ചാലക്കര പി.എം ശ്രി ഉസ്മാൻ ഗവ: ഹൈസ്കൂൾ എൻ.സി.സി.യൂണിറ്റ് മുഴുവൻ സമ്മാനങ്ങളും നേടി .

ചാലക്കര പി.എം ശ്രി ഉസ്മാൻ ഗവ: ഹൈസ്കൂൾ എൻ.സി.സി.യൂണിറ്റ് മുഴുവൻ സമ്മാനങ്ങളും നേടി .
ചാലക്കര പി.എം ശ്രി ഉസ്മാൻ ഗവ: ഹൈസ്കൂൾ എൻ.സി.സി.യൂണിറ്റ് മുഴുവൻ സമ്മാനങ്ങളും നേടി .
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Jun 18, 11:01 PM
mannan
mn

പുതുച്ചേരിയിൽ നടന്ന സംസ്ഥാനതല സംയുക്ത എൻ.സി.സി.ട്രെയിനിങ്ങ് കേമ്പിൽ ഉന്നത നിലവാരം പുലർത്തി മുഴുവൻ സമ്മാനങ്ങളും നേടിയ ചാലക്കര പി.എം ശ്രി ഉസ്മാൻ ഗവ: ഹൈസ്കൂൾ എൻ.സി.സി.യൂണിറ്റ്' എം എം വിനീത ടീച്ചറാണ് ഇവിടുത്തെ എൻ.സി.സി.ഓഫീസർ.

whatsapp-image-2026-06-18-at-7.55.21-pm

പരുന്തിന്റെ ജീവന് തുണയായി വിദ്യാർഥികൾ 


തലശ്ശേരി.വിദ്യാർത്ഥികളുടെ കാരുണ്യത്തിൽ പരുന്തിന് ജീവൻ തിരിച്ചു കിട്ടി.മാടപ്പീടിക രാജാസ് കല്ലായ് യു പി സ്കൂളിലെ അഞ്ചാം ക്ലാ സ്സ് വിദ്യാർത്ഥികളായ അലൻ പ്രജിത്ത്, സൗഹൃത് പ്രവീൺ എന്നിവർ രാവിലെ സ്കൂളിലെത്തിയപ്പോൾ സ്റ്റോർ മുറിക്കടുത്ത് ഒരു പരുന്തിനെ കണ്ടു. കൗതുകത്തോടെ അടുത്തേക്കെത്തിയപ്പോൾ പരുന്തിന് കാലിന് പരിക്കേറ്റിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് പരുന്തിന് കുടിക്കാൻ വെള്ളം നൽകുകയും അദ്ധ്യാപകരെ കണ്ട് മൃഗാശുപത്രിയിൽ എത്തിക്കാൻ സഹായം തേടുകയും ചെയ്തു. ഫോറസ്റ്റ് വാച്ചറും സർപ്പ വളന്റിയറും ആയ ബിജിലേഷ് കോടിയേരിയേയും വിളിച്ചു വരുത്തി അദ്ധ്യാപകരും വിദ്യാർത്ഥികളും കോടിയേരി വെറ്റിനറി ഡിസ്‌പെൻസറിയിലെത്തി.ഡോ പ്രജിത. ജി പ്രാഥമികചികിത്സനൽകി കാലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. മാതൃകാപരമായ പ്രവർത്തനത്തിന് മൃഗശുപത്രി ജീവനക്കാർ കുട്ടികളെ അഭിനന്ദിച്ചു. പരുന്തിനെ വാനം വകുപ്പിന് കൈമാറിയതോടെ കുട്ടികൾക്കും മൃഗശുപത്രി ജീവനക്കാരായ ബിജോയ്‌, സുജിത്ത്, അദ്ധ്യാപകരായ വി പി പ്രദീപൻ, പ്രജിത്ത് പി എന്നിവർക്കും ആശ്വാസമായി. തുടർന്ന് സ്കൂളിൽ വച്ച് കുട്ടികളെ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തതു


ചിത്രവിവരണം:കുട്ടികൾ രക്ഷിച്ച പരുന്തിന് കോടിയേരി വെറ്റിനറി ഡിസ്‌പെൻസറിയിൽ ഡോ. പ്രജിത. ജി ചികിൽസിക്കുന്നു

capture_1781802946

ലോകകപ്പ് ആരവത്തിൽ മുഴുകി എക്സൽ പബ്ലിക് സ്കൂൾ


ലോകകപ്പ് ഫുട്ബോളിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കായികബോധവും ലോകകപ്പ് മത്സരങ്ങളോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് നിർവഹിച്ചു. കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കായികമൂല്യങ്ങൾ ജീവിതത്തിൽ പകർന്നുനൽകുന്ന സന്ദേശങ്ങളെക്കുറിച്ചും അവർ വിദ്യാർത്ഥികളോട് സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ ലോകകപ്പ് ടീമുകൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും പരിപാടിക്ക് വർണാഭമായ അന്തരീക്ഷം സമ്മാനിച്ചു.

