മാഹി..വിദ്യാർത്ഥികൾ വായനക്കും വ്യായമത്തിനും സമയം കണ്ടെത്തണമെന്ന് കേരള കരാട്ടെ ചീഫ് ഇൻസ്ട്രക്ടരും വേൾഡ് റഫറിയുമായ
സെൻസായ് കെ.വിനോദ് കുമാർ അഭിപ്രായപ്പെട്ടു.
പൊതുവാച്ചേരി ഈസ്റ്റ് യുപി സ്കൂളിൽ വായനാദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അടിമകളായി മനുഷ്യൻറെ ഓർമ്മശക്തി പോലും നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വായനയുടെ പ്രസക്തി വളരെ വലുതാണെന്ന് വിനോദ് കുമാർ പറഞ്ഞു. വായന ജീവിതത്തിൻറെ ഒരു ഭാഗമാക്കി മാറ്റണമെന്നും അതിനായി നമ്മൾ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു സ്കൂൾ മാനേജർ ടി.വി ലതിക അധ്യക്ഷത വഹിച്ചു. റെൻഷി ഇ.കെ സനിൽ, പാറാൽ പബ്ലിക് ലൈബ്രറി സെക്രട്ടറി സതീഷ് കുമാർ, പി ലജീഷ്, പിടിഎ പ്രസിഡണ്ട് രാജീവൻ മദർ പി ടി എ പ്രസിഡണ്ട് റജുല സംസാരിച്ചു.
ചിത്രവിവരണം.സെൻ സായ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനാ ദിനം വേറിട്ട കാഴ്ചയായി
മാഹി:മൂലക്കടവ് ഗവ.എൽ.പി. സ്കൂൾ വായനദിനം റിട്ട. ഡി.ഇ.ഒ.. ടി. പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി മുതൽ ഒ എൻവി കുറുപ്പ് വരെയുളള പ്രതിഭകളെ പരാമർശിച്ചു കൊണ്ട് സത്യം , ദയ, സഹജീവി സ്നേഹം , ശുചിത്വ ബോധം എന്നിവയൊക്കെയും പുസ്തകങ്ങളിലൂടെ പകർന്നു കിട്ടുന്നതെങ്ങനെയെന്ന് കുട്ടികൾക്കൊപ്പം പാടിയും കവിത ചൊല്ലിയും അദ്ദേഹം.ലളിതമായി വിശദീകരിച്ചു.കെ.കെ. സ്നേഹ പ്രഭ മുഖ്യഭാഷണം നടത്തി
വി.കെ. ചന്ദന വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
പ്രഥമാധ്യാപകൻ ബി.ബാലപ്രദീപ് മലയാള ഭാഷാഗാനവും സാക്ഷരതാ ഗാനവും ആലപിച്ചു. എം.വിദ്യ അധ്യക്ഷത വഹിച്ച കെ. രൂപശ്രീ സ്വാഗതവും എം. റെന്യ. നന്ദിയും പറഞ്ഞു.
വായനാവാരത്തിന്റെ ഭാഗമായി ഒരാഴ്ച പ്രതിഭകളെ തിരിച്ചറിയൽ, ജീവിതരേഖാ രചന, വായനശാല സന്ദർശനം, പ്രശ്നോത്തരി തുടങ്ങിയ ബഹുവിധ പരിപാടികൾ നടക്കും. ജൂൺ 25ന് സമാപിക്കുന്ന വായനവാര ദിനത്തിൽ സമ്മാനങ്ങൾ വിതരണംചെയ്യും
ചിത്രവിവരണം: കെ.കെ. സ്നേഹ പ്രഭ മുഖ്യഭാഷണം നടത്തുന്നു.
മാഹി ചെറുകല്ലായി ഗവ: എൽ പി.സ്കൂളിൽ വായനാ ദിനാഘോഷം പ്രശസ്ത കവി രാജേഷ് പനങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
കല്ലാച്ചി ഗവ.കമേഴ്സ്യൽ ഇൻറ്റിറ്റ്യൂട്ടിന് പത്ത് കമ്പ്യൂട്ടറുകൾ നൽകും : കെ.കെ നവാസ്
നാദാപുരം : കല്ലാച്ചി ഗവ.കമേഴ്സ്യൽ ഇൻറ്റിറ്റ്യൂട്ടിലെ ലാബ് വിപുലീകരണത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പത്ത് കമ്പ്യൂട്ടറുകൾ കൂടി ഉടൻ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ് പറഞ്ഞു. കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മറ്റി കല്ലാച്ചി ഗവ.കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എ.കെ അശറഫ് അധ്യക്ഷനായി. മാധ്യമ പ്രവർത്തകരായ ചാലക്കര പുരഷു, കെ കെ ശ്രീജിത്ത് എന്നിർ ക്ലാസെടുത്തു. പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡൻ്റ് വത്സരാജ് മണലാട്ട് ജിസിഐ സുപ്രണ്ട് പി.രോഷിത, മാധ്യമപ്രവർത്തകരായ ബാലകൃഷ്ണൻ വെള്ളികുളങ്ങര, പി.കെ രാധാകൃഷ്ണൻ , സി .രാഗേഷ്, മുഹമ്മദലി തിനൂർ, മുഹമ്മദ് പുറമേരി, അധ്യാപകരായ ആശ, രമ്യ, സംഗീത , ആരതി എന്നിവർ സംസാരിച്ചു . ശ്രീഷ്‌ന , ഹംന , കൃഷ്ണ, ശ്രീഹരി, അനുഷ്‌ക , ആതിര എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് കമ്മറ്റി കല്ലാച്ചി ജി.സി.ഐ വിദ്യാർത്ഥികൾക്ക് നടത്തിയ മാധ്യമ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു.
