അറബിക്കടലിലേക്ക് ആർത്തലച്ചു വരുന്ന തിരമാലകളിലേക്ക് ലയിച്ചു ചേരും മുമ്പ് മയ്യഴിപ്പുഴയുടെ ഒളവിലം, കവിയൂർ ഭാഗത്ത് സ്വച്ഛതയാണ്.കാലാതിവർത്തിയായ പുഴയിലെ കുഞ്ഞോളങ്ങൾ ഇവിടെയെഴുത്തുമ്പോൾ, കാവ്യ ശീലുകൾ പാടുന്നു... കവികളുടെ ഊര് എന്ന പേര് നാടിന് സമ്മാനിക്കപ്പെടാൻ കാരണക്കാരായ ഊ രാച്ചേരി ഗുരുക്കന്മാർ തൊട്ട് ഇന്നോളം ഈ നാടിൻ്റെ സംസ്കൃതിക്ക് കവിത്വമുണ്ട്. കാവ്യഭാവനങ്ങൾ പൂത്തു നിന്ന ഗ്രാമീണതയുടെ ശാലീനത്വമുണ്ട്. ഒൻപത് പതിറ്റാണ്ടോളം കവിതയുടെ സുഗന്ധം പരത്തി നിന്ന ആ പുഷ്പം കൊഴിഞ്ഞു പോയിട്ട് ഒരു വർഷം കഴിയുമ്പോഴും, കുടമുല്ലപ്പൂവിൻ്റെ സുഗന്ധം ബാക്കി നിൽക്കുന്നു .. പുഴ തീരത്തെ പുണരുമ്പോൾ, അത് കാവ്യ ഹൃദയങ്ങളിൽ ആർദ്രതയേറ്റുന്നു.
വി.കെ - ഭാസ്കരൻ മാസ്റ്റർ ഒരു നാടിൻ്റെ സുഗന്ധമേറ്റുന്ന ഓർമ്മയാണ്.
ജീവിതകാലമത്രയും ധരിച്ച വെള്ള ഖദർ കുപ്പായത്തിൻ്റെ പരിശുദ്ധി,വാക്കിലും നോക്കിലും, ചലനങ്ങളിൽപ്പോലും കാത്തുസൂക്ഷിച്ച മനുഷ്യൻ.
എല്ലാറ്റിലും മീതെ മനുഷ്യനെ പ്രതിഷ്ഠിച്ച ഈ കവി തൻ്റെ ജീവിത നിയോഗം പോലെ ഖുർആൻ, രാമായണം, ബൈബിൾ എന്നിവയെ അധികരിച്ച് അതിബൃഹത്തായ കാവ്യ ഗ്രന്ഥങ്ങൾ മതേതര കേരളത്തിന് സമർപ്പിച്ചാണ് കടന്നു പോയത്. താനേറ്റവും പ്രിയങ്കരരായി കണ്ട ടി.പത്മനാഭൻ ,അബ്ദുൾ സമദ് സമദാനി തുടങ്ങിയവരെക്കൊണ്ടാണ് പ്രകാശനം ചെയ്യിച്ചിരുന്നത്.
കാലത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ ലാളിത്യവും, നിഷ്ക്കളങ്കമായ ചിരിയും എളിയുമെല്ലാം ഇന്ന് ഓർമ്മകളിലെ നിറം മങ്ങാത്ത ചിത്രങ്ങളായി മനസ്സിൽ കിടപ്പുണ്ട്. ഇനി എത്ര ഓർമ്മവാർഷിക ദിനങ്ങൾ കടന്നു പോയാലും നക്ഷത്രത്തിളക്കമുള്ള ആ മഹാമനീഷി, നാടിൻ്റെ ഹൃദയ ഭിത്തിയിൽ ചുമർശിൽപ്പം പോലെ പറിച്ചെടുക്കാനാവാത്ത വിധം കിടക്കും.
ഗാന്ധിയൻ ദർശനങ്ങളും ഗുരുചിന്തയും സമന്വയിച്ച ദ്വന്ദവ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
തൻ്റെ 81-ാം വയസ്സിൽ അക്ഷര കേരളത്തെ അതിശയിപ്പിച്ച് കൊണ്ടാണ് ഭാസ്ക്കരൻ മാസ്റ്റരുടെ വാത്മീകി രാമായണം വിഖ്യാത കഥാകാരൻ ടി.പത്മനാഭൻ
തലശ്ശേരിയിൽ പ്രൗഢോജ്വലമായ സദസ്സിൽ വെച്ച് പ്രകാശനം ചെയ്തത്.
ആദികവി വിരചിച്ച ഇതിഹാസകാവ്യത്തിൻ്റെ മാധുര്യവും, ഗരിമയും, ആത്മീയാംശങ്ങളുമാണ്
24,000 ശ്ലോകങ്ങളുടെ പദാനുപദ മൊഴിമാറ്റത്തിലൂടെ ഏഴ് വാള്യങ്ങളിലായി, ഏഴ് വർഷം കൊണ്ട് വി.കെ.ഭാസ്ക്കരൻ മാസ്റ്റർ പൂർത്തിയാക്കിയിരുന്നത്'
ഇതിന് മുൻപ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളൂ.
