മയ്യഴി ഗാന്ധിയുടെ സന്തത സഹചാരി കൂടി ഇതു വഴി കടന്നുപോയി :ചാലക്കര പുരുഷു

മയ്യഴി ഗാന്ധിയുടെ സന്തത സഹചാരി കൂടി ഇതു വഴി കടന്നുപോയി :ചാലക്കര പുരുഷു
മയ്യഴി ഗാന്ധിയുടെ സന്തത സഹചാരി കൂടി ഇതു വഴി കടന്നുപോയി :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 22, 12:22 AM
r

ഇന്നലെ ഉച്ചക്ക് മാധ്യമ പ്രവർത്തകൻ സോമൻപന്തക്കലിന്റെ ഗൃഹപ്രവേശന ചടങ്ങിൽ വീണു കിട്ടിയ ഒരു സൗഹൃദ കൂടിച്ചേരലിൽ , രാഷ്ട്രീയം മറന്ന്, രസകരമായ വർത്തമാന കാല രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളിൽ മുഴുകുമ്പോഴാണ്, ആ സങ്കടകരമായ . വാർത്ത മുറിയിലേക്ക് കടന്ന് വന്നത്. ഐ. അരവിന്ദൻ വിട പറഞ്ഞു... നെറ്റിയിൽ ഭസ്മക്കുറിയും, വെളുത്ത താടിയും ഒതുങ്ങിനിൽക്കാൻ മടിക്കുന്ന, നരച്ച മുടിയുമുള്ള, പുഞ്ചിരിയോടെ നിൽക്കുന്ന ആ ഖദർ ധാരി ഞങ്ങളുടെ മനസ്സിലേക്ക് ഒരേ സമയം കടന്നുവന്നു..

ഡി.ജി.പി അഡ്വ:ടി.ആസഫലിയും, പ്രവാസി വ്യവസായിയും സിനിമാ നിർമ്മാതവുമായ മൻസൂർ പള്ളൂരും, മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറും, മാഹി ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡണ്ട് പി.പി. വിനോദും ഉൾപ്പടെയുള്ളവർ ആ സങ്കട വാർത്തകേട്ട് ഒരു വേള മൗനത്തിലായി. ഇന്ന് പുലർകാലത്ത് അരവിന്ദൻ ഒടുവിലയച്ച ഫോണിലെ ഗുഡ് മോണിങ്ങ് മെസ്സേജിലേക്ക് ഒരു വേള കണ്ണോടിച്ചു പോയി. വെളുത്ത പശ്ചാത്തലത്തിൽ രണ്ട് റോസാ പൂക്കളുടെ ചിത്രത്തിന്റെ കീഴെ ശുഭദിന ആശംസ കുറിച്ച ആ മെസ്സേജ് ആ മനുഷ്യന്റെ ഒടുവിലത്തെ യാത്രാമൊഴി പോലെ അനുഭവപ്പെട്ടു. ഓരോരുത്തരായി അരവിന്ദനുമായുള്ള സ്നേഹ സൗമനസ്യങ്ങളെ ക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് സ്വയം സംസാരിച്ചുതുടങ്ങി.

മയ്യഴി വിമോചന സമര നായകൻ ഐ.കെ.കുമാരൻ മാസ്ററരെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച കോൺഗ്രസ്റ്റുകാരനായിരുന്നു അദ്ദേഹം.ഐ.കെ. സ്മാരക മന്ദിരത്തിന്റെ പ്രസിഡണ്ടായ അദ്ദേഹം ഐ.കെ.യുടെ ജനനവും, മരണവുമെല്ലാം വർഷംതോറും ആചരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. മദ്യവിരുദ്ധ പോരാട്ടത്തിൽ എ.കെ. യോടൊപ്പം പ്രായം കുറഞ്ഞ സമര പോരാളിയായി ജയിൽവാസം വരിച്ച ആളായിരുന്നു. ഐ.കെ.കുമാരൻ മാസ്റ്റർ എന്ന പേര് അരവിന്ദന് മരണം വരെയും , നിർവ്വചിക്കാനാവാത്ത ഏതോ ജൻമാന്തര ഹൃദയ വികാരമായിരുന്നു. ദീർഘകാലം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷപദം അലങ്കരിച്ച അരവിന്ദൻ , താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ ഉറക്കെ

