചു.

സൂര്യദേവ് വായനയുടെ പ്രാധാന്യം ഫ്രഞ്ച് ഭാഷയിൽ അവതരിപ്പിച്ചു

ആൻ ബെല്ല ജോസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജനശബ്ദം ഭാരവാഹികളായ ഷാജി പിണക്കാട്ട്, ഇ.കെ. റഫീഖ്, സോമൻ മാഹി , ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.ഡെൽസി ഫെർണാഡസ് സ്വാഗതവും,ഫ്രഞ്ച് അധ്യാപകൻ പോൾ ഷിബു നന്ദിയും പറഞ്ഞു


ചിത്ര വിവരണം: അഡ്വ: ടി. അശോക് കുമാർ എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു

m,jkj

യോഗ ദിനവും മ്യൂസിക് ദിനവും വിപുലമായി ആഘോഷിച്ചു


മാഹി: എക്സൽ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അവർ സംസാരിച്ചു. 2025-26 വർഷത്തെ സംസ്ഥാന യോഗ ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനം നേടി ജാർഖണ്ടിൽ വച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഇതൾ വിജേഷിന്റെ യോഗ പ്രദർശനം ശ്രദ്ധേയമായി. തുടർന്ന് വിവിധ യോഗാസനങ്ങൾ കോർത്തിണക്കിയ പ്രകടനം കാണികളുടെ പ്രശംസ നേടി.

സംഗീത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ പരിപാടിയും അരങ്ങേറി. വ്യത്യസ്ത സംഗീത ശാഖകളെ സമന്വയിപ്പിച്ച അവതരണം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

യോഗയും സംഗീതവും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്.

knbbk

ചിത്രരചനാ മത്സരവും 

പ്രതിഭാസംഗമവും സംഘടിപ്പിച്ചു.


ന്യൂ മാഹി:ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന, എം. എം. അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽനഴ്സറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും.

എം.എം. ഹൈസ്കൂളിൽ നിന്ന്എസ്എസ് എൽസി / പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ന്യൂ മാഹി മലയാള ഗ്രാമത്തിൽ നടന്നു.

450 ലേറെ ചിത്രകലാപ്രതിഭകൾ മാറ്റുരച്ച മത്സരം പ്രശസ്ത ജലഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്തു.

റഷീദ് കൊമ്മോത്ത്, സൈനുദ്ധീൻ, ടി. എം. പി. മുഹമ്മദ്‌ റഫീഖ്,അലി സിറാജ്,അഷ്‌റഫ്‌ എം. സി,മുഹമ്മദലി പി. പി. അഫ്സൽ ചെള്ളത്ത് സംസാരിച്ചു.

അസീസ് മാഹി, ഫൈസൽ ബിണ്ടി, സവാഹിർ പി. കെ. വി. നേതൃത്വം നൽകി.

ലഹരിയുടെ വിപത്തും, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്നമത്സരാർത്ഥികളുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി.

 വൈകീട്ട് നടന്ന പ്രതിഭാസംഗമത്തിൽ എം. എം. ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ.സി/,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. എം. എം. അലുംനി പ്രസിഡണ്ട്‌ എൻ.കെ. യൂസഫ് അധ്യക്ഷത വഹിച്ചു സി. വി. രാജൻ പെരിങ്ങാടി മുഖ്യാതിഥിയായിപി.കെ.വി. സാലിഹ് സംസാരിച്ചു. ടി.പി.

 അബ്ദുൽഖാദർ, പി.കെ. നജീബ് ., വി, മഹറൂഫ് മാസ്റ്റർ,അലി പാലിക്കണ്ടി, ടി.കെ.സബിത സംസാരിച്ചു.

ഉന്നത വിജയികൾക്കും ചിത്രരചനാമത്സര വിജയികൾക്കുമുള്ള സമ്മാനദാനം അർജുൻ പവിത്രൻ, സി.വി. രാജൻ മാസ്റ്റർ, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങൾ നിർവഹിച്ചു. സെക്രട്ടറി അഫ്സൽ ചെള്ളത്ത് സ്വാഗതവും ട്രഷറര്‍ ടി എം.പി.റഫീഖ് ടി. എം. പി നന്ദിയും പറഞ്ഞു.