മഹാഗുരുവിൻ്റെ ജനനവും, ബാല്യവും കൗമാരവും, യൗവ്വനവുമെല്ലാം എപ്രകാരമാണ് ഒരു വ്യക്തിയിൽ നിന്ന് ഒരു യോഗിയിലേക്ക് പരിണമിച്ചതെന്ന് ലളിതമായ ഭാഷയിലൂടെ ശ്രീനാരായണഗുരു ചരിതമെന്ന ബൃഹദ് ഗ്രന്ഥത്തിലൂടെ മലയാളിക്ക്സമ്മാനിച്ചിരുന്നു.
കൃസ്തുദേവ ചരിതവും, നബി ചരിതവും ഈ പരമ്പരയിലെ മഹത്തായ സൃഷ്ടികളാണ്.
ഇതിന് പുറമെ സദ്ഗമയ ,കുഞ്ഞാറ്റക്കിളികൾ, തുടങ്ങിയ കവിതാ സമാഹാരങ്ങൾ പ്രതിഭയുടെ പ്രകാശം പരത്തുന്നവയാണ്.
സരസ്വതീ ക്ഷേത്രത്തിലെ സന്ധ്യാ ദീപം പോലെ തെളിഞ്ഞു കത്തുന്ന ജ്ഞാനദീപമായിരുന്നു ആ ധന്യ ജീവിതം
.ആർജ്ജിതമായ ജ്ഞാനത്തെ, തെല്ലും മങ്ങലേൽക്കാത്ത പ്രജ്ഞയുടെ ഉരക്കല്ലിൽ ജ്വലിപ്പിച്ച്, തലമുറകൾക്കുള്ള സുവർണ്ണ സമ്മാനമായി സമർപ്പിക്കുകയായിരുന്നുഈ മനുഷ്യ സ്നേഹി.
നോക്കിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിലെല്ലാം തികഞ്ഞ ഗാന്ധിയൻ .. ഗുരുദേവ ദർശനങ്ങളിൽ നിമഞ്ജനം ചെയ്ത മനസ്സ്.. മഹാത്മജിയേയും, ഗുരുദേവനേയും ഹൃദയത്തിലാവാഹിച്ച അപൂർവ്വ വ്യക്തിത്വം .. ഗാന്ധിയൻ പ്രഭാഷണങ്ങളും, ഗുരുവിൻ്റെ കവിത്വവും സമ്പന്നമാക്കിയ സാഹിതീ ലോകമായിരുന്നു ആ ജീവിതം
കവിയൂരിലെ ശ്രീ നാരായണമഠവും,, തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രവും, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രവും തൊട്ട് ഗുരുപാദമുദ്രകൾ പതിഞ്ഞ വീഥികളിലൂടെ സഞ്ചരിച്ച് ശിവഗിരി മഠം വരെ വ്യാപിച്ചുകിടക്കുന്ന ഗുരുദേവ സന്ദേശ കർമ്മകാണ്ഡമാണത്. ഗുരുധർമ്മ സഭയുടെ തേരാളിയുമായിരുന്നു. വാക്കുകളേയും, അക്ഷരങ്ങളേയും ഒരുപോലെ ആറ് പതിറ്റാണ്ടിലേറെക്കാലമായി ചുറ്റിലുമുള്ള സമൂഹത്തിൻ്റെ കണ്ണിലും, കരളിലും സന്നിവേശിപ്പിക്കാനുള്ള അനിതരസാധാരണമായ സിദ്ധിവൈഭവം സ്വായത്തമാക്കിയ സർഗ്ഗപ്രതിഭയായിരുന്നു എളിമയുടേയും ലാളിത്യത്തിൻ്റേയും പ്രതീകമായ ഈ മനുഷ്യ സ്നേഹി. 38 വർഷക്കാലം മാതൃകാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ചു. മലയാളം അദ്ധ്യാപകനും, പൂരക്കളി ആശാനുമായ ഗോപാലൻ മാസ്റ്റരിൽ നിന്നും ഭാഷയും, താളവും സ്വായത്തമാക്കിയ ഭാസ്ക്കരൻ മാസ്റ്റർ അമ്മയുടെ മുടങ്ങാതെയുള്ള രാമായണ പാരായണം കേട്ടാണ് വളർന്നത്.
മതങ്ങൾക്കുമപ്പുറം മനുഷ്യ സ്നേഹം പ്രതിഷ്ഠിച്ച ദാർശനിക സൗഭഗമാണത്.
ലാളിത്യവും, വിശുദ്ധിയും നൈർമ്മല്യവും, തൂവെള്ള ഖദറിൽ ഗാന്ധിയൻ ദർശനങ്ങളുടെ സുഗന്ധമായി കൊണ്ടു നടന്ന അപൂർവ്വ വ്യക്തിത്വം.
മുന്നിൽ വഴികൾ അടഞ്ഞുകിടക്കുകയും, ഇരുൾ നിറയുകയും,
തളർന്ന് വീഴുമോ എന്ന് ശങ്കിച്ചു പോകുകയും ചെയ്തപ്പോഴുമെല്ലാം , തളർത്താനാവാത്ത മനസ്സും, തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് അത്ഭുതകരമായി മറികടന്ന മഹാ മനുഷ്യനായി വി.കെ.ഭാസ്കരൻ മാസ്റ്റർ ഒരുനാടിൻ്റെതലയെടുപ്പുള്ള കാരണവരായി നിലകൊണ്ടു. മത രാഷ്ടീയത്തിന്നതീതമായ ആവ്യക്തിത്വംസർവ്വരാലും ആദരിക്കപ്പെട്ടു.