വാദിച്ച് ജയിക്കാൻ വല്ലാത്തൊരാവേശം കാണിച്ചിരുന്ന പ്രവർത്തകനായിരുന്നു. മദ്യം നിയാമകശക്തിയായ മയ്യഴിയിൽ മദ്യവിരുദ്ധപ്രസ്ഥാനത്തിന്റെ അമരത്ത് ,സ്വാതന്ത്ര്യ സമര സേനാനി കെ. മാധവക്കുറുപ്പ്, ഈയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ടി.പി.ആർ. നാഥ്, കീഴന്തുർ പത്മനാഭൻ തുടങ്ങിയവർക്കൊപ്പം ഐ. അരവിന്ദനും ശക്തമായി നിലയുറപ്പിച്ചിരുന്നു.ഐ.കെ.കുമാരൻ മാസ്റ്റരെ പിൻപറ്റി സർവോദയ പ്രസ്ഥാനത്തിലും , അരവിന്ദൻ നിലകൊണ്ടു . ഖദറിനേയും, ഗാന്ധിയൻ ചിന്താധാരയേയും കൈവിടാതിരുന്ന അരവിന്ദൻ , നിരക്കാത്ത കാര്യങ്ങൾ ആര് ചെയ്താലും പൊട്ടിത്തെറിക്കുമായിരുന്നു. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും യാതൊരു മയവുമില്ലാതെ ശബ്ദമുയർത്തി പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടു തന്നെ പാർട്ടിക്കത്തും പുറത്തും ശത്രുക്കള സമ്പാദിക്കേണ്ടിയും വന്നു. അതിലൊന്നും ഈ ഗാന്ധിയന് ഒരു വിഷമവും തോന്നാറുമില്ല. ശാരീരിക വൈഷമ്യങ്ങൾ വല്ലാതെ അലട്ടുമ്പോഴും ഘന ഗാംഭീര്യമുള്ള ആ ശബ്ദത്തിന്റെ ഗരിമക്ക് ഒരു ശോഷണവുമുണ്ടായിരുന്നില്ല. എ.കെ.ആന്റണിയോട് ഏറെ അടുപ്പം പുലർത്തിയ ഇദ്ദേഹം പുതുച്ചേരിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കളായ പി. ഷൺമുഖം, ഫാറൂഖ് മരിക്കാർ, വി.വൈദ്യ ലിംഗം തുടങ്ങിയവരുമായും ദീർഘകാല സൗഹൃദം പുലർത്തി പോന്നു. മാഹിയിലെ പ്രമുഖ സാംസ്ക്കാരിക സ്ഥാപനങ്ങളായ തിലക് ക്ലബ്ബ് ഡോ: അൻസാരി സ്പോട്സ് ക്ലബ്ബ് എന്നിവയുടെ സാരഥിയായിരുന്നു. മാഹി കൺസ്യൂമർ സ്റ്റോർ, സഹകരണ പ്രസ്സ് തുടങ്ങിയ സഹകരണ സ്ഥാപങ്ങളുടെ തുടക്കക്കാരനായ സാരഥിയായിരുന്നു. അധികാരങ്ങളുടെ ഇടനാഴികളിൽ നിന്നും എന്നും വഴി മാറി സഞ്ചരിച്ച നേതാവായിരുന്നു അദ്ദേഹം. തീർത്തും അവശനായിരിക്കുമ്പോഴും, കാലൻ കുടയും നിലത്ത് ഊന്നി നിന്ന്, പരിചയക്കാരോടെല്ലാം കുശലം പറഞ്ഞ് പുഞ്ചിരിയോടെ സാവധാനം നടന്നുനീങ്ങുന്ന ആ മനുഷ്യനെ ഇനി മയ്യഴി തെരുവുകളിൽ, രാജ വീഥികളിൽ കാണാനാവില്ല.