ചിത്രവിവരണം:സി.വി.രാജൻ പെരിങ്ങാടി മുഖ്യഭാഷണം നടത്തുന്നു

uygugy

ചിത്രരചനാ മത്സരം പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്യുന്നു

nmbv

വയോജനങ്ങളുടെ നൊമ്പരങ്ങൾ തിരിച്ചറിയണം:മേയർ


പൊന്ന്യം:വയോജനങ്ങളുടെ വേദനകൾ തിരിച്ചറിയുന്നവരാണ് യഥാർത്ഥ പ്രതിഭകളെന്ന് മേയർ അഡ്വ. പി.ഇന്ദിര പറഞ്ഞു.

പൊന്ന്യം മഹാത്മാ സർഗവേദിയുടെ നേതൃത്വത്തിൽ നടന്ന കർമ്മ ശ്രേഷ്ഠാ പുരസ്‌കാര വിതരണവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഇ.വി കുഞ്ഞനന്തൻ മുതിർന്ന പൗരന്മാരെ പരിചയപ്പെടുത്തി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ടി.കെ. സുരേന്ദ്രൻ അനുമോദിച്ചു. ലൈബ്രറിക്കുള്ള പുസ്തകങ്ങൾ നാടകകൃത്ത് ഡോ. സി.കെ. ഭാഗ്യനാഥ് വിതരണം ചെയ്തു. വി.എം ആരതി, കെ.ലതിക ,സി.ഇന്ദു ,ജി.വി.രാകേശ്, എം രാജീവൻ, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എ.വി.രാമദാസൻ എന്നിവർ സംസാരിച്ചു.

റിട്ട പ്രഥമാധ്യാപകരായ എൻ. ഭാസ്‌ക്കരൻ, കെ.രാമചന്ദ്രൻ , ടി.വി. വിമല, കോൺഗ്രസ് പ്രവർത്തകരായ എം. രാഘവൻ, കെ.പി. ശ്രീധരൻ എന്നിവരെയാണ് കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം നൽകി ആദരിച്ചത്.


ചിത്രവിവരണം:മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

jbjh

മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ അക്കാദമിക് അവാർഡ് ദാനം

 

മാഹി:വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'അക്കാദമിക് അവാർഡും ഹരിത മുന്നേറ്റത്തിന്റെ വാർഡ് തല ഉദ്ഘാടനവും' ശ്രദ്ധേയമായി. സി.ബി.എസ്.ഇ. യുടെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനൊപ്പം ലക്ഷ്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു.

ദേശീയ-സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാഹി മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. യുവ മോട്ടിവേറ്ററും ബിരുദാനന്തര ബിരുദധാരിയുമായ സി.ഒ. മുഹമ്മദ് ഷാഹിദ് ജീവിതാനുഭവങ്ങളും വിജയമന്ത്രങ്ങളും പങ്കുവെച്ചു.

മണ്ഡലം ലീഗ് പ്രസിഡന്റ് കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും ഖജാൻജി സി.എ. അബൂബക്കർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം:കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉപഹാരങ്ങൾ സമ്മാനിക്കുന്നു

nmnmmn

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബഹു:എം.പി ഇടപെടണം:റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ


കോഴിക്കോടിനും മംഗലാപുരത്തിനുമിടയിലെ ആദ്യ സ്റ്റേഷനും എല്ലാ വണ്ടികൾക്കും സ്റ്റോപ്പുണ്ടായിരുന്ന എക സ്റ്റേഷനുമാ യിരുന്നു ഒരിക്കൽ തലശ്ശേരി.എന്നാൽ പിൽക്കാലങ്ങളിൽ അവഗണന നേരിട്ടതിനാൽ അടിസ്ഥാന സൗകര്യങ്ങളുടെയും,യാത്രാ സൗകര്യങ്ങളുടെയും കാര്യത്തിൽ ഇപ്പോൾ മറ്റ് ''എ'ക്ലാസ്സ് സ്റ്റേഷനുകളെ അപേക്ഷിച്ച് തലശ്ശേരി പിറകിലാണ്.