ഏത് കൊടുങ്കാറ്റിലും, ആർത്തലച്ചു വരുന്ന തിരമാലകളിലും, തന്നെ താലോടാൻ ശ്രീനാരായണ ഗുരുദേവനുണ്ടെന്ന ഉറച്ച വിശ്വാസമാണ് ഈ ഗുരുഭക്തന് എന്നും കരുത്തേകിയതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
ഗുരുദർശനങ്ങളുടെ ആണിക്കല്ലായ കരുണ, സാഹോദര്യം, മാനവികത, ജ്ഞാനസമ്പാദനം എന്നിവയിലൂന്നിയുള്ള കർമ്മകാണ്ഡങ്ങളിലൂടെയാണ് ആ ധന്യ സഞ്ചാരം.
വി.കെ.ഭാസ്ക്കരൻ മാസ്റ്റർ എന്ന പ്രതിഭാസം
ഒറ്റരാത്രികൊണ്ട് ഉയർന്നുവന്നതല്ല, സ്ഥല കാലങ്ങളുടെ ഋതുപ്പകർച്ചകളിൽ . തീയാളുന്ന വേനലിലും വാടാത്ത , വാകമരപ്പൂക്കളെ പോലെ പ്രശോഭിതമാ ണ് ആ ജീവിതം
നേരിന്റെ വഴിയിൽ മാത്രം സഞ്ചരിച്ച്, ഓരോ വാക്കിലും,പ്രവർത്തിയിലും മഹാഗുരുവിന്റെ ദർശനമാലയിൽ നീരാടിയാണ് ആ സഫലജീവിതം ഓർമ്മകളിലൂടെ ഇന്നും കവിയൂരിനെ തഴുകി ഒഴുകിക്കൊണ്ടിരുന്നത്
ചിത്രവിവരണം: തലശ്ശേരിയിൽ നടന്നുപുസ്തക പ്രകാശന ചടങ്ങിൽ ടി.പത്മനാഭൻ, മുൻമന്ത്രി കെ.പി.മോഹനൻ . കൽപ്പറ്റ നാരായണൻ മാഷ്, മമ്പറം ദിവാകരൻ,ഡോ.എ.പി. ശ്രീധരൻ എന്നിവർക്കൊപ്പം.
വി.കെ.ഭാസ്ക്കരൻ മാസ്റ്റരെ അനുസ്മരിച്ചു
ചൊക്ലി: പീപ്പിൾസ് വെൽഫയർ കോ ഓപ്പ്: സൊസൈറ്റിയുടെയും സമാനഹൃദയരുടെയും നേതൃത്വത്തിൽ ഗ്രന്ഥകാരനും സഹകാരിയും അധ്യാപകനും പ്രഭാഷകനുമായ വി.കെ. ഭാസ്കരൻ മാസ്റ്റർഅനുസ്മരണം നടത്തി
ചൊക്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു
അഡ്വ പി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു
മമ്പറം ദിവാകരൻ മുഖ്യഭാഷണം നടത്തി
വിദ്യാർഥികൾക്കുള്ള പഠനസഹായ വിതരണം എം. ഹരീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു കെ. പി. ദയാനന്ദൻ
ഡോ. എ.പി. ശ്രീധരൻ,
എം. ചന്ദ്രശേഖരൻ, കെ.പ്രദീപ്കുമാർ, വി.കെ ശ്രീധരൻ , യു. പി. ബഷീർ സംസാരിച്ചു
.