ജന്‍വാണിഎഫ്.എമ്മില്‍ പുസ്തകക്കൈമാറ്റം ക്യാമ്പയിന്‍ തുടക്കമായി
പാനൂര്‍: ജന്‍വാണി 90.8 എഫ്.എം കമ്യൂണിറ്റി റേഡിയോയിൽ വായനാ മാസാചരണത്തിന്റെ ഭാഗമായുള്ള പുസ്തകക്കൈമാറ്റത്തിന് തുടക്കമായി. കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനികളായ ദേവനന്ദ, നേഹ എന്നിവര്‍ ജന്‍വാണി സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍മ്മല്‍ മയ്യഴിക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ടാണ് ക്യാമ്പയിന് തുടക്കമിട്ടത്. പ്രോഗ്രാം എക്സിക്യുട്ടീവ് എന്‍. വിനീത് കുമാര്‍, വിജയന്‍, ആർ.ജെ. റിനിഷ എന്നിവര്‍ സംബന്ധിച്ചു.
വായന കഴിഞ്ഞ് അലസമായി ഉപേക്ഷിച്ച പുസ്തകങ്ങള്‍ ആര്‍ക്കും ഈ ക്യാമ്പയിനിന്റെ ഭാഗമായി ജന്‍വാണിയിലെത്തിക്കാം. വായനകൊതിക്കുന്ന, അര്‍ഹിക്കുന്ന കൈകളില്‍ എത്തിച്ചുനല്‍കി അവരിലൂടെ വായനയുടെ വേറിട്ടവഴികള്‍ തുറന്നു നല്‍കുന്നതാണ് പദ്ധതി.
ഗ്രന്ഥശാല- പ്രസ്ഥാനത്തിന്റെ ശില്പി, മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കരുടെ ഓര്‍മ്മയ്ക്ക് - ജന്‍വാണി 90.8 എഫ്.എമ്മും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കൈകോര്‍ത്ത് ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകക്കൈമാറ്റം ക്യാമ്പയിനും സംഘടിപ്പിക്കുന്നത്.സി.ഇഎം സി.എ. (സെംക്ക)-ന്യൂഡല്‍ഹി, കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷന്‍ ഓഫ് ഇന്ത്യ, പെൻസിൽ ബുക്ക്സ് എന്നിവയും ഇതില്‍ പങ്കാളികളാണ്.
നിങ്ങള്‍ തയ്യാറാക്കിയ പുസ്തകക്കെട്ട്,താഴെപ്പറയുന്ന വിലാസത്തില്‍ രജിസ്ട്രേഡ് പാര്‍സലായോ, കൊറിയറായോ അയയ്ക്കുക. ക്യാമ്പയിനിന്റെ ഭാഗമായി അര്‍ഹിക്കുന്ന .കൈകളില്‍ ജന്‍വാണി പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നതാണ്.
വിലാസം:
പുസ്തകക്കൈമാറ്റം
C/o സ്റ്റേഷന്‍ ഡയറക്ടര്‍
ജന്‍വാണി FM
പാനൂര്‍ - 670692
കണ്ണൂര്‍ ജില്ല
വിശദവിവരങ്ങള്‍ക്ക് 8714149000 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വായനാ പക്ഷാചരണത്തിന് തുടക്കമായി
ന്യൂമാഹി:റെഡ് സ്റ്റാർ ലൈബ്രറി സംഘടിപ്പിച്ച വായന പക്ഷാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.
പി.എൻ.പണിക്കർ അനുസ്മരണം വി.കെ.സുരേഷ്ബാബു നടത്തി. ഹെഡ്മിസ്ട്രസ് വി.കെ. സിന്ധു. അധ്യക്ഷതവഹിച്ചു. കെ എം. അപർണ കെ. .പ്രദീപൻ, ഹാഫീസ് മുഹമ്മദ്, വി.കെ. ഭാസ്കരൻ, സി.കെ.പ്രകാശൻ സംസാരിച്ചു. ബാലസാഹിത്യകൃതികളുടെ പ്രദർശനവും നടന്നു.