ഗതകാല മുല്യങ്ങളെ ഉയർത്തി പിടിച്ച , കോൺഗ്രസ്സ് നേതൃ ശ്യംഗലയിലെ മറ്റൊരു കരുത്തുറ്റ കണ്ണി കൂടി ഓർമ്മകൾ ബാക്കി വെച്ച് , കണ്ണിൽ നിന്ന് മായുകയാണ്...

capture
capture_1782067578

മാഹിയിൽ  അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു


മാഹി രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് &ഹോസ്പിറ്റൽ,മാഹി അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് യോഗാദിനം ആചരിച്ചു

മാഹി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു

 റീജിയണൽ അഡ്മിനിസ്ട്രേറ്റർ, അങ്കിത് കുമാർ ഐഎഎസ് ൻ്റെ അധ്യക്ഷതയിൽ

 മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാർ നിലവിളക്കിന് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.

മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർഡോ. എ പി ഇഷ്ഹാഖ് , 

ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ, എം എം തനൂജ സംസാരിച്ചു.

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്  

പ്രിൻസിപ്പൽ ഡോ.കുബേർശംഖ്സ്വാഗതവും,സ്വസ്ഥവൃത്ത & യോഗ വകുപ്പ് മേധവി ഡോ.കെ.എസ്. ബിനു നന്ദിയും പറഞ്ഞു.

capture_1782067643

മാഹിയിലെ ആർ‌ജി‌എ‌എം‌സി‌എച്ചിലെ യോഗ വെൽനസ് ക്ലബ്ബിലെ അംഗ ങ്ങളും വിദ്യാർത്ഥികളും അവതരിപ്പിച്ച യോഗ ഡാൻസ്, ക്ലബ്‌ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു

ഡോ. വേദവ്യാസ്, ഡോ.സി കെ റീമ എന്നിവർ നേതൃത്വം നല്കി


ചിത്രവിവരണം:ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പരിശീലനം

capture_1782067707

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ന്യൂമാഹി പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദന ചടങ്ങ് ബി ജെ പി സംസ്ഥാന സമിതി അംഗം ഒ. നിധീഷ് ഉത്‌ഘാടനം ചെയ്യുന്നു

വിദ്യാർത്ഥിപ്രതിഭകളെ അനുമോദിച്ചു


ന്യൂമാഹി: ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കനകൻ സേവ കേന്ദ്രത്തിൽ വിദ്യാർത്ഥി പ്രതിഭാ സംഗമം നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ അനുമോദിച്ചു.

ബിജെപി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു.

 പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം എ. ദിനേശൻ, തലശ്ശേരി മണ്ഡലം സെക്രട്ടറി അനീഷ് കൊള്ളുമ്മൽ, കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി അംഗം ലീന പ്രദീപ് , പഞ്ചായത്ത് സിക്രട്ടറി എം.എം . നിപീഷ്,

രമേശൻ തോട്ടോൻ്റവിട സംസാരിച്ചു.

capture_1782067838

വായനവാരാചരണവും നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവിന് അനുമോദനവും സംഘടിപ്പിച്ചു


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രവും ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയവും സംയുക്തമായി വായനവാരാചരണത്തിന്റെയും "നന്മമരം" സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവിനുള്ള അനുമോദനത്തിന്റെയും ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചു.


ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചരിത്രഗവേഷകനും പ്രഭാഷകനുമായ ഡോ. എ. വത്സലൻ ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര പ്രസിഡന്റ് ടി.പി. ബാലൻ നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവായ സി.വി. രാജൻ പെരിങ്ങാടിയെ അനുമോദിച്ചു.