ചിത്രവിവരണം:മമ്പറം ദിവാകരൻ മുഖ്യ ഭാഷണം നടത്തുന്നു
പാതിരിയാട് സ്കൂളിൽ നിന്നും ഒരു ഒളിമ്പ്യൻ ഉയർന്ന് വരണം: പി. എം. അഖിൽ
പാതിരിയാട്: കേരളത്തിൻ്റെ ഹോക്കി ഗ്രാമമായി അറിയപ്പെടുന്ന പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ നിന്ന് സമീപഭാവിയിൽ തന്നെ ഒരു ഒളിമ്പ്യൻ താരം ഉയർന്നു വരണമെന്ന് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം. അഖിൽ ആഹ്വാനം ചെയ്തു. കണ്ണൂർ ജില്ലയിൽ നിന്ന് ആദ്യമായി സംസ്ഥാന ഹോക്കിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. നിയാസിന്, അദ്ദേഹം പഠിച്ച പാതിരിയാട് കോട്ടയം രാജാസ് സ്കൂളും കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷനും പാതിരിയാട് ഹോക്കി അക്കാഡമിയും ചേർന്ന് നൽകിയ സംയുക്ത സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യങ്ങൾ തീരെ കുറവായിരുന്ന മുൻകാലങ്ങളിൽ, ഈ സ്കൂളിൽ നിന്നും:
കെ. നിയാസ്: ഇന്ത്യൻ ജൂനിയർ ഹോക്കി ടീം ഗോൾ കീപ്പർ
എം. നിഷാന്ത്, യു.വി. റഷ്മാൻ, ഇ. സരിൻ, വി. വിന്യ: ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ക്യാമ്പ് വരെ എത്തിയവർ
കെ.എം. ആര്യ: ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ഇന്ത്യൻ ക്യാമ്പ് വരെ എത്തിയ താരം
എന്നിവർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ, സൗകര്യങ്ങൾ ഏറെയുള്ള ഇക്കാലത്ത് ആത്മാർത്ഥമായി ശ്രമിച്ചാൽ സമീപഭാവിയിൽ തന്നെ ഒരു ഒളിമ്പ്യൻ താരത്തെയെങ്കിലും സൃഷ്ടിക്കാൻ നമുക്ക് സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൻ്റെ വിവരങ്ങൾ
സ്കൂൾ പ്രധാന അധ്യാപകൻ കെ. വിനീതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി കെ.വി. ഗോകുൽ ദാസ് സ്വാഗതം പറഞ്ഞു. വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. റീജ, പഞ്ചായത്ത് അംഗം കെ. മോഹനൻ, സ്കൂൾ മാനേജർ കെ.വി. കരുണാകരൻ, സ്കൂൾ സീനിയർ സ്റ്റാഫ് എം. ബിന്നി, അക്കാഡമി ട്രഷറർ പ്രൊഫ. കെ.ഇ. രാകേഷ് എന്നിവർ സംസാരിച്ചു.
കൂടാതെ കണ്ണൂർ ഹോക്കിയുടെ ഭാരവാഹികളായ കെ. ശ്രീധരൻ മാസ്റ്റർ, കെ.ജെ. ജോൺസൺ മാസ്റ്റർ, ടി.ടി.പി. അജ്മൽ റഹീം, തഫ്ലിം മാണിയാട്ട്, എം. ഷംസുദ്ദീൻ മാസ്റ്റർ, വി.സി. ബിജിത എന്നിവരും ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച് കണ്ണൂർ ഹോക്കിക്ക് വേണ്ടിയും, സ്കൂളിന് വേണ്ടിയും, അക്കാഡമിക്ക് വേണ്ടിയും ഉപഹാരങ്ങൾ സമർപ്പിച്ചു. ഹോക്കി പരിശീലകരായ പി. ശ്യാം, സാമുവൽ രാജ്കുമാർ, മുൻ വനിതാ നാഷണൽ താരങ്ങളായ പി.കെ. ഗീത, ഒ.സി. ഷക്കീല, മുൻ താരം വി. വിനീത എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കളിയിലും പഠനത്തിലും അച്ചടക്കം വേണം: കെ. നിയാസ്തൻ്റെ കായിക ജീവിതത്തിലെ നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചത് തനിക്ക് വിദ്യാഭ്യാസം പകർന്ന് നൽകിയ പാതിരിയാട് സ്കൂളും നാട്ടുക്കാരുടെ പ്രോത്സാഹനവുമാണെന്ന് സ്വീകരണത്തിന് മറുപടി നൽകിക്കൊണ്ട് കെ. നിയാസ് പറഞ്ഞു. കളിയിലും പഠനത്തിലും അച്ചടക്കത്തോടെ മുന്നോട്ട് പോയാൽ വളർന്നു വരുന്ന കുട്ടികൾക്ക് വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നും അദ്ദേഹംകുട്ടികളോട് അഭിപ്രായപ്പെട്ടു.കെ. നിയാസിൻ്റെ പ്രധാന നേട്ടങ്ങൾ:
2001: മലേഷ്യയിൽ നടന്ന ഏഷ്യൻ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വർണ്ണം നേടിയപ്പോൾ ടീമിൻ്റെ ഗോൾകീപ്പർ.
2025: ചൈനയിലെ ഹോങ്കോങ്ങിൽ വെച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വർണ്ണം കരസ്ഥമാക്കിയപ്പോൾ ടീമിൻ്റെ ഗോൾകീപ്പർ.
2026 ആഗസ്ത്: ഹോളണ്ടിൽ നടക്കാനിരിക്കുന്ന ലോക മാസ്റ്റേഴ്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിൻ്റെ ഗോൾകീപ്പർ.
നിലവിൽ: കേരളാ ഹോക്കിയുടെ ജനറൽ സെക്രട്ടറി.
പാതിരിയാട് ഹോക്കി അക്കാഡമി സെക്രട്ടറിയും, ഇന്ത്യൻ ജൂനിയർ ഹോക്കി ക്യാമ്പ് മുൻ അംഗവുമായ എം. നിഷാന്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
മഹമൂദ് നിര്യാതനായി.