നവകേരളം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽപുന്നോൽഎൽ.പി.സ്കൂളിൽ നടത്തിയ വായന പക്ഷാചരണം കൗൺസിലർ യു ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.
ഒ.പി. നിജീഷ അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് ബാബു, സി.കെ. ബേബി റീജ, കെ.പി.രാമദാസൻ, കെ.സുനില സംസാരിച്ചു.
ചാലക്കരപി.എം. ശ്രീ ഉസ്മാൻഗവ:ഹൈസ്ക്കൂളിൽ. പ്രശസ്ത സാഹിത്യകാരനും റിട്ട. മലയാളം ലക്ചററുമായിരുന്ന മുരളി വാണിമേൽ ഉദ്ഘാടനം ചെയ്തു. സാഹിത്യക്ലബിൻ്റെ ഉദ്ഘാടനകർമവും അദ്ദേഹം നിർവഹിച്ചു.വായനയിലൂടെയുണ്ടാവുന്ന ആനന്ദം, അറിവ്, തിരിച്ചറിവ് മറ്റൊന്നിലൂടെയും നേടാനാവില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ ലോകത്ത് ഏതുകാര്യവും വേഗതയിൽ സാധിക്കാനുള്ള ത്വര പുതുതലമുറയിൽ സംജാതമായിട്ടുണ്ടെന്നും ,കേൾക്കാനുള്ള ശേഷി നമ്മൾ വികസിപ്പിച്ചെടുക്കേണ്ടതു.ണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..വായനയുടെ ലോകം ഒരു വ്യക്തിയെ .യഥാർത്ഥ മനുഷ്യനാക്കുന്നു.കേൾക്കാനും പറയാനും വായിക്കാനും എഴുതാനുമുള്ള കഴിവ്ആർജ്ജിക്കാൻ വായനയിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അദ്ദേഹത്തിൻ്റെ പുസ്തകം ` ഭൂമി വാതുക്കൽ` പപി.ഒ.' സ്‌കൂൾലൈബ്രറിക്കു നൽകി. എം.കെ.ഷീന പുസ്തകം ഏറ്റുവാങ്ങി. നൂപുര വായനാനുഭവം പങ്കുവച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെവി മുരളീധരൻസി.സി.എ സെക്രട്ടറി സുജിത രയരോത്ത് ..ജസ്ന സംസാരിച്ചു . വിദ്യടീച്ചർ, സഖിത ടീച്ചർ സംസാരിച്ചു..
ചിത്രവിവരണം: സുജിത രയരോത്ത് പ്രഭാഷണം നടത്തുന്നു.
താഴെ വയൽ നവകേരളം വായനശാലയിൽ നടന്ന വായനാ പക്ഷാചരണം നഗരസഭാ കൗൺസിലർ യു ബ്രിജേഷ് ഉദ്ഘാടനം ചെയ്യുന്നു.
പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ
ന്യൂമാഹി:പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ നടന്നു. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവ തുടങ്ങിയപൂജകളും 21 തവണ ക്ഷേത്രപ്രദക്ഷിണവും അന്നദാനവുമുണ്ടായി. നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജൂലൈ പതിനാലിനാണ് അടുത്ത ഉദയാസ്‌തമനപൂജ. പൂജകൾ വഴിപാടായി കഴിക്കാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിക്കണമെന്ന് പരിമഠം ശ്രീ ദുർഗാക്ഷേത്രം ട്രസ്‌റ്റിബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2334107, 9846239860.
പരിമഠം ശ്രീ ദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന സർവൈശ്വര്യ പൂജ
വായന പക്ഷാചരണം തുടങ്ങി
കതിരൂർ:പുല്യോട് സി.എച്ച്.നഗർ സി.എച്ച് കണാരൻ സ്മാരക പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. ഒ.പി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എം.സുഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.വി.ഷാഹിന, രാജേഷ് പടന്നക്കണ്ടി എന്നിവർ സംസാരിച്ചു. ജുലായ് 7 വരെ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.കെ.ദാമോധരൻ, ഐ.വി.ദാസ് എന്നിവരുടെ അനുസ്മരണം നടത്തും. വിദ്യാർത്ഥികളുടെയും മുതിർന്നവരുടെയും വായനമത്സരം, ഫുട്ബാൾലോകകപ്പ് ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്
അന്താരാഷ്ട്ര യോഗ ദിനാചരണം നാളെ
മാഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 ന് ഞയറാഴ്ച യോഗ ദിനാചരണം വിപുലമായി നടത്തുമെന്ന് മാഹി മണ്ഡലം പ്രസിഡണ്ട് പി പ്രഭീഷ് കുമാർ അറിയിച്ചു.