ക്ഷേത്ര ഭാരവാഹി പൊത്തങ്ങാട് രാഘവൻ, ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി, അധ്യാപിക കവിത, കവിയൂർ സ്‌കന്ദതാരക ക്ഷേത്ര പ്രസിഡന്റ് രതീഷ് എന്നിവർ ആശംസകൾ നേർന്നു.

അനുമോദനത്തിന് മറുപടിയായി സി.വി. രാജൻ പെരിങ്ങാടി സംസാരിച്ചു. 

വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല ഖജാൻജി കെ. രൂപേഷ് നന്ദിയും രേഖപ്പെടുത്തി

capture_1782067914

കോൺഗ്രസ്സ് നേതാവ് ഐ.അരവിന്ദൻ നിര്യാതനായി


മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് ചൂടിക്കൊട്ട ഇട്ട്യേൽ ഐ.അരവിന്ദൻ (75) നിര്യാതനായി. ഐ.കെ.കുമാരൻ സ്മാരക സൊസൈറ്റിയുടെ പ്രസിഡണ്ടാണ്. മാഹി മേഖല ജോ: പി.ടി.എ മുൻ പ്രസിഡണ്ട്, മാഹി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, മാഹി കോ. ഒപ്പറേറ്റിവ് പ്രസ്സ് വൈസ് പ്രസിഡണ്ട്, മദ്യനിരോധന സമിതി പ്രസിഡണ്ട്, ഗാന്ധി യുവ മണ്ഡലം അംഗം തുടങ്ങി സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു. ഐ.കെ.കുമാരൻ മസ്റ്ററോടൊപ്പം പുറപ്പാടി കള്ള് ഷാപ്പ് സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. പരേതരായ ഇട്ടിയേൽ ദാമോദരന്റെയും മണലികണ്ടി കൗസല്യയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: വരുൺ അരവിന്ദ്‌ (ബാഗ്ലൂർ), രാഹുൽ അരവിന്ദ്. സഹോദരങ്ങൾ: സീത (റിട്ട.അദ്ധ്യാപിക, ഈഡൻ സ്കൂൾ മാഹി), ശ്രീരമ (റിട്ട.അദ്ധ്യാപിക തിരുവാങ്ങാട് സ്കൂൾ), സുഷമ, രാമചന്ദ്രൻ (റിട്ട.വില്ലേജ് ഓഫീസർ മാഹി), ചിത്രരഞ്ജൻ (റിട്ട.സുപ്രണ്ട് പൊതുമരാമത്ത് വകുപ്പ് മാഹി), ഗീത ഭായ്. പരേതരായ ലീല, ശൈലജ ജി രാജ്.

മുൻ കേന്ദ്രമന്ത്രി

മുല്ലപ്പള്ളിരാമചന്ദ്രൻ, അഡ്വ: ടി.അശോക് കുമാർ എം എൽ എ എ.

ഡി.ജി.പി. അഡ്വ.ടി.ആ സഫലി, മുൻ എം എൽ എ രമേശ് പറമ്പത്ത്

ഐ.സി.സി. അംഗം വി. എ. നാരായണൻ, സജീവ് മാറോളി, മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെ.. സ്പീക്കർ പി. കെ. സത്യാനന്ദൻ, എം. പി.അരവിന്ദാക്ഷൻ തുടങ്ങിയവർ വീട്ടിൽ എത്തി.

ഇന്ന് രാവിലെ 11 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ പൊതു ദർശനം. സംസ്കാരം ഉച്ചക്ക് 12 മണിക്ക് മാഹി മുൻസിപ്പൽ പൊതുശ്മശാനത്തിൽ.

ആദര സൂചകമായി ഇന്ന് രാവിലെ 10 മണി മുതൽ 12 മണിവരെ മാഹി ടൗണിൽ ഹർത്താലായിരിക്കും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r