മാഹി:പള്ളൂർഅസ്മാസിൽ നാലുകണ്ടി എൻ.പി.സി. മഹമൂദ്(78) നിര്യാതനായി..കബറടക്കം.ഭാര്യ: തൈപറമ്പത്ത് അസ്മ.മക്കൾ: തസ്നി, മസൂത, മുസ്തഫ, ഫെമിത.മരുമക്കൾ: നാസർ, സുൽഫിക്കർ, റിജാസ്ന, ഫിലോസ്.സഹോദരങ്ങൾ: പരേതനായ എൻ.പി. അലി, പരേതയായ ആയിഷ, പരേതയായ മറിയം, നബീസ, സൈനബ
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യങ്ങൾ സഹജയോഗയിലൂടെ
2015 ജൂൺ 21 മുതലാണ് ലോകം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്:
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക. ജീവിതശൈലി രോഗങ്ങൾ തടയാൻ യോഗ ഒരു ഉപാധിയായി ഉപയോഗിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുക. നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളും ഉത്കണ്ഠകളും കുറച്ച് മനസ്സമാധാനം കൈവരിക്കാൻ സഹായിക്കുക. സംസ്കാരങ്ങളുടെയും അതിർവരമ്പുകളുടെയും അതീതമായി മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇങ്ങനെ ആഗോള സമാധാനവും ഐക്യവും മെച്ചപ്പെടുത്തുക.
യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ല, മറിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള ഒരു ജീവിതരീതിയാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുക.
സനാതന ഭാരത സംസ്കാരം ലോകത്തിന് പകർന്നുനൽകിയ അമൂല്യ നിധിയാണ് യോഗ. 2015 മുതൽ ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഈ വർഷം 12-ാമത് യോഗദിനത്തിൽ, ഭാരതീയ ധ്യാനപരമ്പരയുടെ സാരം ഉൾക്കൊള്ളുന്ന സഹജയോഗയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം, പരിശീലനം ആരംഭിക്കാം.
യോഗ ശരിക്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്, അല്ലാതെ യോഗദിനത്തിൽ മാത്രം പരിശീലിക്കേണ്ട ഒരു കാര്യമല്ല. പുരാതന ഭാരത സംസ്കാരത്തിൽ യോഗ ഒരു ദിനചര്യ തന്നെയായിരുന്നു. അതിൽ പല യോഗവിധികളും ഇന്നും നിലവിലുണ്ട്. എല്ലാത്തിനും ഒറ്റ ലക്ഷ്യം മാത്രം - നമ്മളെ സൃഷ്ടിച്ച ശക്തിയുമായി കൂടിച്ചേരുക, സാക്ഷാത്കാരം പ്രാപിക്കുക.
ലോകമെമ്പാടും നിരവധി യോഗരീതികൾ നിലവിലുണ്ട്. അതിൽ വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു ധ്യാനരീതിയാണ് സഹജയോഗ ധ്യാനം.
'യോഗ' എന്ന സംസ്കൃത പദത്തിന് അർഥം 'കൂടിച്ചേരൽ' എന്നാണ്. നമ്മുടെ ഉള്ളിലുള്ള ശക്തി ഈശ്വരനുമായി കൂടിച്ചേരുക, അതായത് ഈശ്വരസാക്ഷാത്കാരം, മോക്ഷപ്രാപ്തി.
പതഞ്ജലി മഹർഷി തന്റെ യോഗസൂത്രത്തിൽ നൽകിയ ഏറ്റവും പ്രധാന നിർവചനം ഇതാണ്:
"യോഗഃ ചിത്തവൃത്തി നിരോധഃ" - യോഗസൂത്രം, അധ്യായം 1, സൂത്രം 2
അഷ്ടാംഗയോഗയിലെ എട്ട് ഘടകങ്ങൾ - യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി.
അഷ്ടാംഗയോഗയും സഹജയോഗയും തമ്മിൽ ലക്ഷ്യത്തിൽ ഒരു വ്യത്യാസവുമില്ല. എന്നാൽ പരിശീലനരീതിയിൽ ചില വ്യത്യാസമുണ്ട്. അഷ്ടാംഗയോഗ ക്രമപരമായ കഠിന പരിശീലനം ആവശ്യപ്പെടുന്നു. ശാരീരിക ശുദ്ധിക്കും ആരോഗ്യത്തിനുമായി കഠിനമായ യോഗാസനങ്ങൾക്കും പ്രാണായാമത്തിനും ഇതിൽ പ്രാധാന്യമുണ്ട്. യമം മുതൽ ധ്യാനം വരെ കൃത്യമായി പരിശീലിച്ച് സമാധിയിലെത്തി ഈശ്വരസാക്ഷാത്കാരം പ്രാപിക്കുകയാണ് ലക്ഷ്യം. ചുരുക്കത്തിൽ, ശരീരത്തെയും മനസ്സിനെയും കഠിനമായി പരിശീലിപ്പിച്ച് ലക്ഷ്യത്തിലെത്തുന്ന വഴിയാണ് അഷ്ടാംഗയോഗ. എന്നാൽ നമ്മുടെ ഉള്ളിലെ ഊർജ്ജത്തെ ഉണർത്തി ധ്യാനത്തിലൂടെ ഈശ്വരസാക്ഷാത്കാരം പ്രാപിച്ച് നിർവിചാരതയിൽ എത്തി യോഗ പ്രാപിക്കുന്ന ലളിതമായ മാർഗമാണ് സഹജയോഗ.