ഇരട്ടപിലാക്കൂൽ മുൻസിപ്പാൽ ഹാളിൽ വെച്ച് രാവിടെ 8 മണിക്ക് യോഗ ദിനാചരണ പരിപാടികൾ ആരംഭിക്കും. വനിതകൾ ഉൾപ്പെടെ നിരവധിയാളുകൾ പരിപാടികളിൽ പങ്കെടുക്കും
അക്ഷരദീപം തെളിയിച്ചു
തിരുവങ്ങാട്:സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയിൽ മുതിർന്ന ലൈബ്രറി പ്രവർത്തകൻ കെ.എസ്.നമ്പീശൻ അക്ഷരദീപം തെളിച്ചു. വായന പക്ഷാചരണ പരിപാടികൾക്ക് പ്രൗഢമായ തുടക്കമായി. കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു പുസ്തകങ്ങളെ പരിചയപ്പെടാം ലൈബ്രറിയെ കണ്ടറിയാം എന്ന 4 ദിവസം നീണ്ടു നിൽക്കുന്ന വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശന പരിപാടി ഇന്ന് കാലത്തു മുതൽ വിവിധ സ്ക്കൂളുകളിലെ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു.
ലൈബ്രറി സെക്രട്ടറി സീതാനാഥ്, ലൈബ്രേറിയൻ കെ.വി.ജലജ , മനോജ് കുമാർ,ഡോ.കെ.പി.രമ്യ, ജയരാജൻ മാസ്റ്റർ പങ്കെടുത്തു വായനപക്ഷാചരണത്തോടനുബന്ധിച്ച് പ്രഭാഷണം, സാഹിത്യനായകരെ കുറിച്ചുള്ള ഡോക്യുമെൻ്ററി ഫിലിം പ്രദർശനം, വായനയാണ് ലഹരി, അനുസ്മരണങ്ങൾ, മോട്ടിവേഷൻ ക്ലാസ് എന്നീ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും. ജൂലൈ 7 ന് അക്ഷര ഗാനസന്ധ്യയോടെ സമാപിക്കും.
രക്തദാനത്തില്‍ മാതൃക കാട്ടിയ ജില്ലാ മുസ്ലിം യൂത്ത് ലീഗിന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍ഫ്യൂഷന്‍.
കൗണ്‍സിലിന്റെ ആദരം
കോടിയേരി:: രക്തദാനത്തില്‍ മാതൃക കാട്ടിയ ജില്ലാ മുസ്ലിം യൂത്ത് ലീഗിന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍ഫ്യൂഷന്‍ കൗണ്‍സിലിന്റെ ആദരം. ലോക രക്തദിനാചരണത്തിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മമണ്യം, ഡോ.ചന്ദ്രന്‍ നായര്‍ എന്നിവരില്‍ നിന്ന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ തഫ് ലിം മാണിയാട്ട് ഏറ്റുവാങ്ങി. രക്തദാനത്തില്‍ മുസ് ലിം യൂത്ത് ലീഗിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കൗണ്‍സിലിന്റെ ആദരവ് നല്‍കിയത്. എം.സി.സിയില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ മഹമൂദ്, യൂത്ത് ലീഗ് ബ്ലഡ് കോര്‍ഡിനേറ്റര്‍ ഫസല്‍ എരഞ്ഞോളി, തശ്രീഫ് ഉസ്സന്‍ മൊട്ട, യു.അഫ്‌നിദ്, സൈനുദ്ദീന്‍ കായത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. മൊമന്റോയും സര്‍ട്ടിഫിക്കറ്റും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ തഫ് ലിം മാണിയാട്ട് ഏറ്റുവാങ്ങി. രക്തദാനത്തില്‍ മുസ് ലിം യൂത്ത് ലീഗിന്റെ ഇടപെടലും പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കൗണ്‍സിലിന്റെ ആദരവ് നല്‍കിയത്. എം.സി.സിയില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ മഹമൂദ്, യൂത്ത് ലീഗ് ബ്ലഡ് കോര്‍ഡിനേറ്റര്‍ ഫസല്‍ എരഞ്ഞോളി, തശ്രീഫ് ഉസ്സന്‍ മൊട്ട, യു. അഫ്‌നിദ്, സൈനുദ്ദീന്‍ കായത്ത് സംബന്ധിച്ചു.
ചിത്രവിവരണം.എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മമണ്യം, ഡോ.ചന്ദ്രന്‍ നായര്‍ എന്നിവരില്‍ നിന്ന് മൊമന്റോയും സര്‍ട്ടിഫിക്കറ്റും ലീഗ് നേതാക്കൾ ഏറ്റുവാങ്ങുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