കുട്ടികൾക്കായി ക്വിസ് മത്സരം, ഗോൾ കിക്ക് മത്സരം ഐറോബിക് തുടങ്ങിയവ സംഘടിപ്പിച്ചു വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.

ലോകകപ്പിന്റെ ആവേശം സ്കൂൾ ക്യാമ്പസിലാകെ പകർന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

capture_1781803352

രാമവിലാസം ഹയർ സെക്കൻഡറി

സ്കൂളിൽ വിജയോത്സവം; മികവ്

തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു


ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം 2026 പരിപാടിയിൽ പൊതുപരീക്ഷകളിലും അക്കാദമിക-അക്കാദമികേതര മേഖലകളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും വിവിധ സ്കോളർഷിപ്പുകൾ, എൻ.സി.സി., സ്കൗട്ട്-ഗൈഡ്, ക്വിസ് മത്സരങ്ങൾ എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർഥികളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനൂപ് എൻ. അധ്യക്ഷനായ ചടങ്ങ് തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും മുന്നേറണമെന്നും രാജ്യസേവന രംഗങ്ങളിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സർവീസ് രംഗത്തേക്ക് താത്പര്യമുള്ള ഏതൊരു വിദ്യാർഥിക്കും തന്റെ തലശ്ശേരി ഓഫീസിലെത്തി നേരിട്ട് ബന്ധപ്പെടാമെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം അദ്ദേഹം നിർവഹിച്ചു. എൻഡോവ്മെന്റ് വിതരണത്തിന് സ്കൂൾ മാനേജർ പ്രസീത് കുമാർ നേതൃത്വം നൽകി.

 ഹെഡ്മിസ്ട്രസ് സ്മിത എൻ., ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയകുമാർ കെ., എച്ച്.എസ്.എസ്. സ്റ്റാഫ് സെക്രട്ടറി രചീഷ് എ., എച്ച്.എസ്. സ്റ്റാഫ് സെക്രട്ടറി ഗീരീഷ് കുമാർ ടി.പി. എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ അനീഷ് എ.കെ. നന്ദി രേഖപ്പെടുത്തി.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വിജയികളുടെ നേട്ടങ്ങൾ അനുസ്മരിക്കുന്നതോടൊപ്പം ഭാവി ലക്ഷ്യങ്ങളിലേക്ക് അവരെ പ്രചോദിപ്പിക്കുന്ന വേദിയായി.

എം എൽ എ മാർക്ക്

സ്വീകരണം നൽകുന്നു


മാഹി:രക്തസാക്ഷി സ്മാരക സാംസ്കാരിക പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 27 ന് മാഹി കേപിറ്റോൾ വെഡിങ് സെൻ്ററിൽ വെച്ച് മാഹി എം .എൽ .എ പ

അഡ്യ :ടി അശോക് കുമാറിനും തലശേരി എം.എൽ എ സ :കാരായി രാജനും സ്വീകരണം നൽകുന്നു.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ .പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

വി.ജനാർദ്ധനൻ,കെ.പി.സുനിൽകുമാർ,വിജയബാലു.ടി.സുരേന്ദ്രൻ സംസാരിച്ചു.

സംഘടക സമിതി ചെയർമാനായി വി.ജനാർദ്ദനനേയും വൈസ് ചെയർമാൻ മാരായി ടി. സുരേന്ദ്രൻ. വി.ജയബാലു ,കൺവീനറായി കെ.പി. സുനിൽ കുമാറിനെയും ജോയൻ്റ് കൺവീനർ മാരായി കെ.പി. നൗഷാദ് , പി . സി .എച്ച് ശശിധരൻ എന്നിവരേയുംതിരഞ്ഞെടുത്തു.

hjokjklj

പള്ളൂരിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണം


മാഹി: ഒട്ടേറെ പെട്രോൾ പമ്പുകളുള്ള പള്ളൂർ ബൈപാസ് മേഖലയിൽ അത്യാധുനീക സംവിധാനങ്ങളോടെ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.


jklj;