സഹജയോഗയിലൂടെ കുണ്ഡലിനി ഉണർവിലൂടെ ആത്മസാക്ഷാത്കാരം നേടിയെടുക്കാം. ആസനാഭ്യാസങ്ങളിലും പ്രാണായാമത്തിലും മാത്രം ഒതുങ്ങാതെ, മനുഷ്യനിൽ അന്തർലീനമായ കുണ്ഡലിനി ശക്തിയെ ഉണർത്തി പ്രപഞ്ചചൈതന്യവുമായി യോജിപ്പിക്കുക എന്നതാണ് സഹജയോഗയുടെ സവിശേഷത. ഇങ്ങനെ ആത്മസാക്ഷാത്കാരം നേടാൻ ഒരു ഗുരുവിന്റെ മാർഗദർശനം ആവശ്യമാണ്.
1970-ൽ പരമപൂജ്യ ശ്രീ മാതാജി നിർമ്മലാദേവി ലോകത്തിന് നൽകിയ സഹജയോഗ എന്ന വരദാനം, 56 വർഷം പിന്നിടുമ്പോൾ 170-ലധികം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് സാധകർക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ മോക്ഷമാർഗം നേടിയെടുക്കാൻ സഹായകരമാകുന്നു.
ആധുനിക ശാസ്ത്ര-സാങ്കേതിക വിപ്ലവം മനുഷ്യജീവിതത്തെ വേഗത്തിലാക്കി, പക്ഷേ മനസ്സിന് ശാന്തി നഷ്ടപ്പെടുത്തി. ശാരീരിക-മാനസിക- വൈകാരിക സമ്മർദ്ദങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി. തുടർച്ചയായ ഇത്തരം സമ്മർദ്ദങ്ങൾ നാഡികളിലും ചക്രങ്ങളിലും അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും അവസാനം വലിയ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
"രോഗം വന്നിട്ട്*അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യങ്ങൾ സഹജയോഗയിലൂടെ*
21 ജൂൺ 2026
2015 ജൂൺ 21 മുതലാണ് ലോകം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്:
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക. ജീവിതശൈലി രോഗങ്ങൾ തടയാൻ യോഗ ഒരു ഉപാധിയായി ഉപയോഗിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുക. നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളും ഉത്കണ്ഠകളും കുറച്ച് മനസ്സമാധാനം കൈവരിക്കാൻ സഹായിക്കുക. സംസ്കാരങ്ങളുടെയും അതിർവരമ്പുകളുടെയും അതീതമായി മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇങ്ങനെ ആഗോള സമാധാനവും ഐക്യവും മെച്ചപ്പെടുത്തുക.
യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ല, മറിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള ഒരു ജീവിതരീതിയാണെന്ന് ലോകത്തെ ഓർമ്മിപ്പിക്കുക.
സനാതന ഭാരത സംസ്കാരം ലോകത്തിന് പകർന്നുനൽകിയ അമൂല്യ നിധിയാണ് യോഗ. 2015 മുതൽ ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു. ഈ വർഷം 12-ാമത് യോഗദിനത്തിൽ, ഭാരതീയ ധ്യാനപരമ്പരയുടെ സാരം ഉൾക്കൊള്ളുന്ന സഹജയോഗയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം, പരിശീലനം ആരംഭിക്കാം.
യോഗ ശരിക്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ്, അല്ലാതെ യോഗദിനത്തിൽ മാത്രം പരിശീലിക്കേണ്ട ഒരു കാര്യമല്ല. പുരാതന ഭാരത സംസ്കാരത്തിൽ യോഗ ഒരു ദിനചര്യ തന്നെയായിരുന്നു. അതിൽ പല യോഗവിധികളും ഇന്നും നിലവിലുണ്ട്. എല്ലാത്തിനും ഒറ്റ ലക്ഷ്യം മാത്രം - നമ്മളെ സൃഷ്ടിച്ച ശക്തിയുമായി കൂടിച്ചേരുക, സാക്ഷാത്കാരം പ്രാപിക്കുക.
ലോകമെമ്പാടും നിരവധി യോഗരീതികൾ നിലവിലുണ്ട്. അതിൽ വളരെ ലളിതവും ശാസ്ത്രീയവുമായ ഒരു ധ്യാനരീതിയാണ് സഹജയോഗ ധ്യാനം.
'യോഗ' എന്ന സംസ്കൃത പദത്തിന് അർഥം 'കൂടിച്ചേരൽ' എന്നാണ്. നമ്മുടെ ഉള്ളിലുള്ള ശക്തി ഈശ്വരനുമായി കൂടിച്ചേരുക, അതായത് ഈശ്വരസാക്ഷാത്കാരം, മോക്ഷപ്രാപ്തി.
പതഞ്ജലി മഹർഷി തന്റെ യോഗസൂത്രത്തിൽ നൽകിയ ഏറ്റവും പ്രധാന നിർവചനം ഇതാണ്:
"യോഗഃ ചിത്തവൃത്തി നിരോധഃ" - യോഗസൂത്രം, അധ്യായം 1, സൂത്രം 2
അഷ്ടാംഗയോഗയിലെ എട്ട് ഘടകങ്ങൾ - യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി.