കിഴക്കൻ മലയോര പ്രദേശങ്ങളിലെയും,വയനാട് ജില്ലയുടെ പല ഭാഗങ്ങളിലെയും കർണ്ണാടകയിലെ കുടകിലേയും, പുതുശ്ശേരി സ്റ്റേറ്റിലെ മാഹിയിലെയും കൂടാതെ മലബാർ കാൻസർ സെൻ്ററിലേക്ക് പോകുന്ന യാത്രക്കാരും ആശ്രയിക്കുന്ന ഏക സ്റ്റേഷനാണ് തലശ്ശേരി.23 വണ്ടികൾ നിർത്താതെ കടന്നു പോകുന്നുണ്ടെങ്കിലും വരുമാനത്തിൻ്റെ കാരുത്തിൽ വൻ കുതിപ്പാണ് തലശ്ശേരി രേഖപ്പെടുത്തുന്നത്. ഇക്കാര്യങ്ങൾ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളും,യാത്രാ സൗകര്യവും വർദ്ധിപ്പിക്കാനും, ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനും റെയിൽവേ തയ്യാറാവുന്നില്ല.അതിനാൽ ബഹുമാനപ്പെട്ട എം.പി. ഇടപെടണം. 

16621/16622 മംഗലാപുരം രാമേശ്വരം വണ്ടിക്കും,12201/12202 മംഗലാപുരം ലോകമാന്യതിലക്ക് ഗരീബ് രഥ് എക്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കുക. പുതിയ ബസ്സ് സ്റ്റാണ്ടിലേക്ക് നടപ്പാത നിർമ്മിക്കുക,വാഹന പാർക്കിങ്ങ് സ്ഥലത്ത് ഷെൽട്ടർ നിർമ്മിക്കുക, പ്ളാറ്റ്ഫോമിലെ ഒഴിച്ചിട്ട സ്ഥലങ്ങളിലെല്ലാം മേൽകൂര സ്ഥാപിക്കുക, ഒന്നാം പ്ളാറ്റ്ഫോമിൻ്റെ വടക്ക് ഭാഗത്ത് ശൂചിമുറി നിർമ്മിക്കുക,വൈകുന്നേരങ്ങളിൽ 6.15 നു ഷോർണൂർ -കണ്ണൂർ പാസ്സഞ്ചർ കോഴിക്കോട് വിട്ടാൽ 10.25നു എക്സിക്യൂട്ടിവ് എക്സ്പ്രസ്സ് വരുന്നത് വരെ കോഴിക്കോട് നിന്നു കണ്ണരിലേക്ക് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ മെമു സർവിസ് ആരംഭിക്കുക,സ്റ്റേഷനിൽ ഐലൻഡ് പ്ളാറ്റ്ഫോം നിർമ്മിച്ച് ബർത്തിംങ്ങ് സൗകര്യങ്ങൾ കൂട്ടുക,ഒന്നാമത്തെ പ്ളാറ്റ്ഫോം വീതി കൂട്ടി മെയിൻ റണ്ണിങ്ങ് ലൈനിനോട് ചേർക്കുക,തലശ്ശേരി മൈസൂർ റെയിൽവേയുടെ നിർമ്മാണം ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ നിവേധനം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ബഹുമാനപ്പെട്ട എം.പി ഷാഫി പറമ്പിലിനു നൽകി.

hjgvgv

ശ്രീധരൻ നിര്യാതനായി


മാഹി: പന്തക്കൽ ഗവ.ആസ്പത്രിക്ക് സമീപം 'മാതു നിവാസി'ൽ വി.ടി. ശ്രീധരൻ (77) നിര്യാതനായി.ചെന്നൈയിൽ വ്യാപാരിയാണ്. ഭാര്യ: വനജകുമാരി. മക്കൾ: ഉദയരാജൻ ( ചെന്നൈ), ഉദയ പ്രഭ, ഉദയ പ്രവീണ, ഉദയപ്രകാശ് (ചെന്നൈ) മരുമക്കൾ: ഗ്രീഷ്മ (നിട്ടൂർ), രാജേഷ് (വിമുക്ത ഭടൻ, എൽ.ഐ.സി.ഡവലപ്പ്മെൻ്റ് ഓഫീസർ), ഷാജ് ലക്ഷ്മൺ.സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, രഘു, ഉദയരാജ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r