പുതിയ ഭാരവാഹികളായി ഷാജി പിണക്കാട്ട് (പ്രസിഡണ്ട്)

സുജിത്ത് കുമാർ കോറോത്ത് (സെക്രട്ടരി ) റീന അനിൽ (ട്രഷറർ) ടി. സിയാദ്, കെ.ശ്യാം' സുന്ദർ, പി.ഹേമലത (വൈ. പ്രസിഡണ്ടുമാർ) കെ.രൂപേഷ്, പി.വി.സഞ്ജീവ്, ഷൈനി ചിത്രൻ (ജോ.. സെക്രട്ടരിമാർ ) എ.സഹദേവൻ (കോ-ഓർഡിനേറ്റർ) എന്നിവരേയും, വനിതാവേദി പ്രസിഡണ്ടായി അനുപമ സഹദേവനേയും, സെക്രട്ടരിയായി അനില രമേഷിനേയും തെരഞ്ഞെടുത്തു.

​മാഹിക്ക് പുതുജീവൻ നൽകാൻ 4 പുതിയ ഇ-ബസ്സുകൾ


​മാഹി: മാഹിയിലെ തദ്ദേശീയ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പഴയ ബസ്സുകൾ മാറ്റി അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബസ്സുകൾ നിരത്തിലിറക്കണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ പരിഹാരം. ഈ വിഷയം എം.എൽ.എ പുതുച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, മാഹിയുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ അടിയന്തരമായി പുതിയ ബസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു

​കാലങ്ങളായി പുതുച്ചേരിയിൽ സർവ്വീസ് നടത്തി പഴകിയതും ഫിറ്റ്നസ് കുറഞ്ഞതുമായ ബസ്സുകളാണ് നിലവിൽ മാഹിയിലെ ലോക്കൽ റൂട്ടുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. 

ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും സുരക്ഷാഭീഷണിയും ഉയർത്തിയിരുന്നു. 

​തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള നാല് ഇ-ബസ്സുകൾ മാഹിക്ക് നൽകാൻ പുതുച്ചേരി സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. 

പുതിയ ഇ-ബസ്സുകൾ എത്തുന്നതോടെ മാഹിയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നും, ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്ര സാധ്യമാകുമെന്നും എം.എൽ.എ അറിയിച്ചു. എത്രയും വേഗം ബസ്സുകൾ മാഹിയിൽ സർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

j;l'

ഇന്ത്യൻ യൂത്ത് പാർലമെന്റിൽ പ്രസംഗിച്ച വീണാധാരി ധൻജിത്തിനെ ബിജെപി മാഹി മണ്ഡലം കമ്മിറ്റി ആദരിച്ചു


മാഹി: വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ഭാഗമായി ഇന്ത്യൻ യുത്ത് പാർലമെന്റിൽ "നാരി ശക്തി" വിഷയത്തിൽ പ്രസംഗിച്ച് മടങ്ങിയെത്തിയ മാഹി സ്വദേശിനി വീണാധാരി ധൻജിത്ത്യെ ബിജെപി മാഹി മണ്ഡലം കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു.

മൈ ഭാരതിന്റെ ആഭിമുഖ്യത്തിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് വീണാധാരി ഇന്ത്യൻ പാർലമെന്റിൽ സംസാരിച്ചത്. മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിലെ അവസാന വർഷ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായ വീണാധാരി, എം.എസ്.സി ഫിസിക്സ് പ്രവേശനത്തിനായുള്ള ഐ.ഐ.ടി ജാം-2026 പരീക്ഷയിലും യോഗ്യത നേടിയിട്ടുണ്ട്.

ചാലക്കര ധനില നിവാസിലെ ദുബായിൽ മറൈൻ ചീഫ് എഞ്ചിനിയറായ ഡോ. രഞ്ജിത്തിന്റെയും അധ്യാപിക എ.എം. ധനിലയുടെയും മകളാണ്. എം.ബി.ബി.എസ് വിദ്യാർത്ഥി വിഷ്ണുവിന്റെ സഹോദരിയാണ്.

ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ആദരവ് ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. ദിനേശൻ, പുതുച്ചേരി സംസ്ഥാന എസ്.സി മോർച്ച പ്രസിഡണ്ട് അഡ്വ. കാർത്തവ രാജൻ, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ ചെമ്പ്ര, മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ, വൈസ് പ്രസിഡണ്ട് ഷാജിമ, സെക്രട്ടറി വിജേഷ് ചാലക്കര, എക്സിക്യൂട്ടീവ് അംഗം പ്രകാശൻ ചാലക്കര, കിസാൻ മോർച്ച പ്രസിഡണ്ട് കാവിൽ രാജൻ, സെക്രട്ടറി രാമചന്ദ്രൻ കളോത്ത്, മഹിളാ മോർച്ച പ്രസിഡണ്ട് രജിത കെ.പി, ജനറൽ സെക്രട്ടറി ഷാനിലാ പള്ളൂർ, ബൂത്ത് പ്രസിഡണ്ട് സനിൽ, രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കര ശാഖ കാര്യവാഹ് സുരേഷ് എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ പാർലമെന്റിൽ മാഹിയുടെ അഭിമാനമായി മാറിയ വീണാധാരിയുടെ നേട്ടം യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ആയില്യം നാള്‍ നാഗപൂജ ഇന്ന്


ന്യൂമാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് വെള്ളിയാഴ്ച ആയില്യം നാള്‍ ആഘോഷം. അതോടനുബന്ധിച്ച് പതിവ് പൂജാദികര്‍മങ്ങള്‍ക്ക് പുറമെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമസങ്കീര്‍ത്തനം. 11.30 ന് നാഗഭഗവതിയുടെ ഇഷ്ടവഴിപാടുകളായ നാഗപൂജ .മുട്ടസമര്‍പ്പണം

ഉച്ചക്ക് 1മണിക്ക് അന്നദാനം

lj;l

ആര്യമ്പത്ത് മൂസ്സ മാസ്റ്റർ നിര്യാതനായി


കല്ലിക്കണ്ടി: പാറേമ്മൽ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും കല്ലിക്കണ്ടിയിലെ മത സാമുഹ്യ വിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ആര്യമ്പത്ത് മൂസ്സ മാസ്റ്റർ (89) നിര്യാതനായി. കല്ലിക്കണ്ടി അൽ ഇർഷാദ്, സലഫി സ്ഥാപനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. കെ എൻ എം മണ്ഡലം ഭാരവാഹി, കല്ലിക്കണ്ടി മഹല്ല് കമ്മിറ്റി സെക്രട്ടറി, വൈസ് പ്രസിഡന്റ, കെ പി പി എച് എ പാനൂർ സബ്ജില്ലാ പ്രസിഡന്റ്, ഹെഡ്‌മാസ്റ്റർ ഫോറം കൺവീനർ, പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് കമ്മറ്റി പ്രഥമ സെക്രട്ടറി, തലശ്ശേരി നാരങ്ങപ്പുറം സലഫി മസ്ജിദ് കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: കദീജ ചെറിയ എലാങ്കോട്ട് വിളക്കോട്ടൂർ

മക്കൾ : സഫിയ, മുഹമ്മദ്, ജമീല, ആയിശ, അബ്ദുൽ ഹമീദ്, (ഖത്തർ ), ഇബ്രാഹിം (ഹെഡ്മാസ്റ്റർ കടവത്തൂർ വെസ്റ്റ് യു പി സ്ക്കൂൾ), അബ്ദുൽ അസീസ് (അധ്യാപകൻ പേരോട് എം ഐ എം എച്ച് എസ് എസ് ), അനസ് ( ദുബായി ).

മരുമക്കൾ : അസ്സു ആച്ചോത്ത് (കല്ലിക്കണ്ടി), സി പി മഹമൂദ് (ചെറുപ്പറമ്പ്), മുഹമ്മദ് പൊന്നമ്പത്ത് (തുവ്വക്കുന്ന്), ആയിശ മത്തത്ത്, കല്ലിക്കണ്ടി ശമീന, ഇയ്യച്ചേരി (കടവത്തൂർ ), മുഫീദ നമ്പൂരിക്കണ്ടി (വടകര), റബീബ പാറക്കൽ, സാബിറ കല്ലിൽ.

സഹോദരൻമാർ : സുലേഖ പാറായിന്റവിട, പരേതരായ ആര്യമ്പത്ത് അഹമദ്, ഇബ്രാഹിം മാസ്റ്റർ. 

മയ്യത്ത് നമസ്കാരം വ്യാഴം വൈകീട്ട് 4:30 ന് കല്ലിക്കണ്ടി ടൗൺ ജുമ മസ്ജിദിൽ. തുടർന്ന് മയ്യത്ത് നമസ്കാരവും ഖബറടക്കവും 5:00മണിക്ക് തൃപ്രങ്ങോട്ടൂർ ജുമ മസ്ജിദിൽ നടക്കും.

hkjhkh
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m