അഷ്ടാംഗയോഗയും സഹജയോഗയും തമ്മിൽ ലക്ഷ്യത്തിൽ ഒരു വ്യത്യാസവുമില്ല. എന്നാൽ പരിശീലനരീതിയിൽ ചില വ്യത്യാസമുണ്ട്. അഷ്ടാംഗയോഗ ക്രമപരമായ കഠിന പരിശീലനം ആവശ്യപ്പെടുന്നു. ശാരീരിക ശുദ്ധിക്കും ആരോഗ്യത്തിനുമായി കഠിനമായ യോഗാസനങ്ങൾക്കും പ്രാണായാമത്തിനും ഇതിൽ പ്രാധാന്യമുണ്ട്. യമം മുതൽ ധ്യാനം വരെ കൃത്യമായി പരിശീലിച്ച് സമാധിയിലെത്തി ഈശ്വരസാക്ഷാത്കാരം പ്രാപിക്കുകയാണ് ലക്ഷ്യം. ചുരുക്കത്തിൽ, ശരീരത്തെയും മനസ്സിനെയും കഠിനമായി പരിശീലിപ്പിച്ച് ലക്ഷ്യത്തിലെത്തുന്ന വഴിയാണ് അഷ്ടാംഗയോഗ. എന്നാൽ നമ്മുടെ ഉള്ളിലെ ഊർജ്ജത്തെ ഉണർത്തി ധ്യാനത്തിലൂടെ ഈശ്വരസാക്ഷാത്കാരം പ്രാപിച്ച് നിർവിചാരതയിൽ എത്തി യോഗ പ്രാപിക്കുന്ന ലളിതമായ മാർഗമാണ് സഹജയോഗ.
സഹജയോഗയിലൂടെ കുണ്ഡലിനി ഉണർവിലൂടെ ആത്മസാക്ഷാത്കാരം നേടിയെടുക്കാം. ആസനാഭ്യാസങ്ങളിലും പ്രാണായാമത്തിലും മാത്രം ഒതുങ്ങാതെ, മനുഷ്യനിൽ അന്തർലീനമായ കുണ്ഡലിനി ശക്തിയെ ഉണർത്തി പ്രപഞ്ചചൈതന്യവുമായി യോജിപ്പിക്കുക എന്നതാണ് സഹജയോഗയുടെ സവിശേഷത. ഇങ്ങനെ ആത്മസാക്ഷാത്കാരം നേടാൻ ഒരു ഗുരുവിന്റെ മാർഗദർശനം ആവശ്യമാണ്.
1970-ൽ പരമപൂജ്യ ശ്രീ മാതാജി നിർമ്മലാദേവി ലോകത്തിന് നൽകിയ സഹജയോഗ എന്ന വരദാനം, 56 വർഷം പിന്നിടുമ്പോൾ 170-ലധികം രാജ്യങ്ങളിൽ ലക്ഷക്കണക്കിന് സാധകർക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ മോക്ഷമാർഗം നേടിയെടുക്കാൻ സഹായകരമാകുന്നു.
ആധുനിക ശാസ്ത്ര-സാങ്കേതിക വിപ്ലവം മനുഷ്യജീവിതത്തെ വേഗത്തിലാക്കി, പക്ഷേ മനസ്സിന് ശാന്തി നഷ്ടപ്പെടുത്തി. ശാരീരിക-മാനസിക-വൈകാരിക സമ്മർദ്ദങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി. തുടർച്ചയായ ഇത്തരം സമ്മർദ്ദങ്ങൾ നാഡികളിലും ചക്രങ്ങളിലും അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും അവസാനം വലിയ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
"രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ്" എന്ന ആയുർവേദ തത്വം സഹജയോഗയിൽ പൂർണമായി ദർശിക്കാം.
ചക്രങ്ങളും നാഡികളും അടങ്ങുന്ന സൂക്ഷ്മശരീരത്തിലെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ മൂലകാരണം. കുണ്ഡലിനി ഉണർവിലൂടെ നിർവിചാര സമാധി പ്രാപിക്കുമ്പോൾ സൂക്ഷ്മശരീരം സന്തുലിതമാകുന്നു. തുടർസാധനയിലൂടെ ആരോഗ്യം, മനഃശാന്തി, ആത്മബലം എന്നിവ സ്വായത്തമാകുന്നു.
ജാതി-മത-വർഗ-ലിംഗഭേദമില്ലാതെ ഏത് പ്രായക്കാർക്കും പരിശീലിക്കാവുന്ന, തികച്ചും സൗജന്യമായ ധ്യാനരീതിയാണ് സഹജയോഗ. ശാരീരികാരോഗ്യം മുതൽ ആത്മീയോന്നതി വരെ ഇതിലൂടെ സാധിക്കുന്നു. ശാന്തവും സമാധാനപൂർണവുമായ ജീവിതം.
12-ാമത് യോഗദിനം: സഹജയോഗ കണ്ണൂർ ജില്ലയിൽ
ജൂൺ 19 മുതൽ 23 വരെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സഹജയോഗ ധ്യാനപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. നേരിട്ടും ഓൺലൈനായും സ്കൂളുകൾ, ഗവ. സ്ഥാപനങ്ങൾ, പൊതുജനങ്ങൾക്കായി. ജൂൺ 21-ന് രാത്രി 8:30-ന് Google Meet വഴി ഓൺലൈൻ പരിശീലനവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സൗജന്യമാണ്.
പ്രജീഷ് പാറക്കണ്ടി
സഹജയോഗ-തലശ്ശേരി
9645005231 ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ്" എന്ന ആയുർവേദ തത്വം സഹജയോഗയിൽ പൂർണമായി ദർശിക്കാം.
ചക്രങ്ങളും നാഡികളും അടങ്ങുന്ന സൂക്ഷ്മശരീരത്തിലെ അസന്തുലിതാവസ്ഥയാണ് രോഗങ്ങളുടെ മൂലകാരണം. കുണ്ഡലിനി ഉണർവിലൂടെ നിർവിചാര സമാധി പ്രാപിക്കുമ്പോൾ സൂക്ഷ്മശരീരം സന്തുലിതമാകുന്നു. തുടർസാധനയിലൂടെ ആരോഗ്യം, മനഃശാന്തി, ആത്മബലം എന്നിവ സ്വായത്തമാകുന്നു.
ജാതി-മത-വർഗ-ലിംഗഭേദമില്ലാതെ ഏത് പ്രായക്കാർക്കും പരിശീലിക്കാവുന്ന, തികച്ചും സൗജന്യമായ ധ്യാനരീതിയാണ് സഹജയോഗ.ശാരീരികാരോഗ്യം മുതൽ ആത്മീയോന്നതി വരെ ഇതിലൂടെ സാധിക്കുന്നു. ശാന്തവും സമാധാനപൂർണവുമായ ജീവിതം.
12-ാമത് യോഗദിനം: സഹജയോഗ കണ്ണൂർ ജില്ലയിൽ
ജൂൺ 19 മുതൽ 23 വരെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സഹജയോഗ ധ്യാനപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. നേരിട്ടും ഓൺലൈനായും സ്കൂളുകൾ, ഗവ. സ്ഥാപനങ്ങൾ, പൊതുജനങ്ങൾക്കായി. ജൂൺ 21-ന് രാത്രി 8:30-ന് Google Meet വഴി ഓൺലൈൻ പരിശീലനവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സൗജന്യമാണ്.
പ്രജീഷ് പാറക്കണ്ടി
സഹജയോഗ-തലശ്ശേരി
ജില്ലാതല്ലാ ചെസ്സ് ടൂർണമെൻറ് നടത്തി
മലബാർ കാൻസർ സെൻറർ കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യo ഫ്ലാഷ് ബാക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ മാസരണത്തിന്റെ ഭാഗമായി ജില്ലാതല അണ്ടർ 19 ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു . തലശ്ശേരി ഗവൺമെൻറ് ട്രെയിനിങ് കോളേജിൽ കൺസോർഷ്യം പ്രസിഡൻറ് പുതുക്കുടി നാരായണന്റെ അധ്യക്ഷതയിൽ തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ എസ് പി.ഡോക്ടർ എം നന്ദഗോപൻ ഐ പി എസ് മുഖ്യാതിഥിയായിരുന്നു. മുൻ സംസ്ഥാന കോച്ച് പ്രൊഫസർ ബാലസുബ്രഹ്മണ്യം പഴയകാല ചെസ്സ് അനുഭവങ്ങൾ പങ്കുവച്ചു. എംസിസി വിജിലൻസ് ഓഫീസർ പി കെ സുരേഷ് പദ്ധതി വിശദീകരണം നൽകി. 7 റൗണ്ട് മത്സരങ്ങളിലായി നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. ഓപ്പൺ വിഭാഗത്തിൽ കെ. എ.അർജുനും (പയ്യന്നൂർ)
പെൺകുട്ടികളുടെ വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസും (കണിച്ചാർ) ചാമ്പ്യന്മാരായി. ആൽഫ്രഡ് ജോ ജോൺസ് (കൊട്ടിയൂർ) ഇഷാൻ എസ് പൊതുവാൾ (പയ്യന്നൂർ) റിൽവിൻ എസ് രാജേഷ് (വടക്കുമ്പാട്).എന്നിവർ ഓപ്പൺ വിഭാഗത്തിലും പി കീർത്തിക (പയ്യന്നൂർ) ആരാധ്യ കൊമ്മേരിര രജനീഷ് (അഞ്ചരക്കണ്ടി) യുപ്ത വി ഗിരീഷ് (മേലൂർ)എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും യഥാക്രമം രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് ഇവർ യോഗ്യത നേടി. ചടങ്ങിൽ എംസിസി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ.പി.നീതു, ഫിൻസ്.എം.ഫിലിപ്പ്,എ.സജിത്ത് മാസ്റ്റർ,അച്ചൂട്ടി മാസ്റ്റർ, ബി ടി കുഞ്ഞു, നിസാർ പടിപ്പുരക്കൽ, പി.സുഗുണേഷ്ബാബു , കെ സനിൽ,അനിത സന്തോഷ് എന്നിവർ സംസാരിച്ചു.വിജയികൾക്കുള്ള സമ്മാനം മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എം.പി. നിസാമുദ്ദീൻ നിർവഹിച്ചു. ടി.എം.ദിലീപ് കുമാർ സ്വാഗതവും കെ.എം. ചന്ദ്രൻ നന്ദിയും പറഞ്ഞു
ചിത്രവിവരണം:മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group